ബംഗാൾ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ 1905 ഒക്ടോബർ 16- ന് 'ബംഗാളിന്റെ തകർക്കപ്പെടാനാവാത്ത ഏകതയുടെ പ്രതീകമായി കൊൽക്കത്തയിൽ ഫെഡറേഷൻ ഹാളിന് തറക്കല്ലിട്ടത്- ആനന്ദ് മോഹൻ ബാസ്
'ബൃഹദ് സംഹിത' രചിച്ചത്- വരാഹമിഹിരൻ
ലോകത്തിലെ ഏറ്റവും പഴക്കമു ള്ള റെയിൽവേ സ്റ്റേഷൻ- ലിവർപൂൾ റോഡ് റെയിൽവ സ്റ്റേഷൻ (ബ്രിട്ടൺ)
'വേൾഡ് വൈഡ് ഫണ്ട് ഫോർ നാച്വറിൻറ' ചിഹ്നത്തിൽ കാണുന്ന മൃഗം- ജയൻറ് പാണ്ട (Gaint Panda)
'ഡച്ച് ധൈര്യം' (Dutch Courage) എന്നറിയപ്പെടുന്നത് എന്താണ്- മദ്യപാനത്താൽ ആർജിതമാകുന്ന ധൈര്യം
'റെഡ് സ്ക്വയർ' (Red square) ഏത് നഗരത്തിലാണ്- മോസ്‌കോ
ചാൾസ് ഡാർവിൻറ പഠനങ്ങളിലൂടെ പ്രശസ്തി നേടിയ 'ഗാലപ ഗോസ് (Galapagos) ദ്വീപുകൾ' ഏത് രാജ്യത്തിൻറെ ഭാഗമാണ്- ഇക്വഡോർ
'ഹോൺ ഓഫ് ആഫ്രിക്ക' (Horn of Africa) എന്നറിയപ്പെടുന്നത് ആഫ്രിക്കൻ വൻകരയുടെ ഏത് ഭാഗമാണ്- കിഴക്ക്
'ബ്രിഡ്ജ് ഓഫ് സൈസ്' (Bridge of sighs) എവിടെയാണ്- വെനീസ് (ഇറ്റലി)
'ലോറൻസ് ഓഫ് അറേബ്യ' (Lawrence of Arabia) എന്നറിയപ്പെടുന്ന സൈനികനും പണ്ഡിതനുമായ ബ്രിട്ടീഷുകാരൻ- തോമസ് എഡ്വർഡ് ലോറൻസ്
ജാപ്പനീസ് ആയോധനകലയായ ജൂഡോയുടെ പിതാവ് എന്നറിയപ്പെടുന്നത്- ഡോ. ജിഗോറോ കാനോ
ഏത് വസ്തുവിൻറെ അന്താരാഷ്ട്ര വലുപ്പത്തെ കുറിക്കുന്ന പദമാണ് 'A4'- കടലാസ്
റോമൻ അടിമയായിരുന്ന ആൻ ഡ്രോക്ളിസ് ഏത് മൃഗവുമായിട്ടാണ് ചങ്ങാത്തം പുലർത്തിയിരുന്നത്- സിംഹം
'യു സെഡ് ഇറ്റ്' (You said it) എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്നത്- ആർ.കെ. ലക്ഷ്മൺ
ആറുമാസത്തിൽ താഴെ മാത്രം ഇന്ത്യയുടെ ഉപപ്രധാനമന്ത്രിപദം വഹിച്ചത്- വൈ.ബി. ചവാൻ
ഒരുമണിക്കൂറിൽ താഴെ മാത്ര പ്രസിഡൻറ് പദവി വഹിച്ച വ്യക്തിയാണ് പെഡ്രോ ലസ്കുറൈൻ (Pedro Lascurain). 1913- ൽ ഏത് രാജ്യത്താണ് ഇദ്ദേഹം പ്രസിഡൻറ് പദവി വഹിച്ചത്- മെക്സിക്കോ
1858- ൽ നൈൽ നദിയുടെ ഉദ്ഭവം കണ്ടുപിടിച്ച ഇംഗ്ലീഷുകാരൻ- John Hanning Speke
'വലിയ ആപ്പിൾ' (The Big Apple) എന്ന് ഇരട്ടപ്പേരുള്ള നഗരം- ന്യൂയോർക്ക്
കവിയും എഴുത്തുകാരനും ചിത്രകാരനുമായിരുന്ന ഖലീൽ ജിബ്രാന്റെ ജന്മരാജ്യം- ലബനൻ
ദക്ഷിണ പസഫിക്കിലെ ദ്വീപുരാജ്യമായ ഫിജി (Fiji)- യുടെ പ്രധാനമന്ത്രിയായ ഇന്ത്യൻ വംശജൻ- മഹേന്ദ്ര ചൗധരി
'ഈശ്വരനെ സേവിക്കാനുള്ള മാർഗം മനുഷ്യനെ സേവിക്കലാണ്' എന്ന് ഉദ്ഘോഷിച്ച സംഘടന- ശ്രീരാമകൃഷ്ണ മിഷൻ
ഉൽഗുലൻ എന്നുകൂടി അറിയപ്പെടുന്ന ഗോത്രവർഗ കലാപം നയിച്ചത്- ബിർസമുണ്ട
നാനാസാഹേബിന്റെ ജീവിതം ആധാരമാക്കി മനോഹർ മൽഗോങ്കർ രചിച്ച ഇംഗ്ലീഷ് നോവൽ- ദ ഡെവിൾസ് വിൻഡ് (The Devil's wind)
1893- ൽ ബ്രിട്ടീഷ് ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും വേർതിരിച്ചുകൊണ്ട് അതിർത്തിരേഖ നിർണയിച്ചത്- മോർട്ടിമർ ഡ്യൂറൻറ്
ടിപ്പുസുൽത്താൻ മരണപ്പെട്ടത് എത്രാമത്തെ മൈസൂർ യുദ്ധത്തിലാണ്- നാലാം മൈസൂർ യുദ്ധം
മഹാത്മജി നയിച്ച ദണ്ഡിമാർച്ച് എത്രദിവസം നീണ്ടുനിന്നു- 24 ദിവസം
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോഴ്സ്' ആരംഭിച്ചത്- പി.സി. റോയ്
രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടനിൽ അധികാരത്തിൽ വന്ന രാഷ്ട്രീയകക്ഷി- ലേബർ പാർട്ടി
1929- ൽ 'ദീപാവലി ഡിക്ലറേഷൻ' പ്രഖ്യാപിച്ച ബ്രിട്ടീഷ് വൈസ്രോയി- ഇർവിൻ പ്രഭു
രണ്ട് കഥാകാരന്മാർ 'പൂവമ്പഴം' എന്ന പേരിൽ കഥ എഴുതിയിട്ടുണ്ട്. ആരൊക്കെ- കാരൂർ നീലകണ്ഠപിള്ള, വൈക്കം മുഹമ്മദ് ബഷിർ
സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ- ചിഫ് സെക്രട്ടറി
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത വ്യക്തി- എം.വി. രാഘവൻ (ഏഴ് മണ്ഡല ങ്ങൾ)
ആനയുടെ ഉത്പത്തിവിവരങ്ങളും ഗജ ചികിത്സാക്രമങ്ങളും അടങ്ങിയ 'മാതംഗലീല' എന്ന സംസ്കൃത ഗ്രന്ഥം രചിച്ചത്- തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത്
ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റെ ആസ്ഥാനം- കൊല്ലം
'വീടും തടവും' ആരുടെ ചെറുകഥാ സമാഹാരമാണ്- ആനന്ദ്
തരാന (Tarana) ഏത് സംഗീത വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഹിന്ദുസ്ഥാനി സംഗീതം
നോത്രദാമിലെ കൂനൻ (Hunchback of Notre Dame) എന്ന ഫ്രഞ്ച് നോവൽ രചിച്ചത്- വിക്ടർ ഹ്യൂഗോ
'പ്രവ്ദ'(Pravda) ഏത് രാജ്യത്തെ ദിനപത്രമാണ്- റഷ്യ
