Saturday, 9 May 2020

General Knowledge in Chemistry Part- 2

ആറ്റത്തിൻറെ ഐഡന്റിറ്റി  കാർഡ്, ഫിംഗർ പ്രിൻറ് എന്നെല്ലാം അറിയപ്പെടുന്നത്- പ്രോട്ടോൺ 

ഇലക്ട്രോണിൻറ വൃതസ്വഭാവം മുന്നോട്ടുവെച്ചത്-  ലൂയിസ് ഡി ബോർഗി 

അന്തരീക്ഷത്തിൽ കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം- ഓക്സിജൻ 

കടൽപായലുകളിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം- ഫോസ്ഫറസ് 

ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ മൂലകം- സൾഫർ 

ആറ്റത്തിന്റെ  പ്ലം പുഡിങ് മോഡൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- ജെ.ജെ. തോംസൺ 

വിൽസൺ രോഗം ഏത് മൂലകത്തിൻറെ ആധിക്യവുമായി ബന്ധപ്പെട്ടതാണ്- കോപ്പർ 

ആവർത്തനപ്പട്ടികയിലെ 6-ാമത്ത പീരിയഡിൽ അടങ്ങിയിട്ടുള്ള മൂലകങ്ങളുടെ എണ്ണം- 32

സൂപ്പർ ഹാലൊജൻ എന്നറിയപ്പെടുന്ന മൂലകം- ഫ്ലൂറിൻ 

യുറേനിയത്തിൻറെ അറ്റോമിക നമ്പർ- 92

ജ്വലനത്തെ തടയുന്ന വാതകം- കാർബൺ ഡൈ ഓക്സൈഡ് 

S ബ്ലോക്ക് മൂലകങ്ങളും P ബ്ലോക്ക് മൂലകങ്ങളും പൊതുവായി അറിയപ്പെടുന്നത്- പ്രാതിനിധ്യ മൂലകങ്ങൾ (Representative elements) 

ഇരുമ്പിൻറ ഏറ്റവും ശുദ്ധമായ രൂപം- പച്ചിരുമ്പ് (Wrought Iron) 

ലെഡ് (കറുത്തീയം) പ്രതീകം എന്ത്- Pb (പ്ലംബം) 

മൂലകങ്ങൾക്ക് പേര് നൽകുന്ന ഐ.യു.പി.എ.സി എന്ന സംഘടന രൂപംകൊണ്ട വർഷം- 1919

മോൾ ദിനമായി ആചരിക്കുന്നത്-  ഒക്ടോബർ 23 

ഒരേപോലുള്ള തൻമാത്രകൾ തമ്മിലുള്ള ആകർഷണബലം-  കൊഹിഷൻ

ഒരു രാസപ്രവർത്തനത്തിന്റെ വേഗത്തെ നിർണയിക്കുന്ന രാസവസ്തുക്കൾ- ഉൽപ്രേരകങ്ങൾ (Catalyst)  

രാസ പ്രവർത്തനത്തിന്റെ ഫലമായി താപം പുറംതള്ളുന്ന പ്രവർത്തനം- എക്സോതെർമിക് റിയാക്ഷൻ 

ഇലക്ട്രോൺ പങ്കുവയ്ക്കൽ മൂലമുണ്ടാകുന്ന രാസബന്ധനം- സഹസംയോജകബന്ധനം (Covalent Bond) 

ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ മൂലകം- ടെക്നീഷ്യം (At. No.43)

കൈവെള്ളയിലെ ചൂടിൽപോലും ദ്രാവകാവസ്ഥയിലാകുന്ന ലോഹം- ഗാലിയം (ദ്രവണാങ്കം 29.76°C)

ഒരേ തൻമാത്രാവാക്യവും വ്യത്യസ്ത ഘടനാ വാക്യവുമുള്ള സംയുക്തങ്ങൾ- ഐസോമെർ

ലോഹത്തെ വലിച്ചുനീട്ടി നേർത്ത കമ്പിയാക്കാൻ കഴിയുന്ന സവിശേഷത- ഡക്റ്റിലിറ്റി 

ഭാരം ഏറ്റവും കൂടിയ ലോഹം- ഓസ്മിയം 

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം- ഓട് (ബ്രോൺസ്)

ഹീറ്റിങ് സ്കോയിൽ നിർമിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം-  നിക്രാം

