Friday, 7 August 2020

General Knowledge Part- 34

1. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് സമർഥിച്ച പോളിഷ് ശാസ്ത്രജ്ഞനാര്- നിക്കൊളാസ് കോപ്പർനിക്കസ്


2. 2006 ഓഗസ്റ്റിൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഗ്രഹപദവിയിൽനിന്ന് നീക്കം ചെയ്ത ഗോളമേത്- പ്ലൂട്ടോ 


3. നിലവിൽ സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങൾ എത്രയെണ്ണമാണ്- എട്ട്


4. നിലവിൽ പ്ലൂട്ടോ എന്ന ആകാശ ഗോളത്തിനുള്ള പദവിയെന്ത്- കുള്ളൻഗ്രഹം


5. സൂര്യനിൽ നിന്ന് ഏറ്റവും അകലത്തായി സ്ഥിതിചെയ്യുന്ന ഗ്രഹമേത്- നെപ്റ്റൂൺ 


6. സൂര്യനെ ഒരുതവണ വലംവയ്ക്കാൻ ഭൂമിയിലെ 164
വർഷങ്ങൾ വേണ്ടിയിരിക്കുന്ന ഗ്രഹം ഏത്- നെപ്റ്റൂൺ


7. സൂര്യനെ ഒരു തവണ വലംവയ്ക്കാൻ ഭൂമിയിലെ 84 വർഷം വേണ്ട ഗ്രഹമേത്- യുറാനസ് 


8. ഏറ്റവും ആകർഷകമായ വലയങ്ങളുള്ള ഗ്രഹമേത്- ശനി 


9. സൂര്യനെ ഒരു തവണ വലംവയ്ക്കാൻ ഭൂമിയിലെ 29 വർഷങ്ങൾ വേണ്ട ഗ്രഹമേത്- ശനി 


10. അൻപതിലേറെ ഉപഗ്രഹങ്ങളുള്ള എത് ഗ്രഹങ്ങളാണ് സൗരയൂഥത്തിലുള്ളത്- രണ്ട് (വ്യാഴം, ശനി)  


11. ഇരുപത്തിയഞ്ചിലേറെ ഉപഗ്രഹങ്ങളുള്ള എത്ര ഗ്രഹങ്ങളാണ് സൗരയുഥത്തിലുള്ളത്- മൂന്ന് 


12. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്- വ്യാഴം 


13. വ്യാഴം ഗ്രഹത്തിന് ഒരു തവണ സൂര്യനെ വലം വയ്ക്കാനുള്ള കാലയളവ് 'വ്യാഴവട്ടം' എന്നറിയപ്പെടുന്നു. ഭൂമിയിലെ എത്ര വർഷങ്ങൾക്ക് തുല്യമാണിത്- 12 വർഷം


14. സൂര്യനോട് ഏറ്റവുമടുത്തുള്ള ഏത് ഗ്രഹമാണ് സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം- ബുധൻ 


15. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ സൗരയൂഥത്തിൽ എത്രയെണ്ണമാണ്- രണ്ട് (ബുധൻ, ശുക്രൻ


16. സൗരയൂഥത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ഗ്രഹമേത്- ചൊവ്വ 


17. ഏറ്റവും തിളക്കമുള്ള ഗ്രഹം, ഏറ്റവും ചൂടുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നതേത്- ശുക്രൻ 


18. നമ്മുടെ ഗ്രഹമായ ഭൂമി ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ ഏത് നിറത്തിൽ കാണപ്പെടുന്നു- നീല 


19. പണ്ട് ജലം ഒഴുകിയിരുന്നതിന്റെ സൂചനകൾ കണ്ടത്തിയിട്ടുള്ളത് ഏത് ഗ്രഹത്തിൽ നിന്നുമാണ്- ചൊവ്വ 


20. സൂര്യനെ വലംവയ്ക്കുന്ന പാറക്കഷണങ്ങളായ ക്ഷുദ്ര ഗ്രഹങ്ങൾ ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലായാണ് കാണപ്പെടുന്നത്- ചൊവ്വ-വ്യാഴം


21. മറ്റ് ഗ്രഹങ്ങൾ പമ്പരം പോലെയാണ് സ്വയം കറങ്ങുന്നത്. എന്നാൽ വാഹനങ്ങളുടെ ചക്രം പോലെ കറങ്ങി ശയന പ്രദക്ഷിണം നടത്തുന്ന ഗ്രഹമേത്- യുറാനസ് 


22. സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്ന ഗ്രഹമേത്- ശുക്രൻ 


23. സൂര്യനെ ഒരുതവണ വലംവയ്ക്കാൻ ഭൂമിയിലെ 88 ദിവസങ്ങൾ മാത്രം വേണ്ട ഗ്രഹമേത്- ബുധൻ


24. ഏറ്റവും വലിയ സസ്തനി- നീലത്തിമിംഗലം  


25. തിമിംഗലത്തിന്റെ ശരീരത്തിൽ നിന്ന് ലഭിക്കുന്ന സുഗന്ധ വസ്തു- അംബർഗ്രീസ് 


26. ഏറ്റവും ഉയർന്ന രക്ത സമ്മർദമുള്ള ജന്തു- ജിറാഫ് 


27. ജിറാഫിന്റെ കശേരുക്കളുടെ എണ്ണം- ഏഴ്


28. വെള്ളം കുടിക്കാത്ത സസ്തനി- കംഗാരു എലി 


29. മുള മാത്രം തിന്ന് ജീവിക്കുന്ന മൃഗം- പാണ്ട


30. രോമത്തിന് രൂപാന്തരം സംഭവിച്ച് കൊമ്പുണ്ടായ മൃഗം- കാണ്ടാമൃഗം 


31. പാലിന് പിങ്ക് നിറമുള്ള ജീവി- യാക്ക് 


32. ജീവിതകാലം മുഴുവൻ യൂക്കാലി മരത്തിൽ കഴിച്ചുകൂട്ടുന്ന ജീവി- കോല


33. ഒഡിഷയിലെ നന്ദൻകാനൻ വന്യ ജീവിസങ്കേതം ഏത് മൃഗത്തിനാണ് പ്രസിദ്ധമായത്- വെള്ളക്കടുവകൾക്ക് 


34. കേരളത്തിൽ കടുവകൾ ഏറ്റവും കൂടുതലുള്ള വന്യജീവി സങ്കേതം- വയനാട് (2018-ലെ കടുവ സെൻസസ് പ്രകാരം)  


35. ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്- നീലഗിരി താർ  


36. ചുവന്ന വിയർപ്പുകണങ്ങളുള്ള മൃഗം- ഹിപ്പൊപ്പൊട്ടാമസ് 


37. ഏറ്റവും ചെറിയ ഉരഗം- പല്ലി 


38. 'ഹിസ്റ്ററി ഓഫ് ആനിമൽസ്' ആരുടെ പുസ്തകമാണ്- അരിസ്റ്റോട്ടിൽ 


39. 'ഒറിജിൻ ഓഫ് സ്പീഷിസ്' ആരുടെ കൃതിയാണ്- ചാൾസ് ഡാർവിൻ  


40. കേരളത്തിൽ കടലാമ പ്രജനനത്തിന് പേരുകേട്ട സ്ഥലം- കൊളാവി കടപ്പുറം (കോഴിക്കോട്) 


41. 'സ്വപ്നങ്ങളുടെ വ്യാഖ്യാനം' എന്ന കൃതി രചിച്ചതാര്- സിഗ് മണ്ട്  ഫ്രോയിഡ്


42. 'അഷ്ടാംഗഹൃദയം' രചിച്ചതാര്- വാഭടൻ 


43. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി- പാമ്പ് 


44. തല ത്രികോണാകൃതിയിലുള്ള വിഷപ്പാമ്പ്- അണലി  


45. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ്- ചേര 


46. പ്രസവിക്കുന്ന പാമ്പ്- അണലി  


47. അണലി വിഷം ബാധിക്കുന്ന ശരീര ഭാഗം- വൃക്ക (രക്തപര്യയനവ്യവസ്ഥ)  


48. രക്തപര്യയനവ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം- ഹീമോടോക്സിൻ 


49. മൂർഖൻ പാമ്പിൻ വിഷം ബാധിക്കുന്ന ശരീരഭാഗം- തലച്ചോറ് (നാഡീവ്യവസ്ഥ)  


50. നാഡീവ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം- ന്യൂറോ ടോക്സിൻ 


51. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വിഷമുള്ള പാമ്പ്- രാജവെമ്പാല 


52. പാമ്പിൻ കടിയേറ്റ ഒരു വ്യക്തിക്ക് കുത്തിവെക്കുന്ന ഔഷധം- ആന്റിവെനം 


53. ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം- 1972


54. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം- 2010


55. ഗിണ്ടി ദേശീയോദ്യാനം ഏതു സംസ്ഥാനത്തിലാണ്- തമിഴ്നാട്


56. സാലിം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഗോവ


57. പോയിന്റ് കാലിമർ, വേടന്തങ്കൽ എന്നീ പക്ഷി സങ്കേതങ്ങൾ ഏത് സംസ്ഥാനത്തിലാണ്- തമിഴ്നാട് 


58. ഭഗവാൻ മഹാവർ വന്യ ജീവിസങ്കേതം ഏത് സംസ്ഥാനത്തിലാണ്- ഗോവ


59. മനാസ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ്- അസം


60. മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം- റോയൽ ബംഗാൾ കടുവ 


61. നോക്രെക് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മേഘാലയ


62. സിംഹങ്ങൾ കാണപ്പെടുന്ന ഇന്ത്യയിലെ നാഷണൽ പാർക്ക്- ഗിർ നാഷണൽ പാർക്ക് (ഗുജറാത്ത്) 


63. പാമ്പിൻ വിഷത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനം- ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ( മുംബൈ) 


64. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം എവിടെയാണ്- മുംബൈ 


65. തെക്കേ അമേരിക്കയിൽ നിന്ന് ഒഡിഷ തീരത്ത് മുട്ടയിടാനെത്തുന്ന ആമകൾ- ഒലീവ് റിഡ്ലി 


66. ദേശീയ ഒട്ടക ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്- ബിക്കാനീർ (രാജസ്ഥാൻ) 


67. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതിചെയ്യുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് 


68. പൂക്കളുടെ താഴ്വര സ്ഥിതിചെയ്യുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് 


69. റുഡ്യാർഡ് കിപ്ലിങ്ങിന് ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോദ്യാനം ഏത്- കൻഹാ നാഷണൽ പാർക്ക് (മധ്യപ്രദേശ്)

No comments:

Post a Comment