Sunday, 31 May 2020

General Knowledge in Malayalam Literature Part- 4

1. മഹാകാവ്യമെഴുതാത്ത മഹാകവി
(എ) കുമാരനാശാൻ 
(ബി) വള്ളത്തോൾ നാരായണമേനോൻ 
(സി) ഉള്ളൂർ എസ്. പരമേശ്വരയ്യർ
(ഡി) ജി ശങ്കരക്കുറുപ്പ് 
Ans: a



2. 'ഓർമ്മയുടെ ഓളങ്ങളിൽ' ആരുടെ ആത്മകഥയാണ്?
(എ) തോപ്പിൽ ഭാസി 
(ബി) വൈക്കം മുഹമ്മദ് ബഷീർ
(സി) കേശവദേവ് 
(ഡി) ജി ശങ്കരക്കുറുപ്പ് 
Ans: d


3. തുഞ്ചൻ ദിനമായി ആചരിക്കുന്നത് 
(എ) നവംബർ 1
(ബി) ഡിസംബർ 31 
(സി) ജൂൺ 19
(ഡി) ഫെബ്രുവരി 21 
Ans: b


4. തൂലിക പടവാളാക്കിയ കവി എന്ന് വിശേഷിപ്പിക്കുന്നത്?
(എ) ഒ എൻ വി കുറുപ്പ് 
(ബി) കുമാരനാശാൻ 
(സി) എൻ എൻ കക്കാട് 
(ഡി) വയലാർ രാമവർമ്മ 
Ans: d


5. 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ'- ആരുടെ വരികളാണ്? 
(എ) ഉള്ളൂർ
(ബി) കുമാരനാശാൻ 
(സി) വള്ളത്തോൾ 
(ഡി) എഴുത്തച്ഛൻ 
Ans: c


6.അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി എന്ന പ്രാർത്ഥനാ ഗീതം ആരുടേതാണ്? 
(എ) ഒ എൻ വി കുറുപ്പ് 
(ബി) അക്കിത്തം
(സി) പന്തളം കെ പി
(ഡി) അയ്യപ്പപ്പണിക്കർ 
Ans: c


7. 'ബാലമുരളി' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ 
(എ) ഒ എൻ വി കുറുപ്പ് 
(ബി) എം പി ഉദയഭാനു 
(സി) പി കെ നാരായണപിള്ള
(ഡി) എം വാസുദേവൻനായർ 
Ans: a


8. ചങ്ങമ്പുഴ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
(എ) തോന്നയ്ക്കൽ 
(ബി) കോഴിക്കോട് 
(സി) ഇടപ്പള്ളി
(ഡി) ചെറുതുരുത്തി 
Ans: c


9. 'ഹൈമവതഭൂവിൽ' എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത്? 
(എ) എസ് കെ പൊറ്റക്കാട് 
(ബി) എം ടി വാസുദേവൻനായർ
(സി) പി സുരേന്ദ്രൻ 
(ഡി) എം പി വീരേന്ദ്രകുമാർ 
Ans: d


10. ഒ വി വിജയന്റെ ഏത് നോവലിലെ കഥാപാത്രമാണ് 'അപ്പുക്കിളി' 
(എ) ഖസാക്കിന്റെ ഇതിഹാസം 
(ബി) തലമുറകൾ
(സി) ഗുരുസാഗരം 
(ഡി) പ്രവാചകന്റെ വഴി 
Ans: a


11. 'നാരായണി' എന്ന കഥാപാത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് നോവലിലുള്ളതാണ്? 
(എ) പാത്തുമ്മയുടെ ആട് 
(ബി) മതിലുകൾ
(സി) ബാല്യകാലസഖി 
(ഡി) ശബ്ദങ്ങൾ 
Ans: b


12. 'ചെങ്കോലും മരവുരിയും' എന്ന നാടകത്തിന്റെ കർത്താവ്? 
(എ) തോപ്പിൽ ഭാസി 
(ബി) എൻ കൃഷ്ണപിള്ള 
(സി) പി ജെ ആന്റണി
(ഡി) എസ് എൽ പുരം സദാനന്ദൻ 
Ans: b


