Saturday, 29 August 2020

Current Affairs- 29/08/2020

1. സമ്പത്ത് 20,000 കോടി ഡോളറിലെത്തുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന ബഹുമതി അടുത്തിടെ ലഭിച്ച വ്യക്തി- ജെഫ് ബെസോസ് 
  • ആമസോണിന്റെ സ്ഥാപകനും, സി.ഇ.ഒ.യുമാണ് ഇദ്ദേഹം
2. അടുത്തിടെ അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റ്- ലോറ 


3. കരീബിയൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കളിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ എന്ന ബഹുമതി ലഭിച്ച വ്യക്തി- പ്രവീൺ താംബെ  


4. അടുത്തിടെ അന്തരിച്ച സുപ്രീംകോടതി മുൻ ജസ്റ്റിസ്- എ.ആർ. ലക്ഷ്മണൻ 
  • വിടവാങ്ങിയത് പൊതു സ്ഥലങ്ങളിൽ പുകവലിക്കുന്നത് നിരോധിച്ച ന്യായാധിപൻ
5. കേരളത്തിലെ ആദ്യത്തെ ശുചിത്വ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി അടുത്തിടെ ലഭിച്ചത്- വടകര (കോഴിക്കോട്) 


6. നീതി ആയോഗ് അടുത്തിടെ പുറത്തിറക്കിയ Export Preparedness Index 2020- ൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ഗുജറാത്ത് 


7. പുരോഗമന സാംസ്കാരിക വേദി ഏർപ്പെടുത്തിയ സുകുമാർ അഴീക്കോട് സ്മാരക അവാർഡിന് 2020- ൽ അർഹയായത്- കെ.കെ. ശൈലജ (കേരള ആരോഗ്യ വകുപ്പ് മന്ത്രി) 


8. ലോക ജലവാരമായി (world water Week) ആചരിക്കുന്നതെന്ന്- ആഗസ്റ്റ് 24- മുതൽ 28- വരെ
  • തീം- water and Climate change: Accelerating Action.  
9. വനിതാസമത്വ ദിനമായി ആചരിക്കുന്നതെന്ന്- ആഗസ്റ്റ് 26
  • അമേരിക്കൻ വനിതകൾക്ക് വോട്ടവകാശം ലഭിച്ചതിന്റെ 100- മത് വാർഷികമാചരിക്കുന്നു.
10. വനിതകൾക്കായി വായ്പ ലഭ്യമാക്കുന്ന പ്രധാനമന്ത്രി മുദ്ര യോജനയുടെ ഭാഗമായി ഏറ്റവും കൂടുതൽ വനിതകൾക്ക് വായ്പ ലഭ്യമാക്കിയ സംസ്ഥാനമേത്- തമിഴ്നാട്


11. ഇന്ത്യയിലെ ഏറ്റവും മുതിർന്ന ക്രിക്കറ്റ് കോച്ചായ വസൂപരൻജാപെയുടെ ഏറ്റവും പുതിയ പുസ്തകമേത്- ക്രിക്കറ്റ് ദ്രോണ 


12. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പുതിയ ചെയർപേഴ്സണാര്- അശോക് കുമാർ ഗുപ്ത


13. കൊച്ചി ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി GIFT സിറ്റി പദ്ധതി വരുന്നത് എവിടെ- ആലുവ


14. വിവാദമായ ലാവ്ലിൻ കേസ് 2020 വരെ പരിഗണിച്ചിരുന്ന ബഞ്ചിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു- ജസ്റ്റിസ്. എൻ. വി. രമണ


15. കുടുംബശ്രീയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനത്തിനായി 'ക്ലീൻ പ്ലസ് ഡിസ് ഇൻഫെക്ഷൻ' സർവീസ് ആരംഭിച്ചത് എവിടെ- കണ്ണൂർ


16. 2020-ലെ ഇന്റർനാഷണൽ ബുക്കർ പ്രസ് ജേതാവ്- മരികെ ലൂക്കാസ് (Discomfort of the evening എന്ന പുസ്തകത്തിന് )


