1. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരു വർഷം തികഞ്ഞത് എന്നാണ്- 2023 ഫെബ്രുവരി 24
- 2022 ഫെബ്രുവരി 24- ന് പുലർച്ചെയാണ് റഷ്യൻ സൈന്യം യുക്രൈനിലേക്ക് ഇരച്ചു കയറിയത്.
- രണ്ടാംലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ യുദ്ധമായി ഇത് പരിഗണിക്കപ്പെടുന്നു.
2. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലേക്ക് തന്ത്രപ്രധാന നീക്കങ്ങൾ നടത്താനും ഏത് കാലാവസ്ഥയിലും സഞ്ചരിക്കുന്നതിനുമായി നിർമിക്കുന്ന തുരങ്കപദ്ധതി- ഷിങ്കുല (Shinku-La)
- 1681 കോടി രൂപ ചെലവിൽ നിർമിക്കുന്ന തുരങ്കത്തിന്റെ നീളം 4.1 കിലോമീറ്ററാണ്.
- ലഡാക്കിനെയും ഹിമാചൽ പ്രദേശിനെയുമാണ് തുരങ്കം ബന്ധിപ്പിക്കുന്നത്.
- വടക്കൻ സംസ്ഥാനങ്ങളിലെ രാജ്യാതിർത്തിയിലുള്ള ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി 'വൈബ്രന്റ് വില്ലേജ് പദ്ധതി'- ക്കും (Vibrant Villages Programme) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
- ഗ്രാമങ്ങളിൽ പാർക്കുന്ന ജനങ്ങളെ അവിടെത്തന്നെ തുടരാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ചെലവ് 4800 കോടി രൂപയാണ്.
3. ഇന്ത്യൻ ഫുട്ബോളിലെ 'ത്രിമൂർത്തികൾ എന്നറിയപ്പെട്ട ഇതിഹാസ താരങ്ങളിൽ അവശേഷിച്ച വ്യക്തിയും അടുത്തിടെ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേര്- തുളസിദാസ് ബൽ റാം (87)
- ചുനി ഗോസ്വാമി, പി.കെ. ബാനർജി എന്നിവരായിരുന്നു ത്രിമൂർത്തികളിലെ മറ്റുരണ്ടുപേർ.
- 1962- ലെ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിലും 1960- ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്ത ദേശീയ ടീമിലും തുളസിദാസ് അംഗമായിരുന്നു.
4. ജപ്പാന്റെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന നിവാനോ പീസ് ഫൗണ്ടേഷൻ പുരസ്കാരം നേടിയ മലയാളി- പി.വി. രാജഗോപാൽ
- ഏകതാ പരിഷത്ത് സ്ഥാപകനും ഗാന്ധിയനുമായ ഇദ്ദേഹം കണ്ണൂർ തില്ലങ്കേരി സ്വദേശിയാണ്.
- 1.23 കോടി രൂപയാണ് സമ്മാനത്തുക.
- ചമ്പൽകൊള്ളക്കാരെ മനംമാറ്റിയും ഭൂരഹിതരായ നിർധനർക്ക് ഭൂമിക്കുവേണ്ടിയും രാജ്യമാകെ പദയാത്ര നടത്തിക്കൊണ്ട് ഗാന്ധിയൻ രീതിയിൽ സമരം ചെയ്യുന്ന പി.വി. രാജഗോപാൽ 'പദയാത്രാ ഗാന്ധി' എന്നും അറിയപ്പെടുന്നു.
5. 2023 ഫെബ്രുവരിയിൽ ടെന്നിസിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരം- സാനിയ മിർസ
- ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ വനിതാവിഭാഗം ഡബിൾസ് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടതോടെയാണ് 36 കാരിയായ സാനിയയുടെ പ്രൊഫഷണൽ കരിയറിന് തിരശ്ശീല വീണത്.
- 2023 ജനുവരിയിൽ സാനിയ ഗ്രാൻ ഡ്സ്ലാം ടൂർണമെന്റിൽ നിന്ന് വിരമിച്ചിരുന്നു.
- ആറ് ഗ്ലാൻഡ് സ്ലാം കിരീടങ്ങളും 43 കരിയർ കിരീടങ്ങളും നേടിയിട്ടുണ്ട്.
