Sunday, 16 August 2020

General Knowledge in Indian History Part- 6

1. മൗര്യകാലഘട്ടത്തിൽ നിലനിന്നിരുന്നതായി അർഥശാസ്ത്രത്തിൽ പരാമർശിക്കുന്ന പ്രധാനനികുതികൾ ഏതെല്ലാം- ഭാഗ, ബലി, ഉദകഭാഗ, ശൂൽക


2. മെഗസ്തനീസിന്റെ വിവരണ പ്രകാരം മൗര്യഭരണകാലത്ത് സമൂഹത്തെ തൊഴിലിന്റെ  അടിസ്ഥാനത്തിൽ എത്രയായി തരംതിരിച്ചിരുന്നു- 7


3. മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലുടെ പല ജനവിഭാഗങ്ങളും ഇന്ത്യയിലേക്ക് വന്നു. അവയിൽ പ്രധാന രാജവംശം ഏതാണ്- കുഷാനവംശം 


4. കുഷാനവംശ സ്ഥാപകൻ ആരാണ്- കാഡ്ഫിസിസ് I (Kadphises I) 


5. കുഷാനവംശത്തിലെ ഏറ്റവും ശക്തനും പ്രശസ്തനുമായ ഭരണാധികാരി ആരായിരുന്നു- കനിഷ്കൻ 


6. എ.ഡി. 78- ൽ ശകവർഷം ആരംഭിച്ച ഭരണാധികാരി- കനിഷ്കൻ


7. 'ശകവർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക കലണ്ടറായി അംഗീകരിച്ചത്- 1957 മാർച്ച് 22 


8. ഏത് രാജാവിന്റെ സദസ്സിലാണ് അശ്വഘോഷൻ, വസുമിത്രൻ എന്നീ ബുദ്ധമത പണ്ഡിതന്മാർ ജീവിച്ചിരുന്നത്- കനിഷ്കൻ 


9. ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ശില്പവിദ്യയും ഇന്ത്യയിൽ നിലനിന്നിരുന്ന ശില്പവിദ്യയും ചേർന്ന് രൂപപ്പെട്ട പുതിയ ശൈലി- ഗാന്ധാരശില്പകല 


10. ഗാന്ധാരം എന്നറിപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ്- അഫ്ഗാനിസ്ഥാൻ 


11. മഹായാന ബുദ്ധമതത്തെ രാജ്യത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ഭരണാധികാരി- കനിഷ്കൻ


12. മൗര്യകാല ഘട്ടത്തിനുശേഷം മധ്യേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി ശക്തി പ്രാപിച്ച രാജവംശം- ശതവാഹനർ


13. ശതവാഹന വംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു- പ്രതിഷ്ത്താന (ഇന്നത്തെ മഹാരാഷ്ട്രയിലെ പൈതാൻ) 


14. ശതവാഹനവംശത്തിലെ പ്രധാന ഭരണാധികാരികൾ- ഗൗതമീപുത്ര ശതകർണി, വസിഷ്ഠിപുത്രൻ 


15. ആന്ധ്രജന്മാർ എന്ന പേരിൽ പരാമർശിക്കപ്പെട്ടിരുന്ന രാജ വംശം- ശതവാഹനവംശം 


16. മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം പാടലീപുത്രം ആസ്ഥാനമാക്കി ഗംഗാസമതലത്തിൽ വളർന്നു വന്ന ശക്തമായ സാമ്രാജ്യം- ഗുപ്തസാമ്രാജ്യം  


17. ഗുപ്തസാമ്രാജ്യത്തിലെ ശക്തനായ ആദ്യ ഭരണാധികാരി- ചന്ദ്രഗുപ്തൻ ഒന്നാമൻ 


18. ചന്ദ്രഗുപ്തൻ ഒന്നാമനുശേഷം ഗുപ്തസാമ്രാജ്യത്തിൽ അധികാരത്തിൽ വന്ന ഭരണാധികാരി- സമുദ്ര ഗുപ്തൻ 


19. രാജാക്കന്മാരുടെ യുദ്ധവിജയങ്ങളെയും ഭരണ നേട്ടങ്ങളെയും പ്രകീർത്തിച്ചുകൊണ്ട് രാജസദസ്സിലെ കവികൾ തയ്യാറാക്കുന്ന ലിഖിതങ്ങൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു- പ്രശസ്തി 


20. അലഹാബാദ് പ്രശസ്തി ഏത് ഗുപ്ത ഭരണാധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു- സമുദ്ര ഗുപ്തൻ 


21. അലഹാബാദ് പ്രശസ്തി തയ്യാറാക്കിയത് ആരാണ്- ഹരിസേനൻ


22. സമുദ്രഗുപ്തന് ശേഷം ഗുപ്ത സാമ്രാജ്യത്തിൽ അധികാരത്തിൽ വന്ന പ്രമുഖനായ ഭരണാധികാരി- ചന്ദ്രഗുപ്തൻ രണ്ടാമൻ  


23. മുദ്രാരാക്ഷസം, ദേവീചന്ദ്രഗുപ്തം എന്നീ സംസ്കൃത കൃതികൾ രചിച്ചതാരാണ്- വിശാഖദത്തൻ  


