Thursday, 28 October 2021

Current Affairs- 28-10-2021

1. 2021 ഒക്ടോബറിൽ കൊൽക്കത്തെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Ordnance Factory Board- നെ വിഭജിച്ചതിലൂടെ രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് പുതുതായി നിലവിൽ വന്നത്- 7 


2. Ordnance Factory Board- നെ പുനസ്ഥാപിച്ചുകൊണ്ട്. നിലവിൽ വന്ന പുതിയ സ്ഥാപനം- Directorate of Ordnance (Coordination and Services)

  • പ്രഥമ ഡയറക്ടർ ജനറൽ- E R Sheikh
  • ആസ്ഥാനം- Ayudh Bhawan (കൊൽക്കത്ത)


3. ഇ കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കെ. രാഘവൻ മാസ്റ്റർ പുരസ്കാരം 2021- ന് അർഹനായ പ്രശസ്ത സംഗീത സംവിധായകൻ- വിദ്യാധരൻ മാസ്റ്റർ പി എസ് വിദ്യാധരൻ)


4. 2021 ഒക്ടോബറിൽ Marylebone Cricket Club (MCC)- ന്റെ ആജീവനാന്ത അംഗത്വം ലഭിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- ജവഗൽ ശ്രീനാഥ്, ഹർഭജൻ സിങ് 


5. 2021- ലെ Julius Baer Challengers Chess Tour ഫൈനൽസ് കിരീടം നേടിയ ഇന്ത്യൻ താരം- R Praggnanandhaa


6. 2021-22 കാലയളവിലേക്ക് വൈറ്റ് ഹൗസ് ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക്

തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ- ജോയ് ബസു, സണ്ണി പട്ടേൽ, ആകാശ് ഷാ


7. വിനോദ സഞ്ചാരികൾക്കായി കേരള സർക്കാർ 2021 ഒക്ടോബറിൽ ആരംഭിച്ച പുതിയ ടുറിസം പദ്ധതി- കാരവൻ ടൂറിസം


8. സി. വി ബാലകൃഷ്ണന്റെ 'ആയുസിന്റെ പുസ്തകം' എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ രചിച്ചത്- Prof. T.M Yesudasan (The Book of Passing Shadows)


9. 2021 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച 'ബുദ്ധിസ്റ്റ് സർക്യൂട്ട് ടൂറിസം' പദ്ധതിയിലെ വിമാനത്താവളം- ഉത്തർപ്രദേശിലെ കരിനഗർ വിമാനത്താവളം 

  • ബുദ്ധനുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലങ്ങളാണ് ബുദ്ധിസ്റ്റ് സർക്യൂട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്


10. 2021 ഒക്ടോബറിൽ അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്ന ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ രാജ്യം- ഉത്തരകൊറിയ 


11. വൃക്ക മാറ്റിവയ്ക്കലിന്റെ ഭാഗമായി ലോകത്താദ്യമായി മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ച് പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്- ന്യൂയോർക്കിലെ എൻ.എ.യു ലാങ്കോൺ ഹെൽത്ത് (ഗാൽസേഫ് എന്ന പന്നിയുടെ അവയവം) 


12. 2022 ജനുവരിയിൽ ഐ.എം.എഫിൽ (അന്താരാഷ്ട്ര നാണയനിധി) നിന്നും സ്ഥാനമൊഴിയുന്ന മുഖ്യ സാമ്പത്തിക ഉപദേശക- ഗീത ഗോപിനാഥ് 


13. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 76 അങ്കണവാടികൾ നിർമ്മിക്കുവാൻ പോകുന്ന സംസ്ഥാനം- കേരളം (വനിതാ ശിശുവികസന വകുപ്പിന്റെ നേത്യത്വത്തിൽ) 


14. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ മാലിന്യനിർമാർജനം സുഗമമാക്കുവാൻ സംസ്ഥാനത്ത് ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്ലിക്കേഷൻ


15. 2021 ഒക്ടോബറിൽ കേരള ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേറ്റ വ്യക്തികൾ- സി.ജയചന്ദ്രൻ, സോഫി തോമസ്, പി.ജി.അജിത് കുമാർ, സി.എസ്.സുധ 

