Thursday, 6 August 2020

General Knowledge About Kerala Part- 5

1. കേരളത്തിന്റെ ചരിത്ര രേഖകളിൽ 'പെഗു' എന്നറിയപ്പെട്ട പ്രദേശമേത്- മ്യാന്മർ (ബർമ) 


2. മധ്യകാല കേരളചരിത്രത്തിലെ മണിഗ്രാമം, അഞ്ചുവണ്ണം, വളഞ്ചിയർ, നാനാദേശികൾ എന്നിവ എന്തായിരുന്നു- വണിക് സംഘങ്ങൾ 


3. രത്നവ്യാപാരികളുടെ വണിക് സംഘം ഏതായിരുന്നു- മണിഗ്രാമം 


4. വിദേശങ്ങളുമായി വാണിജ്യം നടത്തിയിരുന്നു എന്ന് കരുതപ്പെടുന്ന വണിക് സംഘമേത്- വളഞ്ചിയർ 


5. ജൂതൻമാരുടെ കച്ചവട സംഘം ഏതായിരുന്നു- അഞ്ചുവണ്ണം 


6. സുറിയാനി ക്രിസ്ത്യാനികളുടെ വണിക് സംഘമായിരുന്നു എന്ന് കരുതപ്പെടുന്നതേത്- മണിഗ്രാമം 


7. പെരിയാറിൽ എ.ഡി.1341- ൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് കൊടുങ്ങല്ലൂർ അഴിമുഖം നികന്നുപോയത്. അതേ വർഷത്തിൽ തുടക്കം കുറിച്ച സംവത്സരം ഏത്- പുതുവൈപ്പ് സംവത്സരം 


8. കേരളീയനെഴുതിയ ആദ്യത്തെ കേരള ചരിത്ര ഗ്രന്ഥമേത്- ശൈഖ്  സൈനുദ്ദീന്റെ 'തുഹ്ഫത്തുൽ മുജാഹിദ്ദീൻ' 


9. ഏത് വിദേശികളുടെ അതിക്രമങ്ങൾ തുറന്നു കാട്ടുന്ന പുസ്തകമാണ് തുഹ്ഫത്തുൽ മുജാഹിദ്ദീൻ- പോർച്ചുഗീസുകാരുടെ 


10. ചെങ്കുട്ടുവൻ എന്ന ചേര രാജാവിന്റെ  ഏത് സഹോദരനാണ് 'ചിലപ്പതികാരം' എന്ന മഹാകാവ്യം രചിച്ചത്- ഇളംകോഅടികൾ 


11. കേരളത്തിലെ ക്രിസ്തുമതത്തക്കുറിച്ച് അസന്ദിഗ്ധമായ ആദ്യത്തെ തെളിവുകൾ നൽകുന്ന 'ഭാരതീയ ക്രിസ്തുമതവിവരണങ്ങൾ' തയ്യാറാക്കിയതാര്- ബൈസാന്റിയൻ പുരോഹിതനായ കോസ്മോസ് ഇൻഡിക്കാ പ്രിസ്തുസ് 


12. ആറുതവണ കോഴിക്കോട് സന്ദർശിച്ച അറബി സഞ്ചാരിയാര്- ഇബ്ൻ ബത്തൂത്ത 


13. മാർക്കോപോളോ കേരളത്തിലെത്തിയതെന്ന്- എ.ഡി.1292 


14. സെവെറിക്കിലെ ഫ്രിയാർ ജോർഡാനസ് രചിച്ച പ്രമുഖ കൃതി- മിറാബിലിയ ഡിസ്ക്രിപ്ഷ്യ 


15. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിക്കുന്ന വിദേശ ഗ്രന്ഥകാരനാര്- ഫ്രിയാർ ജോർഡാനസ് 


16. 1725 മുതൽ 1751- വരെ ആരൊക്കെ തമ്മിൽ നടന്ന ഇടപാടുകളുടെ രേഖയാണ് 'തലശ്ശേരിയിലെ കൂടിയാലോചനകൾ' എന്നറിയപ്പെടുന്നത്- സാമൂതിരിയും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും 


17. വാസ്കോഡാ ഗാമയെ സംസ്കരിച്ച ഫോർട്ടു കൊച്ചിയിലെ പള്ളിയേത്- സെന്റ് ഫ്രാൻസിസ് പള്ളി 


18. മട്ടാഞ്ചേരിയിലെ ഡച്ചു കൊട്ടാരം 1555- ൽ പണിതീർത്ത യൂറോപ്യന്മാരാര്- പോർച്ചുഗീസുകാർ 


19. ടിപ്പു സുൽത്താന്റെ ആക്രമണങ്ങളെ തടയാനായി ധർമരാജാവ് പണികഴിപ്പിച്ച കോട്ടയേത്- നെടുങ്കോട്ട 


