Sunday, 12 April 2020

Previous Questions Part- 2

1. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല:  
(എ) എറണാകുളം 
(ബി) വയനാട് 
(സി) പാലക്കാട്
(ഡി) കാസർഗോഡ് 
Ans- c


2. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി: 
(എ) മമ്പള്ളി രാഘവൻ 
(ബി) സാംബശിവ ശർമ
(സി) എസ് കെ നായർ 
(ഡി) ടിനു യോഹന്നാൻ 
Ans- c


3. ശ്രീമൂലവാസം ഏത് രീതിയിലാണ് പ്രസിദ്ധം: 
(എ) ബുദ്ധമത കേന്ദ്രം 
(ബി) ജനകീയ സഭ 
(സി) രാജകീയ വസ്തു വകകൾ
(ഡി) ജൈനകേന്ദ്രം 
Ans- a


4. കേരളം രൂപീകൃതമായപ്പോൾ കാനറ ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്:
(എ) തോവാള
(ബി) അഗസ്തീശ്വരം 
(സി) ഹോസ്ദുർഗ് 
(ഡി) വിളവൻകോട് 
Ans- c


5. കേരളത്തിന്റെ ആദ്യത്തെ വനിതാ ആഭ്യന്തര സെക്രട്ടറി:
(എ) പത് മ രാമചന്ദ്രൻ 
(ബി) നിവേദിത പി ഹരൻ  
(സി) നീല ഗംഗാധരൻ 
(ഡി) എം ഫാത്തിമാബീവി 
Ans- b


6. കേരളത്തിൽ വന നിയമം പ്രാബല്യത്തിൽ വന്ന വർഷം:
(എ) 1961
(ബി) 1973 
(സി) 1976
(ഡി) 1964 
Ans- a


7. കെ എ കേരളീയൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു 
(എ) കർഷകസംഘം 
(ബി) കയ്യൂർ സമരം
(സി) മലബാർ കലാപം 
(ഡി) മൊറാഴ സംഭവം 
Ans- a


8. പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സൗഹൃദ ജാഥ നയിച്ചതാര്? 
(എ) കെ ദേവയാനി 
(ബി) കെ കെ കൗസല്യ
(സി) അക്കാമ്മ ചെറിയാൻ 
(ഡി) ശാരദാ അമ്മാൾ 
Ans- b


9. കുമാരനാശാന്റെ രചന അല്ലാത്തത്: 
(എ) വനമാല
(ബി) പുഷ്പവാടി 
(സി) വീണപൂവ് 
(ഡി) വിഷുക്കണി 
Ans- d


10. അധഃസ്ഥിത വിഭാഗത്തിലെ കുട്ടികൾക്കുവേണ്ടി ശബരി ആശ്രമം സ്ഥാപിച്ചത്: 
(എ) ഡോ. അയ്യത്താൻ ഗോപാലൻ 
(ബി) വി ടി ഭട്ടതിരിപ്പാട് 
(സി) ടി ആർ കൃഷ്ണസ്വാമി അയ്യർ
(ഡി) വി പി നാരായണൻ നമ്പ്യാർ  
Ans- c


11. “മുഹമ്മദ് അബ്ദുറഹിമാൻ ഒരു നോവൽ” രചിച്ചത് 
(എ) വി പി മുഹമ്മദ് പള്ളിക്കര 
(ബി) എൻ പി മുഹമ്മദ് 
(സി) ടി വി കൊച്ചുബാവ
(ഡി) എൻ പി ഹാഫിസ്മമുഹമ്മദ് 
Ans- b


12. കേരളത്തിലെ ആദ്യത്തെ മുസ്ലിം ജേണൽ: 
(എ) അൽഹിലാൽ 
(ബി) കേരള ദീപകം
(സി) സ്വദേശാഭിമാനി 
(ഡി) അൽ ഇസ്ലാം 
Ans- d


13. ആരുടെ ആത്മകഥയാണ് 'പയസ്സ്വിനിയുടെ തീരങ്ങളിൽ'
(എ) വിഷ്ണു ഭാരതീയൻ 
(ബി) കെ പി ആർ ഗോപാലൻ
(സി) കെ മാധവൻ 
(ഡി) കെ കുഞ്ഞമ്പു 
Ans- d


