3. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം- 27
4. പശ്ചിമഘട്ടം പൂർവഘട്ടവുമായി ചേരുന്നത് എവിടെ- നിലഗിരി
5. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി- ആനമുടി
6. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ വിടവാണ്- പാലക്കാട് ചുരം
7. പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദിക്കരയിൽ- പമ്പ
8. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ- ആലപ്പുഴ
9. കേരളത്തിൽ നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്ന താപനിലയം- കായംകുളം
10. കേരളത്തിലെ ഏറ്റവും വലിയ കായൽ- വേമ്പനാട്
11. കേരളത്തിലെ താലൂക്കുകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത്- ചേർത്തല
12. ചേർത്തല പ്രദേശത്തിന്റെ പഴയ പേര്- കരപ്പുറം
13. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന സ്ഥലം- കുട്ടനാട്
14. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം- കോട്ടയം
15. കേരളത്തിന്റെ വിസ്തീർണം എത്ര- 38863 ച.കി.മി.
16. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലിന്റെ ശാസ്ത്രീയ നാമം എന്താണ്- ബ്യുസെറസ് ബൈക്കാർണിസ്
17. കോഴിക്കോടിനെ മൈസൂരുവുമായി ബന്ധിപ്പിക്കുന്ന ചുരം- താമരശ്ശേരി
18. ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന നഗരം-തിരുവനന്തപുരം
19. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആർക്കിടെക്ട് ആര്- വില്യം ബാർട്ടൺ
20. അഞ്ചുതെങ്ങ് കോട്ട നിർമിച്ചതാര്- ബ്രിട്ടീഷുകാർ
21. ബലിതർപ്പണച്ചടങ്ങിന് പ്രസിദ്ധമായ പാപനാശം കടപ്പുറം എവിടെ- വർക്കല
22. ഏത് നദിയിലാണ് അരുവിക്കര ഡാം- കരമനയാർ
23. നെയ്യാർ ഡാമിൽ ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന തുരുത്ത്- മരക്കുന്നം
24. പാർവതി പുത്തനാർ ഏത് ജില്ലയിലാണ്- തിരുവനന്തപുരം
25. കോയിക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലം- നെടുമങ്ങാട്
26. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ്- ശ്രീകാര്യം (തിരുവനന്തപുരം)
27. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം- തിരുവനന്തപുരം
28. കേരളത്തിൽ ഏറ്റവും കൂടുതൽ ഇൽ മനൈറ്റ് നിക്ഷേപമുള്ള ജില്ല- കൊല്ലം
29. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി- കല്ലട
30. ഇന്തോ- നോർവീജിയൻ ഫിഷറീസ് കമ്യൂണിറ്റി പ്രോജക്ട് നടപ്പാക്കിയ സ്ഥലം- നീണ്ടകര
31. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം- ചെന്തുരുണി
32. കൊല്ലം ജില്ലയിൽ ആംഗ്ലോ ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന സ്ഥലം- തങ്കശ്ശേരി
33. പമ്പയുടെ പ്രാചീനകാലത്ത പേര്- ബാരിസ്
34. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം ഏത്-കുമരകം
35. കുമരകം പക്ഷിസങ്കേതം മുൻപ് അറിയപ്പെട്ടിരുന്നത്- ബേക്കേഴ്സ് എസ്റ്റേറ്റ്
36. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന നോവലിന്റെ പശ്ചാത്തലമായ അയ്മനം ഏത് നദിയുടെ തീരത്താണ്- മീനച്ചിലാർ
37. കേരളത്തിലെ ആദ്യ വന്യ ജീവിസങ്കേതമായ തേക്കടി വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം- 1934
38. കേരളത്തിൽ ആദ്യത്തെ ദേശീയോദ്യാനം- ഇരവികുളം
39. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപ്പഞ്ചായത്ത്- മാങ്കുളം (ഇടുക്കി ജില്ല)
40. കേരളത്തിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി- കുത്തുങ്കൽ (ഇടുക്കി ജില്ല)
41. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം- പാമ്പാടുംചോല
42. തൊമ്മൻകുത്ത്, തേൻമാരിക്കുത്ത് വെള്ളച്ചാട്ടങ്ങൾ ഏത് ജില്ലയിൽ- ഇടുക്കി
43. ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം- കാനഡ
44. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ്- പാമ്പാർ
45. കേരളത്തിൽ വരയാടുകൾ കാണപ്പെടുന്ന ഏക സ്ഥലം- രാജമല (ഇരുവികുളം)
46. പുറന്തോടിൽ നക്ഷത്രചിഹ്നമുള്ള ആമകളെ കണ്ടുവരുന്ന സ്ഥലം- ചിന്നാർ
47. കണ്ടൽവനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല- കണ്ണൂർ
48. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്- കുട്ടനാട്
49. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി- നെയ്യാർ
50. കബനി ഏത് നദിയുടെ പോഷക നദിയാണ്- കാവേരി
51. കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ്- പാലക്കാട്
52. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല ഏത്- ഇടുക്കി
53. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം- കാസർകോട്
54. കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം- ജപ്പാൻ
55. ഇടമലയാർ പദ്ധതി ഏത് ജില്ലയിലാണ്- എറണാകുളം
56. കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്നത്- കുറ്റ്യാടിപ്പുഴ
57. ചെറായി ബീച്ച്, മുനമ്പം ബീച്ച് ഏത് ജില്ലയിലാണ്- എറണാകുളം
58. കുറുവ ദ്വീപ് സ്ഥിതിചെയ്യുന്ന നദി- കബനി
59. കേരളത്തിലെ ഏറ്റവും തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം- വെള്ളായണി കായൽ
60. 99- ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം- 1924 (കൊല്ലവർഷം 1099)
61. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്- ലാറ്ററൈറ്റ് മണ്ണ്
62. കേരളത്തിലെ ആദ്യ അണക്കെട്ട്- മുല്ലപ്പെരിയാർ
63. കെ.എസ്.ഇ.ബി. സ്ഥാപിതമായ വർഷം- 1957
64. കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതിചെയ്യുന്നത് എവിടെ- കഞ്ചിക്കോട് (പാലക്കാട്)
65. സ്വകാര്യമേഖലയിലുള്ള രാമക്കൽമേട്, അഗളി കാറ്റാടി ഫാമുകൾ സ്ഥിതിചെയ്യുന്ന ജില്ല ഏത്- ഇടുക്കി
66. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി- കുറ്റ്യാടി
67. പ്രസിദ്ധ പക്ഷി സങ്കേതമായ പക്ഷിപാതാളം സ്ഥിതിചെയ്യുന്നത് എവിടെ- വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിൽ
68. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല- തിരുവനന്തപുരം
69. ധർമടം ദ്വീപ് ഏത് പുഴയിലാണ്- അഞ്ചരക്കണ്ടിപ്പുഴ (കണ്ണൂർ)
70. മൂഴിയാർ ഡാം ഏത് ജില്ലയിലാണ്- പത്തനംതിട്ട
70. മൂഴിയാർ ഡാം ഏത് ജില്ലയിലാണ്- പത്തനംതിട്ട
No comments:
Post a Comment