  • ഇതോടെ കേരള ഹൈക്കോടതിയിൽ വനിത ജഡ്ജിമാരുടെ എണ്ണം 6 ആയി 


16. 2021 നവംബർ 22- ന് ഫെഡറൽ ബാങ്കിന്റെ ചെയർമാനായി ചുമതലയേൽക്കുന്നത്- സി.ബാലഗോപാലൻ (നിലവിലെ ചെയർപേഴ്സൺ- ഗ്രെയ്സ് എലിസബത്ത് കോശി) 


17. താലിബാൻ വധിച്ച അഫ്ഗാൻ വനിത വോളിബോൾ താരം- മെഹ്ജബിൻ ഹക്കിമി 


18. പ്രകൃതിക്ഷോഭങ്ങളിൽപെടുന്നവരെ സഹായിക്കുവാൻ അമൃതയിലെ (സെന്റർ ഫോർ വയർലെസ് ആന്റ് നെറ്റ്വർക്ക്സ്) ഗവേഷകർ വികസിപ്പിച്ച ആപ്ലിക്കേഷൻ- അമൃതകൃപ 


19. സംസ്ഥാനത്തെ ആദ്യത്തെ മാലിന്യരഹിത തദ്ദേശ സ്വയംഭരണ സ്ഥാപനമായി പ്രഖ്യാപിക്കപ്പെട്ട നഗരസഭ- വടകര (കോഴിക്കോട്) 


20. ടുണീഷ്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതയായത്- നജ് ല  ബൗദൻറ് റമദാന 


21. അന്താരാഷ്ട്ര പരിഭാഷാദിനം എന്നായിരുന്നു- സെപ്റ്റംബർ 30  


22. ഒക്ടോബർ ഒന്നിന് ആചരിച്ച ലോക വയോജന ദിന (International Day for Older Persons)- ത്തിൻറ വിഷയം എന്താണ്- Digital Equity for All 



23. 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് 2020 മികച്ച ബാലനടൻ- നിരജ്ഞൻ (സിനിമ- കാസിമിന്റെ കടൽ



24. 2021 ഒക്ടോബറിൽ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ സാഹിത്യപുരസ്കാരം ലഭിച്ച കവിയും ഗാനരചയിതാവുമായ വ്യക്തി- മുരുകൻ കാട്ടാക്കട 

  • സംഗീത പുരസ്കാരം ലഭിച്ചത്- ജി.വേണുഗോപാൽ (പിന്നണി ഗായകൻ) 


25. 2021 ഒക്ടോബറിൽ നിയമിതനായ അഫ്ഗാനിസ്ഥാന്റെ പുതിയ യു.എസ്. പ്രതിനിധി- തോമസ് വെസ്റ്റ് (മുൻപ്- സൽമയ് ഖലീൽദാസ്) 


26. 2022-ൽ 80-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആധുനികവൽകരിക്കുവാൻ പോകുന്ന കേരളത്തിലെ ഏറ്റവും വലിയ ലൈബ്രറി- കേരള സർവകലാശാല ലൈബ്രറി, പാളയം (തിരുവനന്തപുരം) ) 


27. 2021 ഒക്ടോബറിൽ അന്തരിച്ച കേരളത്തിലെ ആദ്യ ഓങ്കോളജിസ്റ്റും, കോട്ടയം മെഡിക്കൽ കോളേജ് മുൻ വൈസ് പ്രിൻസിപ്പലുമായിരുന്ന വ്യക്തി- ചിറക്കടവിൽ ഡോ. ഡി.പി.മാത്യ 


28. 2021 നവംബറിൽ കെ.രാഘവൻമാസ്റ്റർ പുരസ്കാരം ലഭിക്കുന്നത്- കെ.വിദ്യാധരൻ (സംഗീത- സംവിധായകൻ) 


29. 2021- ലെ വൈറ്റ് ഹൗസ് ഫെലോസ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്ത ഇന്ത്യൻ വംശജർ- ജോയ് ബസു, സണ്ണി പട്ടേൽ, ആകാശ് ഷാ 


30. ഒക്ടോബർ ആറിന് അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്- യേശുദാസൻ (83) 

  • മലയാളത്തിലെ ആദ്യത്ത പോക്കറ്റ് കാർട്ടൂണായ "കിട്ടുമ്മാൻ' (ജനയുഗം ദിനപത്രം) വരച്ചത് യേശുദാസനാണ്.