14. പുന്നപ്ര - വയലാർ അടിസ്ഥാനമാക്കി കേശവദേവ് രചിച്ച് നോവൽ: 
(എ) കണ്ണാടി
(ബി) ഉലക്ക 
(സി) തലയോട്
(ഡി) അഗ്നിക്ക് മീതേ നടന്നവർ
Ans- b


15. ശ്രീനാരായണ സേവികാ സമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്: 
(എ) സഹോദരൻ അയ്യപ്പൻ 
(ബി) ശ്രീനാരായണ ഗുരു 
(സി) അയ്യത്താൻ ഗോപാലൻ
(ഡി) ആനന്ദതീർഥൻ
Ans- a


16. 1952- ൽ ഒരു ലാൻഡ് റിക്ലമേഷൻ സ്കീം തയ്യാറാക്കി തിരുകൊച്ചി സർക്കാരിന് സമർപ്പിച്ചതാര്? 
(എ) അയ്യത്താൻ ഗോപാലൻ 
(ബി) കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
(സി) വേലുക്കുട്ടി അരയൻ 
(ഡി) എം സി ജോസഫ് 
Ans- c


17. ഏത് വർഷമാണ് ടി കെ മാധവൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്: 
(എ) 1915
(ബി) 1918
(സി) 1923
(ഡി) 1926 
Ans- a


18. വാഗ്ഭടാനന്ദന്റെ ഉദ്ബോധനങ്ങൾ കാരണം ദേശീയ പ്രസ്ഥാനം പ്രത്യേകിച്ച് ശക്തിയാർജിച്ചത് കേരളത്തിന്റെ ഏത് ഭാഗത്താണ്: 
(എ) ഉത്തരകേരളം 
(ബി) ദക്ഷിണകേരളം
(സി) മധ്യകേരളം 
(ഡി) ഇവയൊന്നുമല്ല. 
Ans- a


19. ശിവരാജയോഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്: 
(എ) മരുതുപാണ്ഡ്യൻ 
(ബി) കട്ടബൊമ്മൻ
(സി) തൈക്കാട് അയ്യ 
(ഡി) കേളപ്പൻ 
Ans- c


20. കൂട്ടുകുടുംബ സമ്പ്രദായം, സംബന്ധം, മരുമക്കത്തായം എന്നിവയ്ക്കെതിരെ പ്രതിഷേധമുയർത്തിയ സാമൂഹിക പരിഷ്കർത്താവ്: 
(എ) വൈകുണ്ഠസ്വാമികൾ 
(ബി) വാഗ്ഭടാനന്ദൻ 
(സി) സഹോദരൻ അയ്യപ്പൻ
(ഡി) ചട്ടമ്പി സ്വാമികൾ 
Ans- d


21. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
(എ) ചട്ടമ്പി സ്വാമികൾ ഭാരതകേസരി എന്നറിയപ്പെട്ടു 
(ബി) അയ്യങ്കാളിയെ ഇന്ദിരാഗാന്ധി പുലയരാജ എന്ന് വിളിച്ചു 
(സി) വക്കം മൗലവി കല്ലുമാല സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു (ഡി) ആനന്ദമതം കുമാരഗുരുദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു 
Ans- d


22. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക: 
(എ) എന്റെ നാടുകടത്തൽ-  രാമകൃഷ്ണപിള്ള 
(ബി) പ്രാചീന മലയാളം-  ശ്രീനാരായണഗുരു 
(സി) അഖിലത്തിരട്ട്- അയ്യങ്കാളി
(ഡി) വേദാന്തസാരം- വാഗ്ഭടാനന്ദൻ 
Ans- a


23. 'ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ്' എന്നു പറഞ്ഞ ശാസ്ത്രജ്ഞൻ 
(എ) കോപ്പർ നിക്കസ് 
(ബി) പൈഥഗോറസ് 
(സി) ഗലീലിയോ ഗലീലി 
(ഡി) ഇറാസ്തുതോന്നീസ് 
Ans- c


24. സാമാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത: 
(എ) ചൂഷണം
(ബി) വർണവിവേചനം 
(സി) ദേശീയത
(ഡി) വികസനം 
Ans- a


25. സുഡാനിലെ നീഗ്രോകളെ നമ്മൾ എന്തു വിളിക്കുന്നു:
(എ) ബുഷ്ണമെൻ
(ബി) സെൽറ്റുകൾ 
(സി) കാപ്പിരി
(ഡി) കോക്കസോയ്ഡ് 
Ans- c