'അൽ നിക്കോ' ലോഹസങ്കരത്തിൽ അടങ്ങിയ ലോഹങ്ങൾ- അലുമിനിയം, നിക്കൽ, കൊബാൾട്ട്, ഇരുമ്പ്

മാലക്കൈറ്റ്, ചാൽക്കോപൈറൈറ്റ്', ചാൽകോസൈറ്റ് എന്നിവ ഏത് ലോഹത്തിൻറ അയിരാണ്-  ചെമ്പ്

റബ്ബർപാൽ കട്ടി കൂട്ടുവാനായി ചേർക്കുന്ന ആസിഡ്-  ഫോർമിക് ആസിഡ്

അക്വാറീജിയയിൽ നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള അംശബന്ധം- 1:3

നെല്ലിൽ അടങ്ങിയ ആസിഡ്- ഫെറ്റിക് ആസിഡ് 

ജലത്തിൻറ ഖരാങ്കം (Freezing Point)- 0°C 

നാരങ്ങാവെള്ളത്തിൻറെ PH മൂല്യം- 2.4

പച്ച സ്വർണം എന്നറിയപ്പെടുന്നത്- വാനില

ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള. ആൽക്കലോയ്ഡ് ഏത്- ജിഞ്ചറിൻ

ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം- ഹൈഡ്രജൻ സൾഫൈഡ് 

റോക് കോട്ടൺ എന്നറിയപ്പെടുന്നത്- ആസ്ബസ് റ്റോസ്  

സ്റ്റീൽ (ഉരുക്ക്) നിർമിക്കുന്ന പ്രക്രിയ-  ബസിമർ പ്രെക്രിയ

വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത്-  സിങ്ക് സൾഫേറ്റ് 

ശരീരത്തിന് പുറത്തുള്ള രോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധം- ആൻറിസെപ്റ്റിക്സ് 

പരീക്ഷണശാലകളിൽ ജൈവ സാമ്പിളുകളും മൃതശരീരവും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു- ഫോർമാൽഡിഹൈഡ്

ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന രീതി- കാർബൺ ഡേറ്റിങ്

ആണവ ദുരന്തമുണ്ടാകുന്ന പ്രദേശത്തെ ജനങ്ങൾക്ക് കഴിക്കാൻ നൽകുന്ന ഗുളികയിൽ അടങ്ങിയിരിക്കുന്ന ഘടകം-
പൊട്ടാസ്യം അയഡൈഡ് 

'അവിശ്വാസിയാ രസതന്ത്രജ്ഞൻ' എന്ന പുസ്തകം രചിച്ചത്-  റോബർട്ട് ബോയിൽ 

നെയിൽ പോളിഷ് റിമൂവർ ആയി ഉപയോഗിക്കുന്ന രാസവസ്തു-  അസറ്റോൺ

തുല്യവേഗത്തിൽ കാറ്റുവീശുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ- ഐസോടാക് 

ടോയ്ലെറ്റ് സോപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി-  പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

രസതന്ത്രത്തിന് രണ്ടുതവണ നൊബേൽ സമ്മാനം നേടിയ വ്യക്തി- ഫ്രെഡറിക് സാങ്കർ

ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയ കൽക്കരി- ആന്ത്രസൈറ്റ്

ഹൈഡ്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന നിറം- നീല

കാലാവസ്ഥാപഠനത്തിനായുള്ള ബലൂണുകളിൽ നിറയ്ക്കുന്ന വാതകം- ഹീലിയം

ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം- യൂറിയ

സിമെൻറ് കണ്ടുപിടിച്ചതാര്- ജോസഫ് ആസ്പിഡിൻ 

കുമിൾനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തു-  തുരിശ് (കോപ്പർ സൾഫേറ്റ്) 

സൂര്യനിൽ നടക്കുന്ന ഊർജപരിവർത്തനം- ന്യൂക്ലിയർ ഫ്യൂഷൻ (അണു സംയോജനം)

കരിമ്പിലടങ്ങിയിരിക്കുന്ന പഞ്ചസാര- സുക്രോസ് 

ഇലക്ട്രിക് കേബിളിൽ ഇൻസുലേറ്ററായി ഉപയോഗിക്കുന്ന റബ്ബർ- നിയോപ്രീൻ 

കാർബൺ മോണോക്സൈഡിന്റെയും നൈട്രജൻറയും മിശ്രിതം- പ്രൊഡ്യൂസർ ഗ്യാസ് 

തത്ത്വജ്ഞാനികളുടെ കമ്പിളി എന്നറിയപ്പെടുന്നത്- സിങ്ക് ഓക്സൈഡ് 

ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല നിറമാക്കുന്നത്- ആൽക്കലി 

അക്വാഫോർട്ടിസ് എന്നറിയപ്പെടുന്ന ആസിഡ്- നൈട്രിക് ആസിഡ് 

ജീവികളുടെ ഡി.എൻ.എയിലും ആർ.എൻ.എയിലും കാണപ്പെടുന്ന മൂലകം- ഫോസ്ഫറസ്

സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം- ലെഡ് (കറുത്തീയം) 

