Tuesday, 26 October 2021

Current Affairs- 26-10-2021

1. 2021 ഒക്ടോബറിൽ ജോലി സ്ഥലങ്ങളിൽ ഹെൽത്ത് പാസ് (ഗ്രീൻ പാസ്) നിർബന്ധമാക്കിയ രാജ്യം- ഇറ്റലി 


2. നേപ്പാളിനെ തോൽപ്പിച്ച് 2021 സാഫ് കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയ രാജ്യം- ഇന്ത്യ 


3. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിക്കുന്ന ഇന്റർനെറ്റ് അഡിക്ഷൻ റിക്കവറി ക്ലിനിക്ക്- ഇ-മോചൻ (കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലാണ് ആരംഭിക്കുന്നത്) 


4. സൗരയുഥത്തെക്കുറിച്ചും ഛിന്ന ഗ്രഹങ്ങളെക്കുറിച്ചും വിശദമായി പഠിക്കുവാൻ 2021 ഒക്ടോബറിൽ 'നാസ' വിക്ഷേപിച്ച പേടകം- ലുസി (വിക്ഷേപണം- ഫ്ളോറിഡയിലെ കേപ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന്) 


5. കോഴിക്കോട്ടെ ഐ.ടി.കമ്പനിയായ കോഡ്മാറ്റിസിൽ ലയിച്ച വിദേശ ഐ.ടി. കമ്പനി- ദുബായിലെ ബാറഞ്ച് ഇന്ററാക്ടീവ് ടെക്സ്റ്റോളജി


6. 2021 ഒക്ടോബറിൽ ചൈനയിൽ ആപ്പിൾ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ആപ്ലിക്കേഷൻ- ഖുർ ആൻ ആപ്പ് 


7. സംസ്ഥാനത്ത് വിജ്ഞാന വിനോദ പരിപാടികൾക്ക് മുൻഗണന നൽകി ക്യാമ്പസ് റേഡിയോ തുടങ്ങുന്ന സർവ്വകലാശാല- കാലിക്കറ്റ് സർവ്വകലാശാല


8. SARS- CoV- 2 ഉൾപ്പെടെയുള്ള പകർച്ച വ്യാധി രോഗാണുകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി WHO രൂപീകരിച്ച Advisory Group for the Origins of Novel Pathogens (SAGO)- ൽ ഉൾപ്പെട്ട ഇന്ത്യൻ- Dr. Raman Gangakhedkar


9. 2021 ഒക്ടോബറിൽ രാജ്യാന്തര ഫുട്ബോളിൽ ഗോൾ നേട്ടത്തിൽ ലയൺ മെസിക്കൊപ്പമെത്തിയ ഇന്ത്യൻ ഫുട്ബോൾ താരം- സുനിൽ ചേത്രി (80 ഗോൾ)


10. 2021 ഒക്ടോബറിൽ ഓസ്ട്രിയൻ ചാൻസലർ അലക്സാണ്ടർ ഷാലൻബെർഗിന്റെ  പ്രസ് സെക്രട്ടറിയായി നിയമിതനായ മലയാളി- Shilton Joseph Palathungal


11. 2021 ഒക്ടോബറിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായ കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ- സോഫി തോമസ്


12. 2021 Global Hunger Index- ൽ ഇന്ത്യയുടെ സ്ഥാനം- 101 (published by Concern Worldwide and Welthungerhilfe)


13. 2021 ഒക്ടോബറിൽ കോവിഡ് മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളിൽ മുഖാവരണം ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഒഴിവാക്കുന്ന രാജ്യം- സൗദി അറേബ്യ



14. 2021 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ അധിഷ്ഠിത e-Voting Solution വികസിപ്പിച്ച സംസ്ഥാനം- തെലങ്കാന


15. Forbe's Magazine പ്രസിദ്ധീകരിച്ച World's Best Employers 2021 Ranking ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- Reliance Industries (52nd Position) 

