1. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപ്രതിമ സ്ഥാപിച്ചത് എവിടെയാണ്- ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത്
- ഇന്ത്യൻ ശില്പി റാം സുതർ നിർമിച്ച അർധ കായപ്രതിമ, ഇന്ത്യയാണ് യു.എന്നിന് സമ്മാനിച്ചത്.
2. കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച എത്രാമത്തെ മലയാളിയാണ് സി. രാധാകൃഷ്ണൻ- രണ്ടാമത്തെ
- എം.ടി. വാസുദേവൻ നായരാണ് ആദ്യത്തെ മലയാള എഴുത്തുകാരൻ.
- ഇത്തവണത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ- പ്രൊഫ. എം. തോമസ് മാത്യു- ആശാന്റെ സീതായനം (സാഹിത്യനിരൂപണം)
- ചാത്തനാത്ത് അച്യുതനുണ്ണി- വാമനാചാര്യന്റെ 'കാവ്യാലങ്കാര സൂത്രവൃത്തി' (സംസ്കൃതത്തിൽനിന്നുള്ള മലയാളവിവർത്തനം).
- നാരായന്റെ മലയാളനോവൽ 'കൊച്ചരേത്തി'യുടെ അസമീസ് വിവർത്തനത്തിനും പുരസ്ക്കാരം ലഭിച്ചു.
3. ഏത് രാജ്യത്താണ് പെൺകുട്ടികൾക്ക് സർവകലാശാലാവിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്- അഫ്ഗാനിസ്താൻ
- ഹയർ സെക്കൻഡറി ക്ലാസുകളിൽ പെൺകുട്ടികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് 2022 മാർച്ചിൽ പുറത്തിറക്കിയിരുന്നു.
4. ക്യാപ്റ്റൻ ശിവ ചൗഹാൻ എന്ന വനിത അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെ- ലോകത്തെ ഉയരം കൂടിയ യുദ്ധഭൂമിയിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സൈനിക ഓഫീസർ എന്ന നിലയിൽ
- സമുദ്രനിരപ്പിൽനിന്ന് 15,632 അടി ഉയരത്തിലുള്ള സിയാച്ചിൻ മലനിരകളിലെ കുമാർ പോസ്റ്റിലാണ് ഇവർ നിയോഗിക്കപ്പെട്ടിട്ടുള്ളത്.
5. 2022-ലെ കാവ (Okawa) പുരസ്ക്കാരം നേടിയ മലയാളി- Dr Shree K. Nayar
- ആധുനിക മൊബൈൽ ഫോൺ ക്യാമറകളുടെ വികസനത്തിന് വഴിതെളിച്ച സാങ്കേതിക വിദ്യയുടെ പേരിലാണ് പുരസ്ക്കാരം.
- ജപ്പാനിലെ കാവ ഫൗണ്ടേഷൻ 1992 മുതൽ നൽകിവരുന്ന ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്.
6. 2023 ഏത് വർഷമായാണ് യു.എൻ. ആചരിക്കുന്നത്- അന്താരാഷ്ട്ര ചെറുധാന്യവർഷം (International Year of Millets)
- ഇന്ത്യയുടെ നിർദേശം പരിഗണിച്ചാണ് പൊതുസഭ തീരുമാനം കൈക്കൊണ്ടത്.
7. പുഷ്പ കമൽ ദഹൽ എത്രാം തവണയാണ് നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- മൂന്നാമത്
- മുൻ മാവോയിസ്റ്റ് ഒളിപ്പോർ പോരാളി കൂടിയായ ഇദ്ദേഹം പ്രചണ്ഡ എന്നുമറിയപ്പെടുന്നു.
8. 2022 ഡിസംബർ 29- ന് അന്തരിച്ച എഡ്സൺ അരാന്റ്സ് ഡോ നാസിമെന്റോ (82) ഏത് പേരിലാണറിയപ്പെടുന്നത്- പെലെ
9. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2022- ലെ ഓടക്കുഴൽ അവാർഡ് നേടിയത്- അംബികാസുതൻ മാങ്ങാട്
- പ്രാണവായു എന്ന കഥാസമാഹാരത്തി നാണ് പുരസ്കാരം.
10. 2022- ലെ ഇന്ത്യ സ്റ്റിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കളുടെ തൊഴിൽ ക്ഷമതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ഉത്തർപ്രദേശ്
- മഹാരാഷ്ട്ര, ഡൽഹി എന്നിവയാണ്, 2, 3 സ്ഥാനങ്ങളിൽ.
11. 2023 മുതൽ തൊഴിലുറപ്പു ജീവനക്കാരുടെ ഹാജർ ഏത് ആപ്പ് വഴി ഓൺലൈനായി രേഖപ്പെടുത്താനാണ് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ളത്- നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (എൻ.എം.എം.എസ്.)
