Thursday, 27 August 2020

General Knowledge Part- 38

1. 'ക്ഷേമരാഷ്ടം' എന്ന ആശയം ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമേത്- രാഷ്ട്ര നിർദേശകതത്ത്വങ്ങൾ 


2. ജീവിതാവസ്ഥ, പോഷകാഹാരം എന്നിവയിലെ നിലവാരം ഉയർത്തൽ, പൊതുജനാരോഗ്യം മെച്ചപ്പെടുത്തൽ എന്നിവ നിർദേശിക്കുന്ന ഭരണഘടനാ അനുച്ഛേദം- അനുച്ഛേദം 47


3. കേന്ദ്ര ക്ഷേമകാര്യമന്ത്രാലയത്തിന്റെ  പേര് സാമൂഹ്യ നീതിശാക്തീകരണ വകുപ്പ് എന്നാക്കി മാറ്റിയ വർഷമേത്- 1998


4. ബംഗാളിൽ 'ശ്രീനികേതൻ' ഗ്രാമീണ പുനരുദ്ധാരണ സംരംഭത്തിന് നേതൃത്വം നൽകിയതാര്- രബിന്ദ്രനാഥ ടാഗോർ


5. തമിഴ്നാട്ടിൽ 1921- ൽ ആരംഭിച്ച 'മാർത്താണ്ഡം പ്രോജക്ടി'ന് നേതൃത്വം നൽകിയതാര്- സ്‌പെൻസർ ഹാച്ച് 


6. 1920- കളിൽ പഞ്ചാബിൽ അരങ്ങേറിയ 'ഗർഗവോൺ പരീക്ഷണ'ത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു- എഫ്.എൽ. ബ്രെയിൻ 


7. ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ ആശയം യാഥാർഥ്യമാക്കാൻ 1946- ൽ മദ്രാസിൽ നടപ്പാക്കിയ പദ്ധതിയേത്- ഫർക്കാവികസനം


8. 1948- ൽ ഉത്തർപ്രദേശിൽ ആരംഭിച്ച 'ഇട്ടാവാ പദ്ധതി'ക്ക് നേതൃത്വം നൽകിയതാര്- ആൽബർട്ട് മേയർ


9. മഹാരാഷ്ട്രയിലെ വാർധയിലെ ആശ്രമ പരിസരത്ത് ഗാന്ധിജി നടപ്പാക്കിയ ഗ്രാമ വികസന പ്രവർത്തനമേത്- സേവാഗ്രാം പദ്ധതി


10. ഇന്ത്യാ വിഭജനത്തെത്തുടർന്ന് പാകിസ്താനിൽ നിന്നെത്തിയ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി എസ്.കെ. ഡേയുടെ നേതൃത്വത്തിൽ ഹരിയാണയിൽ നടത്തിയ സംരംഭമേത്- നീലോക്കരി പരീക്ഷണം


11. നാഷണൽ എക്സ്റ്റെൻഷൻ സർവീസിന് തുടക്കമിട്ട വർഷമേത്- 1953 ഒക്ടോബർ 2 


12. സന്നദ്ധസംഘടനകൾ, സർക്കാരുകൾ എന്നിവയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി 1986- ൽ
നിലവിൽ വന്ന ഏജൻസി ഏത്- കപാർട്ട് (കൗൺസിൽ ഫോർ അഡ്വാൻസ്മെന്റ് ഓഫ് പീപ്പിൾസ് ആക്ഷൻ ആൻഡ് റൂറൽ ടെക്നോളജി)


13. ലോകത്ത് ആദ്യമായി ഇന്ത്യയിൽ കുടുംബാസൂത്രണപരിപാടിക്ക് തുടക്കമിട്ട വർഷമേത്- 1952 


14. 'ഇന്ത്യൻ കുടുംബാസൂത്രണ പദ്ധതിയുടെ പിതാവ്' എന്ന് വിളിക്കുന്നതാരെ- ആർ.ഡി. കാർവെ 


15. ഗ്രാമീണ തൊഴിൽദാന പദ്ധതി (എൻ.ആർ.ഇ.പി.), ഗ്രാമീണ ഭൂരഹിത തൊഴിലുറപ്പു പദ്ധതി (ആർ.എൽ.ഇ.ജി.പി.) എന്നീ പദ്ധതികളെ സംയോജിപ്പിച്ച് 1989 ഏപ്രിൽ 1- ന് തുടക്കമിട്ട തൊഴിൽദാന പദ്ധതിയേത്- ജവാഹർ റോസ്ഗാർ യാജന (ജെ.ആർ.വൈ.) 


