Wednesday, 22 April 2020

General Knowledge Part- 4

 'ശാസ്ത്രീയ സോഷ്യലിസത്തിന്റെ (Scientific Socialism) പിതാവ് എന്നറിയപ്പെടുന്നത്- കാൾ മാർക്സ്

ഏത് രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിന്റെ നേതാവായിരുന്നു സുകാർണോ- ഇൻഡൊനീഷ്യ

1911- ൽ ദക്ഷിണധ്രുവത്തിലെത്തിയ റൊണാൾഡ് അമൺഡ് സെൻ ഏത് രാജ്യക്കാരനാണ്- നോർവ

പ്രണയിനിയായ അമേരിക്കൻ വനിത വാലിസ് സിംപ്സനെ വിവാഹം കഴിക്കുന്നതിനുവേണ്ടി 1936- ൽ ബ്രിട്ടീഷ് ചക്രവർത്തി പദം ഉപേക്ഷിച്ചത്- എഡ്വർഡ് എട്ടാമൻ

രണ്ടാം ലോകമഹായുദ്ധകാലത്ത് 1945 ഫെബ്രുവരിയിൽ നടന്ന 'യാൾട്ടാ സമ്മേളന'ത്തിൽ (Yalta Conference) പങ്കെടുത്ത ലോകനേതാക്കൾ- വിൻസ്റ്റൻ ചർച്ചിൽ, ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്, ജോസഫ് സ്റ്റാലിൻ.

'ഇന്ത്യയുടെ പാരീസ്' എന്നറിയപ്പെടുന്നത്- ജയ്പുർ 

ഇന്ത്യയിൽ കായിക സാധനങ്ങൾ ഏറ്റവും കൂടുതൽ നിർമിക്കപ്പെടുന്ന നഗരങ്ങൾ- മീററ്റ്, ജലന്ധർ 

'ദ അവൻറ് സൊസൈറ്റി' (The Affluent Society) എന്ന കൃതി രചിച്ചത്- ജെ.കെ. ഗാൽബ്രയിത്ത് 

പൂർവ ജർമനിയും പശ്ചിമ ജർമനിയും യോജിച്ച് ജർമനിയുടെ പുനരേകീകരണമുണ്ടായതെന്ന്- 1990 ഒക്ടോബർ 3 

ആധുനിക രീതിയിലുള്ള നഴ്സിങ് സമ്പ്രദായത്തിന് തുടക്കം കുറിച്ച വനിത- ഫ്ലോറൻസ് നെറ്റിങ്ഗൽ 

സാഹിത്യ നൊബേൽ നേടിയ ആദ്യ വനിത- സെൽമ ലാഗർ ലോഫ് (1909) 

ആദം, ഹവ്വ എന്നിവരുടെ വാസസ്ഥലമെന്ന് ബൈബിളിൽ പറയുന്ന ഉദ്യാനം- ഏദൻ (Eden) 

ഹസ്‌റത്ബാൽ (Hazratbal) പള്ളി സ്ഥിതിചെയ്യുന്നത്- ശ്രീനഗർ 

ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം- കുച്ചിപ്പുഡി 

'പ്രിസൻ ഡയറി' രചിച്ചതാര്- ജയപ്രകാശ് നാരായൺ 

'ട്വിങ്കിൾ, ട്വിങ്കിൾ, ലിറ്റിൽ സ്റ്റാർ' എന്നു തുടങ്ങുന്ന നേഴ്സറി ഗാനം രചിച്ചത്- ജയിൻ ടെയ്ലർ (Jane Taylor) 

'ദ മങ്കീസ് പോ' (The Monkey's  Paw) എന്ന മാന്ത്രിക കഥ രചിച്ചതാര്- ഡബ്ലൂ.ഡബ്ല്യ. ജേക്കബ്സ് 

'ജലത്തിൽ പേരെഴുതപ്പെട്ട ഒരാൾ ഇവിടെ നിദ്ര കൊള്ളുന്നു'- ഏത് കവിയുടെ ശവകുടീരത്തിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്- ജോൺ കീറ്റ്സ്

ഹെൻറിക് ഇബ്സൻ ഏതു ഭാഷയിലാണ് രചന നടത്തിയിരുന്നത്- നോർവിജിയൻ 

അടിമയായി ജനിക്കുകയും പിന്നീട് ആഫ്രിക്കയിലെ നീഗ്രോകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത നേതാവിൻറ ആത്മകഥയാണ് 'അപ് ഫ്രം സ്ലേവറി' (Up from Slavery). പേര്- ബുക്കർ ടി. വാഷിങ്ടൺ 

രണ്ടാം ലോക മഹായുദ്ധകാലത്ത് 'ചോരയും കണ്ണീരും വിയർപ്പുമല്ലാതെ എനിക്ക് നൽകാൻ മറ്റൊന്നുമില്ല' എന്നു പറഞ്ഞത്- വിൻസ്റ്റൺ ചർച്ചിൽ 

