Thursday, 7 May 2020

General Knowledge World Part- 3

ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ
റോമൻ ചക്രവർത്തി- കോൺസ്റ്റന്റൈൻ   


റോമാസാമ്രാജ്യത്തിൻറെ ഔദ്യോഗിക മതം ക്രിസ്തുമതമാക്കിയ റോമൻ ചക്രവർത്തി- തിയോഡോസിയസ് I 


അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടം- 1861-1865 


അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെ സ്വാധീനിച്ച ഹാരിയറ്റ് ബീച്ചർ സ്റ്റോവ് രചിച്ച നോവൽ- അങ്കിൾ ടോംസ് കാബിൻ 


ജനാധിപത്യത്ത 'ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞെഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവൺമെൻറ്' എന്ന് നിർവചിച്ച എബ്രഹാം ലിങ്കണിൻറ പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടന്ന വർഷം- 1863


അമേരിക്കയിൽ സമ്പൂർണമായി അടിമത്തം നിരോധിച്ച വർഷം- 1865 


അമേരിക്കയിൽ അടിമത്വം നിരോധിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ്- എബ്രഹാം ലിങ്കൺ 


യൂറോപ്യൻ കോളനി സാമ്രാജ്യത്തിൽ നിന്ന് മോചനം നേടിയ ആദ്യ രാജ്യം- അമേരിക്ക 


1898-ലെ സ്പാനിഷ്-അമേരിക്കൻ യുദ്ധം നടന്നത് ഏത് രാജ്യത്താണ്- ക്യൂബ 


ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് അമേരിക്കൻ പ്രസിഡൻറായ ആദ്യ വ്യക്തി- ജോൺ എഫ്. കെന്നഡി


അമ്പത് സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന ഒരു ഫെഡറൽ
സ്റ്റേറ്റാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. ഇതിൽ അമേരിക്കയുടെ മെയിൻ ലാൻഡിൽ ഉൾപ്പെടാത്ത രണ്ട് സ്റ്റേറ്റുകൾ ഏതെല്ലാം- അലാസ്ക, ഹവായ്  

  • അമേരിക്കയിലെ 49-ാമത്തെ സ്റ്റേറ്റാണ് അലാസ്ക
  • അമേരിക്കയിലെ അവസാനത്തെയും അമ്പതാമത്തെയും സ്റ്റേറ്റാണ് ഹവായ് 
റെയിൻബോ സ്റ്റേറ്റ് (Rainbow State) എന്നും പസിഫിക്കിലെ പാരഡൈസ് എന്നും അപരനാമമുള്ള അമേരിക്കൻ സ്റ്റേറ്റ്- ഹവായ് 


അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ സ്റ്റേറ്റ്- അലാസ്ക 


ഗോൾഡൻ സ്റ്റേറ്റ് എന്ന
അപരനാമമുള്ള അമേരിക്കൻ സ്റ്റേറ്റ്- കാലിഫോർണിയ 


അമേരിക്കൻ ഭരണഘടനയുടെ ആദ്യത്തെ പത്ത് ഭേദഗതികൾ ഒരുമിച്ച് ______ എന്നറിയപ്പെടുന്നു- ബിൽ ഓഫ് റൈറ്റ്സ് 


അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി- മാർട്ടിൻ ലൂതർ കിങ് 


'എനിക്കൊരു സ്വപ്നമുണ്ട്' എന്ന് പ്രസിദ്ധമായ പ്രസംഗം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു- മാർട്ടിൻ ലൂഥർ കിങ് 


1968 ഏപ്രിൽ 4- ന് മാർട്ടിൻ ലൂഥർകിങ്ങിനെ വധിച്ചതാരാണ്- ജെയിംസ് ഏൾ റേ (James Earl Ray) 


നൂറുശതമാനം ഇലക്ട്രൽ വോട്ടുകളും നേടി വിജയിച്ച ഏക അമേരിക്കൻ പ്രസിഡൻറ്- ജോർജ് വാഷിങ്ടൺ 


വധിക്കപ്പെട്ട ആദ്യ യു.എസ്. പ്രസിഡൻറ്- എബ്രഹാം ലിങ്കൺ (1865) 


എബ്രഹാം ലിങ്കൻറ ഘാതകൻ ആരായിരുന്നു- ജോൺ വിൽക്സ് ബൂത്ത് 


ഇംഗ്ലണ്ടിൽ അടിമത്തം അവസാനിപ്പിച്ച വർഷം- 1833  


ജോൻ ഓഫ് ആർക്ക് വധിക്കപ്പെട്ട വർഷം- 1431 


'നൂറ് ബയണറ്റുകളെക്കാൾ ശക്തിയുള്ളവയാണ് നാല് പത്രങ്ങൾ' ഇങ്ങനെ അഭിപ്രായപ്പെട്ടതാരാണ്- നെപ്പോളിയൻ ബോണപ്പാർട്ട് 


രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ സോവിയറ്റ് യൂണിയൻ ഭരണാധികാരി- ജോസഫ് സ്റ്റാലിൻ 


അറ്റ്ലാന്റിക് ചാർട്ടർ ഏത് സംഘടനയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഐക്യരാഷ്ട്രസഭ 


ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ നിലവിൽവരുമ്പോൾ അതിൽ എത്ര രാജ്യങ്ങളാണ് ഒപ്പുവെച്ചത്- 51 