20. കേരളത്തിൽ നിന്ന് ചേര രാജാക്കൻമാരുടേതായി ലഭിച്ചിട്ടുള്ള ആദ്യത്തെ ശാസനമേത്- രാജശേഖരവർമയുടെ വാഴപ്പള്ളിശാസനം 


21. എ.ഡി. 849- ൽ 'ജൂതശാസനം' പുറപ്പെടുവിച്ച ഭരണാധികാരിയാര്- ഭാസ്കര രവിവർമ ഒന്നാമൻ 


22. എ.ഡി. 849- ൽ തരിസാപ്പള്ളിച്ചെപ്പേടുകൾ പുറപ്പെടുവിച്ച വേണാട്ടിലെ ഭരണാധികാരിയാര്- അയ്യനടികൾ തിരുവടികൾ 


23. കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനമേത്- വേണാട് ശ്രീവല്ലഭൻ കോതയുടെ മാമ്പള്ളിശാസനം (എ.ഡി. 974) 


24. ബറക്കേ എന്നറിയപ്പെട്ടിരുന്ന പ്രാചീന കേരളത്തിലെ തുറമുഖമേത്- പുറക്കാട് 


25. കുട്ടനാടിനെ പഴയകാലത്ത് വിളിച്ചിരുന്നതെങ്ങനെ- കൊട്ടനോറ 


26. നൗറ എന്നുവിളിക്കപ്പെട്ട പ്രാചീന കേരളത്തിലെ തുറമുഖമേത്- കണ്ണൂർ


27. ബലിത എന്നു വിദേശികൾ വിളിച്ച പ്രദേശമേത്- വർക്കല 


28. ആയ് രാജാക്കൻമാരുടെ ആസ്ഥാനം ഏതായിരുന്നു- പൊതിയിൽമലയിലെ ആയിക്കുടി 


29. ചിലപ്പതികാരത്തിന്റെ കർത്താവായ ഇളംകോ അടികൾ ഏത് മതത്തിന്റെ  പ്രയോക്താവായിരുന്നു- ജൈനമതം 


30. പ്രാചീന കേരളത്തിൽ ജൈന മതത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രമേതായിരുന്നു- തൃക്കണാമതിലകം 


31. തികച്ചും ഒരു ബൗദ്ധകാവ്യമായ തമിഴ് കൃതിയേത്- മണിമേഖല  


32. ഏത് മതത്തിന്റെ സ്വാധീന ഫലമായാണ് ആയുർവേദ ചികിത്സാ പദ്ധതിക്ക് കേരളത്തിൽ വൻ പ്രചാരം ലഭിച്ചത്- ബുദ്ധമതത്തിന്റെ 


33. പ്രാചീനകേരളത്തിലെ പ്രധാന ബുദ്ധ കേന്ദ്രമേതായിരുന്നു- ശ്രീമൂലവാസം


34. പഴയകാലത്ത് കേരളത്തിൽ പ്രചരിച്ചിരുന്ന 'ഈഴക്കാശ്' എവിടുത്തെ നാണയമായിരുന്നു- സിലോണിലെ 


35. കേരളത്തിലെ ഏറ്റവും പഴയ നാണയമായി അറിയപ്പെടുന്ന സ്വർണനാണയമേത്- രാശി  


36. 'വീരരായൻ പുതിയ പണം' എന്ന നാണയമിറക്കിയ  ഭരണാധികാരിയാര്- സാമുതിരി 


37. അനന്തരായൻപണം, അനന്തവരാഹം എന്നിവ എവിടുത്തെ സ്വർണനാണയങ്ങളായിരുന്നു- തിരുവിതാംകൂറിലെ 


38. കൊച്ചി രാജാക്കൻമാരുടെ ഏറ്റവും പ്രധാന നാണയം ഏതായിരുന്നു- പുത്തൻ 


39. 'ആനക്കാശ്' എന്നറിയപ്പെട്ട നാണയം എവിടുത്തതായിരുന്നു- മൈസൂരിലെ


40. തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതായിരുന്നു- ആയ് വംശം 


41. എ.ഡി. 925- ൽ പാലിയം ശാസനം പുറപ്പെടുവിച്ച ആയ് രാജാവാര്- വിക്രമാദിത്യവരഗുണൻ 


42. 'ദക്ഷിണനാളന്ദ' എന്ന് പേരുകേട്ട പ്രാചീന കേരളത്തിലെ പഠന കേന്ദ്രമേത്- കാന്തളൂർശാല 


43. കൊല്ലവർഷം ആരംഭിക്കുമ്പോൾ ചേര ചക്രവർത്തി ആരായിരുന്നു- രാജശേഖരവർമൻ . 


