1. മൂന്നു വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ് ചാനലിൽ ആരംഭിച്ച വിനോദവിജ്ഞാന പരിപാടി ഏത്- കിളിക്കൊഞ്ചൽ
2. R ഹേലി ഏത് മേഖലയിൽ പ്രശസ്തനാണ്- കാർഷിക ശാസ്ത്രജ്ഞൻ
3. 2020- ലെ മലയാറ്റൂർ പുരസ്കാരം നേടിയതാര്- ജോർജ് ഓണക്കൂർ (ഹൃദയരാഗങ്ങൾ എന്ന ആത്മകഥക്ക്)
4. കിം കി ഡുക്ക് ഏത് മേഖലയിൽ പ്രശസ്തനാണ്- സിനിമ
5. 2020- ലെ ഐപിഎൽ വിജയികൾ ആര്- മുംബൈ ഇന്ത്യൻസ്
6. പുഴക്കൽ ഏത് ജില്ലയിലാണ്- ത്യശ്ശൂർ
7. പാറശ്ശാല ബി പൊന്നമ്മാൾ ഏത് മേഖലയിൽ പ്രശസ്തയാണ്- കർണാടക സംഗീതം
8. 2021 കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ആര്- നരേന്ദ്ര സിംഗ് തോമർ
9. ലോക സംഗീത ദിനമായ ജൂൺ 21- ന് 'ജീവിതം തന്നെ ലഹരി’ എന്ന ആൽബം പുറത്തിറക്കിയത് ആര്- എക്സൈസ് വകുപ്പ്
10. 2021- ൽ ഇറാൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര്- ഇബ്രാഹിം റൈസി
11. 2021- ലെ സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര- 135
12. വീരമലക്കുന്ന് ടൂറിസം നടപ്പാക്കുന്ന ജില്ല ഏത്- കാസർഗോഡ്
13. ഇന്ത്യയിൽ ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം ഏത്- മധ്യപ്രദേശ്
14. Operation Sunrise- 2 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സൈനിക അഭ്യാസം ആണ്- ഇന്ത്യ - മ്യാൻമർ
15. സൂഫിയും സുജാതയും സിനിമ സംവിധാനം ചെയ്തതാര്- നരണിപ്പുഴ ഷാനവാസ്
16. ഇന്ത്യ-ജപ്പാൻ സംയുക്ത കോസ്റ്റ് ഗാർഡ് അഭ്യാസം ഏത്- സഹയോഗ് കാജിൻ
17. ഇന്ത്യയിലെ ആദ്യ ഇൻറഗ്രേറ്റഡ് എയർ ആംബുലൻസ് സർവീസ് നിലവിൽ വന്ന സംസ്ഥാനം ഏത്- കർണാടക
18. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി ഡിജിറ്റലൈസ്ഡ് പഞ്ചായത്ത് ഏത്- മയ്യിൽ (കണ്ണൂർ)
19. കേരളത്തിലെ ആദ്യ എൻസിസി നേവൽ ട്രെയിനിങ് സെൻറർ നിലവിൽ വരുന്നത് എവിടെ- ആക്കുളം(തിരുവനന്തപുരം)
20. 2020- ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ആർക്ക്- നവോമി ഒസാക്ക
21. ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി ബംഗാൾ ഉൾക്കടലിൽ നടത്തിയ നാവികാഭ്യാസം ഏത്- Bongo sagar
22. കെ എസ് ആർ ടി സി ആരംഭിച്ച പാഴ്സൽ സർവീസിന്റെ പേര് എന്ത്- കെ എസ് ആർ ടി സി ലോജിസ്റ്റിക്സ്
23. 2020- ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയതാര്- ലൂയിസ് ഗ്ലിക്ക്
24. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച ബാലസൗഹൃദകേരളം പ്രചാര പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആര്- ഗോപിനാഥ് മുതുകാട്
25. സംസ്ഥാനത്തെ ആദ്യ ബാലസൗഹ്യദ ബ്ലോക്ക് പഞ്ചായത്ത് ഏത്- പുഴക്കൽ (തൃശ്ശൂർ)
26. കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് ഏത്- കിളിമാനൂർ (തിരുവനന്തപുരം)
