Sunday, 24 May 2020

Previous Questions Part- 7

1. അമേരിക്കൻ ഐക്യനാടുകൾ കൂടാതെ പ്രസിഡൻന്റിന്റെ  ഔദ്യോഗിക വസതിക്ക് വൈറ്റ് ഹൗസ് എന്ന് പേരുള്ള രാജ്യം- കിർഗിസ്താൻ 
  • അമേരിക്കൻ പ്രസിഡന്റിന്റെ  ഗ്രാമീണവസതിയാണ് ക്യാമ്പ് ഡേവിഡ്. 
2. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെ സ്വാധീനിച്ച നോവൽ- അങ്കിൾ ടോംസ് ക്യാബിൻ 
  • ഹാരിയറ്റ് ബീച്ചർ സ്റ്റോവ് ആണ് രചയിതാവ്. 
  • നവോത്ഥാനത്തെ സ്വാധീനിച്ച ഡാന്റെയുടെ കൃതിയാണ് ഡിവൈൻ കോമഡി. 
3. ഇംഗ്ലണ്ടിൽ മഹത്തായ വിപ്ലവം നടന്ന വർഷം- 1688
  •  ഈ വിപ്ലവം രക്തരഹിതവിപ്ലവം എന്നും അറിയപ്പെടുന്നു. 
4. വെൽവെറ്റ് വിപ്ലവം നടന്ന രാജ്യം-ചെക്കാസ്ലാവാക്യ (1989) 
  • ടുലിപ് വിപ്ലവം നടന്നത് കിർഗിസ്താനിൽ (2005). 
  • ഓറഞ്ച് വിപ്ലവം (2004) അരങ്ങേറിയ രാജ്യം യുക്രൈൻ 
5. ചെങ്കിസ്ഖാന്റെ ആക്രമണ ഭീഷണി നേരിട്ട ഡൽഹി സുൽത്താൻ- ഇൽത്തുമിഷ് 


6. തിമൂർ ഇന്ത്യ ആക്രമിച്ച സമയത്തെ തുഗ്ലക് ഭരണാധികാരി- നസറുദ്ദീൻ മുഹമ്മദ് 


7. ജഹൻപന നഗരത്തിന്റെ സ്ഥാപകൻ- മുഹമ്മദ് ബിൻ തുഗ്ലക് 
  • ദിനപന നഗരം സ്ഥാപിച്ചത് ഹുമയൂൺ
8. കൊറിയ എന്ന പേരിൽ ജില്ലയുള്ള ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഢ്

  • കൊച്ചി എന്ന പേരിൽ തുറമുഖമുള്ള വിദേശ രാജ്യം- ജപ്പാൻ
9. വാസ്കോഡ ഗാമ എന്ന പേരുള്ള സ്ഥലം ഏത് സംസ്ഥാനത്താണ്- ഗോവ 