- ഹാജർ രേഖപ്പെടുത്തുന്നതിലെ വീഴ്ചകളും ക്രമക്കേടുകളും തടയുന്നതിനാണിത്.
12. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (2022) മികച്ച സിനിമയ്ക്കുള്ള സുവർ ചകോരം നേടിയത്- ഉതമ (സ്പാനിഷ്)
മറ്റ് പുരസ്കാരങ്ങൾ:
- മികച്ച സംവിധായകൻ (രജതചകോരം)- തൈഫൂൺ പിർസെ മോഗ്ലു (ടർക്കി)
- ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവന- ബേല താർ (ഹംഗേറിയൻ സംവിധായകൻ)
- പ്രേക്ഷകപ്രീതി നേടിയ ചിത്രം- നൽകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
- മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം- അറിയിപ്പ് (മഹേഷ് നാരായണൻ)
13. കത്തോലിക്കാസഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ സ്വമേധയാ സ്ഥാനമൊഴിഞ്ഞ എത്രാമത്തെ മാർപാപ്പയാണ് 2022 ഡിസംബർ 31- ന് വത്തിക്കാനിൽ അന്തരിച്ച ബെനഡിക്ട് 16-ാമൻ- രണ്ടാമത്തെ
- ഗ്രിഗറി 12-ാമനാണ് സ്ഥാനമൊഴിഞ്ഞ (1415) ആദ്യ മാർപാപ്പ. 1406 മുതൽ 1415 വരെയാണ് അദ്ദേഹം പദവി വഹിച്ചത്.
- 2005 ഏപ്രിൽ 19 മുതൽ 2013 ഫെബ്രുവരി 28 വരെയാണ് ബെനഡിക്ട് 16-ാമൻ മാർപാപ്പ പദവി വഹിച്ചിരുന്നത്. സഭയുടെ 265-ാം മാർപാപ്പയായിരുന്നു.
- 1927 ഏപ്രിൽ 16- ന് ജർമനിയിലെ ബാവേറിയയിലാണ് ജനനം. ജോസഫ് അലോഷ്യസ് റാറ്റ്സിങ്ങർ എന്നാണ് യഥാർഥ പേര്.
- ഗ്രീൻ പോപ്പ്, സോഷ്യൽ നെറ്റ്വർക്കിങ് പോപ്പ് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു.
- ഭാരത കത്തോലിക്ക സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പ്രഖ്യാപിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്
- 66 ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
- പിൻഗാമിയായി ഫ്രാൻസിസ് മാർപാപ്പ ചുമതലയേറ്റതോടെ ബനഡിക്ട് 16-ാമൻ 'പോപ്പ് ഇ മെരിറ്റസ്’ ആയി.
14. രാജ്യത്തെ ഏറ്റവും നീളമുള്ള ഗ്ലാസ് തൂക്കു പാലം നിർമിക്കുന്നത് എവിടെയാണ്- മഹാരാഷ്ട്ര
- അമരാവതിയിലെ ഹിൽസ്റ്റേഷനായ ചിലൽദാരയിൽ 407 മീറ്റർ നീളത്തിലാണ് നിർമാണം. ഇതിന്റെ നടുവിലായി 100 മീറ്ററിലാണ് ഗ്ലാസ് പ്രതലമൊരുക്കുന്നത്.
15. ബെഞ്ചമിൻ നെതന്യാഹു എത്രാം തവണയാണ് ഇസ്രയേലിന്റെ പ്രധാനമന്ത്രിയായത്- ആറാം തവണ
16. തൊഴിൽ, പഠനം, മറ്റുകാര്യങ്ങൾ എന്നിവ യുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും സംസ്ഥാനത്തിനകത്തുതന്നെ മറ്റൊരിടത്ത് പാർക്കുന്നവർക്കും അവിടെവെച്ചുതന്നെ വോട്ടുചെയ്യാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ പേര്- റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ആർ.വി.എം.)
17. സ്വാതന്ത്ര്യസമര സേനാനി കൂടിയായ ഏത് വനിതയുടെ ജന്മശതാബ്ദി ദിനമായിരുന്നു 2023 ജനുവരി നാലിന്- ലീല ദാമോദരമേനോൻ
- 1923 ജനുവരി 4- ന് പാലക്കാട് പരുത്തി പള്ളിയിൽ ജനനം.
- 1941- ൽ സ്വാതന്ത്ര്യസമര സേനാനിയും കെ.പി.സി.സി. പ്രസിഡണ്ടും മാതൃഭൂമി പത്രാധിപരുമായിരുന്ന കെ.എ.ദാമോദരമേനോനുമായുള്ള വിവാഹം നടന്നു.
- 1957- ലെ ആദ്യ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്ദമംഗലത്തു നിന്നും വിജയിച്ചു.
