Saturday, 16 May 2020

General Knowledge in Malayalam Literature Part- 3

1. 'കാവ്യലോക സ്മരണകൾ' ആരുടെ ആത്മകഥയാണ്?
(എ) വൈലോപ്പിള്ളി 
(ബി) പുതുപ്പള്ളി രാഘവൻ 
(സി) കുറ്റിപ്പുഴ കൃഷ്ണപിള്ള
(ഡി) ഇ വി കൃഷ്ണപിള്ള
Ans: a


2. 'ആപാദചൂഡം' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്
(എ) തുടക്കംമുതൽ ഒടുക്കം വരെ
(ബി) കാലുമുതൽ തലവരെ 
(സി) കൈമുതൽ കാലുവരെ
(ഡി) ആർജ്ജിക്കുക 
Ans: b


3. ഉദ്ധതം എന്ന വാക്കിന്റെ വിപരീതം
(എ) സൗമ്യം
(ബി) ദീപ്തം 
(സി) വ്യയം
(ഡി) താഴ്‌മ 
Ans: a


4. 'കൊടുത്ത വസ്തു' അടിവരയിട്ട പദം ഏത് വിഭാഗത്തിൽപ്പെടുന്നു (എ) വിനയെച്ചം 
(ബി) പേരച്ചം
(സി) സകർമ്മകക്രിയ 
(ഡി) അകർമ്മകക്രിയ 
Ans: b


5. രോദനം: കരച്ചിൽ: രോധനം:_____ 
(എ) തീരം
(ബി) തടവ് 
(സി) കലാപം
(ഡി) ദാരിദ്യം 
Ans: b


6. 'കേൾക്കവേ' എന്നത് ഏത് വിനയെച്ചത്തിന് ഉദാഹരണമാണ്?
(എ) തൻ വിനയെച്ചം 
(ബി) മുൻ വിനയെച്ചം
(സി) പാക്ഷിക വിനയെച്ചം 
(ഡി) നടു വിനയെച്ചം 
Ans: a


7. താഴെപ്പറയുന്നവയിൽ ശരിയായ വാക്യമേത്?
(എ) ഏകദേശം ആയിരത്തോളം പേർ പങ്കെടുക്കും 
(ബി) ഉദ്ഘാടന പരിപാടി വളരെ ആകർഷകമായി 
(സി) തെറ്റുചെയ്തിട്ട് പിന്നീട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല 
(ഡി) മലയാള സാഹിത്യത്തിന് ഒ എൻ വി നൽകിയ സംഭാവന മഹത്തരമാണ് 
Ans: b


8. 'സൗന്ദര്യം' എന്നത് ഏത് തദ്ധിത വിഭാഗത്തിൽപ്പെടുന്നു? 
(എ) തദ്വത് തദ്ധിതം 
(ബി) തന്മാത്രാ തദ്ധിതം
(സി) പൂരണി തദ്ധിതം 
(ഡി) നാമനിർമായി തദ്ധിതം 
Ans: b


9. താഴെപ്പറയുന്നവയിൽ പ്രയോജിക പ്രത്യയംകുറിക്കുന്ന പദം: 
(എ) രാമനിൽ
(ബി) രാമനോട് 
(സി) രാമന്റെ
(ഡി) രാമനാൽ 
Ans: d


10. 'വജ്രഹൃദയം'- വിഗ്രഹിക്കുമ്പോൾ:
(എ) വജ്രമാകുന്ന ഹൃദയം 
(ബി) വജ്രത്തിന്റെ ഹൃദയം 
(സി) വജ്രവും ഹൃദയവും
(ഡി) വജംപോലുള്ള ഹൃദയം 
Ans: d


11. 'വൈദ്യർ' എന്നത് ഏത് വചന വിഭാഗത്തിൽപ്പെടുന്നു?
(എ) ഏകവചനം 
(ബി) സലിംഗ ബഹുവചനം 
(സി) അലിംഗ ബഹുവചനം 
(ഡി) പൂജക ബഹുവചനം 
Ans: d


12. പക്ഷ്മം എന്ന വാക്കിന്റെ അർത്ഥം
(എ) ഇടതിങ്ങിയ 
(ബി) മിനുസമുള്ളത്
(സി) കൺപീലി 
(ഡി) തലമുടി 
Ans: c