16. 1999 ഏപ്രിൽ 1- ന് ജവഹർ ഗ്രാമ സമൃദ്ധി യോജന എന്ന് നാമകരണം ചെയ്യപ്പെട്ട ജെ.ആർ.വൈ. പദ്ധതിയെ 2001 സെപ്റ്റംബർ 25- ന് ഏത് പദ്ധതിയിലാണ് ലയിപ്പിച്ചത്- സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യാജന (എസ്.ജി.ആർ.വൈ.) 


17. ലോകത്തിലെ ഏറ്റവും ബൃഹത്തായ മാതൃ ശിശുക്ഷേമ പരിപാടികളിലൊന്നായ സംയോജിത ശിശു വികസന സേവനപദ്ധതി (ഐ.സി.ഡി.എസ്.) ആരംഭിച്ചത് എന്ന്- 1975 ഒക്ടോബർ 2 


18. എത്ര വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്താനാണ്
ഐ.സി.ഡി.എസ്. പദ്ധതി ലക്ഷ്യമിടുന്നത്- ആറ് വയസ്സുവരെ 


19. പതിനൊന്നു മുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ള പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് 2011 ഏപ്രിൽ 1- ന് ആരംഭിച്ച രാജീവ്ഗാന്ധി സ്കീം ഫോർ എംപവർമെന്റ് ഓഫ് അഡോളസെന്റ് ഗേൾസ് പദ്ധതി വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്- ശബള 


20. 1975- ൽ ഇരുപതിന പരിപാടികൾ ആദ്യമായി മുന്നോട്ടു വെച്ച പ്രധാനമന്ത്രിയാര്- ഇന്ദിരാഗാന്ധി


21. ഇരുപതിന പരിപാടിയുടെ പ്രധാന ലക്ഷ്യമായിരുന്ന 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം മുന്നാട്ടു വെച്ച നേതാവാര്- ഇന്ദിരാഗാന്ധി


22. ഇരുപതിന പരിപാടികൾ അവതരിപ്പിച്ചത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്- അഞ്ചാം പദ്ധതി


23. സംയോജിത ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എസ്.) ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു- ഇന്ദിരാഗാന്ധി


24. ഐ.സി.ഡി.എസ്. പദ്ധതിക്ക് തുടക്കം കുറിച്ചത് ഏത് പദ്ധതിക്കാലത്താണ്- അഞ്ചാം പദ്ധതി 


25. ജവഹർ റോസ്ഗാർ യോജന നടപ്പാക്കിയ പ്രധാനമന്ത്രി- രാജീവ് ഗാന്ധി 


26. ജവഹർ റോസ്ഗാർ യോജന ആരംഭിച്ചത് ഏത് പദ്ധതിക്കാലത്താണ്- ഏഴാം പദ്ധതി


27. ഐ.സി.ഡി.എസ്. പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പാക്കിയതെവിടെ- മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിൽ


28. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ പ്രധാന സാമൂഹിക വികസന പരിപാടിയായ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന് തുടക്കമിട്ട വർഷമേത്- 1952 ഒക്ടോബർ 2 


29. കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി നിലവിൽ വന്നതെവിടെ- പഞ്ചാബ് 


30. കമ്മ്യൂണിറ്റി ഡവലപ്മെന്റ്  പ്രാഗ്രാമിന് തുടക്കമിട്ട പ്രധാനമന്ത്രിയാര്- ജവാഹർലാൽ നെഹ്റു  


31. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, ഗ്രാമസേവകൻ എന്നീ തസ്തികകൾ സൃഷ്ടിക്കപ്പെട്ടത് ഏത് പദ്ധതിയുടെ ഭാഗമായാണ്- കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രാഗ്രാം


32. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ  അൻപതാം വാർഷികത്തോടനുബന്ധിച്ച് തുടക്കം കുറിക്കപ്പെട്ട വിശ്രുത തൊഴിൽദാന പദ്ധതിയേത്- സ്വർണജയന്തി ഗ്രാമ സ്വരോസ്ഗാർ യോജന 


33. സ്വർണജയന്തി ഗ്രാമ സ്വരോസ്ഗാർ യോജന നടപ്പാക്കിയത് ഏത് പ്രധാനമന്ത്രിയാണ്- അടൽബിഹാരി വാജ്പേയി 


34. സ്വർണജയന്തി ഗ്രാമ സ്വരോസ് ഗാർ യോജനയ്ക്ക് തുടക്കം കുറിച്ചത് ഏത് പദ്ധതിക്കാലത്താണ്- ഒൻപതാം പദ്ധതി 


35. സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി- അടൽ ബിഹാരി വാജ്പേയി 


36. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ നടത്തിപ്പു ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥനാര്- പ്രോഗ്രാം ഓഫീസർ (ബ്ലോക്ക് തലം)  