- ലോകത്തെ സ്വാധീനിച്ച 100 പേരിൽ ഒരാളായി 2016- ൽ സാനിയയെ ടൈം മാഗസിൽ തിരഞ്ഞെടുത്തിരുന്നു.
- ഹൈദരാബാദുകാരായ മാതാപിതാക്കളുടെ മകളായി മുംബൈയിലായിരുന്നു ജനനം.
6. മധ്യപ്രദേശിലെ കുനാ നാഷണൽ പാർക്കിൽ ഇപ്പോൾ എത്ര ചീറ്റപ്പുലികളാണുള്ളത്- 20
- 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എത്തിച്ച എട്ട് ചിറ്റകൾക്കുപുറമേ 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 എണ്ണത്തെക്കൂടി എത്തിച്ചിരുന്നു.
7. 2023- ലെ ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം നേടിയത്- വി. മധുസൂദനൻ നായർ
- 50,001 രൂപയാണ് സമ്മാനത്തുക.
8. കേരള തപാൽ സർക്കിളിന്റെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ചുമതലയേറ്റത്- മഞ്ജു പ്രസന്നൻപിള്ള
- ആലപ്പുഴ സ്വദേശിനിയാണ്.
9. രാജ്യത്ത് ആദ്യമായി പ്രാദേശികഭാഷയിൽ ഉത്തരവ് ലഭ്യമാക്കിയ ഹൈക്കോടതി- കേരള ഹൈക്കോടതി
- സുവാസ് എന്ന സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് ഇംഗ്ലീഷ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്.
10. നിതി ആയോഗ് സി.ഇ.ഒ.യായി നിയമിക്കപ്പെട്ടത്- ബി.വി.ആർ. സുബ്രഹ്മണ്യം
- നിലവിലെ സി.ഇ.ഒ.യായിരുന്ന പരമേശ്വരൻ അയ്യർ വേൾഡ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കപ്പെട്ടു.
11. യുട്യൂബ് മേധാവിയായ ഇന്ത്യൻ വംശജൻ- നീൽ മോഹൻ
12. കാലാവധി അവസാനിക്കാൻ ഒരുവർഷം അവശേഷിക്കെ രാജി പ്രഖ്യാപിച്ച ലോക ബാങ്ക് പ്രസിഡന്റ്- ഡേവിഡ് മപ്പാസ് (യു.എസ്.എ.)
13. നാഷണൽ ജ്യോഗ്രഫിക് മാസികയുടെ പിക്ചേഴ്സ് ഓഫ് ദ ഇയർ മത്സരത്തിൽ പുരസ്ക്കാരം നേടിയ ഇന്ത്യൻ വംശജൻ- കാർത്തിക് സുബ്രഹ്മണ്യം
- പരുന്തുകളുടെ നൃത്തം (Dances of the Eagles) എന്ന ഫോട്ടോയാണ് ബഹുമതി നേടിക്കൊടുത്തത്.
- സാൻഫ്രാൻസിസ്സോയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വേർ എൻജിനീയറാണ്.
14. യു.എസ്.എ.യുമായുള്ള ഏത് അണ്വായുധ നിയന്ത്രണ കരാറിൽനിന്നാണ് അടുത്തിടെ റഷ്യ പിന്മാറിയത്- New Start
15. 2023 ഫെബ്രുവരി 22- ന് അന്തരിച്ച ഡോ. കനക് റെലെ (86) ഏത് കേരളീയ നൃത്ത കലയിൽ പ്രസിദ്ധി നേടിയ നർത്തകിയായിരുന്നു- മോഹിനിയാട്ടം
- മുംബൈയിലെ നാളന്ദ നൃത്തകലാമഹാ വിദ്യാലയത്തിന്റെ സ്ഥാപകയാണ്.
- മുംബൈ സർവകലാശാലയിൽനിന്ന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
- മോഹിനിയാട്ടം: ദ ലിറിക്കൽ ഡാൻസ്, ഭാവനിരൂപൺ, എ ഹാൻഡ്ബുക്ക് ഓഫ് ഇന്ത്യൻ ഡാൻസ് ടെർമിനോളജി തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.