13. 'ആടറിയുമോ അങ്ങാടി വാണിഭം' എന്ന പഴഞ്ചൊല്ലിന്റെ ശരിയായ അർത്ഥം ഏതാണ്? 
(എ) വരവിനനുസരിച്ച് ചെലവ്ചെയ്യണം 
(ബി) ജീവിതത്തിൽ ലാഭനഷ്ടങ്ങൾ സ്വാഭാവികമാണ് 
(സി) നഷ്ടംകൂടാതെ ലാഭം നേടാമെന്ന ചിന്ത
(ഡി) ബുദ്ധിശൂന്യന്മാർക്ക് വലിയ കാര്യങ്ങളൊന്നുമറിയില്ല. 
Ans: d


14. മലയാള സർവ്വകലാശാല സ്ഥാപിതമായ വർഷം
(എ) 2016 നവംബർ 1 
(ബി) 2012 നവംബർ 1
(സി) 2013 നവംബർ 1 
(ഡി) 2014 നവംബർ 1 
Ans: b


15. തന്നിരിക്കുന്നവയിൽ 'ഭൂഷണം' എന്ന പദത്തിന്റെ വിപരീതപദം ഏതാണ്? 
(എ) ദൂഷണം
(ബി) വിഭൂഷണം 
(സി) പോഷണം 
(ഡി) ശോഷണം 
Ans: a


16. തന്നിരിക്കുന്നവയിൽ 'കാക്ക' എന്ന പദത്തിന്റെ പര്യാപദമല്ലാത്തത് ഏത്? 
(എ) വായസം
(ബി) കരടം 
(സി) കാരവം
(ഡി) കീരം 
Ans: d


17. ഒറ്റപദമേത് 'എഴുന്നേറ്റ് ബഹുമാനിക്കാൻ അർഹമായത്'
(എ) പ്രത്യുദ്ഗമനീയം 
(ബി) പ്രഥമഗണനീയം
(സി) പ്രതല്പന്നമതിത്വം 
(ഡി) കരണീയം 
Ans: a


18. 'കടക്കാൻ ആഗ്രഹിക്കുന്നയാൾ' ഒറ്റപദം? 
(എ) ജിഗീഷു
(ബി) തിതീർപ്പു 
(സി) മുമുക്ഷ
(ഡി) ശ്വശ്രു  
Ans: b


19. 'ഗൃഹണി' എന്ന പദത്തിന്റെ അർത്ഥം? 
(എ) കാടി
(ബി) ഒരുതരം രോഗം
(സി) ഭാര്യ
(ഡി) അമ്മ 
Ans: c


20. 'ഇന്ദ്രവജ' എന്ന സംസ്കൃത വൃത്തത്തിന്റെ ലക്ഷണം ഏതാണ്? കേളീന്ദ്രവ്രജയ്ക്ക് __________
(എ) ജതം ജഗംഗം 
(ബി) തതം ജഗംഗം
(സി) തഭജം ജഗംഗം 
(ഡി) തതം തഭജം 
Ans: b


21. 'ഉദ്യോഗം' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും കടം കൊണ്ടതാണ്? 
(എ) ഹിന്ദി
(ബി) അറബി 
(സി) പേർഷ്യൻ
(ഡി) സംസ്കൃതം 
Ans: d


22. ശ്ലഥകാകളി വൃത്തത്തിന്റെ എത്രാമത്തെ വരിയിൽ അവസാനത്തെ രണ്ടക്ഷരം കുറച്ചാൽ മഞ്ജരി വൃത്തമാകും?  
(എ) ഒന്നാമത്തെ
(ബി) മൂന്നാമത്തെ 
(സി) രണ്ടാമത്ത
(ഡി) നാലാമത്തെ 
Ans: c


23. ഒരേ വ്യഞ്ജനാക്ഷരങ്ങൾ ഇടയ്ക്കിടയ്ക്ക് ആവർത്തിക്കുന്ന ശബ്ദാലങ്കാരം ഏത്? 
(എ) അനുപ്രാസം 
(ബി) യമകം
(സി) ആദ്യാക്ഷരപ്രാസം 
(ഡി) ചേകാനുപ്രാസം 
Ans: a


24. 'പൊടിയിട്ടുവിളക്കുക' എന്ന ശൈലിയുടെ അർത്ഥമെന്ത്?
(എ) മിനുസപ്പെടുത്തുക 
(ബി) നശിപ്പിക്കുക 
(സി) ചതിയിൽപ്പെടുത്തുക
(ഡി) കൃത്രിമ ശോഭയുണ്ടാക്കുക 
Ans: d


25. 'ശതകം ചൊല്ലിക്കുക' എന്ന ശൈലിയുടെ അർത്ഥം ഏതാണ്? 
(എ) ഏറ്റുപറയുക 
(ബി) ആണയിടുക
(സി) കഷ്ടപ്പെടുത്തുക 
(ഡി) ഓർമ്മപ്പെടുത്തുക 
Ans: c


