Monday, 7 October 2019

Current Affairs- 09/10/2019

ശ്രീചിത്തിരതിരുനാൾ മഹാരാജാവിൻറ ഓർമയ്ക്കായുള്ള ദേശീയ പുരസ്കാരം ഇത്തവണ ലഭിച്ചത് ആർക്ക്- ഡോ. കെ. ശിവൻ (ഐ. എസ്.ആർ.ഒ. ചെയർമാൻ) 

66-ാമത് ഫാൽക്കെ പുരസ്കാരം നേടിയതാര്- അമിതാഭ് ബച്ചൻ 
(പോർച്ചുഗീസ് ആധിപത്യത്തിൽനിന്ന് ഗോവയെ വിമോചിപ്പിക്കാൻ ശ്രമിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ കഥ പറയുന്ന 'സാത് ഹിന്ദുസ്ഥാനി'യാണ് (Saat Hindustani) ബച്ചന്റെ ആദ്യ ചിത്രം 1969- ലാണ് ഇത് പുറത്തിറങ്ങിയത്.) 


പുറത്താക്കപ്പെട്ട ജോൺ ബാൾട്ടനുപകരം പുതുതായി ചുമതലയേറ്റ യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്- റോബർട്ട് ഒബ്രയൻ (Robert O'Brien)

വസൂരിമുതൽ എബോളവരെയുള്ള മാരക രോഗങ്ങൾക്ക് കാരണമായ രോഗാണുക്കളെ സൂക്ഷിച്ചിട്ടുള്ള റഷ്യയുടെ പരീക്ഷണശാലയിൽ ഈയിടെ സ്‌ഫോടനം നടന്നു. ഈ പരീക്ഷ ണശാലയുടെ പേര്- സ്റ്റേറ്റ് റിസർച്ച് സെൻറർ ഓഫ്
വൈറോളജി ആൻഡ് ബയോ ടെക്നാളജി, സൈബിരിയ (വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്) 

ഇന്ത്യൻ പ്രതിരോധവകുപ്പിൻറ മേൽനോട്ടത്തിൽ രാജ്യത്തിൻറ ഏത് ഭാഗത്തിൻറെ പ്രത്യേക സമ്പൂർണചിത്രമാണ് പുസ്തക രൂപത്തിൽ ഇറക്കുന്നത്- സിയാച്ചിൻ മുതൽ ശ്രീലങ്കയെ തൊടുന്ന സമുദ്രാതിർത്തിവരെയുള്ള ഇന്ത്യൻ അതിർത്തിപ്രദേശങ്ങളുടെ സമ്പൂർണ ചരിത്രം. രാജ്യാതിർത്തികളെപ്പറ്റി വ്യക്തമായ ധാരണ സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. 

പോലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് സൗഹാർദാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റേഷൻ ചുമരുകളിൽ എന്ത് പ്രദർശിപ്പിക്കാനാണ് കേരള പോലീസിൻറ പദ്ധതി- കാർട്ടൂണുകൾ 

നിരാലംബരായ വിധവകളെ സംരക്ഷിക്കുന്ന ഉറ്റബന്ധുകൂടിയായ ഉത്തരവാദപ്പെട്ട വ്യക്തിക്ക് ധനസഹായം നൽകുന്ന സാമൂ ഹികനീതിവകുപ്പിൻറ പദ്ധതി- അഭയകിരണം 

കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ്- സി.കെ. അബ്ദുൾ റഹിം 

മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസികയായ 'ധന്യന്തരി' ആരംഭിച്ചത്- വൈദ്യരത്നം പി.എസ്. വാരിയർ 

ലോകത്തിൻറ ഊർജതലസ്ഥാനമെന്നുകൂടി അറിയപ്പെടുന്ന അമേരിക്കൻ നഗരത്തിൽവെച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസിദ്ധി നേടിയ 'ഹൗഡി മോദി സംഗമം' നടന്നത്. നഗരം- ഹൂസ്റ്റൻ (Houston) 

കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിന് 'ഫിഫ' നൽകുന്ന 'ദി ബെസ്റ്റ് പുര സ്കാരം നേടിയത്- ലയണൽ മെസ്സി (അർജൻറീന) 

ഇന്ത്യയുടെ മുൻ ടെസ്റ്റ് ഓപ്പണറും ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ പ്രസിഡൻറുമായിരുന്ന മാധവ് ആംപ്തെ അന്തരിച്ചു. നിഗൂഢമായ കാരണങ്ങളാൽ ടീമിന് പുറത്താകേണ്ടിവന്ന കളിക്കാരൻ കൂടിയായ ഇദ്ദേഹത്തിൻറ ആത്മകഥയുടെ പേരെന്ത്- 'As Luck World Have it'

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന (178 വർഷം) ലണ്ടൻ ആസ്ഥാ നമായുള്ള ട്രാവൽ ഏജൻസി കടബാധ്യതകളുടെ പേരിൽ അടച്ചുപൂട്ടപ്പെട്ടു. പേര്- തോമസ് കുക്ക് (Thomas Cook) 