44. ശങ്കരാചാര്യരുടെ 'ശിവാനന്ദലഹരി' യിൽ പരാമർശിക്കപ്പെടുന്ന ചേര ചക്രവർത്തിയാര്- രാജശേഖരവർമ 


45. കുലശേഖരഭരണകാലത്ത് 'തീയമാഴ്വൻ' എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാര്- പോലീസ് ഇൻസ്പെക്ടർ 


46. ചേരകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്ന നികുതിയേത്- ഭൂനികുതി 


47. 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്ന നികുതിയേത്- വില്പനനികുതി 


48. അടിമകളെ സൂക്ഷിക്കുന്നതിന് ഉടമകൾ നൽകിയിരുന്ന നികുതിയേത്- ആൾക്കാശ്  


49. ക്ഷേത്രനിയമങ്ങളും ചട്ടങ്ങളും
രേഖപ്പെടുത്തിയിട്ടുള്ള പ്രധാനകച്ചമേത്- മൂഴിക്കുളം കച്ചം 


50. അഭിനയ കലയിൽ നടൻമാർക്ക് വിശദമായ നിർദേശങ്ങൾ നൽകുന്ന 'ആട്ടപ്രകാരം, ക്രമദീപിക' എന്നീ കൃതികൾ രചിച്ചതാര്- തോലൻ  


51. 1312- ൽ ദക്ഷിണേന്ത്യയുടെ ചക്രവർത്തിയായി മധുരയിൽ കിരീട ധാരണം നടത്തിയ വേണാട്ടിലെ രാജാവാര്- രവിവർമ കുലശേഖരൻ 


52. 'സംഗ്രാമധീരൻ' എന്ന ബിരുദം സ്വീകരിച്ച വേണാട്ടു രാജാവാര്- രവിവർമ കുലശേഖരൻ 


53. സാമൂതിരിയുടെ കിരീട ധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നതെങ്ങനെ- അരിയിട്ടുവാഴ്ച


54. സാമൂതിരിയുടെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രി ആരായിരുന്നു- മങ്ങാട്ടച്ചൻ 


55. 'പതിനെട്ടരക്കവികൾ' എന്നറിയപ്പെട്ട പതിനെട്ട് രാജകീയ കവികൾ ഏത് സാമൂതിരിയുടെ സദസിനെയാണ് അലങ്കരിച്ചത്- മാനവിക്രമൻ (1466-1471)  


56. പതിനെട്ടരക്കവികളിൽ മലയാള
കവി (അരക്കവി) ആരായിരുന്നു- പുനം നമ്പൂതിരി 


57. താന്ത്രിക വിധികളെയും ക്ഷേത്ര വാസ്തു വിദ്യയെയും അധികരിച്ചുള്ള 'തന്ത്രസമുച്ചയം' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്- ചേന്നാസ് നാരായണൻ നമ്പൂതിരി  


58. 'രേവതീപട്ടത്താനം' എന്ന ഏഴു ദിവസത്തെ വിദ്യത് സദസ് അരങ്ങേറിയിരുന്നതെവിടെ- തളിയിൽ ക്ഷേത്രം (കോഴിക്കോട്) 


59. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ സാമൂതിരി ആരായിരുന്നു- മാനവേദൻ (1655-1658) 


60. ശ്രീകൃഷ്ണന്റെ ജീവിതകഥ ആധാരമാക്കി 'കൃഷ്ണഗീതി' എന്ന കാവ്യം രചിച്ചതാര്- മാനവേദൻ സാമൂതിരി 


61. മധ്യകാല കേരളത്തിൽ, ക്ഷേത്രങ്ങളുടെ അധികാരപരിധിക്കുള്ളിൽ ഊരാളൻമാരുടെ ഭരണത്തിൻ കീഴിലിരുന്ന ദേശങ്ങൾ അറിയപ്പെട്ടതെങ്ങനെ- സങ്കേതം


62. കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു- കൊട്ടാരക്കര തമ്പുരാൻ 


63. യൂറോപ്യൻ രേഖകളിൽ 'മാർത്ത' എന്നറിയപ്പെട്ട പ്രദേശമേത്- കരുനാഗപ്പള്ളി 


64. ഡച്ചുരേഖകളിൽ 'ബെറ്റിമെനി' എന്നറിയപ്പെട്ട ദേശമേത്- കാർത്തികപ്പള്ളി 


65. 'കുരുമുളകുനാട്' എന്ന് പോർച്ചുഗീസുകാർ വിളിച്ചത് ഏത് നാട്ടു രാജ്യത്തെയാണ്- വടക്കും കൂർ 


66. പൂഞ്ഞാർ രാജാവ് കേരളവർമയും ഇംഗ്ലീഷ് തോട്ടം ഉടമയായ ജോൺ മൺറോയും തമ്മിൽ 1877- ൽ ഉണ്ടാക്കിയ കരാറിന്റെ ഫലമായി രൂപം കൊണ്ട് കമ്പനിയേത്- കണ്ണൻദേവൻ കമ്പനി

No comments:

Post a Comment