സ്വർണ്ണവാഹിനി (Swarnavahini) ഏത് രാജ്യത്തെ ടെലിവിഷൻ ചാനലാണ്- ശ്രീലങ്ക
ഏത് രാജ്യത്തിൻറ ഔദ്യോഗിക ഭാഷയാണ് 'ഖമർ' (Khmer)- കംബോഡിയ
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ (Cannes) ചലച്ചിത്രോത്സവം ആരംഭിച്ച വർഷം- 1946 (ഫ്രാൻസ്)
'ഘോഷയാത്ര' എന്ന ആത്മകഥാ ഗ്രന്ഥം രചിച്ചത്- ടി.ജെ.എസ്. ജോർജ്
മലയാളത്തിലെ ഏറ്റവും ബൃഹത്തായ സാഹിത്യ ചരിത്രഗ്രന്ഥം- കേരള സാഹിത്യ ചരിത്രം (ഉള്ളൂർ എസ്. പരമേശ്വരയ്യർ)
'ട്വൻറി 20' ക്രിക്കറ്റിന്റെ ജന്മദേശം- ഇംഗ്ലണ്ട്
ആരുടെ അവസാന വാക്കുകളാണ് 'ബ്രൂട്ടസേ നീയും' (You too Brutus)- ജൂലിയസ് സീസർ
'തെമ്മാടികളുടെ അവസാന രക്ഷാമാർഗമാണ് രാജ്യസ്നേഹം' (Patriotism is the last refuge of a scoundral) എന്ന് പറഞ്ഞത്- സാമുവൽ ജോൺസൺ
ഏതുവർഷമാണ് ബർമയെ (മ്യാൻമാർ) ബ്രിട്ടീഷിന്ത്യയിൽ നിന്ന് വേർപ്പെടുത്തിയത്- 1937
'ഏഷ്യയുടെ കവാടം' എന്നറിയപ്പെടുന്നത്- ഫിലിപ്പീൻസ്
ഇന്ത്യയിൽ ശരത്കാലം (Autumn season) അനുഭവപ്പെടുന്നത്- സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ
'മഹാകാളി സന്ധി' ഏത് രാജ്യ ങ്ങൾ തമ്മിലാണ്- ഇന്ത്യ-നേപ്പാൾ
യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ (യു.ജി.സി.) ആസ്ഥാനം- ന്യൂഡൽഹി
പാനിപ്പത്തിൻറ പൗരാണിക നാമം- പാണ്ഡവപ്രസ്ഥ (Pandava prastha)
'കപ്പലുകളുടെ സ്മശാന'മെന്നറിയപ്പെടുന്ന അലാങ് (Alang) കപ്പൽപൊളിക്കൽ കേന്ദ്രം ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്
'തമാശ' (Tamasha) ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്- മഹാരാഷ്ട്ര
ദക്ഷിണപൂർവേഷ്യയിലെ 10 രാജ്യങ്ങൾ അടങ്ങുന്ന 'ആസിയാൻ' (ASEAN) സംഘടനയുടെ ആസ്ഥാനം- ജക്കാർത്ത (ഇൻഡൊനീഷ്യ)
'ഇൻറർ സർവീസസ് ഇന്റലിജൻസ്' (ISI) ഏതുരാജ്യത്തിൻറ രഹസ്യാന്വേഷണ ഏജൻസിയാണ്- പാകിസ്താൻ
ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ മുഖ്യമന്ത്രി- മായാവതി (യു.പി.)
'ഗ്രേറ്റ് ഇന്ത്യൻ ഡെസെർട്ട്' എന്നറിയപ്പെടുന്നത്- ഥാർ (Thar) മരുഭൂമി
'ഏഷ്യയിലെ ലോഡ്സ്' (Lords of Asia) എന്നറിയപ്പെടുന്ന ക്രിക്കറ്റ് സ്റ്റേഡിയം- ഈഡൻ ഗാർഡൻസ് (കൊൽക്കത്ത)
No comments:
Post a Comment