2019- ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ= അഭിജിത് ബാനർജി
ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- സൗരവ് ഗാംഗുലി
2019 ഒക്ടോബർ 13- ന് ഫ്രാൻസിസ് മാർപ്പാപ്പ കേരളത്തിൽ നിന്നും വിശുദ്ധയായി പ്രഖ്യാപിച്ചതാരെ- മറിയം ത്രേസ്യ
"How to Avoid a climate Disaster" എന്ന പുസ്തകം രചിച്ചതാര്- ബിൽ ഗേറ്റ്സ്
മധ്യപ്രദേശ് സർക്കാരിന്റെ 2018-19- ലെ National Kishore Kumar Samman ലഭിച്ചതാർക്ക്- പ്രിയദർശൻ
അയണോസ്ഫിയറിനെ പറ്റി പഠിക്കാൻ NASA അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം- ICON (ionospheric Connection Explorer)
സാമ്പത്തിക ശാസ്ത്ര നൊബേൽ 2019
2019- ലെ സാമ്പത്തിക നൊബേൽ ജേതാക്കൾ
- Abhijit Banerjee (ഇന്ത്യൻ - അമേരിക്കൻ)
- Esther Duflo (ഫ്രഞ്ച് - അമേരിക്കൻ)
- Michael Kremer (അമേരിക്ക)
- (for their experimental approach to alleviating global poverty)
സാമ്പത്തിക നൊബേൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ- Abhijit Banerjee
- (ആദ്യ ഇന്ത്യൻ- അമർത്യാസെൻ)
സാമ്പത്തിക നൊബേൽ നേടുന്ന രണ്ടാമത്തെ വനിത- Esther Duflo
- (ആദ്യ വനിത - Elinor Ostrom)
സാമ്പത്തിക നൊബേൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- Esther Duflo (46 വയസ്)
നൊബേൽ പുരസ്കാരം നേടുന്ന ആറാമത്തെ ദമ്പതികൾ- Abhijit Banerjee - Esther Duflo
മാൻ ബുക്കർ പുരസ്കാരം 2019
- 2019- ലെ മാൻ ബുക്കർ പുരസ്കാര ജേതാക്കൾ- Margaret Atwood (നോവൽ- The Testaments)
- Bernardine Evaristo (നോവൽ- Girl, Woman, other)
- ചരിത്രത്തിലാദ്യമായാണ് മാൻ ബുക്കർ സമ്മാനം പങ്കിട്ട് നൽകുന്നത്
- മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വിഭാഗക്കാരിയായ വനിത- Bernardine Evaristo (യു.കെ)
- മാൻ ബുക്കർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിത- Margaret Atwood (79 വയസ്, കാനഡ)
ഇന്ത്യയിൽ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ലഭിച്ച ട്രാൻസ്ജെൻഡർ- ആദം ഹാരി
2019 ഒക്ടോബറിൽ SARAS Aajeevika Mela- ക്ക് വേദിയാകുന്നത്- ന്യൂഡൽഹി
‘ബുൾഡോസർ' എന്ന വിളിപ്പേരുള്ള മുൻ ഫ്രഞ്ച് പ്രധാനമന്ത്രിയും പ്രസിഡൻറുമായിരുന്ന വ്യക്തി ഈയിടെ അന്തരിച്ചു. പേര്- ജാക് ഷിറാക് (Jacques Chirac)
2018 ഒക്ടോബർ 2- ന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽ വെച്ച് കൊലചെയ്യപ്പെട്ട സൗദി ഭരണ കൂടത്തിന്റെ വിമർശകൻകൂടിയായ ഒരു മാധ്യമപ്രവർത്തകനുണ്ട്. വധിക്കപ്പെട്ടിട്ട് ഒരു വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിൻറ മൃതദേഹം കണ്ടെത്താനായിട്ടില്ല. വാഷിങ്ടൺ പോസ്റ്റിന്റെ കോളമിസ്‌റ്റു കൂടിയായിരുന്ന ഈ സൗദി അറേബ്യൻ പൗരന്റെ പേര്- ജമാൽ ഖഷാഗി (Jamal Khashoggi)
കര, വ്യോമ, നാവികസേനാ മേധാവികൾ ഉൾപ്പെടുന്ന സംയുക്ത സേനാസമിതി (ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി- C.O.S.C)- യുടെ ആദ്യ ചെയർമാൻ- ബിപിൻ റാവത്ത്
ഹൃദയാരോഗ്യദിനം (World Heart Day) എന്നാണ്- സെപ്റ്റംബർ 29
43-ാമത് വയലാർ അവാർഡ് നേടിയ നോവലാണ് 'നിരീശ്വരൻ'. ഇത് രചിച്ചത്- വി.ജെ. ജയിംസ്
1907 സെപ്റ്റംബർ 28- ന് ജനിച്ച സ്വാതന്ത്ര്യസമരസേനാനിയുടെ പേര്- ഭഗത് സിങ്