37. 'രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഓരോ ബാങ്ക് അക്കൗണ്ട്' എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതിയേത്- പ്രധാനമന്ത്രി ജൻ ധൻ യോജന 


38. അന്ത്യോദയ അന്ന യോജന ആരംഭിച്ച പ്രധാനമന്ത്രിയാര്- അടൽ ബിഹാരി വാജ്പേയി 


39. പ്രധാനമന്ത്രിയുടെ തൊഴിൽദാന പരിപാടി നടപ്പാക്കാൻ ദേശീയതലത്തിൽ ചുമതലപ്പെടുത്തിയിട്ടുള്ള നോഡൽ ഏജൻസി ഏത്- ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ 


40. ഭാരതസർക്കാരിന്റെ ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി- രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന 


41. 'ചേരിരഹിത ഇന്ത്യ' എന്ന ലക്ഷ്യവുമായി തുടങ്ങിയ പദ്ധതിയേത്- രാജീവ് ആവാസ് യോജന 


42. ഏത് പദ്ധതിയുടെ ഭാഗമായാണ് ആശാ വർക്കർമാർ പ്രവർത്തിക്കുന്നത്- ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം 


43. ഇന്ത്യയിലെ ഏറ്റവും വിപുലമായ ഭവനനിർമാണ പദ്ധതിയേത്- ഇന്ദിരാ ആവാസ് യോജന 


44. ഗ്രാമീണ വനിതകളുടെ സമ്പാദ്യ ശീലം വളർത്തുവാനായി 1993- ൽ തുടക്കമിട്ട പദ്ധതിയേത്- മഹിളാ സമൃദ്ധി യോജന


45. ഏത് ജനവിഭാഗങ്ങൾ 50 ശതമാനത്തിലേറെയുള്ള ഗ്രാമങ്ങളെയാണ് പ്രധാനമന്ത്രി ആദർശ ഗ്രാമയോജനയിലേക്ക് തിരഞ്ഞടുക്കുന്നത്- പട്ടികജാതിക്കാർ 


46. ഇന്ദിരാ ആവാസ് യോജനയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതാര്- ഗ്രാമസഭകൾ 


47. അസംഘടിത മേഖലയിലുള്ളവരെ ലക്ഷ്യമാക്കിയുള്ള പെൻഷൻ പദ്ധതിയേത്- സ്വാവലംബൻ 


48. ഗുണഭോക്താവിന്റെ ബാങ്ക് പോസ്റ്റോഫീസ് അക്കൗണ്ട് വഴി മാത്രം തുക കൈമാറ്റം ചെയ്യപ്പെടുന്നത് ഏത് പദ്ധതിയിലാണ്- ഇന്ദിരാ ആവാസ് യോജന 


49. 2005 ഏപ്രിലിൽ നിലവിൽ വന്ന മാതൃസുരക്ഷാ പദ്ധതിയേത്- ജനനി സുരക്ഷാ യോജന 


50. 2014 ജനുവരി 7- ന് നിലവിൽ വന്ന രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം ലക്ഷ്യമിടുന്നത് ആരെ- കൗമാരപ്രായക്കാരെ 


51. 'ഗ്രാമീൺ ആവാസ്' എന്നുകൂടി അറിയപ്പെടുന്ന പദ്ധതിയേത്- പ്രധാനമന്ത്രി ഗ്രാമോദയ യോജന


52. ഇന്ദിരാ ആവാസ് യോജനയുടെ മാതൃകയിൽ ഗ്രാമപ്രദേശങ്ങളിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരെ ലക്ഷ്യമിടുന്ന ഭവനനിർമാണ പദ്ധതിയേത്- പ്രധാനമന്ത്രി ഗ്രാമോദയ യോജന 


53. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് സ്വയംതൊഴിൽ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1993 ഒക്ടോബർ 2-ന് തുടക്കം കുറിച്ച പദ്ധതിയേത്- പ്രധാനമന്ത്രി റോസ്ഗാർ യോജന 


54. 'വിശപ്പുരഹിത ഇന്ത്യ' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയേത്- അന്ത്യാദയ അന്ന യോജന


55. ഇന്ദിരാ ആവാസ് യോജനയ്ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി- രാജീവ് ഗാന്ധി  


56. ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ട് 1978-79 സാമ്പത്തിക വർഷത്തിൽ തുടക്കമിട്ട പദ്ധതിയേത്- സംയോജിത ഗ്രാമവികസന പരിപാടി (ഐ.ആർ.ഡി.പി.)

No comments:

Post a Comment