Sunday, 14 April 2019

Current Affairs- 14/04/2019

അടുത്തിടെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്ന് അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകൻ- ജൂലിയൻ അസാൻജ്

അടുത്തിടെ സൈന്യം പുറത്താക്കിയ സുഡാൻ പ്രസിഡന്റ്- ഒമർ അൽ ബഷീർ


ഫിലിപ്പീൻസിലെ ഏത് ഗുഹയിൽ നിന്നാണ് അടുത്തിടെ ആദിമ മനുഷ്യന്റെ അസ്ഥികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്- കല്ലോവോ

സംഗീതജ്ഞനായ എ ആർ റഹ്മാൻ ആദ്യമായി തിരക്കഥ രചന നടത്തി സംവിധാനം ചെയ്യുന്ന സിനിമ- 99 സോങ്സ്

തൃശൂർ പൂരം വെടിക്കെട്ടിന് ഏത് രാസവസ്തു ഉപയോഗിച്ചുള്ള പടക്കങ്ങളാണ് സുപ്രീംകോടതി നിരോധിച്ചത്- ബേരിയം നൈട്രേറ്റ്

അടുത്തിടെ അന്തരിച്ച എഴുത്തുകാരനും നവകേരള നിർമ്മാണ പദ്ധതികളുടെ ഉപദേശകനുമായിരുന്ന വ്യക്തി- ഡോ. ഡി ബാബുപോൾ

ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയുടെ പ്രഥമ വനിത വൈസ് ചാൻസലറായി നിയമിതയായത്- നജ്മ അക്തർ
 

കേന്ദ്രസർക്കാർ എല്ലാവർഷവും നൽകി വരുന്ന മഹർഷി ഭദ്രായാൻ വ്യാസ് സമ്മാൻ ഏത് രംഗത്തെ മികവിനുള്ളതാണ്- ക്ലാസ്സിക്കൽ

ഭാഷകളിലെ സമഗ്ര സംഭാവന 2019- 20- ൽ ഇന്ത്യയുടെ വളർച്ച നിരക്ക് എത്രയായിരിക്കുമെന്നാണ് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പ്രവചനം- 7.2

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദപ്രകടനം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി- തെരേസ മേയ്

വേൾഡ് പ്രസ്സ് ഫോട്ടോ സ്റ്റോറി അവാർഡ് ഓഫ് ദ ഇയർ 2019 ലഭിച്ചത്- ജോൺ മൂർ

ഏറ്റവുമധികം വോട്ടിംഗ് മെഷീനുകൾ (12) ഉപയോഗിച്ച് വോട്ട ടുപ്പ് നടന്ന ഇന്ത്യയിലെ നിയോജക മണ്ഡലം- നിസാമാബാദ് (തെലങ്കാന)

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് അടു ത്തിടെ 4 വർഷം വിലക്ക് ലഭിച്ച ഷോട്ട് പുട്ട് താരം- മൻപ്രീത് കൗർ

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫെയിംവർക്ക് 2019 പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം- ഐ.ഐ.ടി.- മദ്രാസ്


Current Affairs 2018 Round Up:

62-മത് സംസ്ഥാന സ്കൂൾ കായികോത്സവം 2018- ന്റെ വേദി- തിരുവനന്തപുരം

സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് ഗവൺമെന്റിന്റെ എത്രാമത് വാർഷികമായിരുന്നു 2018- ൽ- 75

അടുത്തിടെ ഗംഗോത്രി ഗ്ലേസിയറിന് സമീപമുള്ള 4 ഹിമാലയൻ കുന്നുകൾക്ക് ആരുടെ പേര് നൽകാനാണ് തീരുമാനിച്ചത്- അടൽ ബിഹാരി

വാജ്പേയ് ദുരന്തവേളകളിൽ മികച്ച രക്ഷാപ്രവർത്തനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആരുടെ പേരിലുള്ള പുരസ്കാരം നൽകാനാണ് തീരുമാനിച്ചത്- നേതാജി സുഭാഷ് ചന്ദ്രബോസ് 

  • (അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23- നാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്)
അടുത്തിടെ അന്തരിച്ച ജപ്പാനീസ് ശാസ്ത്രജ്ഞനായ ഒസാമു ഷിമൊമുറ ഏത് വിഭാഗത്തിൽ നോബൽ സമ്മാനം നേടിയ വ്യക്തിയാണ്- രസതന്ത്രം

60-ാമത് ദേശീയ പോലീസ് സ്മൃതി ദിനം ആഘോഷിച്ചത്- ഒക്ടോബർ

Nehru and Bose: Parallel lives എന്ന കൃതിയുടെ രചയിതാവ്- ആർ.മുഖർജി

കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന റേഷൻകട ആരംഭിച്ച താലൂക്ക്- കുട്ടനാട് (ആലപ്പുഴ)

സർക്കാർ മേഖലയിലെ കുട്ടികൾക്ക് മാത്രമുള്ള ആദ്യ കാത്ത് ലാബ് പ്രവർത്തനമാരംഭിച്ച ആശുപ്രതി- എസ്.എ.ടി തിരുവനന്തപുരം

ഇന്ത്യ പോസ്റ്റ് പേയ്മന്റ് ബാങ്ക് നിലവിൽ വന്നത്- 2018 സെപ് തംബർ 1

  • (ആസ്ഥാനം: ന്യൂഡെൽഹി)
ആർ.ബി.ഐയുടെ വാർഷിക റിപ്പോർട്ട് പ്രകാരം, നിരോധിച്ച ഇന്ത്യൻ കറൻസിയുടെ എത്ര ശതമാനമാണ് തിരികെ വന്നത്- 99.3%