പ്രകാശത്തിൻറ ഗുണത്തെയും സ്വഭാവത്തെയും കുറിച്ചുള്ള പഠനം- ഒപ്റ്റിക്സ് 

ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്നുപൊങ്ങുന്നതിന് കാരണം- പ്ലവക്ഷമബലം 

മെർക്കുറി അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്- ഫ്ലാസ്ക് 

ഗുരുത്വാകർഷണബലത്തിനെതിരേ സൂക്ഷ്മ സുഷിരങ്ങളിലൂടെ ഉയരാനുള്ള ദ്രാവകങ്ങളുടെ കഴിവ്- കേശികത്വം

കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകം- മെർക്കുറി 

വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം- ദൃശ്യപ്രകാശം (Visible Light) 

ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കാനുള്ള യൂണിറ്റ്- പാർസെക് 

തരംഗദൈർഘ്യം കുറഞ്ഞ വർണം- വയലറ്റ് 

പച്ചയും നീലയും നിറങ്ങൾ ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണമേത്- സിയാൻ

വൈദ്യുതധാരയുടെ യൂണിറ്റ്- ആംപിയർ

മരുഭൂമിയിൽ മരിചീക എന്ന പ്രതിഭാസം ഉണ്ടാകാൻ കാരണമാകുന്ന പ്രതിഭാസം- അപവർത്തനം 

തെളിഞ്ഞ രാത്രി മേഘാവൃതമായ രാത്രിയെക്കാൾ തണുത്തിരിക്കാൻ കാരണം- വികിരണം (Radiation) 

ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്- ഹെൻട്രിച്ച് ഹെർട്സ് 

മഴവില്ലിന്റെ ഏറ്റവും ഉള്ളിലായി കാണപ്പെടുന്ന നിറം- വയലറ്റ് 

ഘടകവർണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കും എന്ന് കണ്ടെത്തിയത്- ഐസക് ന്യൂട്ടൺ 

MASER പൂർണ രൂപമെന്ത്- മൈക്രോ വേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുകയും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ കണ്ണിന്റെ ന്യൂനത- ഹ്രസ്വദൃഷ്ടി 

ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം- ഖരം

ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്ദത്തിന് കാരണം- സോണിക് ബും 

കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം- ഫാത്തോമീറ്റർ 

ഐസിൻറ ദ്രവണാങ്കം എത്ര- 0°C (273.15 K) 

കരക്കാറ്റിനും കടൽക്കാറ്റിനും കാരണം- സംവഹനം 

താപധാരിത (Heat Capacity)- യുടെ യൂണിറ്റ്- ജൂൾ/കൽവിൻ

പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന താപനില- 120°C

മിന്നൽരക്ഷാചാലകം കണ്ടുപി ടിച്ചത്- ബെഞ്ചമിൻ ഫ്രാങ്ക്ളിൻ 

ഇലക്ട്രിക് ഫ്യൂസ് വയറിലെ ഘടകങ്ങൾ-  ട്വിൻ, ലെഡ് 

പ്രത്യാവർത്തിധാരാ വൈദ്യുതിയെ (Alternating Current) നേർധാരാ വൈദ്യുതി (Direct Current) ആക്കുന്ന പ്രവർത്തനം- റെക്ടിഫിക്കേഷൻ 

ഒരു ബൾബിൽ നൈട്രജൻ വാതകം നിറച്ചാൽ ബൾബിൻറ നിറമെന്ത്- ചുവപ്പ് 

ട്രാൻസ്ഫോമറിൻറ പ്രവർത്തനതത്ത്വം- മ്യൂച്വൽ ഇൻഫെക്ഷൻ

ഗാർഹിക സർക്യൂട്ടിലെ ന്യൂട്രൽ വയറിൻറെ നിറം- കറുപ്പ്/നീല 

ഇലക്ട്രോണുകളുടെ സഹായത്താൽ വൈദ്യുതപ്രവാഹം സാധ്യമാക്കുന്ന അർധചാലകങ്ങൾ- N ടൈപ്പ് അർധചാലകങ്ങൾ 

പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം- ന്യൂക്ലിയർ ബലം 

വിദൂരവസ്തുക്കളുടെ കൃത്യമായ സ്ഥാനനിർണയത്തിന് ഉപയോഗിക്കുന്ന സംവിധാനം- റഡാർ 

ഖരാവസ്ഥയിലുള്ള സ്നേഹകം (Lubricant) ഏത്- ഗ്രാഫൈറ്റ് 

ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം- ഹൈഡ്രോമീറ്റർ

1 കുതിരശക്തി = ______ വാട്ട്- 746

ചവണ, ചൂണ്ട എന്നിവ എത്രാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്- മൂന്ന്

