2. 1964 മേയ് 27- ന് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി- ജവാഹർലാൽ നെഹ്റു
4. മലയാളത്തിലെ ആദ്യ ആത്മകഥ രചിച്ചത്- വൈക്കത്ത് പാച്ചുമൂത്തത്
5. ബിസിനസുമായി ബന്ധപ്പെട്ട 'വാൾസ്ട്രീറ്റ് ജേണൽ' പ്രസിദ്ധീകരിക്കുന്നത് എവിടെനിന്നാണ്- ന്യൂയോർക്ക്, യു.എസ്.എ
6. 'മഹാവൃത്തം' എന്നറിയപ്പെടുന്നത്- ഭൂമധ്യരേഖ
7. സബർമതി നദി ഉദ്ഭവിക്കുന്നത്- ആരവല്ലി നിരകൾ
8. 'വാരാണസി' എന്ന സ്ഥലപ്പേര് ഏതെല്ലാം നദികളുടെ പേരിൽ നിന്നും ലഭിച്ചതാണ്- വരുണ, അസി
9. 1954- ൽ രസതന്ത്രത്തിനും 1962- ൽ സമാധാനത്തിനുമുള്ള നൊബൽ സമ്മാനം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ- ലിനസ് പോളിങ്
10. ആയുർവേദ സിദ്ധാന്ത പ്രകാരമുള്ള 'ത്രിദോഷങ്ങൾ' ഏവ- വാതം, പിത്തം, കഫം
11. സ്വാതന്ത്ര്യ പ്രാപ്തിക്കു മുൻപ് വൈസ് റീഗൽ ലോഡ്ജ് എന്നറിയപ്പെട്ടിരുന്ന മന്ദിരത്തിന്റെ ഇപ്പോഴത്തെ പേര്- രാഷ്ട്രപതി നിവാസ് (ഷിംല, ഹിമാചൽ പ്രദേശ്)
12. 1971- ലെ ഇന്തോ-പാക് യുദ്ധ കാലത്ത് ഇന്ത്യയുടെ പ്രതിരോധമന്ത്രി ആരായിരുന്നു- ജഗജീവൻ റാം
13. കണ്ണവത്ത് ശങ്കരൻ നമ്പ്യാർ ആരുടെ സർവാധികാര്യക്കാർ ആയിരുന്നു- പഴശ്ശിരാജയുടെ
14. പണ്ഡിറ്റ് രവിശങ്കറിന്റെ ആത്മകഥയുടെ പേര്- രാഗമാല
15. 'ഇന്ത്യൻ റാസ്പുട്ടിൻ' എന്നറിയപ്പെട്ടത്- ധീരേന്ദ്രൻ ബ്രഹ്മചാരി
16. യു.എസിലെ ഏത് സംസ്ഥാനത്താണ് ഹോളിവുഡ്- കാലിഫോർണിയ
17. ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഏറ്റുമുട്ടുന്ന രാജ്യങ്ങൾ- ഇംഗ്ലണ്ടും ഓസ്ട്രേലിയയും
18. ജവഹർ തുരങ്കം എവിടെയാണ്- ജമ്മു ആൻഡ് കശ്മീർ
19. റഷ്യൻ വിപ്ലവനേതാവായിരുന്ന ലിയോൺ ട്രോട്സ്കി 1940- ൽ വധിക്കപ്പെട്ടത് ഏതു രാജ്യത്തു വെച്ചായിരുന്നു- മെക്സിക്കാ
20. 'ഷനിങ് പാത്ത്' എന്ന മാവോയിസ്റ്റ് ഗറില്ലാ സംഘടന ഏതു രാജ്യത്താണ് പ്രവർത്തിച്ചിരുന്നത്- പെറു
21. സാന്റിയാഗോ എന്ന വൃദ്ധൻ ഏണസ്റ്റ് ഹെമിങ്വേയുടെ ഏതു നോവലിലെ കഥാപാത്രമാണ്- കിഴവനും കടലും
22. 'ആലിബാബയും നാല്പതു കള്ളന്മാരും' എന്ന കഥ ഏത് കൃതിയുടെ ഭാഗമാണ്- അറേബ്യൻ രാവുകൾ
23. 16 രാജ്യങ്ങളിൽ നിന്നുള്ള 21 അഭിനേതാക്കളെ അണി നിരത്തിക്കൊണ്ട് 1985- ൽ മഹാഭാരതം നാടകമാക്കി അവതരിപ്പിച്ച ബ്രിട്ടീഷ് സംവിധായകൻ- പീറ്റർ ബ്രൂക്ക്
24. ന്യൂഡൽഹിയിലെ ലോട്ടസ് ടെമ്പിൾ ഏത് മതവുമായി ബന്ധപ്പെട്ടതാണ്- ബഹായി
25. 'ബ്ലഡ് സ്റ്റോൺ' എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ച തമിഴ് ചലച്ചിത്ര നടൻ- രജനികാന്ത്
26. ചൈനയിൽ വിദ്യാർഥികൾ നടത്തിയ ടിയാനൻമെൻ സ്ക്വായർ സമരം നടന്ന വർഷം- 1989
27. 'ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം' എന്ന് ഏത് സമരത്തെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ പത്രമായ 'പീപ്പിൾസ് ഡെയ്ലി' വിശേഷിപ്പിച്ചത്- നക്സൽബാരി കലാപം
