3. ഏത് രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് 'ബൊവൈൻ സ്പോഞ്ചി ഫോം എൻസഫലോപ്പതി'- ഭ്രാന്തിപ്പശുരോഗം
4. ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ- ഹിപ്നോളജി
5. കാലിത്തീറ്റ, ജൈവവളം എന്നിവയുടെ നിർമാണത്തിനുപയോഗിക്കുന്ന കടൽസസ്യങ്ങൾ ഏതാണ്- ആൽഗകൾ
6. തലച്ചോറിനെയും സുഷുമ്നയെയും ആവരണം ചെയ്ത് കാണുന്ന സ്തരം- മെനിഞ്ചസ്
7. മലമ്പനിക്ക് കാരണമായ രോഗകാരി ഏത്- പ്ലാസ്മോഡിയം വൈവാക്സ്
8. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്ന് അറിയപ്പെടുന്നത്- തെങ്ങ്
9. തേജസ്സ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു- പച്ചമുളക്
10. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്- കടൽമത്സ്യകൃഷി
11. 'ബ്ലാക് വിഡോ' എന്നറിയപ്പെടുന്ന ജീവി ഏത്- ചിലന്തി
12. മാംസ്യ സംശ്ശേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത്- റെബാസാം
13. ഒരു ജീവിയുടെ ജനിതകഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതികവിദ്യ ഏത്- ജെനറ്റിക് എൻജിനിയറിങ്
14. പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണക പ്രോട്ടീൻ- ഫൈറ്റോക്രാം
15. ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതകരോഗം- സിക്കിൾ സെൽ അനീമിയ
16. മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതുകൊണ്ടുണ്ടാകുന്ന രോഗം ഏത്- തിമിരം
17. സെൻട്രൽ ഡ്രഗ് ലബോറട്ടറിയുടെ ആസ്ഥാനം എവിടെയാണ്- കൊൽക്കത്തെ
18. ഐവാഷിൽ അടങ്ങിയിട്ടുള്ള ആസിഡ്- ബോറിക് ആസിഡ്
19. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയ സുഗന്ധവ്യഞ്ജനം- മഞ്ഞൾ
20. സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി- ആഗ്നേയ ഗ്രന്ഥി
21. 'ഫൈക്കസ് റിലീജിയോസ' ഏത് സസ്യത്തിന്റെ ശാസ്ത്രീയനാമമാണ്- അരയാൽ
22. 'വെജിറ്റബിൾ എഗ്ഗ്' എന്നറിയപ്പെടുന്നത്- വഴുതന
23. രക്താർബുദത്തിന് നൽകുന്ന വിൻക്വസ്റ്റിൻ നിർമിക്കുന്നത്- ശവംനാറിയിൽനിന്ന്
24. മൗറീഷ്യസ് എന്തിന്റെ വിത്തിനമാണ്- കൈതച്ചക്ക
25. ഉറുമ്പ് വഴിയുള്ള പരാഗണം അറിയപ്പെടുന്നത്- മിർമിക്കോഫിലി
26. താങ്ങുവേരുകൾ കാണപ്പെടുന്ന സസ്യം- പേരാൽ
27. റൗണ്ട് റെവല്യൂഷൻ ഏത് ഭക്ഷ്യ വസ്തുമായി ബന്ധപ്പെട്ടതാണ്- ഉരുളക്കിഴങ്ങ്
28. പ്രകാശത്തിനനുസരിച്ച് സസ്യങ്ങൾ ചരിഞ്ഞ് വളരുന്നത് അറിയപ്പെടുന്നത്- ഫോട്ടോട്രോപ്പിസം
29. മംപ്സ് എന്ന വൈറസ് ഉമിനീർ ഗ്രന്ഥികൾക്ക് ഉണ്ടാക്കുന്ന രോഗത്തിന്റെ പേര്- മുണ്ടിനീര്
30. സസ്യലോകത്തെ ഉഭയജീവികൾ എന്നറിയപ്പെടുന്നത്- ബ്രയോഫൈറ്റുകൾ
