- പര്യവേക്ഷകനും ഈസ്റ്റിന്ത്യാ കമ്പനിയിൽ സൈനികനുമായിരുന്ന ചാൾസ് മേസൺ (1800-1853) ആണ് ഹാരപ്പയുടെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയ യുറോപ്യൻ.
- 'Narrative of Various Journeys in Balochistan, Afghanistan and the Punjab' എന്ന പുസ്തകത്തിലാണ് ഹാരപ്പയുടെ അവശിഷ്ടങ്ങളെക്കുറിച്ച് ചാൾസ് മേസൺ പരാമർശിക്കുന്നത്.
3. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രൂപവത്കൃതമായ വർഷം- 1861
4. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്- അലക്സാണ്ടർ കണ്ണിങ്ഹാം
5. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ ജനറൽ- അലക്സാണ്ടർ കണ്ണിങ്ഹാം
6. സിന്ധു നദീതട സംസ്കാരത്തിന്റെ ഉത്ഖനനത്തിന് നേതൃത്വം നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ- സർ ജോൺ മാർഷൽ
7. സിന്ധു നദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി- സർ ജോൺ മാർഷൽ
8. സിന്ധു നദീതട സംസ്കാരത്തിന്റെ ആദ്യ ഉത്ഖനനം നടന്നത് എവിടെയാണ്- ഹാരപ്പ
9. സിന്ധു നദീതട സംസ്കാരത്തിന്റെ ആദ്യ തെളിവുകൾ ഹാരപ്പയിൽ നിന്ന് ലഭിച്ചതിനാൽ ഈ സംസ്കാരം ______ എന്നും അറിയപ്പെടുന്നു- ഹാരപ്പൻ സംസ്കാരം
10. മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിൽ മെലൂഹ എന്ന് പരാമർശിക്കുന്ന പ്രദേശം- ഹാരപ്പ
11. ഋഗ്വേദത്തിൽ ഹരിയുപിയ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഏതു പ്രദേശത്തെയാണ്- ഹാരപ്പ
12. ഹാരപ്പയിൽ ഉത്ഖനനത്തിന് നേതൃത്വം നല്ലിയതാരാണ്- ദയാറാം സാഹ്നി
13. മോഹൻ ജൊദാരോവിൽ ഉത്ഖനനത്തിന് നേതൃത്വം നല്ലിയതാരാണ്- ആർ.ഡി.ബാനർജി
14. ഹാരപ്പ ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്- രവി (Ravi)
15. മഹാസ്നാനഘട്ടം (ഗ്രേറ്റ് ബാത്ത്) കണ്ടെടുത്തത് ഏത് സിന്ധു നദീതട സംസ്കാരകേന്ദ്രത്തിൽ നിന്നാണ്- മോഹൻജൊദാരോ
16. സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്തിയതിൽ ഏത് സ്ഥലത്താണ് ഉഴുതു മറിച്ചു നിലത്തിന്റെ അവശിഷ്ടങ്ങളുള്ളത്- കാലിബംഗൻ
17. നർത്തകിയുടെ വെങ്കല പ്രതിമ കണ്ടത്തിയത് ഏത് സിന്ധു നദീതട സംസ്കാര കേന്ദ്രത്തിൽ നിന്നാണ്- മോഹൻജൊ ദാരോ
18. സിന്ധു നദീതട സംസ്ക്കാരകാലത്തെ പ്രധാന തുറമുഖ നഗരം- ലോത്തൽ
19. ഇന്ത്യ സ്വതന്ത്രമായതിനുശേഷം കണ്ടെത്തിയ ആദ്യ സിന്ധു നദീതട സംസ്കാര കേന്ദ്രം- രൂപാർ
20. രൂപാർ സ്ഥിതിചെയ്യുന്നത് ഏത് നദീ തീരത്താണ്- സത് ലജ്
21. കാലിബംഗൻ സ്ഥിതി ചെയ്യുന്നത്
ഏത് നദീ തീരത്താണ്- ഘഗ്ഗർ
22. ദ്വീപിൽ സ്ഥിതിചെയ്യുന്ന സിന്ധു നദീ തടസംസ്കാര കേന്ദ്രം- ധോളവിര
23. സംസ്കൃതത്തിൽ രചിക്കപ്പെട്ട ആദ്യ കൃതി- ഋഗ്വേദം
24. സിന്ധു നദിയും അതിന്റെ അഞ്ചു പോഷക നദികളും സരസ്വതി നദിയും ചേർന്ന പ്രദേശം ഏതുപേരിൽ അറിയപ്പെടുന്നു- സപ്തസൈന്ധവം
25. 3500 വർഷം മുമ്പ് ആര്യന്മാർ ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം- സപ്തസൈന്ധവം