24. ഗുപ്തസാമ്രാജ്യത്തിലെ ഏത് രാജാവിന്റെ കൊട്ടാരത്തിലാണ് വിവിധ മേഖലകളിൽ പ്രശസ്തരായിരുന്ന 'നവരത്നങ്ങൾ' ജീവിച്ചിരുന്നത്- ചന്ദ്രഗുപ്തൻ രണ്ടാമൻ 
  • നവരത്നങ്ങൾ- കാളിദാസൻ, ഘടകർപ്പരൻ , ക്ഷപണകൻ , വരരുചി, വേതാളഭട്ടൻ, വരാഹമിഹിരൻ, അമരസിംഹൻ, ശങ്കു, ധന്വന്തരി 
25. ശാകന്മാരെ പരാജയപ്പെടുത്തുകയും ശകാരി എന്ന പേര് സ്വീകരിക്കുകയും ചെയ്ത ഗുപ്ത ഭരണാധികാരി- ചന്ദ്രഗുപ്തൻ രണ്ടാമൻ  


26. സാഞ്ചിരേഖകളിൽ 'ദേവരാജൻ' എന്നും പ്രഭാവതി ഗുപ്തയുടെ ഒരു ശാസനത്തിൽ 'ദേവഗുപ്തൻ ' എന്നും വിശേഷിപ്പിക്കുന്ന ഗുപ്ത ഭരണാധികാരി- ചന്ദ്രഗുപ്തൻ രണ്ടാമൻ 


27. അമരകോശം എന്ന സംസ്കൃത കൃതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- ഭാഷാനിഘണ്ടു


28. ചന്ദ്രഗുപ്ത രണ്ടാമന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി- ഫാഹിയാൻ 


29. ഗുപ്തൻമാർക്കുശേഷം പ്രാചീന  ഇന്ത്യയിൽ നിലനിന്ന ശക്തമായ ഭരണം ഏത് രാജവംശത്തിന്റെതായിരുന്നു- വർധന രാജവംശം 


30. വർധന രാജവംശത്തിലെ പ്രശസ്തനായ ഭരണാധികാരി- ഹർഷവർധനൻ 


31. വർധനരാജവംശത്തിന്റെ ഭരണ തലസ്ഥാനം- താനേശ്വർ 


32. ഹർഷവർധനൻ രചിച്ച നാടകങ്ങൾ ഏതെല്ലാം- രത് നാവലി, പ്രിയദർശിക, നാഗാനന്ദം 


33. ബാണഭട്ടൻ ഏത് മഹാരാജാവിന്റെ ആസ്ഥാന കവിയായിരുന്നു- ഹർഷവർധനൻ


34. ഹർഷചരിതം രചിച്ചതാര്- ബാണഭട്ടൻ 


35. ആരുടെ ഭരണ കാലത്താണ് ഹുയാൻസാങ് ഇന്ത്യയിലെത്തിയത്- ഹർഷവർധനൻ 


36. വീരശൈവ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ- ബസവണ്ണ


37. വീരശൈവർ കഴുത്തിൽ ശിവലിംഗം ധരിക്കുന്നതുകൊണ്ട് ______ എന്നും അറിയപ്പെടുന്നു- ലിംഗായത്തുകൾ 


38. ബസവണ്ണയുടെ നേതൃത്വത്തിൽ വീരശൈവർ സംഘടിച്ചത് എവിടെയാണ്- കർണാടക  


39. 'ഷാബാദ്' എന്നറിയപ്പെടുന്ന പ്രാർഥനാഗീതങ്ങൾ ആരുടെ സംഭാവനകളാണ്- ഗുരുനാനാക്ക് - 


40. സി.ഇ. ഒമ്പതാം നൂറ്റാണ്ടുമുതൽ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തി ആരായിരുന്നു- ചോളരാജവംശം 


41. ഏത് കടലാണ് ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടത്- ബംഗാൾ ഉൾക്കടൽ 


42. ചോള ഭരണകാലത്ത് രാജശാസനങ്ങൾ മറ്റ് ഉദ്യോഗസ്ഥർക്ക് എത്തിച്ചുകൊടുത്തിരുന്ന പ്രധാന ഉദ്യോഗസ്ഥൻ ഏത് പേരിൽ അറിയപ്പെട്ടിരുന്നു- ഒലൈനായകം 


43. തഞ്ചാവൂരിലെ രാജരാജേശ്വര ക്ഷേത്രം പണികഴിപ്പിച്ചതും ശ്രീലങ്ക കീഴടക്കിയതും ഏത് ചോള രാജാവിന്റെ കാലത്താണ്- രാജരാജ ചോളൻ 


44. ഗംഗൻന്മാരെ കീഴടക്കിയതിന്റെ  ഓർമയ്ക്കായി ഏത് ചോള രാജാവാണ് 'ഗംഗൈകൊണ്ട ചോളൻ' എന്ന ബിരുദം സ്വീകരിച്ചത്- രാജേന്ദ്ര ചോളൻ 


45. ചോളഭരണത്തിന്റെ പ്രധാന സവിശേഷതയായ ഗ്രാമ സ്വയം ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം- ഉത്തരമേരൂർ ശാസനം 


46. ഏറ്റവും ശക്തമായ നാവിക ശക്തിയുണ്ടായിരുന്ന ദക്ഷിണേന്ത്യൻ രാജവംശം- ചോളരാജവംശം


47. വിജയനഗര സാമ്രാജ്യത്തിലെ രാജവംശങ്ങൾ ഏതെല്ലാം- സംഗമ, സാലുവ, തുളുവ, അരവിഡു  


48. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു- തുളുവ 


49. വിജയനഗര സാമ്രാജ്യത്തിലെ കേന്ദ്രഭരണം അറിയപ്പെടുന്നത്- നായങ്കര സമ്പ്രദായം 


50. വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശിക ഭരണം അറിയപ്പെടുന്നത്- അയ്യഗാർ സമ്പ്രദായം

No comments:

Post a Comment