ഇന്ത്യൻ നാഷണൽ ആർമിയുടെ മഹിളാ വിഭാഗത്തെ നയിച്ച മലയാളി വനിത- ക്യാപ്റ്റൻ ലക്ഷ്മി 

'എസ്മ'(ESMA)- യുടെ പൂർണ രൂപം- എസ്സൻഷ്യൽ സർവീസസ് മെയിൻറനൻസ് ആക്ട് 

 സ്പൈഡർമാൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്- സ്റ്റാൻലി & സ്റ്റീവൻ ഡിറ്റ്കോ

സോമദേവൻ രചിച്ച കഥാസരിത് സാഗരത്തെ അധികരിച്ച് ജർമൻ എഴുത്തുകാരനായ തോമസ് മാൻ രചിച്ച നോവൽ- 'മാറ്റിവെച്ച തലകൾ' (The Transposed Heads) 

'ഹെർമിറ്റ് കിങ്ഡം'എന്നു പരാമർശിക്കപ്പെടുന്ന രാജ്യം- ഉത്തരകൊറിയ 

'ബെനലക്സ്' (Benelux) യൂണിയനി'ൽ ഉൾപ്പെടുന്ന രാജ്യങ്ങൾ- ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ് 

'സോളിഡാരിറ്റി' എന്ന തൊഴിലാളി സംഘടന ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്- പോളണ്ട് 

ഫ്രഞ്ച് പ്രസിഡൻറിന്റെ ഔദ്യോഗിക വസതി- എലീസി (Elysee) പാലസ് 

ഭഗവദ്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്- ചാൾസ് വിൽക്കിൻസ് 

എത്ര വർഷത്തിലൊരിക്കലാണ് കർണാടകത്തിലെ ശ്രാവണബലഗോളയിൽ ജൈനമത ഉത്സവമായ 'മഹാമസ്തകാഭിഷേകം' നടക്കുന്നത്-  12

ദണ്ഡി കടപ്പുറത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പു നികുതി ലംഘനസമരത്തിന് തുടക്കം കുറിച്ചത് എന്ന്- 1930 ഏപ്രിൽ 6 

സ്വാമി വിവേകാനന്ദനെപ്പറ്റി 'ദ മാസ്റ്റർ ആസ് ഐ സോ ഹിം' (The Master as I Saw  Him) എന്ന ഗ്രന്ഥം രചിച്ചത്- സിസ്റ്റർ നിവേദിത 

ചോളന്മാരുടെ രാജകീയമുദ്ര എന്തായിരുന്നു- കടുവ 

ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ മ്യൂസിയം- ഇന്ത്യൻ മ്യൂസിയം, കൊൽക്കത്തെ 

തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം- പൊങ്കൽ (Pongal) 

കൃഷിക്ക് പ്രത്യേക ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- കർണാടക 

'രാജർഷി' (Rajarshi) എന്ന ചരിത്രനോവൽ രചിച്ചത്- രവീന്ദ്രനാഥ ടാഗോർ 

'രാഷ്ട്രപതി നിലയം' സ്ഥിതിചെയ്യുന്നത് എവിടെ- ഹൈദരാബാദ്

കൊൽക്കത്ത, ഹൗറ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം- വിദ്യാസാഗർ സേതു 

ശിവനെ ജ്യേതിർലിംഗരൂപത്തിൽ ആരാധിക്കുന്ന ഇന്ത്യയിലെ പന്ത്രണ്ട് ശിവക്ഷേത്രങ്ങൾ പൊതുവേ അറിയപ്പെടുന്ന പേര്- ദ്വാദശ ജ്യോതിർലിംഗങ്ങൾ 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മസ്ഥലമായ വട്നഗർ ഗുജറാത്തിലെ ഏത് ജില്ലയിലാണ്- മെഹ്സന

ചുണ്ടൻ വള്ളങ്ങളുടെ (Snake Boats) നിർമാണത്തിന് ഉപയോഗിക്കുന്ന തടി- ആഞ്ഞിലി 

'പ്രകാശവർഷം' (Light Year) എന്തിന്റെ യൂണിറ്റാണ്- ദൂരം 

'ജെഴ്സി' (Jersey) ഏത് രാജ്യത്തെ കന്നുകാലി ഇനമാണ്- ബ്രിട്ടൻ 

ത്വക്കിന് നിറം നൽകുന്ന വസ്തു- മെലാനിൻ (Melanin)

യൂറോപ്പ്, ആഫ്രിക്ക വൻകരകളെ വേർതിരിക്കുന്ന കടലിടുക്ക്- ജിബ്രാൾട്ടർ

No comments:

Post a Comment