Sunday, 7 April 2019

Current Affairs- 07/04/2019

ഐ.പി.എൽ. 2019 സീസണിൽ ആദ്യ ഹാട്രിക് വിക്കറ്റ് നേടിയ താരം- സാം കറൺ (കിങ്സ് XI പഞ്ചാബ്)

ലോകത്തിലെ അഞ്ചാം തലമുറ (5G) ടെലികോം സേവനങ്ങൾ ആദ്യമെത്തുന്ന ജില്ലയായി മാറിയത്- ഷാങ്ഹായ് (ചൈന)


‘ഭാരത ഭാഗ്യ വിധാതാക്കൾ നാം' എന്ന് തുടങ്ങുന്ന തിരഞ്ഞടുപ്പ് ഗീതം തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി പാടിയത്- കെ.എസ്.ചിത്ര

2019 ഏപ്രിൽ മാസം ഗുഗിൾ നിർത്തലാക്കിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം- ഗൂഗിൾ പ്ലസ്

അടുത്തിടെ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സോളാർ അലൈൻസിൽ അംഗമായ രാജ്യം- ബോളീവിയ

2019- ലെ ലോകാരോഗ്യ ദിനത്തിന്റെ (ഏപ്രിൽ 7) പ്രമേയം- Universal Health Coverage: Everyone, Everywhere

National Maritime Day- April 5


2019 ഏപ്രിൽ 1- ന് വിജയ ബാങ്ക് , ദേന ബാങ്ക് എന്നീ ദേശസാത്കൃത ബാങ്കുകൾ ഏത് ബാങ്കിലേയ്ക്കാണ് ലയിച്ചത്- ബാങ്ക് ഓഫ് ബറോഡ

ഗെയിം ചെയിഞ്ചർ എന്ന ജീവചരിത്ര പുസ്തകം ഏത് ക്രിക്കറ്ററെ കുറിച്ചുള്ളതാണ്- ഷാഹിദ് അഫ്രീദി

അടുത്തിടെ ഭൂപ്രദേശ സൂചിക പദവി ലഭിച്ച Kandhamal Haldi എന്ന വിഭവം ഏത് സംസ്ഥാനത്തിൽ നിന്നുള്ളതാണ്- ഒഡീഷ

ലോക ഓട്ടിസം ബോധവത്കരണ ദിനം- ഏപ്രിൽ 2

  • (Theme : Assistive Technologies, Active Participation)
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ സി.ഇ.ഒ ആയി നിയ മിതനായത്- Manu Sawhney

ഐ.എസ്.ആർ.ഒ എവിടെയാണ് ആദ്യമായി 5000 പേർക്ക് ഇരി ക്കാവുന്ന സന്ദർശക ഗ്യാലറി നിർമ്മിച്ചത്- ശ്രീഹരിക്കോട്ട

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം 2019-20 സാമ്പത്തിക വർഷം ഏറ്റവും കൂടിയ വേതനം ലഭിക്കുന്ന സംസ്ഥാനം- ഹരിയാന, 284 രൂപ

  • (കുറവ്: ബീഹാർ & ജാർഖണ്ഡ്, 171 രൂപ)
 ഈ വർഷത്തെ ടെംപിൾടൺ പുരസ്കാരത്തിന് അർഹനായ ഭൗതികശാസ്ത്രജ്ഞൻ- മാർസെലോ ഗ്ലെയ്സർ

ഏത് രാജ്യക്കാരനാണ് മാർസെലോ ഗ്ലെയ്സർ- ബ്രസിൽ

തെരുവിൽ കഴിയുന്ന അനാഥ ബാല്യങ്ങൾക്കായി ആശാലയം എന്ന പേരിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ അഭയകേന്ദ്രങ്ങൾ സ്ഥാപിച്ച് ശ്രദ്ധേയനായ വ്യക്തി ഈ യിടെ അന്തരിച്ചു. പേര്- ഫാദർ ആന്റണി തൈപ്പറമ്പിൽ

ആദ്യത്തെ ലോക്പാലായി നിയമിതനായത്- പി.സി.ഘോഷ്

ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 140

  • (കഴിഞ്ഞ വർഷം 133-ാം സ്ഥാനത്തായിരുന്നു).
ആബേൽ സമ്മാനത്തിന് അർഹയായ ആദ്യ വനിത- Karen Uhlenbeck

ഏത് സർവകലാശാലയാണ് അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ് നൽകിയത്- മൈസൂർ

സർവകലാശാല കെ.പി.ഉദയഭാനു സംഗീത അവാർഡിന് അർഹനായത്- ജി.വേണുഗോപാൽ

അന്തരിച്ച ഗോവ മുഖ്യമന്ത്രി- മനോഹർ പരീക്കർ

ഗോവ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിൽ മനോഹർ പരീക്കർ ഏത് വകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്- പ്രതിരോധം