പ്രഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം- ജർമനി 


യുദ്ധത്തിൽ മസ്റ്റാർഡ് ഗ്യാസ് ഉപയോഗിച്ച ആദ്യ രാജ്യം- ജർമനി 


ക്രിസ്മസ് ബോംബിങ് എന്ന പേരിൽ അമേരിക്ക ബോംബാക്രമണം നടത്തിയത് എവിടെയാണ്- വിയറ്റ്നാം 


ഏത് രാജ്യത്തെ ആഭ്യന്തരകലാപകാലത്ത് പലായനം ചെയ്തവരാണ് ബോട്ട് പീപ്പിൾ എന്നറിയപ്പെടുന്നത്- വിയറ്റ്നാം 


അമേരിക്ക ഏത് യുദ്ധത്തിലാണ് ഏജൻറ് ഓറഞ്ച് എന്ന വിഷ വസ്തു പ്രയോഗിച്ചത്- വിയറ്റ്നാം യുദ്ധം 


1916-ൽ ഈസ്റ്റർ കലാപം നടന്ന രാജ്യം- അയർലൻഡ് 


1965 ജൂലായിൽ നടന്ന ബ്രിയോണി സമ്മേളനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ചേരിചേരാ പ്രസ്ഥാനം


നോർത്ത് അറ്റ്ലാൻറിക് ട്രീറ്റി ഓർ ഗനൈസേഷന്റെ ആസ്ഥാനം- ബ്രസൽസ് 


മാജി മാജി ലഹള (Maji Maji Rebellion) നടന്ന രാജ്യം- ടാൻസാനിയ 


കമ്യൂണിസത്തിൻറെ ബൈബിൾ എന്നറിയപ്പെടുന്ന ദാസ് ക്യാപിറ്റൽ പ്രസിദ്ധീകരിച്ച വർഷം- 1867 


ഏത് യുദ്ധത്തിന്റെ കെടുതികളാണ് ഹെൻറി ഡുനാന്റിനെ റെഡ് ക്രോസ് സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്- സോൾഫെറിനോ യുദ്ധം (Battle of Solferino) 


ക്രിമിയൻ യുദ്ധം എപ്പോഴായിരുന്നു- 1853-1856


ഫ്ളോറൻസ് നെറ്റിംഗേലുമായി ബന്ധപ്പെട്ട യുദ്ധം- ക്രിമിയൻ യുദ്ധം 


ഫ്രാൻസിലെ വെഴ്സായ് കൊട്ടാരം പണികഴിപ്പിച്ച ഭരണാധികാരി- ലൂയി പതിന്നാലാമൻ 


അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം- ഫ്രാൻസ് 


രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൻട്രേഷൻ ക്യാമ്പായ ഓഷ് വിറ്റ്സ് ഏത് രാജ്യത്താണ്- പോളണ്ട് 


രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയുടെ അണുബോംബ് നിർമിക്കുന്നതിനുള്ള പദ്ധതി ഏതുപേരിൽ അറിയപ്പെട്ടിരുന്നു- മാൻഹട്ടൻ പദ്ധതി 


ജപ്പാനിൽ ആറ്റംബോംബ് വർഷിക്കാൻ നിർദേശം നൽകിയ അമേരിക്കൻ പ്രസിഡൻറ്- ഹാരി എസ്. ട്രൂമാൻ 


അമേരിക്ക ഹിരോഷിമയിൽ ഉപയോഗിച്ച ആറ്റംബോംബ്- ലിറ്റിൽ ബോയ് (യുറേനിയം ബോംബ്) 


ഹിരോഷിമയിൽ ആറ്റംബോബ് വർഷിച്ച അമേരിക്കൻ യുദ്ധവിമാനം- എനോലാഗേ ബി 29 


അമേരിക്ക നാഗസാക്കിയിൽ പ്രയോഗിച്ച ആറ്റംബോംബ്- ഫാറ്റ്മാൻ (പ്ലൂട്ടോണിയം ബോബ്) 


നാഗസാക്കിയിൽ ആറ്റംബോംബ് വർഷിച്ച അമേരിക്കൻ വിമാനം- ബോക്സ്കാർ  


കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് യൂണിയൻ മേധാവിത്വം ഉദ്ദേശിച്ച് അയൺ കർട്ടൻ എന്ന പ്രയോഗം ആദ്യമായി നടത്തിയ വ്യക്തി- വിൻസ്റ്റൺ ചർച്ചിൽ 


ഒക്ടോബർ യുദ്ധം അഥവാ അറബ്-ഇസ്രയേൽ യുദ്ധം നടന്ന വർഷം- 1973


രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി- 1945 സെപ്റ്റംബർ 2 


രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യമായി കീഴടങ്ങിയ അച്ചുതണ്ടുശക്തി- ഇറ്റലി 


ഒന്നാം ബോയർ യുദ്ധം അറിയപ്പെടുന്ന മറ്റൊരു പേര്- ട്രാൻസ് വാൾ യുദ്ധം 


വിപ്ലവാനന്തര ഫ്രാൻസിൻറ ആദ്യ കോൺസുൽ (First Consul of France) ആയി അധികാരമേറ്റത് ആരാണ്- നെപ്പോളിയൻ ബോണപ്പാർട്ട്

No comments:

Post a Comment