31. റോഡപകടങ്ങളിൽപ്പെടുന്ന വ്യക്തികളെ ആദ്യമണിക്കൂറിൽ (ഗോൾഡൻ അവർ) തന്നെ ആശുപത്രികളിൽ എത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന കേന്ദ്ര ഗതാഗത വകുപ്പിൻറ പദ്ധതി- ഗുഡ് സമരിറ്റൻ (നല്ല ശമരിയാക്കാരൻ) 

  • ഒക്ടോബർ 15- ന് നിലവിൽ വരുന്ന പദ്ധതി പ്രകാരം ജീവരക്ഷകർക്ക് 5000 രൂപ പാരിതോഷികം ലഭിക്കും

32. ഏത് രാജ്യത്തെ ചലച്ചിത്ര പ്രവർത്തകരാണ് ചരിത്രത്തിൽ ആദ്യമായി സിനിമാ ഷൂട്ടിങ്ങിനായി ബഹിരാകാശത്ത് എത്തിയത്- റഷ്യ

  • റഷ്യൻ നടി യൂലിയ പെരെസിൽസ്, സംവിധായകൻ ക്ലിം ഷിപെൻകോ, ബഹിരാകാശ യാത്രികൻ ആൻറൺ ഷകപെറോവ് എന്നിവരാണ് സോയൂസ്- 19 പേടകത്തിൽ ബൈക്കന്നൂരിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
  • 'ചാലഞ്ച്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് 12 ദിവസം നീളുന്ന ബഹിരാ കാശ യാത്ര നടത്തുന്നത്

33. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 2021- ലെ ഏത് പുരസ്കാരമാണ് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് ലഭിച്ചത്- മികച്ച ഗോൾകീപ്പർ

  • ഹർമൻപ്രീത് സിങ് (പുരുഷ താരം), ഗുർജിത്ത് കൗർ (വനിതാ താരം), സവിത പുണിയ (വനിതാ ഗോൾകീപ്പർ) തുടങ്ങിയവരും ജേതാക്കളായി. 

34. കേരള ഗാന്ധി കെ. കേളപ്പൻറ എത്രാമത് ചരമവാർഷികമാണ് 2021 ഒക്ടോബർ 7- ന് ആചരിച്ചത്- 50

  • സ്വാതന്ത്ര്യ സമര സേനാനി, പത്രാധിപർ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ ശ്രദ്ധേയനായ കേളപ്പൻ 1889 ഓഗസ്റ്റ് 24- ന് കോഴിക്കോട് ജില്ലയിലെ മൂടാടിയിൽ ജനിച്ചു.
  • നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡൻറ്, മാതൃഭൂമി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചു. പയ്യന്നൂരിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകി. 

35. പൊതുമേഖലയിലുള്ള എയർ ഇന്ത്യയുടെയും ഉപകമ്പനിയായ എയർ ഇന്ത്യാ എക്സ്പ്രസ്സിൻറയും ചുമതല ഏറ്റെടുത്ത സ്വകാര്യ സ്ഥാപനം- ടലസ് (Talace) പ്രൈവറ്റ് ലിമിറ്റ്ഡ് (ടാറ്റാ ഗ്രൂപ്പ് ഉപകമ്പനി) 

  • 18,000 കോടി രൂപയ്ക്കാണ് പ്രതി ദിനം 20 കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർഇന്ത്യയുടെ ഏറ്റെടുക്കൽ. ഡിസംബറോടെ കൈമാറ്റം പൂർണമാകും. 
  • 1932- ൽ ജെ.ആർ.ഡി. ടാറ്റയാണ് 'ടാറ്റാ എയർലൈൻസി'ന് തു ടക്കം കുറിച്ചത്. 1946- ൽ ‘എയർ ഇന്ത്യ' എന്ന പേരിൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി.
  • 1953- ൽ എയർ കോർപ്പറേഷൻ ആക്ട് നിലവിൽ വന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ ദേശസാത്കരിച്ചു. 

2021-ലെ നൊബേൽ പുരസ്കാര ജേതാക്കൾ


വൈദ്യശാസ്ത്രം- ഡേവിഡ് ജൂലിയസ്, ആർഡെം പെറ്റാപൗടെയ്ൻ (ഇരുവരും യു.എസ്.)

