1. 2021 ഒക്ടോബറിൽ ഫ്രാൻസിൽ നടന്ന Charleville National Competition- ൽ Women's Sabre വിഭാഗത്തിൽ ജേതാവായ ഇന്ത്യൻ ഫെൻസിങ് താരം- ഭവാനി ദേവി
2. 2021- ലെ വയലാർ രാമവർമ സാംസ്കാരിക വേദിയുടെ പുരസ്കാരങ്ങൾക്ക് അർഹരായവർ- മുരുകൻ കാട്ടാക്കട (സാഹിത്യ പുരസ്കാരം), ജി. വേണുഗോപാൽ (സംഗീത പുരസ്കാരം)
3. യുറോപ്യൻ പാർലമെന്റിന്റെ Sakharov Prize for Freedom of Thought 2021- ന് അർഹനായത്- Alexei Navalny (റഷ്യൻ പ്രതിപക്ഷ നേതാവ്)
4. കേന്ദ്ര സർക്കാർ നൽകുന്ന പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തുന്ന പുരസ്കാരങ്ങൾ- കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ (കേരള പുരസ്കാരം)
5. 2021 ഒക്ടോബറിൽ സൗത്ത് ഇന്ത്യൻ ബിസിനസ് കോൺക്ലേവിന്റെയും സാംസ്കാരിക ശില്പശാലകളുടെയും ഭാഗമായി സക്സസ് കേരള ഒരുക്കിയി കൾച്ചറൽ എക്സലൻസ് അവാർഡിന് അർഹനായത്- പ്രമോദ് പയ്യന്നുർ
6. 2021 ഒക്ടോബറിൽ U-17 ടേബിൾ ടെന്നീസ് ലോക റാങ്കിങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- പയസ് ജെയ്ൻ
7. രാജ്യത്തെ എല്ലാ ഊർജ വിഭവങ്ങളുടെയും സമഗ്രചിത്രം ലഭ്യമാക്കുന്നതിനായി NITI Aayog, ISRO എന്നിവ സംയുക്തമായി നടപ്പാക്കിയ സംവിധാനം- Geospatial Energy Map of India
8. ശിശു സംരക്ഷണ മന്ദിരങ്ങളിൽ രാഷ്ട്രീയ, സാംസ്കാരിക, കലാരംഗത്ത പ്രമുഖരുടെയും കുടുംബാംഗങ്ങളുടെയും പിറന്നാൾ ആഘോഷിക്കുന്നത് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം- കർണാടക
9. 1971- ലെ ഇന്തോ- പാക് യുദ്ധ വിജയത്തിന്റെ അമ്പതാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു വർഷം നീളുന്ന പരിപാടി- Swarnim Vijay Varsh
10. ഏതൊക്കെ മത്സരയിനങ്ങളാണ് വരുന്ന കോമൺവെൽത്ത് കായികമേളകളിൽ നിർബന്ധിത ഇനങ്ങളായി 2021 ഒക്ടോബറിൽ പ്രഖ്യാപിച്ചത്- അത്ലറ്റിക്സ്, സ്വിമിങ്
11. വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ 2021- ലെ പ്രഥമ അക്ഷരശ്രീ പുരസ്കാരം ലഭിച്ച വ്യക്തി- എം.എസ്.ഫസൽ ഖാൻ
12. 2021- ലെ സത്യസായ് സംഗീത പുരസ്കാരം ലഭിച്ച പിന്നണി ഗായിക- മഞ്ജരി
13. സംസ്ഥാന 'ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവീസ്' പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട സർവീസ് ആരംഭിക്കുന്നത്- നെടുമ്പാശേരിയിൽ നിന്ന്
- ഐ.ഒ.സി, കെ.എസ്.ആർ.ടി.സിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്
14. 2021 ഒക്ടോബറിൽ ബഹിരാകാശ-ശാസ്ത്ര ഗവേഷണ രംഗത്ത് പരസ്പര സഹകരണം ഉറപ്പുവരുത്തി കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ- യു.എ.ഇ, ഇസ്രായേൽ