26. ശരിയായ പദം ഏത്? 
(എ) ഐക്യകണ്ഠേന
(ബി) ഐകകണ്ഠേന 
(സി) ഐകകണ്േഠ്യന
(ഡി) ഐക്യകണ്േഠ്യന 
Ans: c


27. 'വിരുന്നുകാരൻ' എന്നർത്ഥമുള്ള പദം ഏത്? 
(എ) അദിതി
(ബി) അഥിതി 
(സി) അതിദി 
(ഡി) അതിഥി 
Ans: d


28. തന്നിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
(എ) ഞാൻ ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ നടത്തിയിരിക്കും 
(ബി) അവൾ പറയുന്നത് ഞാനെന്റെ ചെവികൊണ്ട് കേട്ടതാണ് 
(സി) അവൻ എല്ലാദിവസവും പത്രം വായിക്കും 
(ഡി) നിങ്ങൾ മര്യാദയായി പെരുമാറണം അല്ലെങ്കിൽ ശിക്ഷിക്കപ്പെടും. 
Ans: d


29. 'തിരുവോണം' ഏതുതരം വിശേഷണമാണ്?
(എ) ശുദ്ധം
(ബി) വിഭാവകം 
(സി) നാമാംഗജം 
(ഡി) സാർവനാമികം 
Ans: a


30. 'ചലച്ചിത്രം' സമാസം ഏത്?
(എ) തൽപുരുഷൻ 
(ബി) അവ്യയീഭാവൻ
(സി) ദ്വിഗുസമാസം 
(ഡി) കർമ്മധാരയൻ 
Ans: d


31. 'നവരസം' ഒൻപത് രസം: സമാസം ഏതാണ്?
(എ) ദ്വന്ദ്വസമാസം 
(ബി) ദ്വിഗുസമാസം
(സി) തത്പുരുഷൻ 
(ഡി) ബഹുവീഹി 
Ans: b


32. വിദ്യുത്+ശക്തി= വിദ്യുച്ഛക്തി സന്ധി ഏത്?
(എ) സ്വരസന്ധി 
(ബി) ദ്വിത്വസന്ധി
(സി) വൃദ്ധിസന്ധി 
(ഡി) വ്യഞ്ജനസന്ധി 
Ans: d


33. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ച വർഷം?
(എ) 2013 മേയ് 23 
(ബി) 2012 നവംബർ 1
(സി) 2013 നവംബർ 1 
(ഡി) 2012 മേയ് 23 
Ans: a


34. താഴെപ്പറയുന്നവരിൽ പ്രാചീന കവിത്രയത്തിൽ ഉൾപ്പെടാത്തത് ആരാണ്? 
(എ) ചെറുശ്ശേരി 
(ബി) വൈലോപ്പിള്ളി ശ്രീധരമേനോൻ
(സി) എഴുത്തച്ഛൻ 
(ഡി) കുഞ്ചൻനമ്പ്യാർ 
Ans: b


35. 'He called at my house yesterday' എന്നതിന്റെ ശരിയായ മലയാള വിവർത്തനം? 
(എ) അവൻ ഇന്നലെ എന്റെ വീട് സന്ദർശിച്ചു 
(ബി) അവൻ ഇന്നലെ എന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു 
(സി) അവൻ ഇന്നലെ എന്റെ വീട് കൊള്ളയടിച്ചു 
(ഡി) അവൻ ഇന്നലെ എന്റെ വീട്ടിലുള്ളവരെ വിളിച്ചു വരുത്തി 
Ans: a


36. പുഴ + ഓരം- പുഴയോരം സന്ധി ഏത്?
(എ) ആദേശസന്ധി 
(ബി) യൺസന്ധി
(സി) ആഗമസന്ധി 
(ഡി) ലോപസന്ധി 
Ans: c


37. 'കാർക്കോടകനയം' എന്ന ശൈലി അർത്ഥമാക്കുന്നതെന്ത്? 
(എ) കർക്കശനയം 
(ബി) തെറ്റായനയം 
(സി) ശരിയായനയം
(ഡി) രക്ഷിച്ചവനെ ഉപദ്രവിക്കുന്ന നയം
Ans: d



38. അംബുജം: താമര: അംബുദം: _______?  
(എ) മേഘം
(ബി) വസ്ത്രം 
(സി) ആകാശം ആകാശം
(ഡി) ആമ്പൽ 
Ans: a