16. രാജ്യത്തെ ഏത് മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ മേയറാണ് ഷെല്ലി ഒബ്രോയ്- ഡൽഹി
- ആം ആദ്മി പാർട്ടിയുടെ പ്രതിനിധിയാണ്.
17. ഐക്യരാഷ്ട്രസഭാ സാമൂഹികവികന സമിതിയുടെ 62-ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത- രുചിര കാംബോജ്
- 2022 ഓഗസ്റ്റ് മുതൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധികൂടിയാണ് ലഖ്നൗ സ്വദേശിനിയായ ഈ ഐ.എഫ്.എസ്. ഉദ്യോഗസ്ഥ
18. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യൂവകുപ്പിന്റെ പുരസ്ക്കാരത്തിന് അർഹയായത്- എ. ഗീത (വയനാട്). ഇപ്പോൾ കോഴിക്കോട് ജില്ലാ കലക്ടറാണ്.
- മികച്ച സബ്കളക്ടറായി വയനാട് മാനന്തവാടിയിലെ ആർ. ശ്രീലക്ഷ്മിയും മികച്ച റവന്യൂ ഡിവിഷണൽ ഓഫിസറായി ഡി. അമൃതവല്ലിയും (പാലക്കാട്) തിരഞ്ഞെടുക്കപ്പെട്ടു.
19. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ (കോട്ടയം) പുതിയ ചെയർമാൻ- സയ്യിദ് അഖ്തർ മിർസ
- അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴി വിലാണ് നിയമനം
- ദേശീയ ചലച്ചിത്രപുരസ്കാര ജേതാവും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചെയർമാനുമാണ് സംവിധായകനായ സയ്യിദ് മിർസ മുംബൈ സ്വദേശിയാണ്.
20. മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ഒസ്മാ നാബാദ് എന്നീ നഗരങ്ങളുടെ പുതിയ പേരുകൾ- യഥാക്രമം ഛത്രപതി, സംബാജി നഗർ, ധാരാശിവ്
- സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
- മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസബിൽനിന്നാണ് ഔറംഗാബാദ് എന്ന പേര് ലഭിച്ചത്.
- മറാത്താ രാജാവായ ഛത്രപതി ശിവജിയുടെ മകന്റെ പേരാണ് ഛത്രപതി സംബാജി.
- ഹൈദരാബാദിലെ നാട്ടുരാജാവിന്റെ പേരിൽനിന്നാണ് ഒസ്മാനാബാദിന് ആ പേര് ലഭിച്ചത്.
- ഒസ്മാനാബാദിന് സമീപത്തുള്ള ഗുഹാസ മുച്ചയത്തിന്റെ പേരാണ് ധാരാശിവ്
21. വൈക്കം അവാർഡ് ഏർപ്പെടുത്താൻ തീരുമാനം എടുത്ത സംസ്ഥാനം- തമിഴ്നാട്
22. ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ പരാതികൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താൻ കെ.എസ്. ഇ. ബി. ഒരുക്കുന്ന സംവിധാനം- ക്ലൗഡ് ടെലിഫോണി
23. കെനിയയുടെ ആദ്യ ഓപ്പറേഷണൽ ഏർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്- Taifa 1
24. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 4 വർഷം വിലക്ക് ലഭിച്ച ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിങ് താരം- സഞ്ജിത ചാനു
25. T-20 ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ- യുസ്വേന്ദ്ര ചാഹൽ
26. രണ്ടാമത് G-20 Empower മീറ്റിംഗിന് വേദിയാകുന്നത്- തിരുവനന്തപുരം
27. 2023- ൽ സസ്യങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് ബാധിച്ചതായി സ്ഥിരീകരിച്ച ഫംഗസ്- Chondrostereum Purpureum
28. The Indian President: An Insider's Account of The Zail Singh Years എന്ന പുസ്തകം രചിച്ചത്- കെ.സി. സിംഗ്
29. 2023- മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Salim Durani
30. സംസ്ഥാനത്ത് പുതുതായി കണ്ടെത്തിയ ചിത്രശലഭം- സഹ്വാദി ബാമസ് സ്വിഫ്റ്റ് (കായൽ ശരശലഭം)
No comments:
Post a Comment