Wednesday, 20 October 2021

Current Affairs- 20-10-2021

1. ഇറ്റലി ഇന്ത്യയിൽ ആരംഭിച്ച ആദ്യ Mega Food Park Project നിലവിൽ വന്നത് എവിടെയാണ്- Fanidhar (Mehsana ഗുജറാത്ത്)


2. ISRO ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ ഏത്- Rocketry:The Nambi Effect


3. 2021- ലെ കലിംഗ രത്ന അവാർഡിന് അർഹനായത് ആര്- Biswabhusan Harichandan (ആന്ധ്രപ്രദേശ് ഗവർണർ)


4. ഇലക്ട്രോണിക് കമ്പനിയായ Elista- യുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം ആര്- സുരേഷ് റെയ്ന


5. 2021 മേയിൽ ബ്രിട്ടനിലെ Point of Light പുരസ്കാരത്തിന് അർഹനായ മലയാളി ആര്- പ്രഭു നടരാജൻ


6. ലോകാരോഗ്യ സംഘടനയുടെ ആദ്യ ബയോ ഹബ്ബ് ഫെസിലിറ്റി നിലവിൽ വരുന്നത് എവിടെയാണ്- സ്വിറ്റ്സർലൻഡ്


7. CBI- യുടെ ഇപ്പോഴത്തെ ഡയറക്ടർ ആര്- സുബോധ് കുമാർ ജയ്സ്വാൾ 


8. 7 Lessons from Everest എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- ആദിത്യ ഗുപ്ത  


9. ഇക്വഡോറിന്റെ എന്റെ പുതിയ പ്രസിഡൻറ് ആര്- Guillermo Lasso


10. 2021- ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ (May 3) പ്രമേയം എന്ത്- Commit to Quit


11. Stargazing: The Players in My Life എന്ന - പുസ്തകത്തിന്റെ രചയിതാവ് ആര്- രവി ശാസ്ത്രി 


12. 2021 മേയിൽ അന്തരിച്ച മുൻ കേരള DGP ആര്- രാജ് ഗോപാൽ നാരായൺ


13. 2021- ൽ അമേരിക്കയുടെ ആദ്യ വനിതാ ആർമി സെക്രട്ടറി ആയി നിയമിതയായത് ആര്- Christine Wormuth


14. ലോകത്തിലെ ഏറ്റവും വലിയ art museum ആയ Louvre museum orolom ആദ്യ വനിതാ പ്രസിഡൻറായി നിയമിതയായത് ആര്- Laurence des Cars


15. എണ്ണക്കുരു ഉൽപ്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന സംരംഭം ഏത്- Tilhan Mission


16. ഇന്ത്യൻ ആർമിയുടെ പുതിയ ആസ്ഥാന മന്ദിരം ഏത്- Thal Sena Bhavan (New Delhi)


17. ഇന്ത്യയിൽ ആദ്യമായി Unified Vehicle Registration Card ആരംഭിച്ച സംസ്ഥാനം ഏത്- മധ്യപ്രദേശ്


18. ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യം (Cave Fish) കണ്ടെത്തിയ സംസ്ഥാനം ഏത്- മേഘാലയ


19. ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ തുറമുഖം ഏത്- Vadhavan Port (മഹാരാഷ്ട്ര)


20. ലോകത്തിൽ ആദ്യമായി സാമ്പത്തിക മേഖലയിൽ Climate Change Law നടപ്പിലാക്കിയ രാജ്യം ഏത്- ന്യൂസിലാൻഡ് 


21. അടുത്തിടെ സൂയസ് കനാലിൽ കുടുങ്ങിയ കണ്ടയ്നർ കപ്പൽ ഏത്- Ever Given


22. ലിംഗ സമത്വത്തിന്റെ ഭാഗമായി രാജ്യത്ത വ്യോമസേനയിലെ എയർമെൻ എന്ന പദം മാറ്റി ഏവിയേറ്റർ എന്ന പദം ചേർത്ത രാജ്യം ഏത്- ഓസ്ട്രേലിയ


23. മികച്ച സംവിധാനത്തിനുള്ള ഓസ്കാർ അവാർഡ് നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വനിതയും ആയ വ്യക്തി ആര്- Chloe Zhao


24. Wild Innovator Award 2021- ന് അർഹയായ ആദ്യ ഇന്ത്യൻ വനിത ആര്- Krithi Karanth


25. 2021- ൽ അന്തരിച്ച മനോജ് ദാസ് ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തി ആണ്- സാഹിത്യം 


26. ലോക ജനസംഖ്യയിൽ മൂന്നാമതുള്ള രാജ്യം ഏത്- USA 


27. പാമ്പുകളെക്കുറിച്ച് വിവരം നൽകാൻ വനം വകുപ്പ് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ഏത്- സർപ്പ 


28. നാസയുടെ ചൊവ്വാ ദൗത്യമായ Mars 2020 Rover- ന്റെ ഔദ്യോഗിക നാമം ഏത്- Perseverance


29. ലോകത്തിലെ ഏഴ് അഗ്നിപർവത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ എന്ന റെക്കോർഡോടെ Limca Book of Records- ൽ ഇടം നേടിയ വ്യക്തി ആര്- സത്യരൂപ് സിദ്ധാന്ത 


30. ഇന്ത്യയിൽ ആദ്യമായി Taser Guns ഉപയോഗിക്കുന്ന പോലീസ് സേന ഏത്- ഗുജറാത്ത് 


31. ഇന്ത്യയിലെ ആദ്യത്തെ Grain ATM നിലവിൽ വന്നത് എവിടെയാണ്- Gurugram  


32. അടുത്തിടെ പൂജപ്പുര സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ ചാനലിന്റെ പേര്- ഫ്രീഡം സിംഫണി 


33. ഇന്ത്യയിലെ ആദ്യ National Dolphin Research Centre നിലവിൽ വരുന്നത് എവിടെയാണ്- പാട്ന


34. സംസ്ഥാനത്ത മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്സിനേഷൻ ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ ഏത്- മാത്യകവചം 


35. പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാത്യക പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ഏത്- അക്ഷയ കേരളം പദ്ധതി 


36. കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ് ജയിൽ ആകുന്നത് എവിടെ- കണ്ണൂർ സബ് ജയിൽ 


37. Right Under Your Noseഎന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- ആർ. ഗിരിധരൻ 


38. മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ ഏത്- ഗ്രാമ വ്യക്ഷത്തിലെ കുയിൽ 


39. ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കുവാനായി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്- Bell of Faith


40. പൈവളികെ സൗരോർജ്ജ പദ്ധതി നിലവിൽ വരുന്ന ജില്ല ഏത്- കാസർഗോഡ്


41. ലോകത്തെ ആദ്യത്ത സാർവ്വത്രിക Bullet Proof Jacket 'ശക്തി വികസിപ്പിച്ചത് ആര്- ഇന്ത്യൻ ആർമി 


42. വിനോദ നികുതി ഒഴിവാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്- കേരളം


43. 2021- ൽ സംസ്ഥാന സർക്കാരിന്റെ കളരിപ്പയറ്റ് അക്കാദമി നിലവിൽ വരുന്നത് എവിടെ- വെള്ളാർ ക്രാഫ്റ്റ് വില്ലേജ്, തിരുവനന്തപുരം 


44. ഇന്ത്യയിലെ ആദ്യത്തെ ഫയർ പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെ- ഭൂവനേശ്വർ (ഒഡീഷ)


45. 2021- ലെ World Snooker Championship 2021 ജേതാവ് ആര്- Mark Selby


46. 2021 മേയിൽ അന്തരിച്ച സ്വതന്ത്ര സമരസേനാനിയും മഹാത്മാഗാന്ധിയുടെ അവസാന Personal Secretary- യുമായ വ്യക്തി ആര്- V Kalyanam


47. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ ലോകോത്തര നിലവാരത്തിലുള്ള ബസ് ടെർമിനൽ നിലവിൽ വരുന്നത് എവിടെ Khan nagar (Cuttack, ഒഡീഷ)


48. ഇന്ത്യയിലെ ആദ്യത്തെ Labour Movement Museum ഏത് നഗരത്തിലാണ് ആരംഭിക്കുന്നത്- ആലപ്പുഴ


49. DRDO- യും CRPF- ഉം ചേർന്ന് ആരംഭിച്ച ബൈക്ക് ആംബുലൻസിന്റെ പേര് എന്ത്- RAKSHITA


50. The Bench എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- Meghan Markle

No comments:

Post a Comment