17. SBI Mutual Fund- ന്റെ സി.ഇ.ഒ.യും എം.ഡി.യുമായി നിയമിതനായത്- Vinay Tonse


18. യുവജനങ്ങൾക്കുവേണ്ടി ലിബർട്ടി സേവിങ്സ് അക്കൗണ്ട് ആരംഭിച്ച ബാങ്ക്- ആക്സിസ് ബാങ്ക്


19. വ്യായാമവും കായിക പരിപാടികളും ദൈനംദിന ജീവിതത്തിൽ ഭാഗമാക്കാൻ കേന്ദ്രയുവജന കാര്യമന്ത്രാലയം ആവിഷ്കരിച്ച പദ്ധതി- ഹിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബ്


20. അടുത്തിടെ ഏത് പൊതുമേഖല കമ്പനിയാണ് Swacchta hi Seva (Cleanliness is Service) 2019 അവാർഡ് കരസ്ഥമാക്കിയത്- Neyveli Lignite Corporation


21. അടുത്തിടെ പത്രമാധ്യമങ്ങളിൽ ഇടം പിടിച്ച സോഫിയ പപ്പാവ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഗോൾഫ് ജർമ്മനിയിൽ നിന്നുള്ള ആദ്യ വനിത ഗോൾഫർ


22. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച Poulomi Ghatak ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ടേബിൾ ടെന്നീസ്


23. 'Cricket Drona' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Jatin Paranjpe & Anand Vasu


24. നീതി ആയോഗും Institute of Competitiveness- ഉം ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2020- ൽ Export Preparedness Index (EPI)- ൽ ഒന്നാമതെത്തിയ സംസ്ഥാനം- ഗുജറാത്ത്


25. Mind Sports Olympiad നടത്തിയ മന്തൽ കാൽക്കുലേഷൻസ് വേൾഡ് കപ്പിൽ സ്വർണമെഡൽ നേടി 'ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹുമൻ കാൽക്കുലേറ്റർ' എന്ന ബഹുമതി നേടിയ വ്യക്തി- നീലകാന്താ ബാനുപ്രകാശ്


26. ദലലാമയുടെ ആത്മീയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കന്ന 'Running Toward Mystery : The Adventure of an Unconventional Life' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Tenzin Priyadarshi & Zara Houshmand


27. രോഹിംഗ്യൻ അഭയാർത്ഥികളെ ബംഗ്ലാദേശ് സർക്കാർ ഏതു ദ്വീപിലേക്കാണ് മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചത്- Bhasan Char

28. 2020- ഓഗസ്റ്റിൽ ആരുടെ നിര്യാണത്തെ തുടർന്നാണ് രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടത്തിയത്- എം.പി. വീരേന്ദ്രകുമാർ 


29. 2020 മാർച്ച് 31- വരെയുള്ള കേന്ദ്ര ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം മുദ്ര ലോണുകൾ ഏറ്റവും കൂടുതൽ നൽകിയ സംസ്ഥാനം- തമിഴ്നാട് 


30. വെജിറ്റബിൾ ആൻഡ് ഫൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരള പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുന്നതിന് പുതുതായി ആരംഭിച്ച ബ്രാൻഡിന്റെ പേര്- തളിർ 


31. ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ്- 25 കേരളത്തിൽ ഏത് ദിനമായാണ് ആചരിക്കുന്നത്- ജീവകാരുണ്യ ദിനം


32. 2020 ഓഗസിൽ USA പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 5 കുടിയേറ്റക്കാർക്ക് പൗരത്വം നൽകി. ഇതിൽ തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര്- സുധ സുന്ദരി നാരായണൻ


33. 2020 ആഗസ്തിൽ വെള്ളപൊക്കം ഉണ്ടായ അഫ്ഗാൻ പ്രവശ്യ ഏത്- പറാവൻ പ്രവിശ്യ


34. 2020 യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത്- സെവിലിയ എഫ് സി 


35. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേ ഏത് നദിക്കു കുറുകെയാണ്- ബ്രഹ്മപുത്ര 

No comments:

Post a Comment