Saturday, 19 April 2025

Current Affairs- 19-04-2025

1. വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്- കിരൺ റിജിജു


2. 2025 മാർച്ചിൽ അന്തരിച്ച 'വാൽ കിൽമർ' ഏതു മേഖലയിൽ പ്രശസ്തനാണ്- ചലച്ചിത്രരംഗം


3. ലോക അത്ലറ്റിക് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്നത്- ഇന്ത്യ


4. 7th എഡിഷൻ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി- ബീഹാർ


5. പശ്ചിമ ഘട്ടത്തിലെ വയനാട് പ്രദേശത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി- വയനാടൻ ടോറന്റ് ഡാർട്ട്


6. 2027- ൽ നടക്കാനിരിക്കുന്ന പ്രഥമ ബിംസ്റ്റക്ക് ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ


7. വഖഫ് ഭേദഗതി ബില്ല് രാഷ്ട്രപതി അംഗീകാരം നൽകിയത്- 05 April 2025


8. 2025- ലെ മാർച്ചിൽ ഉദ്ഘാടനം ചെയ്ത കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് സ്ഥിതി ചെയുന്ന ജില്ല- ഇടുക്കി


9. 2025 ഏപ്രിലിൽ സ്കൂളുകളിൽ ജങ്ക്ഫുഡ് നിരോധിച്ച രാജ്യം- മെക്സിക്കോ


10. 2025 ഏപ്രിൽ 01 മുതൽ 13 വരെ ഇന്ത്യയും അമേരിക്കയും ചേർന്ന് നടത്തുന്ന ദുരന്തനിവാരണ പരിശീലനം- ടൈഗർ ട്രയംഫ്


11. തുറമുഖാധിഷ്ഠിത വികസനത്തിലൂടെ സാമ്പത്തികവളർച്ച പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ 'സാഗർമാല' പദ്ധതിയുടെ എത്രമത്തെ വാർഷികമാണ് 2025 ഏപ്രിലിൽ ആഘോഷിക്കുന്നത്- 10


12. 2024- ലെ സാഹിത്യ അക്കാദമി പുരസ്കാരത്തിനു കെ. ജയകുമാറിനെ അർഹമാക്കിയ കവിതാ സമാഹാരം- പിങ്ഗലകേശിനി


13. കേരളാ ഗവർണറുടെ നേതൃത്തത്തിൽ നടക്കുന്ന കാമ്പസുകളിൽ ലഹരി വിമുക്തമാക്കി വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കാമ്പയിൻ- ലഹരിയോട് സന്ധിയില്ല


14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നദീതീര ഡോൾഫിനുകൾ കാണപ്പെടുന്ന സംസ്ഥാനം- ഉത്തർപ്രദേശ്


15. 2025- ലെ ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാ സൂചികയിൽ ഏറ്റവും സുരക്ഷിതമായി വാഹനമോടിക്കുന്ന രാജ്യം- നോർവേ (ഇന്ത്യയുടെ സ്ഥാനം- 49)


16. ലോക പാർക്കിൻസൺസ് ദിനം- ഏപ്രിൽ 11


17. നിർണായക ധാതുമേഖലയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനായി 2025- ൽ സർക്കാർ ആരംഭിച്ച ദൗത്യം- നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ


18. ഇന്ത്യ ഏതു രാജ്യത്തു നിന്നാണ് റാഫേൽ-എം (മറൈൻ) യുദ്ധവിമാനങ്ങൾ വാങ്ങിയത്- ഫ്രാൻസ്


19. 2025- ലെ ദേശീയ ഗോത്ര യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- മിസോറാം


20. സ്ത്രീ സുരക്ഷയും ശാക്തീകരണവും സംബന്ധിച്ച 2025- ലെ STREE ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം- ഹൈദരാബാദ്


21. DRDO വികസിപ്പിച്ചെടുത്ത ഒരു ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈൽ- BM-04


22. മേഘാലയിൽ നിന്നും ഭൗമസൂചികാ പദവി(GI) ലഭിച്ച പട്ടിനം- റിൻഡിയ സിൽക്സ്


23. 2025- ലെ ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് (GTS)ന്റെ വേദി- ന്യൂഡൽഹി


24. ലോകത്തിലെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പായി മാറിയത്- ചാറ്റ് ജിപിറ്റി


25. 'Indian Parliament Shaping Foreign Policy' എന്ന പുസ്തകം രചിച്ചത്- കെ.വി. പ്രസാദ്


26. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതരായി വിവിധ സ്ഥലങ്ങളിലും മറ്റും യാത്ര ചെയ്യാൻ കോട്ടയം ജില്ലാ പഞ്ചായത്തും കേരളാ പോലീസും ചേർന്ന് ഒരുക്കിയ പദ്ധതി- സഹയാത്രിക


27. സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ വിശദമായി സർവ്വേ നടത്തി മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങൾ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കി അവതരിപ്പിക്കുന്ന കുടുംബശ്രീ പദ്ധതി- ജൻ ഗൽസ


28. പട്ടികജാതി സംവരണങ്ങളുടെ ഉപവർഗീകരണം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം- തെലങ്കാന


29. സ്ത്രീ സാക്ഷരതയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം- കേരളം


30. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- ഡോ. ഹരിണി അമരസൂര്യ

No comments:

Post a Comment