1. ലോകത്ത് ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് മനുഷ്യരിൽ സ്ഥിരീകരിച്ചതെവിടെ- കൊൽക്കത്ത
- സസ്യങ്ങളിൽ "വെളിയില ബാധ” സൃഷ്ടിക്കുന്ന 'കോൺഡാസിറിയം പൂറിയം' എന്ന ഫംഗസാണ് മനുഷ്യനിൽ സ്ഥിരികരിച്ചത്.
2. രാജ്യത്തെ പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യപ്പെട്ട സംസ്ഥാനം- മധ്യപ്രദേശ്
3. 2023 മാർച്ചിൽ ഇന്ത്യയുമായി പ്രതിരോധ സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യം- റൊമാനിയ
4. ഏത് രാജ്യത്തെ സസ്യശാസ്ത്രജ്ഞരാണ് സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ചെടികൾ അൾട്രാ സോണിക് പരിധിയിലുള്ള ശബ്ദം പുറപ്പെടുവിക്കുമെന്ന കണ്ടെത്തൽ നടത്തിയത്- ഇസ്രായേൽ
- 40 മുതൽ 80 വരെ കാരാട്ട്സ് ആവൃത്തിയിലുള്ള ശബ്ദമാണ് രേഖപ്പെടുത്തിയത്
5. 2023 ഏപ്രിലിൽ, യു.എൻ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാജ്യം- റഷ്യ
6. "നെവാഡോ ഡെൽവിസ്' അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം- കൊളംബിയ
- 1915- ലാണ് അവസാനമായി പൊട്ടിത്തെറിച്ചത്
7. ലോക അക്വാറ്റിക്സ് റഫറി പാനലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി- എസ്. രാജീവ്
- സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റാണ് രാജീവ്
8. 2023- ൽ സ്റ്റാറ്റിസ്റ്റിക്സിനുള്ള അന്താരാഷ്ട്ര പുരസ്കാരം നേടിയത്- കല്യാംപുടി രാധാകൃഷ്ണ റാവു
9. ലോകത്തിലെ ആദ്യ Asian King Vulture സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്- ഉത്തർപ്രദേശ്
10. 2023- ൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം- 6
നിലവിലെ ദേശീയ പാർട്ടികൾ
- BJP, കോൺഗ്രസ്, CPI (M), BSP (ബഹുജൻ സമാജ് പാർട്ടി), NPP (നാഷണൽ പീപ്പിൾസ് പാർട്ടി), AAP (ആം ആദ്മി പാർട്ടി
11. മഹാത്മാ ജ്യോതിറാവു ഫൂലെയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ
12. IPL- ൽ 6000 റൺസ് പൂർത്തിയാക്കുന്ന ആദ്യ വിദേശ താരം- ഡേവിഡ് വാർണർ
13. ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യാർത്ഥം വിദ്യാലയങ്ങളിലെത്താനുളള ‘ഗോത്ര സാരഥി' പദ്ധതിയുടെ പുതുക്കിയ പേര്- വിദ്യാവാഹിനി
14. ജലാശയങ്ങളുടെ അടിത്തട്ടിലെ ദൃശ്യങ്ങൾ ഒറ്റ ക്ലിക്കിൽ കാണുന്നതിനായി സംസ്ഥാന ഹൈഡ്രോഗ്രാം വകുപ്പ് അവതരിപ്പിച്ച വെബ്ബ് അധിഷ്ഠിത സോഫ്റ്റ്വെയർ- ജലനേത്ര
15. പ്രോജക്ട് ടൈഗർ പദ്ധതിയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി കടുവ, സിംഹം, പുള്ളിപ്പുലി, അമേരിക്കൻ സിംഹം, ഹിമപ്പുലി, ജാഗ്വർ, ചിറ്റ എന്നിവയുടെ സംരക്ഷണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട രാജ്യാന്തര കൂട്ടായ്മ- ഇന്റർനാഷണൽ ബിഗ് കാറ്റ്സ് അലയൻസ്
16. ത്രിപുരയിലെ ആദ്യ വനിതാ മ്യൂസിക് ബാൻഡ്- മേഘബാലിക
17. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം- സൺ ഹങ് മിൻ
18. യുദ്ധവിമാനത്തിൽ പറന്ന നാലാമത്തെ ഇന്ത്യൻ രാഷ്ട്രപതി- ദ്രൗപതി മുർമു
- സുഖോയ് 30 എം.കെ.ഐ വിമാനം
19. 2023- ലെ ദേശീയ പഞ്ചായത്ത് പുരസ്ക്കാരങ്ങളിൽ കേരളത്തിന് ലഭിച്ച അവാർഡുകളുടെ എണ്ണം- 4
- രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്ത് ചെറുതന ഗ്രാമപഞ്ചായത്ത്, ആലപ്പുഴ
- സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം വീയപുരം ഗ്രാമപഞ്ചായത്ത്, ആലപ്പുഴ
20. 2023 കടുവ സെൻസസ് പ്രകാരം ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം- 3167
21. സർക്കാർ ഉടമസ്ഥതയിലെ രാജ്യത്തെ ആദ്യത്തെ ഓൺലൈൻ ടാക്സി സംവിധാനം നിലവിൽ വന്ന സംസ്ഥാനമേത്- കേരളം
22. കേരളത്തിലെ ഓൺലൈൻ ടാക്സി സംവിധാനത്തിന് നൽകിയിട്ടുള്ള പേരെന്ത്- കേരള സവാരി
23. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്നതിന്റെ റെക്കോഡ് സ്വന്തമാക്കിയതാര്- ഉമ്മൻ ചാണ്ടി
24. 2022 ഓഗസ്റ്റിൽ അന്തരിച്ച ഏത് മലയാളിയുടെ ആത്മകഥയാണ് 'പൊളിച്ചെഴുത്ത്'- ബെർലിൻ കുഞ്ഞനന്തൻ നായർ
25. 2022 ഓഗസ്റ്റിൽ അന്തരിച്ച മലയാളത്തിലെ ആദ്യ ത്തെ ഗോത്രവർഗ നോവലിസ്റ്റാര്- നാരായൻ
26. 2022- ൽ നടന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിച്ച നഗരമേത്- ഇംഗ്ലണ്ടിലെ ബർമിങ്ങാം
27. ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനമെത്ര- നാല്
28. ആകെ എത്ര മെഡലുകളാണ് 2022 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയത്- 61 മെഡലുകൾ (22 സ്വർണം, 16 വെള്ളി, 23 വെങ്കലം)
29. ബർമിങ്ങാം ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ മലയാളി താരമാര്- എൽദോസ് പോൾ
30. 44-ാമത് ചെസ് ഒളിമ്പ്യാഡിന് 2022- ൽ വേദിയായ ഇന്ത്യൻ നഗരമേത്- ചെന്നൈ
No comments:
Post a Comment