Sunday, 20 April 2025

Current Affairs- 20-04-2025

1. 2025- ലെ എയർക്രാഫ്റ്റ് ഒബ്ജക്റ്റ്സ് ബിൽ, ഏത് അന്താരാഷ്ട്ര കരാറുമായി ബന്ധപ്പെട്ടിരിക്കുന്നു- കേപ്പ് ടൗൺ കൺവെൻഷൻ


2. കടമ്മനിട്ട ഫൗണ്ടേഷന്റെ ഒൻപതാമത് കടമ്മനിട്ട പുരസ്കാരം ലഭിച്ചത്- ഡോ. എം ലീലാവതി


3. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്സിൻ ലഭ്യത ഉറപ്പാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം- സൂ വിൻ


4. 2025 മാർച്ചിൽ അന്തരിച്ച എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന വ്യക്തി- ഇ.വി ശ്രീധരൻ


5. പെൻഷൻ ഫണ്ട് റഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി (PFRDA) ചെയർമാനായി നിയമിതനായത്- ശിവസുബ്രഹ്മണ്യൻ രാമൻ


6. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചുമായി (NCAER) സഹകരിച്ച് നിതി ആയോഗ് പുറത്തിറക്കുന്ന, സംസ്ഥാനങ്ങളുടെ സാമൂഹിക, സാമ്പത്തിക, ധനകാര്യ പാരാമീറ്ററുകൾ എന്നിവയുടെ വിവരങ്ങൾ അടങ്ങിയ പോർട്ടൽ- NITI NCAER STATES ECONOMIC FORUM


7. ഏത് സംസ്ഥാന സർക്കാരാണ് നാല് ദിവസത്തെ 'സ്കൂൾ ചലേ ഹം' കാമ്പയിൻ ആരംഭിച്ചത്- മധ്യപ്രദേശ്


8. ലോക ആരോഗ്യ ദിനം- ഏപ്രിൽ 07 (2025 പ്രമേയം: Healthy beginnings, hopeful futures')


9. ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് സുസുക്കയിലേ തുടർച്ചയായ നാലാം കിരീടം നേടിയ ലോക ചാമ്പ്യൻ- മാക്സ് വെർസ്റ്റപ്പൻ


10. 2025 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ മിത്ര വിഭൂഷണം നൽകി ആദരിച്ച രാജ്യം- ശ്രീലങ്ക


11. ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ GI ടാഗ് ലഭിച്ച ഉൽപ്പന്നങ്ങളുള്ള സംസ്ഥാനം- ഉത്തർപ്രദേശ്


12. 2024- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്- സാറാ ജോസഫ്


13. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം നിലവിൽ വന്നത്- പുതിയ പാമ്പൻ പാലം


14. 2025 ഏപ്രിലിൽ മൈക്രോസോഫ്റ്റ് സ്ഥാപിതമായതിന്റെ എത്രാം വാർഷികമാണ് ആചരിച്ചത്- 50


15. 2025- ലെ ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- ബീഹാർ


16. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്- 08 ഏപ്രിൽ 2025


17. പ്രാദേശിക ഗ്രാമീണ ബാങ്കുകളെ (RRB) ഏകീകരിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച പുതിയ നയം- ഒരു സംസ്ഥാനം, ഒരു പ്രാദേശിക ഗ്രാമീണ ബാങ്ക്


18. 2025- ൽ ബ്രസീലിൽ നടന്ന ലോക ബോക്സിംഗ് കപ്പിൽ സ്വർണം മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ- ഹിതേഷ് ഗുലിയ


19. ഇന്റർനാഷണൽ ബുക്കർ പ്രൈസ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ബാനു മുഷ്താഖിന്റെ ചെറുകഥ സമാഹാരം- ഹാർട്ട് ലാമ്പ്


20. സംസ്ഥാനത്ത് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മരുന്ന് നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനം- കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്


21. പ്രതിരോധമേഖല ശക്തിപ്പെടുത്തുന്നതിനായി 2025 ഏപ്രിലിൽ 26 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ ധാരണയിൽ എത്തിയ രാജ്യം- ഫ്രാൻസ്  


22. 12500 വർഷം മുമ്പ് മൺമറഞ്ഞു പോയ ഏതു ജീവിയെയാണ് ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയിലൂടെ യു.എസിൽ വികസിപ്പിച്ചെടുത്തത്- ഡയർവൂൾഫ്


23. 2025 ഏപ്രിലിലെ കണക്കനുസരിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക്- 6%


24. യു.എസ്. ശാസ്ത്രജ്ഞർ CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് തിരികെ കൊണ്ടുവന്ന വംശനാശം സംഭവിച്ച പക്ഷി- പാസഞ്ചർ പീജിയൻ


25. 2025 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാമ്പൻ പാലത്തിന്റെ നീളം- 2.08 KM 


26. 2025 ഏപ്രിലിൽ xAI പ്രഖ്യാപിച്ച പ്രോജക്റ്റ് എക്സിന്റെ ലക്ഷ്യം- AI  ഉപയോഗിച്ച ശാസ്ത്രീയ കണ്ടെത്തലുകൾ ത്വരിതപ്പെടുത്തുക


27. അറിവിന്റെയും ഗവേഷണത്തിന്റെയും മേഖലയിലെ സംഭാവനകൾക്കുള്ള ആദ്യ ജ്ഞാനശ്രേഷ്ഠ പുരസ്കാരം ലഭിച്ചത്- ഡോ എച്ച്. വി. ഈശ്വർ


28. പ്രധാനമന്ത്രി മുദ്ര യോജന (PMMY) പദ്ധതിയുടെ പ്രധാന ലക്ഷ്യം-  കോർപ്പറേറ്റ് ഇതര കാർഷികേതര ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുക


29. 2024- ലെ 34 മത് സരസ്വതി സമ്മാൻ ലഭിച്ചത്- മഹാമഹോപാധ്യായ സാധു ഭദ്രേഷ്ദാസ്


30. 2025 ഏപ്രിലിൽ 2,000 വർഷം പഴക്കമുള്ള മെഗാലിത്തിക് അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം- കേരളം

No comments:

Post a Comment