27. കേരളത്തിലെ ആദ്യ ഹരിതസമൃദ്ധി പഞ്ചായത്ത് ഏത്- കരവാരം (തിരുവനന്തപുരം)
28. 2019- ലെ ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചതാർക്ക്- ഹരിഹരൻ
29. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽക്കാട് മ്യൂസിയം സ്ഥാപിതമായത് എവിടെയാണ്- കൊയിലാണ്ടി
30. കേരളത്തിലെ ആദ്യ കൈത്തറി മ്യൂസിയം നിലവിൽ വന്ന ജില്ല ഏത്- കണ്ണൂർ
31. 2020 ലെ ബുക്കർ പുരസ്കാരം ലഭിച്ചത് ആർക്ക്- ഡഗ്ലസ് സ്റ്റുവർട്ട്
32. 2021- ലെ ബ്രിക്സസ് ഉച്ചകോടിയുടെ വേദി എവിടെ- ഇന്ത്യ
33. ടൈം മാഗസിന്റെ ആദ്യ കിഡ് ഓഫ് ദ ഇയർ ബഹുമതിക്ക് അർഹയായ ഇന്ത്യൻ വംശജ ആര്- ഗീതാഞ്ജലി റാവു
34. 2020- ലെ രവീന്ദ്രനാഥ ടാഗോർ ലിറ്ററസി പുരസ്കാരം ലഭിച്ച രാജ് കമൽ ജായുടെ നോവൽ ഏത്- ദി സിറ്റി ആൻഡ് ദ സീ
35. കുട്ടികൾക്ക് വീട്ടിലും പുറത്തും സുരക്ഷി ഉറപ്പാക്കുന്ന കേരള പോലീസ് പദ്ധതി ഏത്- കവചം
36. രാജ്യത്ത് ആരംഭിച്ച രണ്ടാമത്തെ സ്വകാര്യ തീവണ്ടി സർവീസ് ഏത്- അഹമ്മദാബാദ്-.മുംബൈ തേജസ് എക്സ്പ്രസ്സ്
37. ചപ് ചർ കുട്ട് ഏതു സംസ്ഥാനത്തെ വിളവെടുപ്പ് ഉത്സവമാണ്- മിസോറാം
38. ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണങ്ങൾക്കായി ISRO നിർമ്മിച്ച റോബോട്ട്- വ്യോമമിത്ര
39. ശാസ്ത്ര സാങ്കേതിക രംഗത്തുനിന്നും പത്മശ്രീ നേടിയ മലയാളി ആര്- കെ എസ് മണിലാൽ
40. പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്- കേരളം
41. മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇംഗ്ലീഷ് ഇതര ഭാഷാചിത്രം ഏത്- Parasite (ദക്ഷിണകൊറിയ)
42. 'The Thin Mind Map Book' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- ധർമ്മേന്ദ്ര റായി
43. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ടി-20) 100 മത്സരങ്ങൾ തികച്ച ക്രിക്കറ്റർ ആര്- റോസ് ടെയ്ലർ
44. ഇന്ത്യൻ റയിൽവേ ആരംഭിച്ച ഏകീകത പരാതി പരിഹാര സംവിധാനം ഏത്- റെയിൽ മദദ്
45. വിദ്യാർത്ഥികളിൽ സാമൂഹികബോധം വളർത്തുവാനായി കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത്- സഹിതം
46. 'A Child of Destiny' എന്ന ആത്മകഥ എഴുതിയതാര്- കെ രാമക്യഷ്ണ റാവു
47. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്- കർണാടക
48. ഇന്ത്യയിൽ ഉടനീളം BS- VI ഇന്ധനം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ കമ്പനി ഏത്- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
49. അന്താരാഷ്ട്ര മനസ്സാക്ഷി ദിനം എന്ന്- ഏപ്രിൽ 5
50. ഇന്ത്യൻ വ്യോമയാന മന്ത്രാലയം അവശ്യ മരുന്നുകൾ എത്തിക്കുന്നതിനായി നടത്തുന്ന ചരക്ക് വിമാനങ്ങളുടെ സർവീസ് ഏത്- Lifeline UDAN
No comments:
Post a Comment