ഫ്രാൻസിൻറ സഹകരണത്തോടെ ഇന്ത്യയിൽ നിർമിച്ച 'സ്കോർപീൻ' ശ്രണിയിൽപെട്ട രണ്ടാമത്തെ മുങ്ങിക്കപ്പെലായ ഐ.എൻ.എസ്. ഖണ്ഡരി (INS Khanderi) ഈയിടെ രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ ശ്രണിയിൽപ്പെട്ട ആദ്യ മുങ്ങിക്കപ്പൽ ഏത്- ഐ.എൻ.എസ്. കാൽവരി (INS Kalvari)
ഏത് മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരേയുള്ള സി.ബി.ഐ. അന്വേഷണത്തിനാണ് സുപ്രീംകോടതി ഈയിടെ അനുമതി നൽകിയത്- താഹിൽ രമണി, മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
പുതിയ വ്യോമസേനാമേധാവി ആര്- രാകേഷ്കുമാർ സിങ് ഭദൗരിയ (Rakesh Kumar Sing Bhadauria)
സിഖുമത സ്ഥാപകനും ആദ്യത്തെ സിഖ് ഗുരുവുമായ ഗുരുനാനാക്കിൻറ ജന്മദിനം പ്രമാണിച്ച് കർതാർപുർ ഇടനാഴി നവംബർ 9- ന് തുറക്കും. നാനാക്കിൻറ എത്രാമത് ജയന്തിയാണ് ഈ വർഷം ആഘോഷിക്കുന്നത്- 550
കൊച്ചിയിൽനിന്ന് ഇസ്രയേലിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് ഈയിടെ ആരംഭിച്ചു. വിമാനക്കമ്പനിയുടെ പേര്- അർക്കിയ (Arkia).
യു.എൻ. പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഭീകരർക്ക് പെൻഷൻ നൽകുന്ന ലോകത്തെ ഏക രാഷ്ട്രമെന്ന് ഇന്ത്യയുടെ വിദേശമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി പാകിസ്താനെ വിശേഷിപ്പിച്ചത് വാർത്താപ്രാധാന്യം നേടി. ഈ ഫസ്റ്റ് സെക്രട്ടറിയുടെ പേര്- വിദിശ മൈത്ര (Vidisha Maitra)
ആറുപ്രാവശ്യം മാറ്റിവെച്ചശേഷം ഏത് രാജ്യത്താണ് അടുത്തിടെ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടന്നത്- അഫ്ഗാനിസ്താൻ
ചൊവ്വയ്ക്കും (Mars) വ്യാഴത്തിനും (Jupiter) ഇടയിലുള്ള ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ഒരു കുള്ളൻ ഗ്രഹത്തിന് ജീവിച്ചിരിക്കുന്ന ഒരു ഇന്ത്യൻ സംഗീതജ്ഞന്റെ പേര് നൽകാൻ ഇൻറർ നാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) തീരുമാനിച്ചു. സംഗീതജ്ഞൻറ പേര്- പണ്ഡിറ്റ് ജസ് രാജ്
'എൻറ കുതിപ്പും കിതപ്പും' ആരുടെ ആത്മകഥയാണ്- ഫാദർ ജോസഫ് വടക്കൻ
കഴിഞ്ഞവർഷം സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി അതേ കോടതിയുടെ . മൂന്നംഗ ബെഞ്ച് ഈയിടെ റദ്ദാക്കി. ഏത് നിയമം സംബന്ധിച്ചായിരുന്നു ഇത്- പട്ടികജാതി-വർഗ (അതിക്രമം തടയൽ) നിയമം
വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ആറ് ഡാമുകൾകൂടി നിർമിക്കാൻ കേരളസർക്കാർ തീരുമാനിച്ചു. പമ്പ, അച്ചൻകോവിൽ, പെരിയാർ എന്നീ നദികളിലാണ് ഇവ നിർമിക്കുക. നിലവിൽ സംസ്ഥാനത്ത് എത്ര ഡാമുകളാണുള്ളത്- 33
ഗാന്ധിജിക്ക് പുറമേ ഒക്ടോബർ 2- ന് ജനിച്ച മറ്റൊരു ദേശീയനേതാ വുകൂടിയുണ്ട്. 1904- ലായിരുന്നു അദ്ദേഹത്തിൻറ ജനനം. പേര്- ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ (BCCI) ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം രാജിവെച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ- കപിൽദേവ്
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (People's Republic of China) എത്രാമത്തെ വാർഷികമാണ് ഒക്ടോബർ 1-ന് ആഘോഷിച്ചത്- 70
2017- ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിനോട് പരാജയപ്പെട്ട പ്രധാന സ്ഥാനാർഥി- മീരാകുമാർ
No comments:
Post a Comment