ഇന്ത്യയിലെ പ്രഥമ ചാണക വിമുക്ത നഗരമാകു ന്നത്- ജംഷഡ്പൂർ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുവാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കൊണ്ടു വന്ന പുതിയ റാങ്കിങ് സിസ്റ്റം- ARIIA

ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങളിലൊന്നായ ലുസിയ അടക്കം അടുത്തിടെ അഗ്നിബാധയ്ക്ക് ഇരയായത് എവിടെയാണ്- ബ്രസീൽ ദേശീയ മ്യൂസിയം

വടക്കുകിഴക്കൻ സംസ്ഥാനത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വ്യക്തി- ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

ഇന്ത്യയും യു.എസ്.എ- യും അടുത്തിടെ ഒപ്പുവച്ച പ്രതിരോധ കരാർ- കോംകാസ് 

  • (കമ്മ്യൂണിക്കേഷൻസ് കം പാറ്റിബിലിറ്റി ആന്റ് സെക്യൂരിറ്റി എഗ്രിമെന്റ്)
ഇന്ത്യയുടെ ഏറ്റവും നീളമേറിയ റോഡ്- റെയിൽ പാലമായ ബോഗിബീൽ ഏത് നദിയ് കുറുകെയാണ് പണി കഴിപ്പിക്കുന്നത്- ബ്രഹ്മപുത

ഇന്ത്യയുടെ പ്രഥമ റെയിൽവേ യൂണി വേഴ്സിറ്റി ആരംഭിച്ചത്- വഡോദര

2019- ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനായി ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുത്ത ചിത്രം- വില്ലേജ് റോക്ക്സ്റ്റാർസ്

തുഞ്ചത്ത് എഴുത്തച്ഛൻ ശ്രഷ്ഠ പുരസ്കാരത്തിന് 2019- ൽ അർഹനായത് - പി ഹരീന്ദ്രനാഥ് 

  • (കൃതി: ഇരുളും വെളിച്ചവും)
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് 2019- ൽ വേദിയാകുന്നത്- ബംഗളുരു

ഓൺ ലൈൻ വ്യാപാര സംരംഭമായ ആലി ബാബയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചത്- ജാക്ക് മാ

അടുത്തിടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏത് വകുപ്പാണ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കിയത്- 377 -ാം വകുപ്പ്

ഫേസ്ബുക്കിന്റെ ഏഷ്യയിലെ പ്രഥമ ഡേറ്റാ സെന്റർ പ്രവർത്തനമാരംഭിച്ചതെവിടെ- സിംഗപ്പൂർ

സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്ന തിലേയ്ക്കായി 1076 എന്ന ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തിയ സംസ്ഥാനം കേന്ദ്രഭരണപ്രദേശം- ന്യൂഡൽഹി

അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയ മിശ്രഭോജിയായ സ്രാവിനം- Bonnethead Shark

2018- ൽ 25-ാം വാർഷികമാഘോഷിച്ച ഓസ് ലോ കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ളതാണ്- ഇസ്രയേൽ - പലസ്തീൻ

സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ നടത്തിയ പ്രസംഗത്തിന്റെ എത്രാമത് വാർഷികമാണ് 2018 സെപ്തംബർ 11- ന് ആഘോഷിച്ചത്- 125

യുദ്ധ് അഭ്യാസ് 2018 എന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ്- ഇന്ത്യ, യു.എസ്.എ

2018- ലെ ദ്രോണാചാര്യ, ധ്യാൻചന്ദ് പുരസ്കാര നിർണയ കമ്മിറ്റിയുടെ ചെയർമാൻ- ജസ്റ്റിസ് മുകുൾ മുദ്ഗൽ

അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ ആത്മഹത്യാ ഭീതി പരത്തുന്ന ഗെയിം- മോമോ ചലഞ്ച്

അടുത്തിടെ ഇ-സിഗരറ്റിന് വിലക്കേർപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനം - തമിഴ്നാട്

ഇന്ത്യയിലെ പ്രഥമ Dog Park ഉദ്ഘാടനം നടന്നത്- ഹൈദരാബാദ്

അരുണാചൽ പ്രദേശിലെ മിസൗറി സസ്യാദ്യാനത്തിൽ നിന്ന് മലയാളി ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം- ഡിപോറം മിഷ്മിയൻസിസ് 

അടുത്തിടെ നേപ്പാളുമായി ബന്ധിപ്പിച്ച് ബസ് - സർവ്വീസ് ആരംഭിച്ച സംസ്ഥാനം- ബീഹാർ 

പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം 2018- ൽ ഏറ്റവുമധികം റോഡ് നിർമ്മിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

2018- ലെ Human Development Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 130

2018- ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി- ആലപ്പുഴ

ഐ.സി.സി.യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്- ManuSawhney

രാജ്യത്തെ നൂറാമതും സിക്കിമിലെ ആദ്യത്തേ തുമായ വിമാനത്താവളം- പക്യോങ്ങ്  (ഗാങ്ടോക്ക്)

ലോകത്തിലെ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി- ആപ്പിൾ

അടുത്തിടെ ഭൗമശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ഭൗമയുഗ ഭാഗത്തിന് നൽകിയ പേര്- മേഘാലയൻ

വിക്കി പീഡിയ എഡിഷനിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ആദിവാസി ഭാഷ- സന്താളി

No comments:

Post a Comment