Sunday, 24 May 2020

General Knowledge Part- 9

1. മഹാവിസ്ഫോടനം എന്ന പദം ആദ്യമായി ഉപയോഗിച്ചത്-  ഫ്രെഡ് ഹൊയ്ൽ 


2. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകം- ഹീലിയം 
  • അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള അലസ വാതകം- ആർഗൺ 
  • റേഡിയോ ആക്ടീവായ അലസവാതകം/ഏറ്റവും ഭാരം കൂടിയ വാതകം റഡോൺ ആണ് 
  • ഫോട്ടോഗ്രാഫിക് ഫ്ളാഷ് ട്യൂബിൽ നിറയ്ക്കുന്ന വാതകം സിനോൺ ആണ് 
3. ആകാശഗോളങ്ങളുടെ ചക്രവാളത്തിൽനിന്നുള്ള ഉന്നതി അളക്കുന്ന ഉപകരണം- സെക്സ്റ്റന്റ് 


4. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത് ഏത് ഗ്രഹത്തിലാണ്- ചൊവ്വ 


5. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാത
ഏത് സമുദ്രത്തിലാണ്- അറ്റ്ലാന്റിക് 


6. അന്താരാഷ്ട്ര യോഗദിനം എന്നാണ്- ജൂൺ 21 


7. യുറീമിയ മനുഷ്യന്റെ ഏത് അവയവത്തിന്റെ പ്രവൃത്തിക്ഷയമാണ്- വൃക്ക 


8. ഏത് ജീവകത്തിന്റെ അപര്യാപ്തതമൂലമാണ് നിശാന്ധത ഉണ്ടാകുന്നത്- ജീവകം A  


9. കേരളത്തിലെ കരിമ്പുഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്- തിരുവല്ല 


10. സ്റ്റീൽ ഉണ്ടാക്കാൻ ഇരുമ്പിനോടൊപ്പം ചേർക്കുന്ന വസ്തു- കാർബൺ 


11. യുനൈറ്റഡ് നേഷൻസ് എൺവയോൺമെന്റ് പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം എവിടെയാണ്- നെയ്റോബി 
  • കെനിയയുടെ തലസ്ഥാനം നെയ്റോബി 
12. ഫെറൽ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- കാറ്റ് 
  • കാറ്റിന്റെ സഞ്ചാരദിശയുമായി ബന്ധപ്പെട്ട ഫെറൽ നിയമം ആവിഷ്കരിച്ചത് അഡ്മിറൽ ഫെറൽ ആണ് 
  • കൊറിയോലിസ് ബലം അടിസ്ഥാനമാക്കിയാണ് ഫെറൽ നിയമം ആവിഷ്കരിച്ചത്. 
13. താഴെപ്പറയുന്ന ഘടകങ്ങളിൽ കാറ്റിന്റെ വേഗവും ദിശയും സ്വാധീനിക്കാത്ത ഘടകം ഏതാണ് ? 
(a) മർദചരിവ് മാനബലം 
(b) കൊറിയോലിസ് പ്രഭാവം 
(c) ഘർഷണം 
(d) ചന്ദ്രന്റെ ആകർഷണം 
Ans:- (d) ചന്ദ്രന്റെ ആകർഷണം 

14. കാനഡയുടെ ദേശീയവിനോദം എന്താണ്- ഐസ് ഹോക്കി 

15. സെൻസസ് (Census) എന്ന പദം രൂപംകൊണ്ടിരിക്കുന്നത് ഏത് ഭാഷയിൽ നിന്നാണ്- ലാറ്റിൻ 


16. ഒരു അർധചാലകത്തിന്റെ ചാലകത വർധിപ്പിക്കാൻ അപ്രദവ്യങ്ങൾ ചേർക്കുന്ന പ്രക്രിയ- ഡോപ്പിങ് 


17. ഗ്ലാസിന്റെ പ്രധാന അസംസ്കൃത വസ്തു- സിലിക്കൺഡയോക്സൈഡാണ് (SiO2) സിലിക്ക 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ രണ്ടാമതായി കാണപ്പെടുന്ന മൂലകം സിലിക്കൺ ആണ്
18. യക്ഷഗാനം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്- കർണാടക 


