1. അന്താരാഷ്ട്ര ചെസ്സ് (International Chess) ദിനം- ജൂലായ് 20
- International Chess Federation (FIDE) നിലവിൽ വന്നത് 1924- ൽ ഇതേ ദിവസമാണ്. ഇതിന്റെ സ്മരണാർഥമാണ് 1966 മുതൽ ജൂലായ് 20- ന് ദിനാചരണം നടന്നു വരുന്നത്.
2. ഉപഭോക്തൃസംരക്ഷണ നിയമം (Consumer Protection Act)- 2019 നിലവിൽ വന്നതെന്ന്- 2020 ജൂലായ് 20
- 1986- ലെ നിയമത്തിന് പകരമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.
- ഉപഭോക്ത്യ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും മായം ചേർക്കൽ, തെറ്റായ പ്രചാരണങ്ങൾ എന്നിവയ്ക്ക് തടവു ശിക്ഷയുൾപ്പെടെ വ്യവസ്ഥ ചെയ്യുന്നതുമാണ് 2019- ലെ നിയമം.
- രാജ്യ തലസ്ഥാനത്തെ സ്ഥാനപതി കാര്യാലയത്തിന് (Embassy) കീഴിലാണ് ഒന്നോ അതിലധികമോ സ്ഥലങ്ങളിൽ കോൺസുലേറ്റുകൾ പ്രവർത്തിക്കുന്നത്.
- യു.എ.ഇ, മാലി, റഷ്യ, ജർമനി, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കോൺസുലേറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്
4. എൻ.കെ. സിങ് എത്രാമത് ധനകാര്യ കമ്മിഷൻ അധ്യക്ഷനാണ്- 15-ാമത്
- ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം നിർദേശിക്കപ്പെട്ട ധനകാര്യ കമ്മിഷൻ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്ക് മേൽ നോട്ടം വഹിക്കുകയും ചെയ്യുന്നു.
- അഞ്ചു വർഷക്കാലാവധിയുള്ള കമ്മിഷനിൽ അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി ഉണ്ടായിരിക്കും.
6. യു.എ.ഇ. (UAE)- യുടെ ആദ്യ ചൊവ്വ ദൗത്യത്തിന്റെ (Mars Mission) പേര്- Hope Probe
7. എച്ച്.സി.എൽ. ടെക്നോളജീസിന്റെ പുതിയ ചെയർപേഴ്സൺ- റോഷ്നി നാടാർ മൽഹോത്ര
- ഇന്ത്യയിലെ ഒരു പ്രധാന ഐ.ടി. കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിത കൂടിയാണ് മുപ്പത്തെട്ടുകാരിയായ രോഷ്‌നി
8. പ്രഥമ 'Gulbenkian Prize for Humanity-2020' അവാർഡ് നേടിയത്- ഗ്രെറ്റ തുൻബർഗ്
- പോർച്ചുഗലിലെ ലിസ്ബൺ ആസ്ഥാനമായ ഗുൽബർഗിയൻ ഫൗണ്ടേഷനാണ് അവാർഡ് നൽകുന്നത്.
- ഒരു മില്യൺ യൂറോയാണ് സമ്മാനത്തുക.
10. ഏത് രാജ്യമാണ് രാമായണത്തിലെ രാവണൻ വ്യോമപാതയെപ്പറ്റി പഠിക്കാനായി ഗവേഷണ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്- ശ്രീലങ്ക
- 'രാവണരാജാവും അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട വ്യോമപാതയും' (King Ravana and His Lost Airway) എന്നതാണ് പദ്ധതിയുടെ പേര്.
11. വ്യോമസേനയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അത്യാധുനിക മിസൈൽ- ഹാമ്മർ (Hlavnmnier)
- ഫ്രാൻസിൽ നിന്ന് വാങ്ങുന്ന റഫാൽ വിമാനങ്ങളിലായിരിക്കും ഇത് ഘടിപ്പിക്കുക.
- വിമാനങ്ങളിൽ നിന്ന് ഭൂമിയിലെ ലക്ഷ്യങ്ങളിലേക്ക് ഉപയോഗിക്കാവുന്ന മധ്യദൂര മിസൈൽ ആയ ഹാമ്മറിന് ഒരേസമയം വ്യത്യസ്ത ലക്ഷ്യങ്ങളിൽ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്.
- വിക്രം ദൊരൈസ്വാമി (Vikram Doraiswami)- യാണ് ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മിഷണർ.
14. കൊറോണ വൈറസിനെ തുരത്താൻ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്സിന്റെ പേര്- ChAdOxl nCov-19
- ഓക്സ്ഫഡിനൊപ്പം ആസ്ട്രസൈനിക എന്ന ഔഷധ ക്കമ്പനിയും ചേർന്ന് വികസിപ്പിച്ച ഈ വാക്സിൻ അന്തിമ ഘട്ട പരീക്ഷണങ്ങളിലാണ്.
- കൊറോണയ്ക്കെതിരേ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിൻ (Covaxin)
- ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, ഐ.സി.എം.ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവ ചേർന്നാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്.
15. അശോക് ഗഹ് ലോത് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്- രാജസ്ഥാൻ
- കൽ രാജ് മിശ്രയാണ് രാജസ്ഥാൻ ഗവർണർ.
16. ഈ അടുത്ത് അന്തരിച്ച അമലാ ശങ്കർ ഏത് മേഘലയിലെ പ്രശസ്ത വ്യക്തിയായിരുന്നു- നൃത്തം
- നൃത്ത സംവിധായികയും നടിയുമായ അമല 101-ാം വയസ്സിലാണ് അന്തരിച്ചത്.
- പ്രമുഖ നർത്തകൻ ഉദയ്ശങ്കറിന്റെ പത്നിയാണ്.
- 'സിതാർ മാന്ത്രികൻ' എന്നറിയപ്പെടുന്ന പണ്ഡിറ്റ് രവിശങ്കർ ഭർതൃസഹോദരനാണ്.
17. കാർഗിൽ വിജയദിനം എന്നായിരുന്നു- ജൂലായ് 26
- 1999 ജൂലായ് 26- നാണ് ജമ്മു കാശ്മീരിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയ പ്രദേശങ്ങൾ ഇന്ത്യ തിരിച്ചു പിടിച്ചത്
- സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ കീഴിൽ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറിയായിരുന്നു. നാട്ടുരാജ്യ സംയോജനത്തിൽ പട്ടേലിന്റെ വലം കൈയായും മേനോൻ പ്രവർത്തിച്ചു.
- ഗവർണറായ ആദ്യമലയാളി കൂടിയാണ് വി.പി. മേനോൻ (ഒഡിഷ)
- വാപ്പാല പങ്കുണ്ണി മേനോൻ എന്നു മുഴുവൻ പേര്
- അദ്ദേഹത്തിന്റെ ചെറുമകൾ നാരായണി ബസു 2020- ൽ പ്രസിദ്ധപ്പെടുത്തിയ ജീവചരിത്രകൃതിയാണ് V.P Menon The Unsung Architect of Modern India.
- കുട്ടികളിലെ ആത്മഹത്യാ പ്രവണതകളെപ്പറ്റി പഠിക്കാൻ അഗ്നിരക്ഷാസേനാ മേധാവി കൂടിയായ ഡി.ജി.പി. ആർ. ശ്രീ ലേഖ അധ്യക്ഷയായി ഒരു സമിതിയെയും സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്.
- വിവിധ വകുപ്പുകളുടെ സഹകരണത്താടെ കേരളാ പോലീസ് 2010 ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച സ്കൂൾ അധിഷ്ഠിത പദ്ധതിയാണ് SPC
- 'We Learn To Serve' എന്നാണ് ആപ്തവാക്യം
- നിലവിൽ വന്നത്- 2020 ജൂലൈ- 29
- പുതിയ വിദ്യാഭ്യാസ നയം നിഷ്കർഷിച്ചിരിക്കുന്ന പാഠ്യരീതി- 5+3+3+4 (നിലവിലെ രീതി- 10+2+3)
- 3 വർഷത്തെ അങ്കണവാടി/പ്രീസ്കൂൾ പഠനം ഉൾപ്പെടെയുള്ള 12- വർഷത്തെ സ്കൂൾ പഠനമാണ് പാഠ്യപദ്ധതി
- പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാരിന് സമർപ്പിച്ച കമ്മിറ്റിയുടെ തലവൻ- ഡോ. കെ.കസ്തൂരിരംഗൻ (Committee for the Drat National Education Policy)
- 5-ാം ക്ലാസ് വരെയുള്ള പഠനം മാത്യഭാഷ പ്രാദേശിക ഭാഷയിലായിരിക്കും
- 6 -ാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം
- മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പേര്- വിദ്യാഭ്യാസ മന്ത്രാലയം (Ministry of Education)
No comments:
Post a Comment