3. ഓണത്തെക്കുറിച്ച് പരാമർശമുള്ള ആദ്യ സംഘകാലകൃതി- മധുരൈകാഞ്ചി
4. ദേശം അറിയിക്കൽ എന്ന ചടങ്ങ് ഓണത്തിന്റെ ഭാഗമായുള്ള ഏത് ആഘോഷത്തോടനുബന്ധിച്ചാണ് നടത്തിവന്നിരുന്നത്- അത്തച്ചമയം
5. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികോത്സവം- വിഷു
6. തരിസാപള്ളി ശാസനം പുറപ്പെടുവിച്ച വർഷം- സി.ഇ 849
7. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിർമിക്കപ്പെട്ട ആദ്യ മുസ്ലിം പള്ളി- ചേരമാൻ മസ്ജിദ്, കൊടുങ്ങല്ലൂർ
8. മലയാളഭാഷയുടെ പിതാവ്- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
9. നെടിയിരിപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശം- കോഴിക്കോട് സാമൂതിരി
10. കോഴിക്കോട് സാമൂതിരിമാരുടെ കിരീടധാരണച്ചടങ്ങ്- അരിയിട്ടുവാഴ്ച
11. സാമൂതിരിമാരുടെ പണ്ഡിതസദസ്സ്- രേവതി പട്ടത്താനം
12. സാമൂതിരിമാരുടെ വാർഷിക പണ്ഡിത വിദ്വൽ സദസ്സായ രേവതി പട്ടത്താനം നടന്നിരുന്ന ക്ഷേത്രം- തളി ക്ഷേത്രം, കോഴിക്കോട്
13. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്- മാനവേദൻ സാമൂതിരി
14. കൊച്ചിരാജവംശം അറിയപ്പെട്ടിരുന്നത്- പെരുമ്പടപ്പ് സ്വരൂപം
15. 1936- ലെ ഇലക്ട്രിസിറ്റി സമരം ആർക്കെതിരേയായിരുന്നു- ആർ.കെ. ഷൺമുഖം ചെട്ടി
16. വേണാട്ടിലെ പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിരോധിച്ചത് ആര്- കോട്ടയം കേരളവർമ
17. തിരുവിതാംകൂർ മധ്യകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്- വേണാട്
18. മൊറോക്കൻ സഞ്ചാരി ഇബ്നു ബത്തൂത്ത കേരളം സന്ദർശിച്ച നൂറ്റാണ്ട്- 14-ാം നൂറ്റാണ്ട്
19. ഇബ്നു ബത്തൂത്ത കഥാപാത്രമായി വരുന്ന ആനന്ദിന്റെ നോവൽ- ഗോവർധന്റെ യാത്രകൾ
20. വാസ്കോഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയ വർഷം- 1498
21. സെയ്ൻറ് ആഞ്ജലോസ് കോട്ട നിർമിച്ച വിദേശികൾ ആര്- പോർച്ചുഗീസുകാർ
22. പറങ്കിപ്പടയാളി എന്ന കൃതിയുടെ കർത്താവ് ആര്- സർദാർ കെ.എം. പണിക്കർ
23. കൂനൻ കുരിശ് സത്യം നടന്ന വർഷം- 1653
24. മലയാളത്തിലെ ആദ്യ പത്രം- രാജ്യസമാചാരം
25. കേരളത്തിൽ ഇംഗ്ലീഷുകാർ നിർമിച്ച ആദ്യത്തെ കോട്ടയാണ്- അഞ്ചുതെങ്ങ് കോട്ട
26. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരേ നടന്ന പ്രധാന ഗോത്രകലാപം- കുറിച്യർ കലാപം
27. കുറിച്യർ കലാപത്തിന്റെ നേതാവ്- രാമൻ നമ്പി
28. തലയ്ക്കൽ ചന്തു സ്മാരകം എവിടെ യാണ്- പനമരം (വയനാട്)
29. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡൻറ്- സർദാർ കെ.എം. പണിക്കർ
30. കേരളത്തിൽ തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ- നിലമ്പൂർ
31. കർണാട്ടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിലായിരുന്നു- ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും
32. യൂറോപ്യൻ രേഖകളിൽ റപ്പോളിൻ എന്ന് രേഖപ്പെടുത്തിയ സ്ഥലം- ഇടപ്പള്ളി
33. തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ വർഷാവർഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണ്- കടവല്ലൂർ അന്യോന്യം