15. ദക്ഷിണകൊറിയ ആദ്യമായി വിക്ഷേപിച്ച ആഭ്യന്തര റോക്കറ്റ്- നൂറി (2021 ഒക്ടോബർ 21)
16. 2021 ഒക്ടോബറിൽ ലോകത്തെ ഏറ്റവും മികച്ച ഫാബ് ലാബിനുള്ള ഫെയിം (Fab Academy Masterpiece Execution) പുരസ്കാരം ലഭിച്ചത്- കേരള ഫാബ് ലാബ്
- കൊച്ചിയിലെ സൂപ്പർ ലാബിലാണ് ഉൽപ്പന്നം വികസിപ്പിച്ചത്
17. കേരളത്തിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ 2021 നവംബർ മുതൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്ന ജില്ല- എറണാകുളം
18. 2021 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത യൂറോളജി സർജനും പി.വി.എസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും ആയിരുന്ന വ്യക്തി- ഡോ.ടി.കെ.ജയകുമാർ
19. വിശിഷ്ട വ്യക്തികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന പുരസ്കാരങ്ങളും നൽകുവാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
- കേരളജ്യോതി, കേരള പ്രഭ്, കേരളശ്രീ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്
20. പുന്നപ്ര - വയലാർ സമരത്തിലെ ആദ്യ വെടിവെയ്പ്പ് നടന്നിട്ട് 15 വർഷം പൂർത്തിയാകുന്നത്- 2021 ഒക്ടോബർ 23
- പുന്നപ്ര-വയലാർ സമരസേനാനികൾക്കുള്ള പെൻഷൻ ഇന്നും കൈപ്പറ്റുന്ന ഏക വനിത- മേദിനി
21. വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ 2021- ലെ മാധ്യമ പുരസ്കാരം ലഭിച്ച ഫോട്ടോഗ്രാഫർ- സുമേഷ് ചെമ്പഴന്തി (കേരളകൗമുദി)
22. 2021 ഒക്ടോബറിൽ അമേരിക്കൻ അക്കാഡമി ഓഫ് ഡിപ്ലോമസി നൽകുന്ന 'ആർതർ റോസ്സ് മീഡിയ' അവാർഡ് ലഭിച്ച വ്യക്തി- ഇഷാൽ തരൂർ
- വാഷിംഗ്ടൺ പോസ്റ്റിലെ വിദേശകാര്യ വിഭാഗത്തിൽ കോ ആങ്കർ ആണ്
23. 2021 നവംബർ 22- ന് തുടങ്ങുന്ന 52 -ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്- ദി കിംഗ് ഓഫ് ഓൾ ദി വേൾഡ് (സംവിധാനം- സ്പാനിഷ് സംവിധായകനായ കാർലോസ് സൗറ)
- ജൂറിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നത്- ഇറാൻ ചലച്ചിത്രകാരി രാക്സൺ ബനിയേറ്റെമാഡ്
24. 2021- ലെ വൈപ്പിൻ ഫോക്ലോർ ഫെസ്റ്റ് നടക്കുന്നത് എവിടെ- കൊച്ചി (ഡിസംബർ 28)
25. 2021 ഒക്ടോബറിൽ യു.എസിലെ ന്യൂമെക്സിക്കോ സംസ്ഥാനത്തെ മരുഭൂമിയിൽ സിനിമാ ചിത്രീകരണത്തിനിടയിൽ വെടിയേറ്റ് മരിച്ച ഛായഗ്രാഹക- ഹല്യാന ഹച്ചിൻസ് (നടൻ അലക് ബോൾഡ്വിന്റെ വെടിയേറ്റാണ് മരണം)
26. 2021 ഒക്ടോബറിൽ കരസേനയിലെ 39 വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ (സ്ഥിര നിയമനം) ഉത്തരവ് പാസാക്കിയ കോടതി- സുപ്രീംകോടതി
27. 2021 ദേശീയ അണ്ടർ 19 ചാലഞ്ചർ സീരീസ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമുകളിൽ കേരളത്തിൽ നിന്നുള്ള താരങ്ങൾ- 5
- ഷോൺ റോജർ, മോഹിത് ഷിബു, വിജയ് വിശ്വനാഥ്, വരുൺ നായനാർ, രോഹൻ നായർ