13. തന്നിരിക്കുന്നവയിൽ ദ്രാവിഡ മാധ്യമത്തിൽ വരുന്ന അക്ഷരമേത്?
(എ) യ
(ബി) ഷ 
(സി) ണ
(ഡി) ഴ 
Ans: d


14. 'ഏടുകെട്ടുക' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നത്:
(എ) നന്ദികേടുകാട്ടുക 
(ബി) പഠിത്തം അവസാനിപ്പിക്കുക
(സി) അനർത്ഥഹേതു ഇളക്കിവിടുക
(ഡി) തക്കസമാധാനം 
Ans: b


15. ലീലാതിലകം എന്ന ഭാഷാ വ്യാകരണ ഗ്രന്ഥം ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത്? 
(എ) സംസ്കൃതം 
(ബി) തമിഴ്
(സി) മലയാളം 
(ഡി) ഹിന്ദി 
Ans: a


16. പിതാവ്, മാതാവ്, പുത്രൻ എന്നീ പദങ്ങൾ ഏത് അന്യ ഭാഷയിൽനിന്നും സ്വീകരിച്ചിട്ടുള്ളതാണ്? 
(എ) ഹിന്ദി
(ബി) അറബി 
(സി) സംസ്കൃതം 
(ഡി) പേർഷ്യൻ 
Ans: c


17. രണ്ടു വാചകങ്ങളെയോ വാക്യങ്ങളെയോ യോജിപ്പിക്കുന്ന ദ്യോതകമാണ് 
(എ) ഗതി
(ബി) ഘടകം 
(സി) കേവലം
(ഡി) വ്യാക്ഷേപകം 
Ans: b


18. മനുഷ്യനെ-ഇവിടെയുള്ള വിഭക്തിയേത്?
(എ) സംയോജിക 
(ബി) ഉദ്ദേശിക
(സി) പ്രതിഗ്രാഹിക 
(ഡി) ആധാരിക 
Ans: c


19. 'നെൻമണി'- സന്ധി ഏത്?
(എ) ആഗമസന്ധി 
(ബി) ആദേശസന്ധി
(സി) ലോപസന്ധി 
(ഡി) ദിത്വസന്ധി 
Ans: b


20. ഭാഷാസ്നേഹം-ഭാഷയോടുള്ള സ്നേഹം- ഏതുതരം തത്പുരുഷ സമാസമാണ്? 
(എ) സംയോജിക 
(ബി) പ്രയോജിക
(സി) പ്രതിഗ്രാഹിക 
(ഡി) ഉദ്ദേശിക 
Ans: a


21. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം- ഈ വരികളിലെ ഉപമാവാചകം ഏത്?
(എ) മുഖം
(ബി) ചന്ദൻ 
(സി) വിളങ്ങുന്നു 
(ഡി) പോലെ 
Ans: d


22. ശരിയായ പദമേത്?
(എ) അന്തശ്ചിദ്രം 
(ബി) അന്തച്ഛിദം
(സി) അന്തശ്ഛിദം 
(ഡി) അന്തഛിദം 
Ans: c


23. 'അവതാ പറയുക' എന്ന ശൈലിയുടെ അർത്ഥം?
(എ) വെറുതെ പറയുക 
(ബി) സങ്കടം പറയുക
(സി) മാപ്പു പറയുക 
(ഡി) പുലഭ്യം പറയുക 
Ans: b


24. തെറ്റായ പദം ഏതാണ്
(എ) യാദൃച്ഛികം 
(ബി) അസന്ദിഗ്ദ്ധം 
(സി) തത്ത്വം
(ഡി) രക്ഷകർത്താവ് 
Ans: d


25. സ്പർശിക്കപ്പെട്ടത്- ഒറ്റപ്പദമേത്? (എ) സ്പഷ്ടം
(ബി) സ്പർശി 
(സി) സ്പൃഷ്ടം 
(ഡി) സ്വകീയം
Ans: c


26. മലയാള ഭാഷയുടെ ലിപി താഴെപ്പറയുന്നവയിൽ ഏതാണ്?
(എ) അശോകലിപി 
(ബി) അക്ഷരലിപി
(സി) വർണ്ണലിപി 
(ഡി) ബ്രാഹ്മി 
Ans: b


27. സ്വന്തമായി ലിപിയില്ലാത്ത ഭാഷ ഏതാണ്?
(എ) ഇംഗ്ലീഷ് 
(ബി) സംസ്കൃതം 
(സി) ഹിന്ദി
(ഡി) പേർഷ്യൻ 
Ans: b


28. ചെറുശ്ശേരിയുടെ ജീവിതകാലം ഏതാണ്?
(എ) AD 15-ാം നൂറ്റാണ്ട് 
(ബി) AD 17-ാം നൂറ്റാണ്ട്
(സി) AD 14-ാം നൂറ്റാണ്ട് 
(ഡി) AD 16-ാം നൂറ്റാണ്ട് 
Ans: a


29. താഴെപ്പറയുന്നവരിൽ നിരണം കവികളിൽ ഉൾപ്പെടാത്തത് ആരാണ്? 
(എ) രാമപ്പണിക്കർ 
(ബി) ശങ്കുപ്പണിക്കർ
(സി) മാധവപ്പണിക്കർ 
(ഡി) ശങ്കരപ്പണിക്കർ 
Ans: b


30. ഗാഥാവൃത്തം എന്നറിയപ്പെടുന്നത്? 
(എ) കാകളി
(ബി) കേക 
(സി) തരംഗിണി 
(ഡി) മഞ്ജരി 
Ans: d


31. 'നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ' എന്ന പ്രസിദ്ധമായ വരി ആരുടേതാണ്? 
(എ) പൂന്താനം 
(ബി) രാമപുരത്തുവാര്യർ
(സി) കുഞ്ചൻനമ്പ്യാർ 
(ഡി) ഇരയിമ്മൻ തമ്പി 
Ans: a


32. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്
(എ) മാലിനി
(ബി) മഞ്ജരി
(സി) നതോന്നത 
(ഡി) മന്ദാക്രാന്ത 
Ans: c


33. കുഞ്ചൻനമ്പ്യാർ രചിച്ച കിളിപ്പാട്ട് ഏതാണ്?
(എ) മഹാഭാരതം കിളിപ്പാട്ട് 
(ബി) അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
(സി) പഞ്ചതന്ത്രം കിളിപ്പാട്ട്
(ഡി) ഇതൊന്നുമല്ല 
Ans: c


34. കല്യാണസൗഗന്ധികം എന്ന കൃതി ഏത് തുള്ളൽ വിഭാഗത്തിൽപ്പെടുന്നു
(എ) ഓട്ടൻതുള്ളൽ 
(ബി) ശീതങ്കൻതുള്ളൽ
(സി) പറയൻതുള്ളൽ 
(ഡി) ഇതൊന്നുമല്ല. 
Ans: b


35. പൂന്താനത്തിന്റെ കൃതികളിലെ പ്രധാന ഭാവം ഏതാണ്? 
(എ) നർമ്മം
(ബി) പ്രേമം 
(സി) ഭക്തി
(ഡി) വിരഹം 
Ans: c


36. ഓട്ടൻതുള്ളലിന് കുഞ്ചൻ നമ്പ്യാർ മാതൃകയാക്കിയിരിക്കുന്ന കലാരൂപം ഏതാണ്? 
(എ) കഥകളി 
(ബി) ചാക്യാർകൂത്ത്
(സി) രാമനാട്ടം 
(ഡി) പടയണി 
Ans: d


37. 'ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന പ്രശസ്തമായ പ്രാർത്ഥനാഗീതം രചിച്ചത് 
(എ) പന്തളം കേരളവർമ്മ 
(ബി) രാമപുരത്തുവാര്യർ
(സി) പന്തളം കെ പി 
(ഡി) പൂന്താനം  
Ans: a


38. മലയാള സാഹിത്യത്തിൽ 'പകിരി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ 
(എ) കേരളവർമ്മ വലിയകോയിത്തമ്പുരാൻ 
(ബി) കൊട്ടാരക്കരത്തമ്പുരാൻ 
(സി) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(ഡി) കൊട്ടാരത്തിൽ ശങ്കുണ്ണി 
Ans: c


39. ശബ്ദസുന്ദരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
(എ) കുമാരനാശാൻ 
(ബി) ഉള്ളൂർ എസ് പരമേശ്വരയ്യർ
(സി) വള്ളത്തോൾ നാരായണമേനോൻ
(ഡി) ജി ശങ്കരക്കുറുപ്പ് 
Ans: c