പുതിയ ഗോവ മുഖ്യമന്ത്രി- പ്രമോദ് സാവന്ത്

ഗോവയിലെ ഉപമുഖ്യമന്ത്രിമാർ- വിജയ് സർദേശായി, സുദിൻ ധവാലിക്കർ

ഈയിടെ കേരളത്തിൽ നിന്ന് ഭൗമസൂചക പദവി നേടിയത്- വയനാടൻ റോബസ്റ്റ കാപ്പി

ഐക്യരാഷ്ട്രസഭ വികസന പരിപാടിയുടെ ഗുഡ് വിൽ അംബാസഡറായി നിയമിതയായ ഇന്ത്യൻ വംശജ- പദ്മലക്ഷ്മി

ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ പുതിയ ഡയറക്ടർ- എ.കെ.മൊഹന്തി

ശാന്തിഗിരി പ്രണവപത്മം പുരസ്കാരത്തിന് അർഹനായത്- മോഹൻലാൽ

അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം പരിഹരിക്കാൻ നിയമിതമായ മൂന്നംഗ മധ്യസ്ഥ സമിതിയുടെ തലവൻ- രഞ്ജൻ ഗോഗോയ് 

നാരീശക്തി പുരസ്കാരത്തിന് അർഹയായത്- ഡോ.എ. സീമ 

  • (സ്തനാർബുദ നിർണയത്തിന് ഉപയോഗിക്കാവുന്ന ബ്രാ രൂപകൽപന ചെയ്ത ശാസ്ത്രജ്ഞ)
ഇസാഫ് സ്ത്രീ രത്ന പുരസ്കാരത്തിന് അർഹയായത്- രേഖ കാർത്തികേയൻ
  • (ആഴക്കടൽ മത്സ്യബന്ധന ലൈ സൻസ് നേടിയ ആദ്യ വനിതാ മത്സ്യത്തൊഴിലാളി)
ന്യൂഡൽഹിയിൽ നടന്ന ഷൂട്ടിങ് ലോകകപ്പിൽ വനിതകളുടെ 10 മീ. എയർ റൈഫിൾസിൽ സ്വർണം നേടിയ ഇന്ത്യൻ താരം- അപൂർവി ചന്ദേല

ജമ്മു-കശ്മീരിൽ നടപ്പിലാക്കുന്ന മെട്രോ റെയിൽവേയുടെ ഉപദേശകനായി നിയമിതനായത്- ഇ.ശ്രീധരൻ

ആയുധ ഇറക്കുമതിയിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്- സൗദി അറേബ്യ

ഇ.വി.സാഹിത്യ പുരസ്കാരത്തിനർഹമായ ഇതിഹാസത്തിന്റെ ഇതളുകൾ രചിച്ചത്- ബി.സന്ധ്യ

പെരുമാറ്റച്ചട്ടലംഘനങ്ങൾ, തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണ ലംഘനങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് തെളിവ് സഹിതം പരാതിപ്പെടുന്നതിന് ആവി ഷ്കരിച്ച മൊബൈൽ ആപ്- സി-വിജിൽ
 

ഇന്ത്യയുടെ പുതിയ നാവിക സേനാത്തലവൻ- കരംബിർ സിങ് 

ഷഹീദ് ദിവസ് ആയി ആചരിച്ചത്- മാർച്ച് 23

  • (ഭഗത് സിങ്, - രാജ്ഗുരു, സുഖ് ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനം)
ലോക ജല ദിനം- മാർച്ച് 22

ലോക പോയട്രി  ദിനം- മാർച്ച് 21

ലോക ഡൗൺ സിൻഡ്രോം ദിനം- മാർച്ച് 21

കസഖ്സ്ഥാന്റെ തലസ്ഥാനമായ അസാനയുടെ പുതിയ പേര്- നുർസുൽത്താൻ

  • (സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് നുർസുൽത്താൻ നസർബയേവിനോടുള്ള ആദര സൂചകമായിട്ടാണ് നാമകരണം)
ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഫിൻലൻഡ് 
  • (ഡെൻമാർക്ക്, നോർവേ, ഐസ് ഐസ് ലൻഡ് എന്നിവയാണ് തൊ ട്ടടുത്ത സ്ഥാനങ്ങളിൽ)
2019-ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്- 11
  • (സ്വീഡനാണ് ഒന്നാം സ്ഥാനത്ത് . 2018-ൽ ഇന്ത്യയ്ക്ക് പതിനാലാം റാങ്കായിരുന്നു)

No comments:

Post a Comment