26. 1889- ലെ രണ്ടാം ഇന്റർനാഷണൽ നടന്ന സ്ഥലം:  
(എ) ലണ്ടൻ
(ബി) ന്യൂയോർക്ക് 
(സി) പാരീസ്
(ഡി) റോം 
Ans- c


27. ദശലക്ഷക്കണക്കിന് വർഷങ്ങൾ മുമ്പ് ദക്ഷിണാർധ ഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര്: 
(എ) പന്തലാസം 
(ബി) ഗോണ്ട്വാനാലാന്റ് 
(സി) ലോറേഷ്യ
(ഡി) പാൻജിയ 
Ans- b


28. പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രത്ത അറിയപ്പെട്ടിരുന്നത്. 
(എ) പാറ്റഗോണിയ 
(ബി) പസഫിക്
(സി) പന്തലാസ് 
(ഡി) ട്രയാസിക് 
Ans- c


29. ഏത് സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ചാണ് ജർമനി വിഭജിക്കപ്പെട്ടത്: 
(എ) യാൾട്ടാ സമ്മേളനം 
(ബി) മോസ്കോ സമ്മേളനം 
(സി) സാൻഫ്രാൻസിസ്കോ സമ്മേളനം
(ഡി) പോട്സ്ഡാം സമ്മേളനം 
Ans- a


30. ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘടന ഏത്? 
(എ) ചെങ്കുപ്പായക്കാർ 
(ബി) ബ്രൗൺ ഷർട്ട്സ് 
(സി) ജനകീയ വിമോചന സേന
(ഡി) ഇതൊന്നുമല്ല 
Ans- c


31. അഖില സ്ലാവ് പ്രസ്ഥാനത്തിന്റെ വക്താവ്:  
(എ) ജർമനി
(ബി) ബ്രിട്ടൺ 
(സി) റഷ്യ
(ഡി) ഇറ്റലി 
Ans- c


32. 1945- ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമൻ തലസ്ഥാനം ഏതാണ്: 
(എ) ബെർലിൻ 
(ബി) മോസ്കോ
(സി) ന്യൂയോർക്ക് 
(ഡി) പെട്രോഗാഡ്  
Ans- a


33. സ്വയം ഭരണം ഇല്ലാത്ത പ്രദേശങ്ങളുടെ ഭരണ നിർവഹണത്തിനുള്ള ഘടകമാണ്:
(എ) ടീഷിപ്പ് കൗൺസിൽ 
(ബി) രക്ഷാസമിതി 
(സി) പൊതുസഭ
(ഡി) സാമ്പത്തിക - സാമൂഹിക സ്ഥിതി. 
Ans- a


34. വൻകര വിസ്ഥാപനം എന്ന ആശയത്തിന് ശാസ്ത്രീയ പരിവേഷം നൽകിയത് ആരാണ്? 
(എ) എഡ്വേർഡ് സൂയസ് 
(ബി) പെല്ലിഗ്രിനി
(സി) ആൽഫഡ് വെഗർ 
(ഡി) ഫ്രാൻസിസ് ബേക്കൺ
Ans- c


35. ഇന്ത്യൻ ഭരണഘടനപ്രകാരം സോഷ്യൽ സെക്യൂരിറ്റി ആൻഡ് സോഷ്യൽ ക്ലൈമറ്റ് ഏതിൽപ്പെടുന്നു?
(എ) കൺകറന്റ് ലിസ്റ്റ്  
(ബി) സ്റ്റേറ്റ് ലിസ്റ്റ് 
(സി) സെൻട്രൽ ലിസ്റ്റ് 
(ഡി) ഇവയൊന്നുമല്ല. 
Ans- a


36. ബാലവേല കൂടാതെ നിർമിക്കുന്ന ഉൽപന്നങ്ങളുടെ പ്രതീകം: 
(എ) റഗ്മാർക്ക്
(ബി) അഗ്മാർക്ക് 
(സി) എക്കോമാർക്ക് 
(ഡി) സെഗ് മാർക്ക് 
Ans- a


37. ഏത് മണ്ഡലത്തിൽ നിന്നാണ് അമിതാഭ് ബച്ചൻ ഇന്ത്യൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്: 
(എ) പട്ന
(ബി) അലഹബാദ് 
(സി) വാരാണസി 
(ഡി) ലഡാക്ക് 
Ans- b