28. 2021 ഒക്ടോബറിൽ ഇന്ത്യൻ ബ്രോഡ് കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ (ഐ.ബി.ഡി.എഫ്) പ്രസിഡന്റായി തെരഞ്ഞെടുത്ത വ്യക്തി- കെ. മാധവൻ
- ദ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടേയും, സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്റാണ്
29. 2021 ഒക്ടോബറിൽ അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ- ഡോ. കെ.എ ഏബ്രഹാം
30. 2021 ഒക്ടോബറിൽ Russian Film Festival in India- യുടെ Ambassador ആയി നിയമിതനായ പ്രമുഖ സംവിധായകനും നിർമ്മാതാവുമായ വ്യക്തി- Imtiaz Ali
31. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം കൈവരിച്ചത്- ആമി ഹണ്ടർ (അയർലൻഡ്)
- സിംബാബ് വെക്കെതിരെയുള്ള ഏകദിന മത്സരത്തിൽ 127 പന്തുകളിൽ നിന്ന് 121 റൺസുമായി പുറത്താകാതെ നിന്നാണ് ആമി നേട്ടം സ്വന്തമാക്കിയത്
- 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ ഇന്ത്യയുടെ മിതാലി രാജ് നേടിയ 22 വർഷം പഴക്കമുള്ള റെക്കോഡാണ് 16-ാം ജന്മ ദിനത്തിൽ ആമി ഹണ്ടർ തകർത്തത്.
32. ഏത് രാജ്യത്തെ ആദ്യ പ്രസിഡൻറാണ് ഒക്ടോബർ ഒൻപതിന് പാരീസിൽ അന്തരിച്ച അബോൽ ഹസ്സൻ ബനിസദർ (88)- ഇറാൻ
- ഇറാനിലെ മുഹമ്മദ് റിസാപഹൽവി (ഷാ)- യുടെ ഭരണത്തിനെതിരെ 1979- ൽ ആയത്തുള്ള ഖോമൈനിയുടെ നേതൃത്വത്തിൽ നടന്ന ഇസ്ലാമിക വിപ്ലവത്തിനു ശേഷം 1980- ൽ ബനിസദർ ആദ്യ പ്രസിഡൻറായി. മതതീവ്രപക്ഷവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർലമെൻറ് കുറ്റവിചാരണചെയ്ത് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു
33. വയലാർ രാമവർമ ട്രസ്റ്റിന്റെ എത്രാമത് വയലാർ അവാർഡാണ് ബെന്യാമിന് ലഭിച്ചത്- 45-ാമത്
- 'മാന്തളിരിലെ 20 കമ്യൂണിസ്റ്റുവർഷങ്ങൾ' എന്ന നോവലിനാണ് പുരസ്ക്കാരം, അക്കപ്പോരിൻറ 20 നസ്രാണി വർഷങ്ങളിൽ ആരംഭിച്ച നോവൽ പരമ്പരയിലെ രണ്ടാമത്തെ കൃതിയാണിത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
34. ലോക പെൺകുട്ടി ദിനം (International Day of Girl Child) എന്നായിരുന്നു- ഒക്ടോബർ 11
- Digital Generation; Our Generation എന്നതാണ് 2021- ലെ ദി നാചരണവിഷയം
35. 2021 ഒക്ടോബർ 21- ന് 100 കോടി വാക്സിൻ വിതരണം പൂർത്തീകരിച്ച രാജ്യം- ഇന്ത്യ
- നിലവിൽ 100 കോടി ഡോസ് ക്ലബ്ബിൽ ചൈനയും ഇന്ത്യയും മാത്രം .
- ജനുവരി 16- ന് തുടങ്ങിയ ദൗത്യം 279 -ാം ദിവസം 100 കോടി തികച്ചു.
- പുരുഷന്മാർ 51.86 കോടി ഡോസും, സ്ത്രീകൾ 48.17 ഡോസും ഇതുവരെ സ്വീകരിച്ചു
- ഒക്ടോബർ 21-ാം തീയതി രാവിലെ 9.47 നാണ് 100 കോടി വാക്സിൻ വിതരണം പൂർത്തീകരിച്ചത്
No comments:
Post a Comment