34. ഒരു പാശ്ചാത്യശക്തിയെ യുദ്ധത്തിൽ തോൽപ്പിച്ച ആദ്യ ഇന്ത്യൻ രാജാവ്- മാർത്താണ്ഡവർമ
35. നെടുങ്കോട്ട നിർമിച്ച രാജാവ്- ധർമരാജ
36. 1809 ജനുവരി 11- ന് കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആര്- വെലുത്തമ്പി ദളവ
37. ശുചീന്ദ്രം കൈമുക്ക് എന്ന ദുരാചാരം നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്- സ്വാതി തിരുനാൾ
38. കേരളത്തിലെ ആദ്യത്തെ പൗരാവകാശ സമരമെന്ന് വിശേഷിപ്പിക്കുന്നത്- ചാന്നാർ ലഹള
39. തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്- പണ്ടാരപ്പാട്ട വിളംബരം (1865)
40. 1891- ലെ മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം- തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്
41. അധഃസ്ഥിതരുടെ ബൈബിൾ എന്നറിയപ്പെട്ട മാസിക- മിതവാദി
42. ശ്രീമൂലം പ്രജാസഭ സ്ഥാപിച്ച വർഷം- 1904
43. സാധുജനപരിപാലന സംഘം സ്ഥാപകൻ- അയ്യങ്കാളി
44. 1915- ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല സമരം നടന്ന സ്ഥലം- പെരിനാട്, കൊല്ലം
45. പൗരസമത്വവാദ പ്രക്ഷോഭം നടന്ന വർഷം- 1919
46. അയിത്തത്തിനെതിരേ കേരളത്തിൽ നടന്ന ആദ്യ സംഘടിത സത്യാഗ്രഹം- വൈക്കം സത്യാഗ്രഹം
47. മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം- പയ്യന്നൂർ
48. കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം- 1964
49. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആര്- എ.കെ. ഗോപാലൻ
50. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന സംഭവം- കീഴരിയൂർ ബോംബ് കേസ്
51. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏത്- പാലിയം സത്യാഗ്രഹം
52. കേരള എഡ്യൂക്കേഷൻ റൂൾസ് പാസാക്കിയ വർഷമേത്- 1957 സെപ്തംബർ
53. നൂറുശതമാനം പ്രൈമറി വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമേത്- കേരളം
54. കേരളത്തിലെ ആദ്യത്തെ കോളേജ് ഏതായിരുന്നു- സി.എം.എസ്. കോളേജ്
55. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി.) നിലവിൽ വന്ന വർഷം- 1957
56. പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ്- ചാലക്കുടിപ്പുഴ
57. മലബാറിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതിയേത്- കുറ്റ്യാടി പദ്ധതി
58. തിരുവിതാംകൂറിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണമേത്-തിരുവനന്തപുരം
59. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയേത്- ഇടുക്കി
60. 'കേരളത്തിൻറ വ്യാവസായിക തലസ്ഥാനം' എന്നറിയപ്പെടുന്നതേത്- എറണാകുളം
61. കശുവണ്ടി വ്യവസായത്തിൽ ഒന്നാമതുള്ള ജില്ലയേത്- കൊല്ലം
62. ആപ്പിൾ കൃഷിയുള്ള കേരളത്തിലെ പ്രദേശമേത്- കാന്തല്ലൂർ (ഇടുക്കി)
63. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഏതു വിളയ്ക്കാണ് പ്രശസ്തം- ഓറഞ്ച്
64. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് ആരംഭിച്ചതെവിടെ- കൊച്ചി
No comments:
Post a Comment