38. പോസ്കോ നിയമം എന്നാൽ: 
(എ) പ്രൊഹിബിഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്
(ബി) പ്രൊഹിബിഷൻ ഓഫ് ക്രിമിനൽ സെക്ഷ്വൽ ഒഫൻസസ് 
(സി) പ്രൊട്ടക്ഷൻ ഓഫ് ചിൽഡൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് 
(ഡി) പ്രിവൻഷൻ ഓഫ് ക്രിമിനൽസ് ഫ്രം സെക്ഷ്വൽ ഒഫൻസസ് 
Ans- c


39. ഡെസ്റ്റിനേഷൻ ഫ്ലൈ വേഴ്‌സിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു തടാകം: 
(എ) മാൻസാഗർ തടാകം 
(ബി) ദാൽ തടാകം
(സി) ചിൽക്കാ തടാകം 
(ഡി) അംബസാരി തടാകം 
Ans- c


40. താഴെക്കൊടുത്തിരിക്കുന്നവയിൽ ഒറ്റയാനെ തിരഞ്ഞെടുക്കുക: 
(എ) ഷിംല
(ബി) സോജില 
(സി) നാഥുല
(ഡി) ബാനിഹാൾ 
Ans-a


41. താഴെക്കൊടുത്തിരിക്കുന്നവയിൽ പാനീയ വിള ഏത്: 
(എ) ചണം
(ബി) കുരുമുളക്
(സി) പരുത്തി
(ഡി) തേയില 
Ans- d


42. വടക്ക് താപ്തി നദി മുതൽ തെക്ക് കന്യാകുമാരി വരെ നീളുന്ന മലനിര ഏത്: 
(എ) ഡക്കാൺ പീഠഭൂമി 
(ബി) പൂർവഘട്ടം
(സി) പശ്ചിമഘട്ടം 
(ഡി) ആരവല്ലി
Ans- c


43. സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസറി എവിടെയാണ്?
(എ) ഗോവ
(ബി) കോയമ്പത്തൂർ 
(സി) പൂനെ
(ഡി) മുംബൈ 
Ans- b


44. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമായ മൗസിൻറം ഏതിൽ ഉൾപ്പെടുന്നു. 
(എ) മൗണ്ടൻ ക്ലൈമറ്റ് 
(ബി) ട്രോപ്പിക്കൽ സാവന്ന ക്ലൈമറ്റ്
(സി) ട്രോപ്പിക്കൽ ഡെസർട്ട് ക്ലൈമറ്റ്
(ഡി) ട്രോപ്പിക്കൽ റെയിൻ ഫോറസ്റ്റ് ക്ലൈമറ്റ് 
Ans- d


45. കണ്ടൽച്ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്: 
(എ) പീറ്റ് മണ്ണ് 
(ബി) എക്കൽ മണ്ണ്
(സി) ചുവന്ന മണ്ണ് 
(ഡി) റീഗർ മണ്ണ് 
Ans- b


46. ഇന്ത്യൻ ഇക്കോളജിയുടെ പിതാവ്: 
(എ) ആർ മിശ്ര
(ബി) ജീൻ ദോസ്ത് 
(സി) സുന്ദർലാൽ ബഹുഗുണ
(ഡി) പി എൻ ഭഗവതി 
Ans- a


47. ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം: 
(എ) ഷിപ്കില
(ബി) സോജില 
(സി) ലിപുലേ
(ഡി) നാഥുല 
Ans- b


48. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്? 
(എ) ആസ് ലാസാറ്റ് 
(ബി) എബുസാറ്റ്
(സി) കോസ്മോസാറ്റ് 
(ഡി) ജിസാറ്റ്- 15 
Ans- a


49. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഗാർഡൻ നിലവിൽ വന്നത് എവിടെയാണ്: 
(എ) ബംഗലുരു
(ബി) സൂറത്ത് 
(സി) അഹമ്മദാബാദ് 
(ഡി) ശ്രീനഗർ 
Ans- a


50. ബക്സാ ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്: 
(എ) കർണാടകം 
(ബി) ഗുജറാത്ത് 
(സി) ഒഡിഷ
(ഡി) പശ്ചിമ ബംഗാൾ
Ans- d

No comments:

Post a Comment