31. ഇലകളുടെ വാട്ടം, പുഷ്പിക്കൽ എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോൺ- അബ്സിസിക് ആസിഡ്
32. ചെടികൾക്ക് നീല, പർപ്പിൾ നിറങ്ങൾ നൽകുന്ന വർണവസ്തു- ആന്തോസയാനിൻ
33. സസ്യങ്ങളിൽ വേര് ആഗിരണം ചെയ്യുന്ന ജലം, പോഷകഘടകങ്ങൾ എന്നിവയെ ഇലകളിൽ എത്തിക്കുന്ന കലകൾ- സൈലം
34. സസ്യങ്ങൾ ATP തന്മാത്രയിലെ ഊർജം ഉപയോഗിച്ച് ഹൈഡ്രജനെ കാർബൺ ഡൈ ഓക്സൈഡുമായി ചേർത്ത് ഗ്ലൂക്കോസാക്കിമാറ്റുന്ന ഘട്ടം അറിയപ്പെടുന്നത്- ഡാർക്ക് റിയാക്ഷൻ (ഇരുണ്ട ഘട്ടം)
35. ഹിസ്റ്റോറിയ ജനറാലിസ് പ്ലാന്റേറം എന്ന പുസ്തകത്തിന്റെ രചയിതാവ്- ജോൺ റേ
36. ഉൽപ്പരിവർത്തന സിദ്ധാന്തം (മ്യൂട്ടേഷൻ തിയറി) ആവിഷ്കരിച്ചത്- ഹ്യൂഗോ ഡീ വ്രീസ്
37. 'ഗാലസ് ഗാലസ് ഡൊമസ്റ്റിക്കസ്' എന്തിന്റെ ശാസ്ത്രീയ നാമമാണ്- കോഴി
38. ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ള ജീവിവർഗം- ഷഡ്പദങ്ങൾ
39. ജീവികൾക്കിടയിലെ ആശയ വിനിമയം സാധ്യമാക്കാൻ കുറഞ്ഞ അളവിൽ ശരീരത്തിൽ നിന്ന് ചുറ്റുപാടിലേക്ക് സ്രവിപ്പിക്കുന്ന രാസവസ്തുക്കൾ- ഫിറമോൺ
40. പയറുവർഗങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാരഘടകം- മാംസ്യം
41. ആർ.എ ൻ.എയിലുള്ളതും ഡി.എൻ.എയിലില്ലാത്തതുമായ നൈട്രജൻ ബേസ്- യുറാസിൽ
42. ടുർണിക്ക (Tourniquet) ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ട പരിശോധനയാണ്- ഡെങ്കിപ്പനി
43. പാർക്കിൻസൺസ് ദിനമായി അറിയപ്പെടുന്നത്- ഏപ്രിൽ 11
44. തലമുടിയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്- ട്രൈക്കോളജി
45. സ്ത്രീകളിൽ ലിംഗക്രാമസോമിൽ ഒന്ന് കുറയുന്ന അവസ്ഥ- ടർണർ സിൻഡ്രം
46. ജർമൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം- റൂബെല്ല
47. വയറു കടിക്ക് കാരണമായ പ്രോട്ടോസോവ- എൻറമീബ ഹിസ്റ്റാളിറ്റിക്ക
48. ജീവകം ഡി- യുടെ ശാസ്ത്രീയ നാമം- കാൽസിഫെറാൾ
49. ബെനഡിക്ട് ടെസ്റ്റിൽ പഞ്ചസാരയുടെ സാന്നിധ്യം ഉണ്ടെങ്കിൽ ലഭിക്കുന്ന നിറം- ബ്രിക്ക് റെഡ് കളർ
50. പ്രതിരോധ കുത്തിവെയ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ- വൈറ്റമിൻ എ
51. 'നിശ്ശബ്ദനായ കാഴ്ചശക്തി അപഹാരി' എന്നറിയപ്പെടുന്ന രോഗം- ഗ്ലോക്കോമ
52. ഛർദിയും വയറിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദേശിക്കുന്ന പാനീയമേത്- ഒ.ആർ.എസ്. ലായനി
53. തെറോക്സിൻ ഉത്പാദനം കുറയുന്നതുമൂലം കുട്ടികളിൽ വളർച്ച മുരടിക്കുന്ന രോഗം- ക്രട്ടനിസം
54. ഇലകളിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാവിന്യാസമാണ്- ജാലിക സിരാവിന്യാസം
55. മരണശേഷം ശരീരപേശികൾ ചലിക്കാതെ ദൃഢമാകുന്ന അവസ്ഥ- റിഗർ മോർട്ടിസ്
No comments:
Post a Comment