2050- ഓടെ കാർബൺഡയോക്സൈഡ് ബഹിർഗമനം പൂർണമായും ഇല്ലാതാക്കുമെന്ന് എത്ര രാജ്യങ്ങൾ തീരുമാനമെടുത്തതായാണ് യു.എൻ. കാലാവസ്ഥാ ഉച്ചകോടിയിൽ സെക്രട്ടറി ജനറൽ അറിയിച്ചത്- 66

ബിൽ ആൻഡ് മെലിൻഡഗേറ്റ്സ് ഫൗണ്ടേഷൻറ ഗ്ലോബൽ ഗോൾ കീപ്പർ (Global Goal keeper) അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചു. ഏത് രംഗത്തെ സേവനത്തിനായിരുന്നു ഈ പുരസ്കാരം- സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ഇന്ത്യയിലെ ശുചിത്വം മെച്ചപ്പെടുത്താൻ നൽകിയ സവനങ്ങൾ കണക്കിലെടുത്ത്. 

സാമൂഹിക പരിഷ്കർത്താവായ ഡോ. പി. പല്പുവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചത്- പി.വി. ചന്ദ്രൻ 

ഇന്ത്യൻ ന്യൂസ് പേപ്പർ സൈറ്റിയുടെ (INS) പുതിയ പ്രസിഡൻറ്- ഷൈലേഷ് ഗുപ്ത 

കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ഒന്നും ചെയ്യാൻ തയ്യാറാകാതെ തന്റെ തലമുറയെ വഞ്ചിക്കുന്ന ലോകനേതാക്കളെ യു.എൻ. കാലാവസ്ഥാ ഉച്ചകോടിയിൽ രൂക്ഷമായി വിമർശിച്ച് 16- കാരിയായ ഒരു പെൺകുട്ടി ലോക ശ്രദ്ധ നേടുകയുണ്ടായി. പരിസ്ഥിതി കാലാവസ്ഥാ സംരക്ഷണ പ്രവർത്തകകൂടിയായ ഈ സ്വീഡിഷ് സ്കൂൾ വിദ്യാർഥിനിയുടെ പേര്- ഗ്രെറ്റ തുൻബെർഗ് (Greta Thunberg)

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് എത്രപേർ കുടിയേറിയതായാണ് കണക്ക്- 1.75 കോടി

റഷ്യയിലെ എക്കാറ്റെരിൻബർഗിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഒരു ഇന്ത്യൻ പുരുഷതാരം വെള്ളിമെഡൽ നേടി. ഹരിയാന  സംസ്ഥാനക്കാരനായ ഇദ്ദേഹത്തിൻറെ പേര്- അമിത് പംഗൽ (Amit Panghal) 

2020-ലെ ഓസ്കർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ- ഗള്ളി ബോയ് (Gully Boy) 

ബദൽ നൊബേൽ സമ്മാനം എന്നുകൂടി അറിയപ്പെടുന്ന സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരം ലഭിച്ചത് ഗ്രെറ്റ തുൻബർഗിനാണ്. പുരസ്കാരത്തിൻറെ പേര്- Right Livelihood Award 

Forbes 400 list 2019 പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത- Alice Walton 

അടുത്തിടെ ഉദ്ഘാടനം ചെയ്ത് രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി- തേജസ്സ് എക്സ്പ്രസ് 
  • ലഖ്നൗ- ഡൽഹി റൂട്ടിലോടുന്ന ഈ തീവണ്ടിയുടെ നടത്തിപ്പുകാർ ഐ.ആർ.സി.ടി.സി.യാണ് 
ഓസ്ട്രേലിയയിൽ നടന്ന മെ റോഡ് റീൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിൽ നിന്നുള്ള ഹ്രസ്വ ചിത്രം- സ്പിരിറ്റ് ഓഫ് കേരള 
  • (സംവിധാനം- അരുൺ ജോസഫ്)
ഏഷ്യയിൽ നിന്ന് ആദ്യമായാണ് ഒരു എൻട്രിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത് 

ദരിദ്രരായ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നതിന് ഇന്ത്യൻ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും സ്വർണ്ണ മെഡൽ അടുത്തിടെ നേടിയ IIT വിദ്യാർത്ഥി- Anant Vashistha 

അടുത്തിടെ YSR Vahana Mitra Scheme ആരംഭിച്ച സംസ്ഥാനം- Andhra Pradesh 

അടുത്തിടെ കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ്- Audio Odigos 

അടുത്തിടെ ഉദ്ഘാടനം ചെയ്ത ഡൽഹിക്കും ജമ്മുകാശ്മീരിലെ ഖത്രയ്ക്കും ഇടയിൽ ഓടുന്ന ആഡംബര തീവണ്ടി- Vande Bharat Express 

ഗ്രീസിലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Amrit Lugun

No comments:

Post a Comment