  • ഡൽഹൗസി എന്നു പേരുള്ള സ്ഥലം ഹിമാചൽപ്രദേശിലാണ് 
10. വിദേശരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ എത്ര- 16
  • കടൽത്തീരമുള്ള സംസ്ഥാനങ്ങൾ ഒമ്പത്. 
  • കടൽത്തീരമോ വിദേശരാജ്യങ്ങളുമായി അതിർത്തിയോ ഇല്ലാത്ത സംസ്ഥാനങ്ങൾ- ഹരിയാണ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, തെലങ്കാന
  • കടൽത്തീരവും വിദേശരാജ്യങ്ങളുമായി അതിർത്തിയും ഉള്ള സംസ്ഥാനങ്ങളാണ് ഗുജറാത്തും പശ്ചിമബംഗാളും. 
11. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്രഭരണപ്രദേശം- ജമ്മുകശ്മീർ
  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണ പ്രദേശം ലക്ഷദ്വീപാണ്. 
12. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം- രണ്ട് (ജമ്മുകശ്മീരും ഡൽഹിയും) 
  • സ്വന്തമായി നിയമ നിർമാണസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങളുടെ എണ്ണം- മൂന്ന് (ജമ്മുകശ്മീർ, ഡൽഹി, പുതുച്ചേരി) 
13. ഏറ്റവും കുറച്ചുകാലം ചീഫ് ഇലക്ഷൻ കമ്മിഷണർ സ്ഥാനം വഹിച്ച വ്യക്തി- വി.എസ്. രമാദേവി 
  • ഏറ്റവും കൂടുതൽകാലം ചീഫ് ഇലക്ഷൻ കമ്മിഷണർ സ്ഥാനം വഹിച്ചത്- കെ.വി.കെ. സുന്ദരം 
14. രാജ്യസഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്കാണ്- ചെയർമാന് (ഉപരാഷ്ട്രപതി) 
  • ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കുന്നത് ലോക്സഭാ സ്പീക്കർക്കാണ്. 
15. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ കായിക താരം- ധാരാ സിങ് (2003)
  • രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ മുഴുവൻസമയ കായികതാരം സച്ചിൻ തെണ്ടുൽക്കറാണ് (2012) 
16. ഇന്ത്യയിൽ കൂറുമാറ്റ നിയമത്തിലൂടെ അയോഗ്യനാക്കപ്പെട്ട ആദ്യ ലോക്സഭാംഗം- ലാൽഡുഹാമ (1988)  
  • ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് എം.പി. സ്ഥാനം നഷ്ടപ്പെട്ട ആദ്യ വ്യക്തിയാണ് റഷീദ് മസൂദ് (രാജ്യസഭ)
17. ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദ സിനിമ- പുണ്ടാലിക് (1912)  
  • പൂർണമായും തദ്ദേശീയമായി നിർമിച്ച ആദ്യ നിശ്ശബ്ദചിത്രം ദാ ദാ സാഹേബ് ഫാൽക്കേയുടെ 'രാജാ ഹരിശ്ചന്ദ്ര' (1913)
  • 'ആലം ആര' ആണ് ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രം (1931) 
18. 'മദർ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്- കാഥറിൻ മേയോ  

  • 'മദർ ഇന്ത്യ' എന്ന സിനിമ സംവിധാനം ചെയ്തത് മെഹബൂബ് ഖാൻ ആണ്. 
19. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ മോർണിങ് സോങ് ഓഫ് ഇന്ത്യ എന്ന പേരിൽ എഴുതിയത്- രബിന്ദ്രനാഥ ടാഗോർ 

  • ദേശീയ ഗീതമായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേ മാതരം ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത് അരവിന്ദഘോഷ് ആണ്. 
20. കാളിദാസന്റെ ആദ്യത്തെ ഖണ്ഡ കാവ്യം- ഋതുസംഹാരം  
  • കാളിദാസൻ രചിച്ച ആദ്യത്ത നാടകം മാളവികാഗ്നിമിത്രം. 
21. മഹാഭാരതത്തിലെ പർവങ്ങളുടെ എണ്ണം- 18
  • രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം- ഏഴ് 
22. 'ആശ്ചര്യമഞ്ജരി' രചിച്ചത്- കുലശേഖര ആഴ്വാർ  
  • 'ആശ്ചര്യചൂഡാമണി'- ശക്തി ഭദ്രൻ
  • 'വിവേകചൂഡാമണി'- ശങ്കരാചാര്യർ 
23. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രചിച്ചത്- വി.ടി. ഭട്ടതിരിപ്പാട് 

  • 'അടുക്കളയിൽ നിന്ന് പാർലമെൻറിലേക്ക്' രചിച്ചത് ഭാരതി ഉദയഭാനു. 
24. ആരുടെ ആത്മകഥയാണ് 'എന്റെ  ജീവിതസ്മരണകൾ- മന്നത്ത് പദ്മനാഭൻ 

  • 'ജീവിതസ്മരണകൾ' എന്ന പേരിൽ ഇ.വി. കൃഷ്ണപിള്ളയും ഐ.സി. ചാക്കോയും കൃതികൾ രചിച്ചിട്ടുണ്ട്. 
25. 'ഇസങ്ങൾക്കപ്പുറം' രചിച്ചത്- എസ്. ഗുപ്തൻ നായർ  

  • 'ഇസങ്ങൾക്കിപ്പുറം' എഴുതിയത് പി. ഗോവിന്ദപ്പിള്ള
26. രതിസാമ്രാജ്യം രചിച്ചത്- നാലപ്പാട്ട് നാരായണമേനോൻ 