40. വന്ദിപ്പിൻ മാതാവിനെ _____ എന്ന ദേശഭക്തി ഗാനം രചിച്ചത്
(എ) വള്ളത്തോൾ നാരായണമേനോൻ 
(ബി) നാലപ്പാട്ട് നാരായണമേനോൻ
(സി) ജി ശങ്കരക്കുറുപ്പ്
(ഡി) ഇടപ്പള്ളി രാഘവൻപിള്ള 
Ans: a 


41. വൈലോപ്പിള്ളി സ്മാരകമായ സംസ്കൃതിഭവൻ സ്ഥിതിചെയ്യുന്നത്
(എ) കൊല്ലം 
(ബി) പത്തനംതിട്ട
(സി) തൃശ്ശൂർ 
(ഡി) തിരുവനന്തപുരം 
Ans: d


42. കുമാരനാശാൻ എഴുതിയ വിചിത്രവിജയം എന്ന കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു? 
(എ) നാടകം
(ബി) ഖണ്ഡകാവ്യം 
(സി) വിലാപകാവ്യം 
(ഡി) കവിതാ സമാഹാരം 
Ans: a


43. വായനാദിനമായി ആചരിക്കുന്ന ജൂൺ 19- ന്റെ പ്രാധാന്യം
(എ) പി എൻ പണിക്കരുടെ ജന്മദിനം
(ബി) കെ എൻ പണിക്കരുടെ ചരമദിനം 
(സി) പി എൻ പണിക്കരുടെ ചരമദിനം
(ഡി) കെ എൻ പണിക്കരുടെ ജന്മദിനം 
Ans: c


44. 2019- ലെ വയലാർ സാഹിത്യപുരസ്കാരം ലഭിച്ചത് വിജെ ജയിംസ് എഴുതിയ ഏത് നോവലിനാണ്? 
(എ) ഈശ്വരൻ 
(ബി) നിരീശ്വരൻ
(സി) ചോരശാസ്ത്രം 
(ഡി) പുറപ്പാടിന്റെ പുസ്തകം 
Ans: b


45. 2018- ലെ എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം എന്നിവ ലഭിച്ചത് ആർക്കാണ്? 
(എ) ഇ വി രാമകൃഷ്ണൻ 
(ബി) കെ വി മോഹൻകുമാർ
(സി) അമിതാവ് ഘോഷ്
 (ഡി) എം മുകുന്ദൻ 
Ans: d


46. 'വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ' വൈലോപ്പിള്ളിയുടെ ഏത് കവിതയിലെ വരികളാണിത്? 
(എ) സഹ്യന്റെ മകൻ 
(ബി) വിട
(സി) മാമ്പഴം 
(ഡി) കയ്പവല്ലരി 
Ans: c


47. ഏത് സാഹിത്യകാരനാണ് 'മുലൂർ' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് 
(എ) എസ് പത്മനാഭപ്പണിക്കർ 
(ബി) പി കെ നാരായണപിള്ള 
(സി) സി ഗോവിന്ദപ്പിഷാരടി
(ഡി) എൻ നാരായണപിള്ള 
Ans: a


48. 'ബിലാത്തിവിശേഷം' എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയതാര്? 
(എ) കെ പ്രഭാകരൻ 
(ബി) കെ പി കേശവമേനോൻ 
(സി) വയലാർ രാമവർമ്മ
(ഡി) കെ ബാലകൃഷ്ണൻ 
Ans: b


49. തിരുവിതാംകൂറിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ കർഷകരുടെ കഥ വിവരിക്കുന്നത് എസ്. കെ പൊറ്റക്കാടിന്റെ ഏത് നോവലിലാണ്? 
(എ) ഒരു ദേശത്തിന്റെ കഥ 
(ബി) നാടൻ പ്രേമം 
(സി) വിഷകന്യക 
(ഡി) ഒരു തെരുവിന്റെ കഥ 
Ans: c


50. പി കേശവദേവിന്റെ ഏത് നോവലിലെ കഥാപാത്രമാണ് 'മംഗലശ്ശേരി പത്മനാഭപിള്ള' 
(എ) ഓടയിൽനിന്ന് 
(ബി) അയൽക്കാർ 
(സി) ഭാന്താലയം 
(ഡി) ഇതൊന്നുമല്ല
Ans: b

1 comment: