Tuesday, 22 April 2025

Current Affairs- 22-04-2025

1. 2025 ലെ ധനകാര്യ ആരോഗ്യ സൂചികയിൽ (FHI) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ഒഡീഷ


2. ഗ്രേറ്റ് റെഡ് സ്പോട്ട് എന്നറിയപ്പെടുന്ന ഒരു വലിയ ആന്റിസൈക്ലോണിക് കൊടുങ്കാറ്റ് രൂപപ്പെടുന്ന ഗ്രഹം- വ്യാഴം


3. 2025 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ സൗരോർജ്ജ ഇൻസ്റ്റാളേഷനുകൾ ഉള്ള സംസ്ഥാനം- രാജസ്ഥാൻ


4. വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം നടപ്പാക്കുന്ന മന്ത്രാലയം- ആഭ്യന്തര മന്ത്രാലയം


5. 2025 മാർച്ചിൽ കേരളത്തിൽ നിന്നും ഭൗമസൂചികാ പദവി ലഭിച്ച ഒരു പരമ്പരാഗത ആദിവാസി കരകൗശല വസ്തു- കണ്ണാടിപ്പായ


6. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2024- ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്- വി. മധുസൂദനൻ നായർ


7. 2025 ഏപ്രിലിൽ 'സ്ട്രെയിറ്റ് തണ്ടർ-2025A' എന്ന പേരിൽ ഒരു പുതിയ സൈനിക അഭ്യാസം ആരംഭിച്ച രാജ്യം- ചൈന


8. ലോക ഹോമിയോപ്പതി ദിനം - ഏപ്രിൽ 10


9. ഭൂമിയിൽ നിന്ന് 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്വർണ്ണവും ഇരുമ്പും നിക്കലും അടങ്ങിയ ചിന്നഗ്രഹം- സൈക്കി


10. 2025 ഏപ്രിലിൽ ആന്ത്രാക്സ് ബാധമൂലം 50 ഹിപ്പോപൊട്ടാമസുകൾ ചാകാൻ ഇടയായ രാജ്യം- റിപ്പബ്ലിക് ഓഫ് കോംഗോ


12. 'Panchayat Advancement Index' (PAI) പ്രകാരം ഏറ്റവും കൂടുതൽ മുൻനിര ഗ്രാമപഞ്ചായത്തുകളുള്ള സംസ്ഥാനം- ഗുജറാത്ത്


13. 2024, 2025 വർഷങ്ങളിലെ ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ സ്മരണാർത്ഥം ശ്രീചിത്തിരതിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് അർഹനായത്- ജയറാം, പി.ആർ.ശ്രീജേഷ്


14. കുടുംബശ്രീയുടെ 'ജൻ ഗൽസ്' പദ്ധതിയുടെ ലക്ഷ്യം- ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും അവർക്ക് സാമ്പത്തിക അവസരങ്ങൾ നൽകുകയും ചെയ്യുക


15. 'ഹിമാലയൻ ഹൈ-ആൾട്ടിറ്റ്യൂഡ് അറ്റ്മോസ്ഫെറിക് & ക്ലൈമറ്റ് സെന്റർ ആരംഭിച്ചത്- ഉധംപൂർ, ജമ്മു കശ്മീർ


16. 2025 ഏപ്രിലിൽ അന്തരിച്ച എം.ബാബുരാജ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ


17. 2025- ലെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയത്- സ്വരൂപി ഇന്ദ്രസിംഗ്, വിജയ വീർസിദ്ധ


18. ഡോ. ഭീംറാവു അംബേദ്കർ അഭയരൺ എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം പ്രഖ്യാപിച്ച സംസ്ഥാനം- മധ്യപ്രദേശ്


19. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് വവ്വാലുകളുടെ നിരീക്ഷണ സംവിധാനം BatEchoMon വികസിപ്പിച്ചെടുത്ത സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ്സ് (IIHS), ബെംഗളൂരു


20. ആഫ്രിക്ക ഇന്ത്യ കീ മാരിടൈം എൻഗേജ്മെന്റ് (AIKEYME) അഭ്യാസം 2025 നടന്നത്- ടാൻസാനിയ


21. ഏത് സംഘടനയാണ് Mk-II(A) ലേസർ-ഡയറക്ടഡ് എനർജി വെപ്പൺ (DEW) സിസ്റ്റം വികസിപ്പിച്ചെടുത്തത്- DRDO


22. ഇന്ത്യയിലെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഏത് സംഘടനയാണ് പ്രസിദ്ധീകരിക്കുന്നത്- സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO)

 

23. 2025 ഏപ്രിൽ സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിച്ച രാജ്യം- മെക്സിക്കോ


24. പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025- ന്റെ വേദി- തിരുവനന്തപുരം


25. 2025 ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കൗൺസിൽ പ്രകാരം RBI- യുടെ പുതുക്കിയ റിപ്പോറേറ്റ്- 6%


26. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ ഉൾപ്പെട്ട കേരളത്തിലെ ആദ്യ ജില്ല- പാലക്കാട്


27. സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ വേണ്ടി ആരംഭിക്കുന്ന പദ്ധതി- ProjectEX


28. കോമൺവെൽത്ത് സെക്രട്ടറി ജനറലായി ചുമതലയെൽക്കുന്ന ആദ്യ ആഫ്രിക്കൻ വനിത- Shirley Botchwey


29. രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ രൂപീകരിച്ചത്- കർണാടക


30. ആദ്യ ഇന്ത്യൻ നിർമ്മിത ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച എത്രാം വാർഷികമാണ് 2025 ഏപ്രിൽ ആചരിക്കുന്നത്- 50

No comments:

Post a Comment