39. വിപരീതപദങ്ങളിൽ തെറ്റായത് ഏത്?
(എ) മൃദുലം x കഠിനം 
(ബി) കുലീന x കുടല
(സി) രോഷം x തോഷം 
(ഡി) ആന്തരം X അനന്തരം 
Ans: d


40. ചോദ്യചിഹ്നത്തിന് (?) മറ്റൊരു പേരാണ് 
(എ) രോധിനി
(ബി) വ്യാക്ഷേപകചിഹ്നം 
(സി) അനുയോഗചിഹ്നം
(ഡി) സ്തോഭചിഹ്നം 
Ans: c


41. അദ്ധ്യാപകൻ വിദ്യാർത്ഥിയോട് പറഞ്ഞു. അടിവരയിട്ട പദം ഏതുതരം കാരകത്തിന് ഉദാഹരണമാണ്? 
(എ) കർത്ത്യകാരകം 
(ബി) കരണകാരകം
(സി) കാരണകാരകം
(ഡി) സാക്ഷികാരകം 
Ans: d


42. 'മാതൃത്വം' ഏതുതരം തദ്ധിതത്തിന് ഉദാഹരണമാണ്?
(എ) പുരണി തദ്ധിതം 
(ബി) തദ്വിത്തദ്ധിതം 
(സി) തന്മാത്രാതദ്ധിതം 
(ഡി) നാമനിർമ്മായിതദ്ധിതം 
Ans: c


43. ഉച്ചത്തിൽ പറഞ്ഞെങ്കിൽ കേൾക്കുമായിരുന്നു. പ്രസ്തത വാക്യം ഏതുതരം വിനയെച്ചത്തിന് ഉദാഹരണമാണ്? 
(എ) പിൻവിനയെച്ചം 
(ബി) നടുവിനയെച്ചം
(സി) തൻവിനയെച്ചം 
(ഡി) പാക്ഷിക വിനയെച്ചം 
Ans: d


44. അവൻ ഇന്നലെ വന്നിരുന്നു. അടിവരയിട്ട പദം ഏതു തരം സർവ്വനാമത്തിൽപ്പെടുന്നു? 
(എ) വിവേചകസർവ്വനാമം 
(ബി) ഉത്തമപുരുഷസർവ്വനാമം 
(സി) നാനാർത്ഥക സർവ്വനാമം
(ഡി) പ്രഥമപുരുഷ സർവ്വനാമം 
Ans: a


45. 'എ, ഏ' എന്നീ പ്രത്യയങ്ങൾ വരുന്ന വിഭക്തി ഏത്? 
(എ) ഉദ്ദേശിക
(ബി) പ്രതിഗ്രാഹിക 
(സി) പ്രയോജിക 
(ഡി) ആധാരിക 
Ans: b


46. ഓരോ ദിവസവും ചെയ്യേണ്ട ജോലികൾ ചെയ്തുതീർക്കുക. അടിവരയിട്ട പദം ഏതുതരം ബ ഹുവചനരൂപത്തിന് ഉദാഹരണമാണ്? 
(എ) നപുംസക ബഹുവചനം 
(ബി) അലിംഗ ബഹുവചനം 
(സി) സലിംഗ ബഹുവചനം 
(ഡി) പൂജക ബഹുവചനം 
Ans: a


47. കവി എന്ന വാക്കിന്റെ ശരിയായ എതിർലിംഗം 
(എ) കവിയത്രി
(ബി) കവയത്രി 
(സി) കവയിത്രി
(ഡി) കവിയിത്രി  
Ans: c


48. ഒരു ക്രിയ നടക്കും എന്ന് കാണിക്കുന്നതാണ് 
(എ) ഭൂതകാലം
(ബി) ഭാവികാലം 
(സി) വർത്തമാനകാലം 
(ഡി) ഇതൊന്നുമല്ല 
Ans: b


49. പരപ്രേരണയോടുകൂടിയ ക്രിയയാണ്
(എ) കേവലക്രിയ 
(ബി) പയോജകക്രിയ
(സി) കാരിത്രക്രിയ 
(ഡി) അകാരിതകിയ 
Ans: b


50. 'സാക്ഷി' എന്ന പദത്തിന്റെ തത്ഭവം ഏത്? 
(എ) സാചി
(ബി) ആക്ഷി 
(സി) ചാടിചി
(ഡി) സാഷി
Ans: c

No comments:

Post a Comment