- 1960- ൽ പറവൂരിൽനിന്ന് ദാമോദരമേ നോനും കുന്ദമംഗലത്തുനിന്ന് ലീലയും നിയമസഭാംഗങ്ങളായി. ടി.വി. തോമസിനും കെ.ആർ. ഗൗരിയമ്മയ്ക്കും ശേഷം ഒരുമിച്ച് നിയമസഭാംഗങ്ങളായ ദമ്പതിമാരാണ്.
- 'ചേട്ടന്റെ നിഴലിൽ ആത്മകഥയാണ്.
- 1995 ഒക്ടോബർ 10- ന് അന്തരിച്ചു.
18. ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നൽകുന്ന തദ്ദേശീയ കോവിഡ് പ്രതിരോധവാക്സിൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി. ഈ വാക്സിന്റെ പേര്- ഇൻകോ വാക് ബി.ബി.വി. 154
19. ഇസ്ലാം ഭീതി തടയാനും രാജ്യത്തെ മുസ്ലിം ജനതയെ സംരക്ഷിക്കാനും പദ്ധതി ആസൂത്രണം ചെയ്യാനുമായി കാനഡ നിയമിച്ച ഉപദേശക- അമീറ എൽഘവാബി
20. അടുത്തിടെ വെടിയേറ്റുമരിച്ച ഒഡിഷാ ആരോഗ്യമന്ത്രി- നബ കിഷോർ ദാസ്
21. ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത്- എയർ മാർഷൽ എ.പി. സിങ്
22. 2001 മുതൽ അഞ്ചുവർഷം കേരളസം സ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ഏത് വ്യക്തിയാണ് അടുത്തിടെ അന്തരിച്ചത്- എൻ. മോഹൻദാസ്
23. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷക്ഷേമവകുപ്പ് ഏത് മന്ത്രിക്കാണ് കൈമാറിയത്- വി. അബ്ദുറഹ്മാൻ
24. കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സ്ഥാനം രാജിവെച്ച മലയാള ചലച്ചിത്ര സംവിധായകൻ- അടൂർ ഗോപാലകൃഷ്ണൻ
25. വോളിബോളിലെ 2023, 2024 വർഷങ്ങളിലെ രണ്ട് ക്ലബ്ബ് ലോക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥ്യം വഹിക്കുന്ന രാജ്യം-· ഇന്ത്യ
26. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാംസ്ഥാനം ലഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
27. 2023- ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം- ഏതൊരു മനുഷ്യന്റെയും ജീവിതം
28. 2023 ഫെബ്രുവരിയിൽ വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ പേരിൽ ലണ്ടനിലെ വാൻഗോഗ് ഹൗസ് ഏർപ്പെടുത്തിയ റസിഡൻസി അവാർഡിന് അർഹരായ മലയാളികൾ- സാജൻ മണി, ടി.ആർ. ഉപേന്ദ്രനാഥ്
29. കേരള കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 65 കാർഷിക ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്ന ബ്രാൻഡ്- കേരൾ അഗ്രോ
30. സമഗ്ര സംഭാവനയ്ക്കുള്ള അഞ്ചാമത് സത്യജിത് റേ പുരസ്കാരം ലഭിച്ച സംവിധായകൻ- കമൽ
പെലെ
- 1940 ഒക്ടോബർ 23- ന് ബ്രസീലിലെ ട്രസ്കൊറാക്കോസിൽ ജനനം.
- യു.എസ്. ശാസ്ത്രജ്ഞൻ തോമസ് ആൽവാ എഡിസനിൽനിന്നാണ് പേര് ലഭിച്ചത്.
- പെലെ എന്ന പേര് സഹപാഠികൾ പരിഹസിച്ചുവിളിച്ചതായിരുന്നു.
- ബ്രസീലിനുവേണ്ടി മൂന്ന് (1958, 1962, 1970) ഫുട്ബോൾ ലോകകപ്പുകൾ നേടി.
- മൂന്ന് ലോകകപ്പുകൾ നേടിയ ഏക താരം കൂടിയാണ്.
- 1995-98 കാലത്ത് ബ്രസീലിന്റെ കായികമന്ത്രിയായും പ്രവർത്തിച്ചു.
- 2000- ൽ 'ഫിഫ'യുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച് പെലെയെ നൂറ്റാണ്ടിന്റെ താരമായി പ്രഖ്യാപിച്ചു.
- പെലെ അഭിനയിച്ച ശ്രദ്ധേയമായ ആദ്യ ചലച്ചിത്രമാണ് 'എപ് ടു വിക്ടറി' (1981). ജർമൻ ക്യാമ്പിൽ തടവുകാരനാക്കപ്പെട്ട യുദ്ധത്തടവുകാരനായാണ് ചിത്രത്തിലഭിനയിച്ചത്.
- ഹോട്ട് ഷോട്ട്, മൈക്ക് ബറ്റ്, പെലെ ബർത്ത് ഓഫ് എ ലെജൻഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു
- പെലെ ദി ഓട്ടോബയോഗ്രഫി ആത്മ കഥയാണ്.
No comments:
Post a Comment