  • മനുഷ്യ ബന്ധങ്ങളെ ഊഷ്മളമാക്കുന്ന സ്പർശം മനസ്സിലാക്കാൻ മസ്തിഷ്കത്തെ സഹായിക്കുന്ന സ്വീകരണികൾ കണ്ടെത്തിയതിനാണ് പുരസ്കാരം.

ഭൗതികശാസ്ത്രം- ജപ്പാൻ വംശജനായ യു.എസ്. കാലാവസ്ഥാ ശാസ്ത്രജ്ഞൻ സൃക്കി റോമനാബൈ, ജർമൻ സമുദ്രഗവേഷകൻ ക്ലോസ് ഹാസിൽമാൻ, ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ ജോർജോ പരീസിയ. 

  • കാലാവസ്ഥയുൾപ്പെടെയുള്ള സങ്കീർണമായ വ്യവസ്ഥകളുടെ പഠനം എളുപ്പമാക്കിയതിന്. 

രസതന്ത്രം- ബെൻജമിൻ ലിസ്റ്റ് (ജർമനി), ഡേവിഡ് മാക്സിലൻ (സ്കോട്ട്ലൻഡ്/യു.എസ്)

  • തന്മാത്രകളും അവയുടെ പ്രതിബിംബ രൂപവും നിർമിക്കാനുള്ള നവീനമാതൃക സൃഷ്ടിച്ചതിന്

സാഹിത്യം- ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി, ഇംഗ്ലീഷിൽ രചന നടത്തുന്ന ടാൻസാനിയൻ എഴുത്തുകാരനായ അബ്ദുൾ റസാഖ് ഗുർണ 

  • പലായനങ്ങളുടെ കഥ പറയുന്ന പാരഡൈസ്, ആഫ്റ്റർ ലൈവ്സ്, ബൈ ദ സീ, ഡിസേർഷൻ തുടങ്ങിയ പ്രധാനപ്പെട്ട നോവലുകൾ. വോൾസോയിങ്കയ്ക്കു (1986) ശേഷം സാഹിത്യ നൊബേൽ നേടുന്ന ആദ്യ ആഫ്രിക്കൻ വംശജനാണ്.

സമാധാനം- മരിയ റെസ്സ (ഫിലിപ്പീൻസ്), ദിമിത്രി മുറടോവ് (റഷ്യ) 

  • ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായുള്ള ധീരമായ പോരാട്ടമാണ് ഇരുവരെയും പുരസ്കാര ജേതാക്കളാക്കിയത്. ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ഡുട്ടെർട്ടിൻ ലഹരിമരുന്നു വേട്ടയിലെ മനുഷ്യാവകാശലംഘനങ്ങൾ ‘റാപ്പർ' (Rappler) എന്ന ന്യൂസ് വെബ്സൈറ്റിലൂടെ ലോകത്തെ അറിയിച്ച മാധ്യമപ്രവർത്തകയാണ് മരിയ. റഷ്യയിലെ വാദിമിർ പുതിൻ സർക്കാരിനെതിരേ വിമർശനാത്മകമായ പത്രപ്രവർത്തനം നടത്തിവരുന്ന ‘നൊവായ ഗസറ്റയുടെ (Novaja Gazeta) പത്രാധിപരാണ് മുറടോവ്. നൊബേൽ സമാധാനസമ്മാനം നേടുന്ന 18-ാമത്തെ വനിതയും ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ നൊബേൽ ജേതാവുമാണ് മരിയ റെസ്സ. 

സാമ്പത്തികശാസ്ത്രം- ഡേവിഡ് കാർഡ്, ജോഷ്വ ആൻഗ്രിസ്റ്റ്, ഗ്വീഡോ ഇംബൈൻസ് (മൂവരും യു.എസ്)

  • മിനിമം കൂലി കൂട്ടുന്നതുകൊണ്ട് തൊഴിലാളികളുടെ എണ്ണം കുറയും, കുടിയേറ്റം നാട്ടുകാരായ തൊഴിലാളികളുടെ കൂലിയെ ബാധിക്കും എന്നീ പൊതു വിശ്വാസങ്ങളെ പൊളിച്ച് ശാസ്ത്രജ്ഞനാണ് ഡേവിഡ് കാർഡ്. ഇത്തരം സാമൂഹിക വിഷയങ്ങൾ പഠിക്കുന്നതിന് മാർഗമന്വേഷിച്ച ഗവേഷകരാണ് ജോഷ്വയും ഗ്വീഡേയും.

No comments:

Post a Comment