2. ആസിഡുകളുടെ രുചി എന്ത്- പുളിരുചി
4. ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ഉണ്ടാവുന്ന വാതകം- ഹൈഡ്രജൻ
5. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്- സിട്രിക് ആസിഡ്
6. രാസവസ്തുക്കളുടെ രാജാവ് എന്ന റിയപ്പെടുന്ന ആസിഡ്- സൾഫ്യൂറിക് ആസിഡ്
7. മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ്- ലാക്ടിക് ആസിഡ്
8. പല്ല് കേടാവുന്നതിന് കാരണം പല്ലുകൾക്കിടയിലെ ഭക്ഷണാവ ശിഷ്ടങ്ങളിൽ ബാക്ടീരിയ പ്രവർത്തിച്ചുണ്ടാവുന്ന ഒരു ആസിഡാണ്. ഏത് ആസിഡ്- ലാക്ടിക് ആസിഡ്
9. രാസവള നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ്- സൾഫ്യൂറിക് ആസിഡ്
10. കാർബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്- സൾഫ്യൂറിക് ആസിഡ്
11. എല്ലാ ആസിഡുകളിലുമുള്ള മൂലകം- ഹൈഡ്രജൻ
12. ഉറുമ്പിൻ ശരീരത്തിലുള്ള ആസിഡ്- ഫോർമിക് ആസിഡ്
13. വായുവിൽ പുകയുന്ന ആസിഡ് ഏത്- നൈട്രിക് ആസിഡ്
14. ആസിഡുകളുടെ pH മൂല്യം എത്ര- 7- ൽ താഴെ
15. pH സ്കെയിൽ ആവിഷ്കരിച്ചതാര്- സൊറാൻസൺ
16. pH7 ആയ ഒരു പദാർഥത്തിന്റെ സ്വഭാവം- നിർവീര്യം (Neutral)
17. pH7- ൽ കൂടുതലായ പദാർഥം- ആൽക്കലി
18. ശുദ്ധജലത്തിന്റെ pH മൂല്യം എത്ര- ഏഴ്
19. റബ്ബർപാൽ കട്ടിയാവുന്നതിന് ഉപയോഗിക്കുന്ന ആസിഡ്- ഫോർമിക് ആസിഡ്
20. ഭക്ഷ്യവസ്തുക്കൾ കേടാവാതിരിക്കാൻ ഉപയോഗിക്കുന്ന ആസിഡുകൾ- സിട്രിക് ആസിഡ്/ അസെറ്റിക് ആസിഡ്
21. ഗ്ലാസിനെ ലയിപ്പിക്കുന്ന ആസിഡ്-ഹൈഡ്രാഫ്ലൂറിക് ആസിഡ്
22. കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നതെന്ത്- സോഡാ ജലം
23. സോഡാജലത്തിൽ അടങ്ങിയ വാതകം ഏത്- കാർബൺ ഡൈ ഓക്സൈഡ്
24. സൾഫ്യൂരിക്കാസിഡിന്റെ നിർമാണപ്രക്രിയ ഏത്- സമ്പർക്ക പ്രക്രിയ (Contact process)
25. മനുഷ്യൻ ആമാശയരസത്തിലുള്ള ആസിഡ്- ഹൈഡ്രോ ക്ലോറിക് ആസിഡ്
26. സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ്- ഹൈഡ്രോ ക്ലോറിക് ആസിഡ്
27. മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്- ഹൈഡ്രോക്ലോറിക് ആസിഡ്
28. ഹൈഡ്രോ ക്ലോറിക് ആസിഡ്, സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്, കാർബോണിക് ആസിഡ് എന്നിവയിൽ ഓക്സിജൻ ഇല്ലാത്ത ആസിഡേത്- ഹൈഡ്രോക്ലോറിക് ആസിഡ്
29. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്- സൾഫ്യൂറിക് ആസിഡ്
30. സൾഫ്യൂറിക് ആസിഡിന്റെ രാസസൂത്രം- H2SO4
31. എണ്ണശുദ്ധീകരണത്തിനും മലിന ജല സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ്- സൾഫ്യൂറിക് ആസിഡ്
32. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്ന ആസിഡ്- അസെറ്റിക് ആസിഡ്
33. മനുഷ്യൻ ആദ്യം കണ്ടുപിടിച്ച ആസിഡ്-അസെറ്റിക് ആസിഡ്
34. ഏറ്റവും ശക്തിയേറിയ ആസിഡ് ഏത്- ഫ്ലൂറോ ആന്റിമണിക് ആസിഡ്
35. 100% ശുദ്ധമായ സൾഫ്യൂറിക്കാസിഡിനെക്കാളും ശക്തമായ ആസിഡുകൾ ഏതുപേരിൽ അറിയപ്പെടുന്നു- സൂപ്പർ ആസിഡുകൾ
36. അമ്ല മഴയിൽ കാണപ്പെടുന്ന ആസിഡുകൾ- സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്
37. ചുവന്ന ലിറ്റ്മസ് പേപ്പറിനെ നീലയാക്കുന്നത്- ആൽക്കലികൾ
38. ചുണ്ണാമ്പുവെള്ളത്തിന്റെ രാസ നാമം എന്ത്- കാത്സ്യം ഹൈഡ്രോക്സൈഡ്
39. അപ്പക്കാരം (ബേക്കിങ് സോഡ) എന്നറിയപ്പെടുന്ന പദാർഥം- സോഡിയം ബൈ കാർബണേറ്റ്
40. അലക്കുകാരം (Washing Soda) എന്നറിയപ്പെടുന്ന പദാർഥം- സോഡിയം കാർബണേറ്റ്
41. മുട്ടത്തോട്, മാർബിൾ തുടങ്ങിയവയുടെ രാസനാമം- കാത്സ്യം കാർബണേറ്റ്
42. ആൽക്കലിയിൽ പിങ്ക് നിറം കാണിക്കുന്ന സൂചകം ഏത്- ഫിനോൾഫ്തലീൻ
43. ആസിഡിൽ ഇളം പിങ്ക് നിറവും ആൽക്കലിയിൽ ഇളം മഞ്ഞനിറവും കാണിക്കുന്ന സൂചകം- മിതൈൽ ഓറഞ്ച്
44. ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ രണ്ടിന്റെയും ഗുണം നഷ്ടപ്പെടുന്ന പ്രവർത്തനമാണ്- നിർവിരികരണം
45. മണ്ണിന്റെ അമ്ലത കുറയ്ക്കാൻ ഉപയോഗിക്കുന്ന പദാർഥം- കുമ്മായം
46. സോഡിയം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക്കാസിഡും ചേർന്നാൽ ഉണ്ടാവുന്ന ലവണം ഏത്- സോഡിയം ക്ലോറൈഡ്
47. തുകൽ, മഷി എന്നിവ നിർമിക്കാനുപയോഗിക്കുന്ന ആസിഡ്- ടാനിക് ആസിഡ്
48. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർഥം- സോഡിയം ഹൈഡ്രോക്സൈഡ്
49. മണ്ണിന്റെ pH വ്യത്യാസമനുസരിച്ച് വ്യത്യസ്ത നിറമുള്ള പൂക്കളുണ്ടാകുന്ന ചെടി ഏത്- ഹൈഡ്രാഞ്ചിയ
50. വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം 5, 7, 9, 8 എന്നിങ്ങനെയാണ്. ഇതിൽ ഏതിലാണ് കുമ്മായം ചേർക്കേണ്ടത്- pH5
51. ആസിഡുകളുടെ ഗുണങ്ങൾക്കടിസ്ഥാനമായത് ഏത് മൂലകത്തിന്റെ അയോണുകളുടെ സാന്നിധ്യമാണ്- ഹൈഡ്രജൻ
52. ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ്- അതിന്റെ ബേസികത
53. ഹൈഡ്രോക്ലോറിക് ആസിഡിന്റെ (HCl) ബേസികത എത്ര- ഒന്ന്
54. സൾഫ്യൂറിക് ആസിഡിന്റെ (H2SO4) ബേസികത എത്ര- രണ്ട്
55. കാർബോണിക് ആസിഡിന്റെ രാസസൂത്രം എന്ത്- H2CO3
56. അസറ്റിക് ആസിഡിന്റെ രാസസൂത്രം- CH3COOH
No comments:
Post a Comment