  • ആംഗലസാമ്രാജ്യം രചിച്ചത്- എ.ആർ. രാജരാജവർമ  
27. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം രചിച്ചത്- തോപ്പിൽ ഭാസി  

  • 'നിങ്ങളാരെ കമ്യൂണിസ്റ്റാക്കി' രചിച്ചത് സിവിക് ചന്ദ്രനാണ്.  
  • 'നിങ്ങളെന്നെ കോൺഗ്രസാക്കി' എന്ന പുസ്തകം എഴുതിയത് എ.പി. അബ്ദുള്ളക്കുട്ടി 
28. കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ രചിച്ചത്- സ്വദേശാഭിമാനി കെ. രാമകൃഷ പിള്ള 
  • ലെനിന്റെ ലഘുജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് എ.കെ. പിള്ള. 
29. സി.വി. രാമൻപിള്ളയുടെ അപൂർണ നോവൽ- ദിഷ്ടദംഷ്ടം 
  • കേശവദാസന്റെ ജീവിതം ആസ്പദമാക്കി സി.വി. രാമൻ പിള്ള രചിച്ച നോവൽത്രയമാണ് ധർമരാജാ, രാമരാജാബഹദൂർ, ദിഷ്ടദംഷ്ട്രം എന്നിവ. 
30. ഗദ്യവും പദ്യവും ഇടകലർത്തിയുള്ള സാഹിത്യരൂപമേത്- ചമ്പു  
  • മലയാളവും സംസ്കൃതവും ഇടകലർത്തിയുള്ള രചനാരീതിയാണ് മണിപ്രവാളം. 
31. മലയാള പത്ര രംഗത്ത് ഓഫ്സെറ്റ് സംവിധാനം നടപ്പാക്കിയ ആദ്യ പത്രം- ദേശാഭിമാനി (1979)  
  • ഇൻറർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാളപത്രം ദീപിക (1998) 
32. ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരമേത്- സുവർണമയൂരം 
  • കേരളത്തിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരമാണ് 'സുവർണ ചകോരം.' 
33. രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോൾ (1967) ഇ.എം.എസ്. ഏത് മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധാനം ചെയ്തത്- പട്ടാമ്പി  
  • ഒന്നാംവട്ടം മുഖ്യമന്ത്രിയായപ്പോൾ (1957) ഇ.എം.എസ്. പ്രതിനിധാനം ചെയ്തത് നീലേശ്വരം മണ്ഡലത്തെയാണ്. 
34. റബ്ബർബോർഡിന്റെ ആസ്ഥാനം- കോട്ടയം 
  • റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- കോട്ടയം 
35. കെ.എസ്. എഫ്.ഇയുടെ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈസസ്) ആസ്ഥാനം- തൃശ്ശൂർ  
  • കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ആസ്ഥാനം- തിരുവനന്തപുരം 
36. ടുബാക്കോ ബോർഡിന്റെ ആസ്ഥാനം- ഗുണ്ടൂർ (ആന്ധ്രാപ്രദേശ്) 
  • ടുബാക്കോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- രാജമുന്ദ്രി (ആന്ധ്രാപ്രദേശ്) 
37. യാന്ത്രികോർജം വൈദ്യുതോർജ്മാക്കുന്നത്- ഡൈനാമോ
  • വൈദ്യുതോർജം യാന്ത്രി കോർജമാക്കുന്നത് ഇലക്ട്രിക് മോട്ടോർ 
38. ശബ്ദോർജത്തെ വൈദ്യുതോർജമാക്കുന്നത്- മൈക്രാഫോൺ 
  • വൈദ്യുതോർജത്തെ ശബ്ദോർജമാക്കുന്നത് ലൗഡ് സ്പീക്കർ 
39. ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹം- ടങ്സ്റ്റൺ 
  • ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള ലോഹം- മെർക്കുറി (മൈനസ് 39 ഡിഗ്രി സെൽഷ്യസ്) 
40. ഒരു പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസം- പ്രതിഫലനം
  • ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിധ്വനിക്കുന്ന പ്രതിഭാസമാണ് പ്രതിധ്വനി 
41. ഏറ്റവും വലിയ ആറ്റമുള്ള മൂലകം- ഫ്രാൻസിയം 
  • ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം- ഹീലിയം

1 comment: