Tuesday, 12 May 2020

General Knowledge Part- 7

'സബേന' (Sabena) ഏത് രാജ്യത്തിൻറ വിമാനസർവീസാണ്- ബെൽജിയം 


മിസ് മാർപ്പിൾ (Miss Marple) എന്ന കുറ്റാന്വേഷണ വനിതാ കഥാപാത്രത്തിന്റെ സ്രഷ്ടാവ്- അഗതാ ക്രിസ്റ്റി


ഝലം നദിയുടെ പൗരാണിക നാമം- വിറ്റാസ്റ്റ് (ഹൈഡാസ്പസ് എന്ന് ഗ്രീക്ക് നാമം) 


സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്നത്- ലിബർട്ടി ഐലൻഡ്, ന്യൂയോർക്ക് 


'49 പാരലൽ' ഏത് രാജ്യങ്ങളെയാണ് വേർതിരിക്കുന്നത്- യു.എസ്.എ, കാനഡ 


ചൈനയുടെ ഒരു പ്രത്യേക ഭരണ മേഖലയായ ഹോങ് കോങ്ങിന്റെ തലസ്ഥാനം- വിക്ടോറിയ (City of Victoria) 


1917- ൽ ഒന്നാം ലോകമഹായുദ്ധത്തിനിടെ, ചാരവൃത്തി ആരോപിച്ച് ഫ്രഞ്ച് ഭരണകുടം വെടിവെച്ചു. കൊന്ന ഡച്ച് നർത്തകി- Mata Hari


കുറ്റാന്വേഷണത്തിലൂടെ തന്റെ  കക്ഷികളുടെ കേസുകളുടെ കുരുക്കഴിക്കുന്ന പെറി മേസൺ (Perry Mason) എന്ന അഭിഭാഷകകഥാ പാത്രത്തിന്റെ സ്രഷ്ടാവ്- ഏൾ സ്റ്റാൻലി ഗാർഡ്നർ 


'ലാ ജിയോകോൺഡ' (La Gioconda) എന്നുകൂടി അറിയപ്പെടുന്ന പ്രസിദ്ധമായ ചിത്രം- മൊണാ ലിസ 


1967 ഒക്ടോബർ 9- ന് ബൊളീവിയയിൽ വെച്ച് വധിക്കപ്പെട്ട വിപ്ലവകാരിയായ ഏണസ്റ്റോ ചെഗുവേര ജനിച്ചത് ഏത് രാജ്യത്താണ്- അർജന്റിന


ഷെർലക് ഹോംസ് എന്ന കഥാ പാത്രത്തെ ആർതർ കോനൻ ഡോയൽ ആദ്യമായി അവതരിപ്പിച്ചത് ഏത് നോവലിലൂടെയാണ്- 'എ സ്റ്റഡി ഇൻ സ്കാർലറ്റ് (1887) 


ഇന്ത്യയിൽ വസന്തകാലം അനുഭവപ്പെടുന്നത്- മാർച്ച്, ഏപ്രിൽ 


ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി എത്ര സമയമേഖലകളായാണ് ലോകത്തെ തിരിച്ചിട്ടുള്ളത്- 24


'സംസ്കാരത്തിന്റെ തൊട്ടിൽ' എന്നറിയപ്പെടുന്ന മെസൊപ്പൊട്ടേമിയ ഇപ്പോൾ ഏത് രാജ്യത്താണ്- ഇറാഖ് 


1867- ൽ റഷ്യയിൽ നിന്ന് യു. എ. സ്.എ. വിലയ്ക്കുവാങ്ങിയ പ്രദേശം- Alaska


'ബ്രസ്റ്റ് സ്ട്രോക്' (Breast Stroke) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- നീന്തൽ 


'ഫ്രഞ്ച് ലീവ്' (French leave) എന്ന പദത്തിലൂടെ എന്താണ് അർഥമാക്കുന്നത്- അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ  


പത്തുപ്രാവശ്യം ഓക്സിജൻ സിലിൻഡറില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കിയത്- ആങ് റിത ഷേർപ (Ang Rita Sherpa)


ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുനിസിപ്പൽ കോർപ്പറേഷനായ മദ്രാസ് (ചെന്നൈ) മുനിസിപ്പൽ കോർപ്പറേഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന്- 28 സെപ്റ്റംബർ 1688 


ചൈനയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ- സർദാർ കെ.എം. പണിക്കർ 


ഗോവ സംസ്ഥാനത്തിന്റെ  ഔദ്യോഗികഭാഷ- കൊങ്കണി 


ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യ സംസ്കൃത ചലച്ചിത്രം- ആദിശങ്കരാചാര്യ (സംവിധാനം- ജി.വി. അയ്യർ, 1983) 


ഇന്ത്യയിലെ ആദ്യ ഭരത് അവാർഡ് ജേതാവ്- ഉത്തംകുമാർ 


'യെരെവാൻ' (Yerevan) ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്- അർമീനിയ 


'കുളു താഴ്വര' ഏത് സംസ്ഥാനത്താണ്- ഹിമാചൽപ്രദേശ് 


ഹെർമൻ ഗുണ്ടർട്ടിന്റെ ജന്മദേശം- ജർമനി


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം- ഗുജറാത്ത് 


ഏത് മഹാസമുദ്രത്തിലാണ് ക്യൂബ സ്ഥിതിചെയ്യുന്നത്- അറ്റ്ലാന്റിക് 


അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ആദ്യത്തെ വനിതാ ജഡ്മി- റാസലിൻ ഹിഗ്ഗിൻസ്  


'മഞ്ഞുതീനി' എന്നർഥം വരുന്ന പ്രാദേശിക വാതം ഏത്- ചിനൂക്ക്  


ധരാതലീയ (Topographic) ഭൂപടങ്ങളിൽ കിഴക്ക്-പടിഞ്ഞാറൻ ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന ചുവന്നരേഖകൾ അറിയപ്പെടുന്ന പേര്- നോർത്തിങ്സ് (Northings) 


ഇന്ത്യയിൽ മാനവ വിഭവശേഷി വികസന മന്ത്രാലയം ആരംഭിച്ച വർഷം- 1985


'കുതിര അക്ഷാംശം' (Horse Latitude) എന്നറിയപ്പെടുന്ന മർദ മേഖല- ഉപോഷ്ണ ഉച്ചമർദമേഖല 


'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്- എസ്.കെ. പൊറ്റെക്കാട്ട് 


'വാൾസ്ട്രീറ്റ്' എവിടെയാണ്- ന്യൂയോർക്ക് 


ഭുവനേശ്വറിന് മുൻപ് ഒഡിഷയുടെ തലസ്ഥാനം ഏതായിരുന്നു- കട്ടക്ക് 


ഇന്ത്യയിലെ ആദ്യത്തെ 'സ്നേക് പാർക്ക്' ഏതാണ്- ഗ്വിണ്ടി, ചെന്നെ


സ്വാതന്ത്ര്യം നേടുന്നത് സംബന്ധിച്ച് കോൺഗ്രസിനും മുസ്ലിം ലീഗിനും ഇടയിൽ നിലനിന്ന രാഷ്ട്രീയസ്തംഭനാവസ്ഥ പരിഹരിക്കുന്നതിനായി സി. രാജഗോ പാലാചാരി 1944- ൽ മുന്നോട്ടു വെച്ച നിർദേശം അറിയപ്പെടുന്ന പേര്- സി.ആർ. (രാജാജി) ഫോർമുല 


'ഭാഗ്യനഗർ' ഇപ്പോൾ അറിയപ്പെടുന്ന പേര്- ഹൈദരാബാദ് 


'ഒളപ്പമണ്ണ' എന്ന പേരിൽ അറിയപ്പെടുന്ന കവി- സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്


ഒട്ടകത്തിന്റെ ശരാശരി ആയുർ ദൈർഘ്യം- 40-50 വർഷം


മാജിക് രൂപംകൊണ്ടത് ഏതു രാജ്യത്താണ്- പുരാതന ഗ്രീസ്  


പാകിസ്താന്റെ ഔദ്യോഗിക നാമം- ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ 


ഏതു മേഖലയിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു ഡോ. എ.ടി. കോവൂർ- യുക്തിവാദം (Rationalism) 


'വനാഞ്ചൽ' എന്നുകൂടി അറിയപ്പെടുന്ന സംസ്ഥാനം- ജാർഖണ്ഡ് 


ബേക്കേഴ്സ് ഡസൻ എത്രയാണ്- 13 


അക്യൂപങ്ചർ ചികിത്സ ഉടലെടുത്ത രാജ്യം- ചൈന 


ഓപ്പൺ ഹൗസ് (Open house) എന്ന പദ പ്രയോഗം കൊണ്ട് അർഥമാക്കുന്നത്- ഏവർക്കും സ്വാഗതം 


കെ.എൽ.എം. ഏത് രാജ്യത്തിന്റെ  എയർലൈൻസാണ്- നെതർലൻഡ്സ് 


ഹവായ് ദ്വീപുകൾ മുൻകാലത്ത് അറിയപ്പെട്ടിരുന്ന പേര്- സാൻഡ് വിച്ച് (Sandwich) ദ്വീപുകൾ 


യു.എസിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചിഹ്നം- ആന 


പി.സി. സർക്കാർ ആരായിരുന്നു- മാന്ത്രികൻ 


കരാട്ടെ (Karate) എന്ന വാക്കിന്റെ അർഥം- ഒഴിഞ്ഞ കൈ 


പാമ്പുകളെ ഭയക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്- ഒഫിഡിയോ ഫോബിയ (Ophidiophobia) 


എച്ച്.എം.വൈ. ബ്രിട്ടാനിയ എന്താണ്- ബ്രിട്ടീഷ് രാജ്ഞിയുടെ ഉല്ലാസ നൗക 


ചൈനയിൽ ടിയാൻമെൻ സ്ക്വയർ പ്രക്ഷോഭം നടന്ന വർഷം- 1989


തെലുഗുദേശം പാർട്ടി രൂപവത്കരിച്ചത്- എൻ.ടി. രാമറാവു 


മുഗൾ രാജകുമാരിയായ ജഹ നാരാ ബീഗം 1650- ൽ രൂപകല്പനചെയ്ത വ്യാപാരകേന്ദ്രം- ചാന്ദ്നി ചൗക്ക് (ഡൽഹി)


ഇന്ത്യയിലാദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം (1980)


ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ മലയാള നടൻ- അച്ചൻകുഞ്ഞ് (ചിത്രം- ലോറി)


നാഷണൽ ബുക്ക് ട്രസ്റ്റിൻറ ഇപ്പോഴത്തെ ചെയർമാൻ- ഗോവിന്ദ് പ്രസാദ് ശർമ


മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ 'ബാലൻ' സംവിധാനം ചെയ്തത്- എസ്. നൊട്ടാണി

No comments:

Post a Comment