Wednesday, 13 June 2018

Current Affairs - 13/06/2018

അന്താരാഷ്ട്ര ക്രിക്കറ്റിൽ (ടെസ്റ്റ്, ഏകദിനം, T-20) ഏറ്റവും വേഗത്തിൽ 10000 റൺസും 500 വിക്കറ്റും നേടുന്ന താരം - ഷാക്കിബ്-അൽ-ഹസ്സൻ (ബംഗ്ലാദേശ്)

ലോക പരിസ്ഥിതി ദിനത്തിൽ ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് 5000 കറിവേപ്പില തൈകൾ വിതരണം ചെയ്ത് ഗിന്നസ് റെക്കോർഡ് നേടിയ മലയാളി - സുധീഷ് ഗുരുവായൂർ 



ലോകത്തിലാദ്യമായി Habitable 3D printed homes നിർമ്മിക്കുന്ന രാജ്യം - നെതർലാന്റ്

ഇന്ത്യയിലാദ്യമായി Automated Smart Facial Recognition System നിലവിൽ വരുന്ന വിമാനത്താവളം - ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട് (വാരണാസി) 

അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവത്കരണ പരിപാടിയായ "Sanskar' ആരംഭിച്ച സംസ്ഥാനം - അസം 

അടുത്തിടെ ഗവൺമെന്റ് ഉദ്യോഗങ്ങളിൽ പ്രവേശിക്കാനുള്ള ഉയർന്ന പ്രായപരിധി 40-ൽ നിന്നും 42 ആയി ഉയർത്തിയ സംസ്ഥാനം - ഹരിയാന

2018-ലെ Environment Performance Index (EPI) ൽ ഇന്ത്യയുടെ സ്ഥാനം- 177 (ഒന്നാമത് : സ്വിറ്റ്സർലന്റ്

2018-ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ (ജൂൺ 12) പ്രമേയം- Generation Safe and Healthy

സ്വച്ഛ് ഭാരത് മിഷന്റെ Swachh Iconic Places (SIP)യുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ 10 സ്ഥലങ്ങളിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് - ശബരിമല

National Police Museum നിലവിൽ വരുന്നത് -  ചാണക്യപുരി (ന്യൂഡൽഹി)

BIMSTEC ന്റെ പ്രഥമ മിലിറ്ററി അഭ്യാസത്തിന് വേദിയാകുന്ന രാജ്യം- ഇന്ത്യ

അടുത്തിടെ Clean and Green ഗ്രാമപഞ്ചായത്തുകൾക്ക് തുടക്കം കുറിച്ച ജില്ല - തൃശ്ശൂർ (പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഇ-വേസ്റ്റ് ഗ്രീൻ കേരള കമ്പനിക്ക് കൈമാറി)


2018 ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത് - ലുഷ്നിക്കി സ്റ്റേഡിയം, മോസ്കോ

സ്വച്ഛ് ഭാരത് വിഷന് കീഴിൽ മൂന്നാം ഘട്ടത്തിലായി പ്രഖ്യാപിച്ച പത്തു പുതിയ മാതൃകാസ്ഥലങ്ങളിൽ കേരളത്തിൽ നിന്നുൾപ്പെട്ടത്- ശബരിമല

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് ഡിവിഷനിലെ ആദ്യ വനിത സ്റ്റേഷൻ ഹൗസ് ഓഫീസറായി(SHO) അടുത്തിടെ ചുമതലയേറ്റത്- പി.ലൈലാബീവി

അടുത്തിടെ International Conference on Information and Communication Technology (ICT)ക്ക് വേദിയായത്- കാത്മണ്ഡു (നേപ്പാൾ)

  • Theme - Sustainable Development Goals for Smart Society
2018 ലെ ലോക ബാലവേല വിരുദ്ധദിനത്തിന്റെ പ്രമേയം (ജൂൺ 12)- Generation Safe & Healthy

അടുത്തിടെ Charitable Religions Institutions (CRIS) ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി- സേവ ഭോജ് യോജന

അഹമ്മദാബാദിലെ Physical Research Laboratory (PRL) ലെ ഇന്ത്യൻ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയ പുതിയ ഗ്രഹം- EPIC Planet


Ultimate Fighting Championship Hall of Fame ൽ പ്രവേശിച്ച ആദ്യ വനിത MMA fighter- Ronda Rousey (America)

18-ാമത് Shanghai Co-operation Organisation (SCO) സമ്മിറ്റിന് വേദിയായ നഗരം- Qingdao (China)


സാമൂഹികാരോഗ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് തദ്ദേശസ യംഭരണ സ്ഥാപനങ്ങൾക്കുള്ള ആരോഗ്യവകുപ്പിന്റെ പുരസ്കാര ങ്ങൾ 2016-17 :

  • മികച്ച ജില്ലാ പഞ്ചായത്ത്- കൊല്ലം
  • മികച്ച ബ്ലോക്ക് പഞ്ചായത്ത്- ചിറയിൻകീഴ്
  • മികച്ച ഗ്രാമപഞ്ചായത്ത്- കുടയത്തൂർ
  • മികച്ച നഗരസഭ- ചാലക്കുടി
ഇന്ത്യയും വിയറ്റ്നാമും സംയുക്തമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നത് ഏത് വിഷയം പ്രമേയമാക്കിയാണ് - പ്രാചീന വാസ്തുശാസ്ത്രം

അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ആരംഭിച്ച സാക്ഷരതാപദ്ധതി-അക്ഷരസാന്ത്വനം

വൈദ്യുതി സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പൊതുജനങ്ങളുടെ ഇടയിൽ സുരക്ഷിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള വിപ ലമായ പ്രചാരണം സംഘടിപ്പിക്കാനുദ്ദേശിച്ചുള്ള പദ്ധതി- ഇ- സേഫ്

ജപ്പാനിൽ നിന്നുള്ള നിക്കി ഏഷ്യ പുരസ്കാരത്തിനർഹനായ ഇന്ത്യാക്കാരൻ - ബിന്ദേശ്വർ പഥക്

2018 ലെ ലോക ബാലവേല നിരോധന ദിനത്തിന്റെ (ജൂൺ 12)പ്രമേയം - Generation Safe & Healthy

No comments:

Post a Comment