26. കന്നുകാലികൾക്കും മേച്ചിൽപ്പുറങ്ങൾക്കും വേണ്ടി ആര്യന്മാർ നടത്തിയ യുദ്ധങ്ങൾ ഏതു പേരിലറിയപ്പെടുന്നു- ഗവിഷ്ഠി
27. ഋഗ്വേദകാലത്തിലെ ഗോത്ര സഭകൾ ഏതു പേരുകളിലാണ് അറിയപ്പെട്ടിരുന്നത്- വിധാത, സഭ, സമിതി
28. ബി.സി.ഇ. ആയിരത്തോടെ സപ്ത സൈന്ധവ പ്രദേശത്തു നിന്ന് ആര്യന്മാർ ഏത് പ്രദേശത്തേക്ക് വ്യാപിക്കാൻ തുടങ്ങി- ഗംഗാസമതലം
29. ആര്യന്മാർ ഇരുമ്പായുധങ്ങൾ ഉപയോഗിച്ചിരുന്നതിന് തെളിവ് ലഭിച്ചിരുന്ന പ്രദേശങ്ങൾ ഏതെല്ലാം- അത്രാഞ്ജിഖേഡ (ഉത്തർപ്രദേശ്), ജോധ്പുര (രാജസ്ഥാൻ), ഭഗവൻ പുര (ഹരിയാണ)
30. ഋഗ്വേദകാലത്ത് ഗംഗാ സമതലത്തിലെ കൃഷിഭൂമി സംരക്ഷിക്കുന്നതിന് പകരമായി കർഷകർ രാജാവിന് ഉത്പാദനത്തിന്റെ ഒരു പങ്ക് നികുതിയായി നല്ലുന്ന രീതി ഏതുപേരിൽ അറിയപ്പെട്ടിരുന്നു- ബലി, ഭാഗ
31. ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥയ്ക്കെതിരായി നിരവധി ചിന്താഗതികൾ ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശത്ത് ഉയർന്നുവന്നു. ഇത്തരം ചിന്താ രീതികൾ പിന്തുടർന്നവർ ______ എന്നറിയപ്പെടുന്നു- ശ്രമണർ
32. ജൈനമതം, ബുദ്ധമതം, അജീവികൻമാർ, ചാർവാകൻമാർ തുടങ്ങിയവർ ഏതു വിഭാഗത്തിലുൾപ്പെട്ടവരായിരുന്നു- ശ്രമണർ
33. 'ദൈവത്തിന്റെ രഹസ്യങ്ങളെക്കുറിച്ചെനിക്കറിയില്ല. എന്നാൽ, മനുഷ്യൻറ ദുരിതങ്ങൾ എനിക്കറിയാം' ഇത് ആരുടെ പ്രസിദ്ധമായ വാക്കുകളാണ്- ശ്രീബുദ്ധൻ
34. ശ്രീബുദ്ധൻ ജനിച്ച സ്ഥലം- ലുംബിനി (നേപ്പാൾ)
35. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം- ഗയ (ബിഹാർ)
36. ബുദ്ധൻ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് എന്ന സ്ഥലം ഇപ്പോൾ ഏത് സംസ്ഥാനത്തിലാണ്- ഉത്തർപ്രദേശ്
37. ബുദ്ധമത ഗ്രന്ഥങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു- ത്രിപിടകങ്ങൾ
38. ത്രിപിടകങ്ങൾ ഏതെല്ലാം- വിനയപിടകം, സുത്തപിടകം, അഭിധമ്മപിടകം
39. ബുദ്ധമതത്തിന്റെ പ്രചാരണത്തിനായി നിർമിച്ച ക്ഷേത്രങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- ചൈത്യങ്ങൾ
40. ബുദ്ധമതത്തിന്റെ പ്രചാരണത്തിനായി നിർമിച്ച സംന്യാസി മഠങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- വിഹാരങ്ങൾ
41. മഹായാനമെന്നും ഹീനയാനമെന്നും രണ്ടായി വിഭജിക്കപ്പെട്ടത് ഏതു മതമാണ്- ബുദ്ധമതം
42. ശ്രീബുദ്ധൻ പരിനിർവാണം പ്രാപിച്ച സ്ഥലം- കുശിനഗരം (ഉത്തർപ്രദേശ്)
43. ജൈന മത സ്ഥാപകൻ ആരാണ്- വർധമാന മഹാവീരൻ
44. ജൈന മത വിശ്വാസമനുസരിച്ച് എത്ര തീർഥങ്കരൻമാരാണ് ജൈന മതത്തിനുള്ളത്- 24
45. ഇരുപത്തിനാലാമത്തെ ജൈന മത തീർഥങ്കരൻ- വർധമാന മഹാവിരൻ
46. ശ്വേതംബരന്മാർ, ദിഗംബരന്മാർ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടത് ഏത് മതമാണ്- ജൈനമതം
47. ജൈനമതവുമായി ബന്ധപ്പെട്ടിരിക്കുന്ന ഗോമതേശ്വര പ്രതിമ എവിടെ സ്ഥിതിചെയ്യുന്നു- ശ്രാവണബെലഗോള (കർണാടക)
No comments:
Post a Comment