19. റാഡ്ക്ലിഫ് രേഖ ഏതൊക്കെ രാജ്യങ്ങളെയാണ് വേർതിരിക്കുന്നത്- ഇന്ത്യ- പാകിസ്താൻ 


20. ഉറി പവർ പദ്ധതി ഏത് നദിക്കരയിലാണ്- ത്സലം 


21. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് ഏതാണ്- അരുണാചൽ പ്രദേശ് 


22. സിക്കന്ദ്ര ആരുടെ അന്ത്യവിശ്രമസ്ഥലമാണ്- അക്ബർ 


23. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം- 1885 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകൻ അലൻ ഓക്ടോവിയൻ ഹ്യൂം (A.O. ഹ്യൂം) 
  • ആദ്യസമ്മേളനം നടന്നത് 1885 ഡിസംബർ 28- ന് ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ് 
  • പങ്കെടുത്തത് 72 പ്രതിനിധികൾ 
  • അധ്യക്ഷൻ W.C. ബാനർജി 
  • ആദ്യ പ്രസിഡന്റായി തിരഞ്ഞെടുത്തത് W.C. ബാനർജി 
24. ഭാരതസർക്കാർ വന്യജീവിസംരക്ഷണ നിയമം
പാസാക്കിയ വർഷമേത്- 1972


25. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദേശീയോദ്യാനമായി അറിയപ്പെടുന്നതേത്- ജിം കോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)


26. ഹെയ്‌ലി നാഷണൽ പാർക്ക്, രാംഗംഗ ദേശീയോദ്യാനം എന്നീ പേരുകളിൽ മുൻപ് അറിയപ്പെട്ടിരുന്ന ദേശീയോദ്യാനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്- ജിം കോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)


27. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായി അറിയപ്പെടുന്നതേത്- ഹെമിസ് ദേശീയോദ്യാനം (ലഡാക്ക്)  


28. ഇന്ത്യയിലെ ഏത് മെട്രോപൊളിറ്റൻ നഗരത്തോടു
ചേർന്നാണ് ഗിണ്ടി ദേശീയോദ്യാനമുള്ളത്- ചെന്നൈ  


29. കണ്ടൽക്കാടുകൾക്ക് പ്രസിദ്ധമായ ഭിട്ടാർകർണിക
ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- ഒഡീഷ 


30. ഡച്ചിഗാം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന പ്രദേശമേത്- ജമ്മു- കശ്മീർ 


31. ഇന്ത്യ- നേപ്പാൾ അതിർത്തിയിലുള്ള ദുധ്വ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ് 


32. ദിബു- സെഖോവ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- അസം 


33. റുഡ്യാർഡ് കിപ്ലിങ്ങിന്റെ 'ജംഗിൾ ബുക്ക്' എന്ന രചനയ്ക്ക് പ്രചോദനമായ ദേശീയോദ്യാനം ഏത്- കൻഹ ദേശീയോദ്യാനം (മധ്യപ്രദേശ്)


34. ഒഴുകിനടക്കുന്ന ലോകത്തിലെ ഏക ദേശീയോദ്യാനമായി അറിയപ്പെടുന്നതേത്- കെയ്ബുൾ  ലംജാവോ ദേശീയോദ്യാനം (മണിപ്പൂർ) 


35. മഹാനഗരമായ മുംബൈയോടുചേർന്ന് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം ഏത്- സഞ്ജയ് ഗാന്ധി ദേശീയോദ്യാനം 


36. ഭരത്പുർ പക്ഷിസങ്കേതം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന കേവലദേവ് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- രാജസ്ഥാൻ 


37. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- അസം


38. ചുവന്ന പാണ്ടകൾക്ക് പ്രസിദ്ധമായ നോക്രെക്ക് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- മേഘാലയ 


39. നംദഫ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്- അരുണാചൽ പ്രദേശ് 


40. ഇന്ത്യയിൽ ദേശീയോദ്യാനങ്ങൾ ഒന്നുമില്ലാത്ത ഏക സംസ്ഥാനമേത്- പഞ്ചാബ് 


41. ഏത് സംസ്ഥാനത്തെ ഏക ദേശീയോദ്യാനമാണ് വാല്മീകി ദേശീയോദ്യാനം- ബീഹാർ  


42. പ്രസിദ്ധമായ പൂക്കളുടെ താഴ്വര ദേശീയോദ്യാനം (വാലി ഓഫ് ഫ്ലവേഴ്സ്) ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ് 


43. സിമിലിപ്പാൽ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്- ഒഡീഷ 


44. ശ്രീനഗറിനോടുചേർന്നുള്ള സിറ്റി ഫോറസ്റ്റ് ദേശീയോദ്യാനം വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്- സാലിം അലി ദേശിയോദ്യാനം 


45. ഏത് സംസ്ഥാനത്തെ ദേശീയോദ്യാനമാണ് എൻടാങ്കി ദേശീയോദ്യാനം- നാഗാലാൻഡ്


46. കടുവകൾക്ക് പ്രസിദ്ധമായ നാഗർഹോളെ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- കർണാടകം


47. തെലങ്കാന സംസ്ഥാനത്ത് ഹൈദരാബാദ് നഗരത്തോടുചേർന്ന് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമേത്- മൃഗവാണി ദേശീയോദ്യാനം


48. ഖാങ്ചെൻസോങ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- സിക്കിം

No comments:

Post a Comment