  • ഒന്നാമതെത്തിയത്- Samsung Electronics (ദക്ഷിണ കൊറിയ) 
  • ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയത്- SBI (119)

16. 2021 ഒക്ടോബറിൽ ഗ്രഹങ്ങളുടെയും സൗരയുഥത്തിന്റെയും ഉത്ഭവത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ തേടുന്നതിനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച പേടകം- ലൂസി (Lucy)


17. 2021 ഒക്ടോബറിൽ അതിർത്തിയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി 3 step roadmap agreement- ൽ ഏർപ്പെട്ട ഇന്ത്യയുടെ അയൽ രാജ്യങ്ങൾ- Bhutan, China 


18. അമേരിക്കയിലെ ചലച്ചിത്രമേളയിൽ അവതരിപ്പിച്ച 'ജീവൻ' എന്ന ഹ്രസ്വചിത്രത്തിലെ ഗാനത്തിന് അവാർഡ് ലഭിച്ച മലയാളി വനിത- സിനോബി ആനറ്റ് (കൊച്ചി) 


19. വേൾഡ് സ്റ്റുഡന്റ്സ് ഡേയും കലാമിന്റെ ജന്മദിനവുമായ ഒക്ടോബർ 15- ന് പുറത്തിറക്കുന്ന ഒന്നര ഇഞ്ച് വലിപ്പമുള്ള നഗ്നനേത്രം കൊണ്ട് വായിക്കാൻ കഴിയുന്ന പുസ്തകം- കലാം ക്വാട്സ്


20. ലോക കയ്യെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മലയാളി പെൺകുട്ടി- ആൻമരിയ ബിജു ( 16 വയസ്സ്) 


21. 2021 ഒക്ടോബറിൽ മുല്ലനേഴി പുരസ്കാരം ലഭിച്ച് വ്യക്തി- മുരുകൻ കാട്ടാക്കട ('മനുഷ്യനാകണം' എന്ന ഗാനത്തിന്)


22. സി.വി.ബാലകൃഷ്ണൻ എഴുതിയ 'ആയുസിന്റെ പുസ്തകം' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ- ദ ബുക്ക് ഓഫ് പാസ്റ്റിംഗ് ഷാഡോസ് (വിവർത്തകൻ- ടി.എം. യേശുദാസൻ) 


23. 2021- ലെ ആഗോള വിശപ്പ് സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം- 101 (2020- ൽ 94-ാം സ്ഥാനം , ബ്രസീൽ, ചിലി, ചൈന, ബെലാറസ് തുടങ്ങിയ രാജ്യങ്ങളാണ് മുൻനിരയിലുള്ളത്) 


24. ഐക്യരാഷ്ട്രസഭയുടെ മുനഷ്യാവകാശ കൗൺസിലിലേക്ക് ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ (കാലാവധി 2022 - 2024) 


25. ഓസ്ട്രിയൻ പ്രധാനമന്ത്രി അലക്സാർ സാലൻ ബർഗിന്റെ പ്രസ്റ്റ് സെക്രട്ടറിയായി 2021 ഒക്ടോബറിൽ നിയമിതനായ മലയാളി- ഷിൽട്ടൺ ജോസഫ് പാലത്തുങ്കൽ


26. ഇന്ത്യൻ താരം മിതാലി രാജിന്റെ പേരിലുള്ള റെക്കോർഡ് തിരുത്തി രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- എയ്മി (16 വയസ്സ്, രാജ്യം അയർലൻഡ്) 


27. പാർലമെന്റ് നിയമസഭ റിപ്പോർട്ടിങ്ങിലെ മികവിനുള്ള ടി.വി.ആർ ഷേണായ് മാധ്യമ പുരസ്കാര ജേതാവ്- ഡി.വിജയമോഹൻ


