Friday, 4 April 2025

Current Affairs- 04-04-2025

1. ലോക ഉപഭോകൃത ദിനം (മാർച്ച് 15 )2025 പ്രമേയം- 'A Just Transition to Sustainable Lifestyles')


2. 2025- ൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ്പ്രീയുടെ വേദി- മെൽബൺ


3. ഗാർഹിക പീഡനമുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികൾക്കും കുടുംബശ്രീക്ക് കീഴിലുള്ള അഭയകേന്ദ്രം- സ്നേഹിത


4. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ അംഗമായ ഇന്ത്യൻ വംശജർ- കമൽ ഖേര (ആരോഗ്യവകുപ്പ്), അനിത ആനന്ദ് (വ്യവസായം, ശാസ്ത്രം)


5. 2025 മാർച്ചിലെ കണക്ക് പ്രകാരം ശനിയുടെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം- 274


6. 2025- ൽ ആദ്യ ചന്ദ്രഗ്രഹണം (blood moon) ദൃശ്യമായത്- 2025 മാർച്ച് 14


7. 2025 വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റിന്റെ വേദി- മുംബൈ


8. പ്രകാശത്തെ 'ഖനീഭവിപ്പിച്ച് സൂപ്പർ സോളിഡാക്കി മാറ്റിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ്- ഇറ്റലി


9. 2025 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ (ഇന്ത്യയുടെ മൂന്നാം കിരീടമാണിത്)


10. ഇന്ത്യയിലെ ആദ്യ ഹൈപ്പർ ലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചത്- ഐ.ഐ.ടി. മദ്രാസ്


11. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്- കെ.വി കുമാരൻ (എസ്.എൽ. ഭൈരപ്പയുടെ കന്നഡ നോവലായ 'യാന' യുടെ മലയാള വിവർത്തനം)


12. ടൈം മാഗസിന്റെ 'വിമൻ ഓഫ് ദ ഇയർ' പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ജീവശാസ്ത്രജ്ഞയും വന്യജീവി സംരക്ഷകയുമായ വ്യക്തി- ഡോ. പൂർണിമ ദേവി ബർമൻ


13. സ്പെഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച PSLV ദൗത്യത്തിന്റെ ഭാഗമായുള്ള ആയിരം ഭ്രമണപഥ യാത്രകൾ പൂർത്തിയാക്കിയ ISROയുടെ ചെറു ഉപഗ്രഹം- പോയം 4


14. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനായുള്ള സ്മാരകം നിലവിൽ വരുന്നത്- രാഷ്ട്രീയ സ്മൃതി സ്ഥൽ


15. 2025 ഫിഡെ ലോക ചെസ്സ് ജൂനിയർ (അണ്ടർ 20) ചാമ്പ്യൻ- ഗ്രാൻഡ് മാസ്റ്റർ പ്രണവ് വെങ്കിടേഷ്


16. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- മാർക്ക് കാർനി


17. 2025- ലെ ഏഷ്യൻ വനിതാ കബഡി ചാമ്പ്യൻഷിപ്പ് നേടിയ രാജ്യം- ഇന്ത്യ


18. രത്തൻ ടാറ്റയെ കുറിച്ച് 'രത്തൻ ടാറ്റാ എ ലൈഫ്' എന്ന ജീവചരിത്രം എഴുതിയത്- ഡോ തോമസ് മാത്യു


19. പൊള്ളലേറ്റ ഇരകൾക്കായി പ്രത്യേക സമഗ്രനയം രൂപീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം- കർണാടക


20. 2025- ൽ ഹരിത വിദ്യാലയ പദവി നേടിയ സ്കൂൾ- അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ


21. 2025- ലെ ആഗോള ഭീകരവാദ സൂചിക (GTI) റിപ്പോർട്ട് പ്രസിദ്ധീകരിച്ച സ്ഥാപനം- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്


22. ഗാന്ധിജിയും ശ്രീനാരായണഗുരുവും ശിവഗിരിമഠത്തിൽ കണ്ടുമുട്ടിയതിന്റെ എത്രാമത്തെ വാർഷികമാണ് 2025 മാർച്ചിൽ തികയുന്നത്- 100


23. പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് ഇന്തോനേഷ്യയുമായി ധാരണയിലെത്തിയ ഇന്ത്യൻ സ്ഥാപനം- RBI


24. 2025- ലെ റുവാണ്ടൻ ചലഞ്ചർ ടെന്നീസ് ടൂർണമെന്റിൽ ഡബിൾസ് കിരീടം നേടിയത്- സിദ്ധാന്ത് ബാന്തിയ, അലക്സാണ്ടർ ഡോൺസ്കി


25. സ്വന്തമായി ഉപഗ്രഹം നിർമ്മിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- അസം (അസം സാറ്റ് എന്നാണ് ഇതിന് പേരിടാൻ ഉദ്ദേശിക്കുന്നത്)


26. 2025 മാർച്ചിൽ അന്തരിച്ച, പാർലമെന്റിന്റെ ഇംപീച്ച് നടപടികൾക്ക് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്ജി- ജസ്റ്റിസ് വി. രാമസ്വാമി


27. മഹിളസമൃദ്ധി യോജന ആരംഭിച്ച ഇന്ത്യയിലെ പ്രദേശം- ന്യൂഡൽഹി


28. ഐ.എസ്.എൽ. ഫുട്ബോൾ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡിന് അർഹനായത്- Alaaeddine Ajaraie


29. ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ 2025ലെ ക്ഷീരസഹകാരി അവാർഡിനർഹനായത്- ജെ.എസ്. സജു  


30. SIPRI റിപ്പോർട്ട് അനുസരിച്ച് 2020-24 കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായി മാറിയ രാജ്യം- ഉക്രെയ്ൻ

No comments:

Post a Comment