Friday, 25 October 2019

Current Affairs- 26/10/2019

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ പ്രവർത്തിക്കുന്നതിനായി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം, UNICEF- എന്നിവയുമായി ധാരണയിലേർപ്പെട്ട ബോളിവുഡ് നടൻ- ആയുഷ്മാൻ ഖുരാന
 
6-ാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചെയർമാനാകുന്നത്- എസ്.എം. വിജയാനന്ദ്

കേരള അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദിന് കാബിനറ്റ് പദവി നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. 

Egypt International Badminton 2019 ജേതാക്കൾ- 
  • Simran Singhi & Ritika Thaker (Women's Doubles)
  • Dhruv Rawat & Kuhoo Garg (Mixed Doubles)
2019 ഒക്ടോബറിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- അഭിഷേക് നായർ 

'Ten studies in Kashmir : History and Politics' എന്ന പുസ്തകത്തിന്റെ രചയിതാവ്- കാശിനാഥ് പണ്ഡിത്  

'Measuring Poverty around the World' എന്ന പുസ്തകത്തിന്റെ രചയിതാവ്- Anthony B. Atkinson 

ഇന്ത്യയിലാദ്യമായി സ്വകാര്യ-അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാർ, ജീവനക്കാർ തുടങ്ങിയവർക്ക് Maternal Benefit Act- ന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം   

2021-ഓടുകൂടി, 2 മക്കളിലധികം ഉള്ള വ്യക്തികൾക്ക് സർക്കാർ ജോലി നൽകില്ല എന്ന നിയമം പ്രാബല്യത്തിൽ വരുന്ന സംസ്ഥാനം- അസം 

പട്ടിണി-പോഷക ആഹാരകുറവ് എന്നിവക്കെതിരെ ബോധവത്കരണം നടത്തുന്നതിനായി United Nations World Food Programme (UNWFP) ആരംഭിച്ച Cinema advertisement campaign- Feed Our Future  

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രകൃതിദത്ത പവിഴം കണ്ടെത്തിയ സ്ഥലം- Marawah Island (അബുദാബി) 

2019- ലെ Military World Games- ന്റെ വേദി- Wuhan (ചൈന) 

2019 ഒക്ടോബറിൽ പ്രവർത്തനം അവസാനിപ്പിച്ച ചൈനയിലെ ഏറ്റവും പഴയ വിമാനത്താവളം- Nanyuan Airport 

2019 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ നായിക- ടി. പി. രാധാമണി

പഞ്ചാബിലെ ദേരാ ബാബാ നാനാക് 'ഗുരുദ്വാരയെ പാക്കിസ്ഥാനിലെ ദർബാർ ' സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി- കർത്താർപുർ ഇടനാഴി

ലോകബാങ്ക് പുറത്തുവിട്ട വ്യവസായ സൗഹൃദ റാങ്കിംഗിൽ (2019) ഇന്ത്യയുടെ സ്ഥാനം- 63 
  • (ഒന്നാമത് ന്യൂസിലാന്റ്)
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- അതിജീവനം

ലോകത്തിലെ ഏറ്റവും വലിയ 3D കെട്ടിടം നിലവിൽവന്നത്- ദുബായ്

ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച്
കേന്ദ്രസർക്കാർ പുറത്തിറക്കുന്ന ഗാന്ധിസന്ദേശ വീഡിയോ- ചേഞ്ച് വിത്തിൻ

സമുദ്രവുമായി സല്ലാപം എന്ന കവിത ആരുടേതാണ്- നരേന്ദ്ര മോഡി

ജപ്പാന്റെ പുതിയ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നത്- നാറുഹിതോ

ഈയിടെ ഏത് ഗവൺമെന്റ് രൂപീകരിച്ചതിന്റെ 76- മത് വാർഷികമാണ് ആഘോഷിച്ചത്- ആസാദ് ഹിന്ദ് ഗവൺമെന്റ് (സുഭാഷ് ചന്ദ്ര ബോസ്)

ഇന്ത്യ ഇന്നോവേഷൻ ഇൻഡക്സ് 2019 പ്രകാരം ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- കർണ്ണാടക 
  • (കേരളം 6-ാമത്)
2020- ലെ ജി- 7 ഉച്ചകോടിയ്ക്ക് വേദിയാകുന്നത്-യു.എസ്.എ

ഷിരുയി ലില്ലി ഫെസ്റ്റിവൽ നടക്കുന്ന ഇന്ത്യൻ സംസ്ഥാനം- മണിപ്പൂർ  

ചേരിചേരാ ഉച്ചകോടി (NAM Summit) 2019- ന്റെ വേദി- Baku (അസർബൈജാൻ) 

91-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയ്ക്ക് 2022- ൽ
വേദിയാകുന്നത്- ഇന്ത്യ

ഇന്ത്യയുടെ 65-ാമത് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത്- Raunak Sadhwani

അടുത്തിടെ അന്തരിച്ച ഇന്ത്യൻ അനിമേഷന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- റാം മോഹൻ

നരേന്ദ്രമോദി- ഷി ജിൻപിങ് രണ്ടാം അനൗദ്യോഗിക ഉച്ചകോടിയ്ക്ക് വേദിയായ ഇന്ത്യൻ നഗരം- മഹാബലിപുരം 

പ്രളയവാരിധി നടുവിൽ നാം എന്ന പുസ്തകത്തിന്റെ രച യിതാവ്- പി.എൻ. ഗോപീകൃഷ്ണൻ

കേരളത്തിൽ നിന്ന് വിശുദ്ധ പദവി ലഭിക്കുന്ന എത്രാമത് വ്യക്തിയാണ് മറിയം ത്രേസ്യ- 4

ഇന്ത്യയിലെ പ്രഥമ ഇ-വേസ്റ്റ് ക്ലിനിക്ക് ആരംഭിച്ചത്- ഭോപ്പാൽ 

ഇന്ത്യയിലെ പ്രഥമ കാഴ്ച പരിമിതിയുള്ള ഐ.എ.എസ് ഓഫീസർ- പ്രഞ്ജാൽ പട്ടീൽ

ജിംനാസ്റ്റിക് ലോക ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വനിതാതാരം- സിമോൺ ബെൽസ് (യു.എസ്.എ) 

സ്കൾ വിദ്യാഭ്യാസം അന്താരാഷ് നിലവാരത്തിലെത്തിക്കുന്നതിന് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി- സ്റ്റാർസ് പദ്ധതി

നിർദ്ദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം സ്ഥാപിതമാകുന്നതെവിടെ- ചെറുവള്ളി എസ്റ്റേറ്റ് 

സുപ്രീം കോടതിയുടെ പുതിയ പിൻകോഡ്- 110 001 
  • (പഴയത്- 110201)
പോർച്ചുഗൽ പ്രധാന മന്ത്രിയായി വീണ്ടും നിയമിതനായത്- അന്റോണിയോ കോസ്റ്റ് 

International Children's Peace Prize 2019- ലെ ജേതാക്കൾ - Divina Maloum, Greta Thunberg

No comments:

Post a Comment