ഫാനിൽ നടക്കുന്ന ഊർജപരി വർത്തനം- വൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നു 

അളവിനൊപ്പം ദിശയും പ്രസ്താവിക്കുന്ന ഭൗതിക അളവുകളാണ്- സദിശ അളവുകൾ 

സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത്- യുറേനിയം 235 

ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനായി ഉപയോഗിക്കുന്ന പ്രകാശകിരണം- അൾട്രാവയലറ്റ് കിരണം 

ആണവ റിയാക്ടറുകളിൽ ന്യൂട്രോണിന്റെ വേഗം കുറയ്ക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങൾ- മോഡറേറ്ററുകൾ (ഗ്രാഫൈറ്റ്, ഘനജലം) 

നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമാകുന്ന പ്രവർത്തനതത്ത്വം- ന്യൂക്ലിയർ ഫ്യൂഷൻ

മോട്ടോർ കാർ കണ്ടുപിടിച്ചത്-  കാൾ ബെൻസ്

വൈദ്യുത പ്രവാഹ തീവ്രത അളക്കുന്ന ഉപകരണം- അമ്മിറ്റർ 

ട്രാൻസിസ്റ്റർ കണ്ടുപിടിച്ചത്- വില്യം ഷോക് ലി 

ആറ്റത്തിൻറ ഘടന കണ്ടുപിടിച്ചതിന് 1922- ൽ നൊബേൽ സമ്മാനം  ലഭിച്ച രസതന്ത്രജ്ഞൻ- നീൽസ് ബോർ

നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസ്സിലെ യാത്രക്കാർ പുറകോട്ട് വീഴുന്നതിന് കാരണം- നിശ്ചലജഡത്വം 

ജലസംഭരണിയിൽ ശേഖരിച്ചു വെച്ചിരിക്കുന്ന ജലത്തിന് ലഭ്യമാകുന്ന ഊർജം- സ്ഥിതികോർജം 

IC ചിപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകങ്ങൾ- ജർമനിയം, സിലിക്കൺ

വർത്തുളപാതയിൽ ചലിക്കുന്ന വസ്തുവിന് വൃത്തികേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ബലം- അഭികേന്ദ്രബലം (Centripetal Force) 

മാഗ്നറ്റിക് ഫ്ളെക്സിൻറ യൂണിറ്റ്- വെബർ

വൈദ്യുതി സിഗ്നലുകളുടെ ശക്തി വർധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം- ആംപ്ലിഫയർ 

സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്- (-40)

ഇലക്ട്രോണിക് സർക്യൂട്ടിൽ വൈദ്യുത പ്രവാഹത്തിനുണ്ടായ മാറ്റങ്ങളെ എതിർക്കുവാൻ കഴിവുള്ള കമ്പി ചുരു- ഇൻഡക്ടർ 

മനുഷ്യൻറ ശ്രവണപരിധിയിലും താഴ്സന്നശബ്ദം-  ഇൻഫ്രോ സോണിക് സൗണ്ട് (20Hz- ൽ താഴെ) 

മാഗ്ഫൈയിങ് ഗ്ലാസായി കോൺവെക്സ് ലെൻസ് പ്രകാശവേഗം ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയത്- ലിയോൺ ഫുക്കാൾട്ട് 

വൈറ്റ് ടാർ എന്നറിയപ്പെടുന്നത്-
നാഫ്തലിൻ 

സ്വർണത്തിൻറ ദ്രവണാങ്കം- 1064°C 

'സൗരകളങ്കങ്ങൾ' ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ- ഗലിലിയാ 

ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- 
ആൽബർട്ട് ഐൻസ്റ്റീൻ 

താപവും ഊഷ്മാവും അവയുടെ ഊർജവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം- തെർമോഡൈനാമിക്സ്

ഗ്യാസ് സിലിൻഡറുകളിൽ പാചക വാതകത്തിൻറ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം- ഈഥൈൽ മെർക്കാപ്റ്റൻ 

എഥനോൾ, മെഥനോൾ ഇവയുടെ മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രെക്രിയ-  അംശിക സ്വേദനം(Fractional Distillation)

നീല പ്രകാശത്തിൽ ചുവന്ന പൂവിൻറെ നിറം എന്ത്- കറുപ്പ്

No comments:

Post a Comment