28. ഫോറൻസ് നെറ്റിംഗേൽ പ്രശസ്തി നേടിയത് ഏത് യുദ്ധത്തിലെ സേവനത്തിന്റെ പേരിലാണ്- ക്രീമിയൻ യുദ്ധം
29. 'ബിസ്മാർക്ക്' ഏത് രാജ്യത്തിന്റെ യുദ്ധക്കപ്പൽ ആയിരുന്നു- ജർമനി
30. ഏകീകൃത ജർമനിയുടെ ആദ്യ ചാൻസലർ- ഓട്ടോ വോൺ ബിസ്മാർക്ക്
31. ബ്രിട്ടനിലെ എത്രാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു തെരേ സാമേയ്- രണ്ടാമത്ത
32. 1792- ൽ സപ്റ്റംബർ കൂട്ടക്കൊല നടന്നത് ഏത് രാജ്യത്താണ്- ഫ്രാൻസ്
33. മനുഷ്യപരിണാമം സംബന്ധിച്ച 'പ്രകൃതിയിൽ മനുഷ്യൻ സ്ഥാനം' എന്ന ഗ്രന്ഥം രചിച്ചത്- തോമസ് ഹെൻട്രി ഹക്സലി
34. 'വ്യക്തി മനഃശാസ്ത്രം' എന്ന ശാസ്ത്ര ശാഖയുടെ ഉപജ്ഞാതാവ്- ആൽഫ്രഡ് അഡ്ലർ
35. 1958- ൽ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഏഷ്യക്കാരൻ- മിഹിർസെൻ
36. ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്ബ്- കൊൽക്കത്തെ എഫ്.സി.
37. അർജുന അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായ സലിം ദുറാനി ജനിച്ചത് ഏത് രാജ്യത്താണ്- അഫ്ഗാനിസ്താൻ
38. 'നഴ്സറി ഓഫ് ഹോക്കി പ്ലയേഴ്സ്' എന്നറിയപ്പെടുന്ന ഇന്ത്യൻ ഗ്രാമം- സൻസാർപുർ, പഞ്ചാബ്
39. 'ഒരു ഗണിതശാസ്ത്രജ്ഞന്റെ ക്ഷമാപണം' എന്ന കൃതി രചിച്ചത്- ജി.എച്ച്. ആർഡി
40. 'പുകഴ്ത്തുന്നവന് സുഹൃത്തുക്കളെ ലഭിക്കുന്നു. സത്യം പറയുന്നവനാകട്ടെ എതിരാളികളെയും' ഇങ്ങനെ പറഞ്ഞത്- ചാണക്യൻ
41. 'മദ്ദള ചക്രവർത്തി' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- തിരുവില്വാമല വെങ്കിച്ചൻ സ്വാമി
42. പെരുമൺ തീവണ്ടി ദുരന്തം നടന്നതെന്നാണ്- 1988 ജൂലായ് 8
43. കടുവയ്ക്കുമുൻപ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു- സിംഹം
44. 'സഹ്യന്റെ മകൻ' എന്ന കവിത രചിച്ചത്- വൈലോപ്പിള്ളി ശ്രീധരമേനോൻ
45. പാവങ്ങളുടെ ഗുഡ് വിൽ അംബാസഡറായി ഐക്യരാഷ്ട്രസഭ തിരഞെഞ്ഞെടുത്ത ഇന്ത്യൻ ബാലിക- എം. നേത്ര
46. ലോക നാടകദിനം എന്നാണ്- മാർച്ച് 27
47. ബംഗ്ലാദേശ് പിറവി കൊണ്ട വർഷം- 1971
48. ബാഡ്മിന്റെൺ കളിക്ക് ആ പേര് ലഭിച്ചത് അത് ആദ്യമായി നടന്ന സ്ഥലത്തിന്റെ പേരിൽ നിന്നാണ്. ബാഡ്മിന്റെൺ എന്ന സ്ഥലം ഏത് രാജ്യത്താണ്- ഇംഗ്ലണ്ട്
49. ഇസഡോറ ഡങ്കൻ ആരായിരുന്നു- അമേരിക്കൻ നർത്തകി
50. 'മരപ്പാവകൾ' എന്ന ചെറുകഥയുടെ രചയിതാവ്- കാരൂർ നീലകണ്ഠപിള്ള
51. 'വാക്കുകളും പ്രതീകങ്ങളും' എന്ന പ്രശസ്ത ചിത്ര പരമ്പരയുടെ രചയിതാവ്- കെ.സി.എസ്. പണിക്കർ
52. 'സ്മരണയുടെ ഏടുകൾ' ഏത് മുൻമുഖ്യമന്ത്രി രചിച്ച കൃതിയാണ്- സി. അച്യുതമേനോൻ
53. കേരളത്തിൽ മന്ത്രി പദവി വഹിച്ചശേഷം സുപ്രീംകോടതി ജഡ്മിയായ വ്യക്തി- വി.ആർ. കൃഷ്ണയ്യർ
No comments:
Post a Comment