28. 2021- ലെ സാമ്പത്തിക നോബൽ നേടിയത്- ഡേവിഡ് കാർഡ്, ജോഷ്വ അൻഗ്രിസ്റ്റ്, ഗ്വിഡോ ഇമ്പെൻസ്


29. ഇന്ത്യ അതിഥ്യം വഹിക്കുന്ന അണ്ടർ- 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം- ഇഭ എന്ന പെൺ സിംഹം


30. 2021- ലെ യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ രാജ്യം- ഫ്രാൻസ്


31. ലോകനേതാക്കളുടെയും വാണിജ്യ പ്രമുഖരുടെയും രഹസ്യ ഇടപാടുകളും നികുതിവെട്ടിപ്പും വെളിപ്പെടുത്തിക്കൊണ്ട് അടുത്തിടെ പുറത്തുവന്ന രേഖകളുടെ പേര്- പാൻഡൊറ പേപ്പേഴ്സ് 

  • അതിസമ്പന്നരുടെ രഹസ്യ നിക്ഷേപങ്ങൾ 2016- ൽ പനാമ രേഖകൾ എന്ന പേരിൽ പുറത്തു വിട്ട ഇൻറർ നാഷ ണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ICI]) ആണ് രേഖകൾക്ക് പിന്നിലുള്ളത്
  • 90 രാജ്യങ്ങളിലെ രാഷ്ട്രീയ ഭരണ മേഖലയിലുള്ള 330 വ്യക്തികൾ, 130 ശതകോടീശ്വരന്മാർ, പ്രശസ്ത വ്യക്തികൾ, രാജകുടും ബാംഗങ്ങൾ തുടങ്ങിയവരുൾപ്പെടുന്ന രേഖകളിൽ 380 ഇന്ത്യക്കാരുമുണ്ട്.
  • 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള 600 മാധ്യമപ്രവർത്തകർ അന്വേഷണങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ICIJ- യുടെ ഇന്ത്യയിലെ അന്വേഷണ പങ്കാളി

32. ഏത് കേന്ദ്രഭരണ പ്രദേശത്ത ആദ്യ ഗാന്ധി പ്രതിമയുടെ അനാച്ഛാദനമാണ് ഒക്ടോബർ രണ്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നിർവഹിച്ചത്- ലക്ഷദ്വീപ് 


33. ലോക ബഹിരാകാശ വാരം (World Space Week) എന്നായിരുന്നു- ഒക്ടോബർ 4 മുതൽ 10 വരെ

  • ആദ്യ കൃത്രിമോപഗ്രഹമായ Sputnik-1 മുൻ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചത് 1957 ഒക്ടോബർ 4- നാണ്, ബഹിരാകാശ ഉടമ്പടി (Outer Space Treaty) ഒപ്പുവെച്ച ദിനമാണ് 1967 ഒക്ടോബർ 10. ബഹിരാകാശ ചരിത്രത്തിലെ ഈ ദിവസങ്ങളെ ആധാരമാക്കിയാണ് 1999 മുതൽ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ബഹിരാകാശവാരം ആചരിച്ചുവരുന്നത്.
  • Women in Space എന്നതാണ് 2021- ലെ വാരാചരണ വിഷയം. 

34. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ, രാജ്യത്തെ ഏറ്റവും വലിയ ആഡംബരക്കപ്പൽ മയക്കുമരുന്ന് വിരുന്ന് നടത്തിയതിലൂടെ വാർത്തകളിൽ ഇടം നേടി. കപ്പലിൻറ പേര്- കോർഡെലിയ 

  • Cordelia എന്ന വാക്കിൻറെ അർഥം കടലിൻറ മകൾ എന്നാണ്

35. ഒക്ടോബർ നാലിന് ആചരിച്ച ലോക പാർപ്പിട ദിന (World Habitat Day)- ത്തിൻറ വിഷയം എന്തായിരുന്നു- Accelerating Urban Action for a Carbon-free World 

No comments:

Post a Comment