Wednesday, 26 April 2023

Current Affairs- 26-04-2023

1. Tomb of Sand എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ- മണൽ സമാധി


2. 2023- ൽ ആഗോള ബുദ്ധമത ഉച്ചകോടിക്ക് വേദിയാകുന്നത്- ന്യൂഡൽഹി


3. IPL- ൽ അതിവേഗം 100 വിക്കറ്റ് നേടിയ താരം- കഗിസോ റബാഡ


4. 2023- ലെ FIFA U-20 ലോകകപ്പിന് വേദിയാകുന്നത്- അർജന്റീന


5. ലോക കരൾ ദിനം (ഏപ്രിൽ 19) 2023 Theme- Be vigilant, do a regular liver check-up, fatty liver can affect anyone. 


6. നാവികസേനയിൽ പേഴ്സണൽ സർവീസസ് കൺട്രോളറായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ കൃഷ്ണസ്വാമി നാഥൻ


7. വെള്ളത്തിനടിയിലൂടെയുളള ഇന്ത്യയിലെ ആദ്യത്തെ മെട്രോ തീവണ്ടി പരീക്ഷണ ഓട്ടം നടത്തിയത്- കൊൽക്കത്ത

  • ഹൂഗ്ലി നദിക്കടിയിലൂടെ
  • കൊൽക്കത്തയെയും ഹൗറയെയുമാണ് സർവീസ് ബന്ധിപ്പിച്ചത്. 


8. സാമൂഹിക പരിഷ്കർത്താവായ ജ്യോതിറാവു ഫുലേയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ


9. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനാണ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ജ്യൂസ് ദൗത്യം- വ്യാഴത്തിന്റെ ഉപഗ്രഹത്തെക്കുറിച്ച്


10. രാജ്യത്ത് ഡിജിറ്റൽ പണമിടപാടിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- കേരളം 

  • രണ്ടാം സ്ഥാനം- മഹാരാഷ്ട്ര
  • രാജ്യത്ത് ഡിജിറ്റൽ പണമിടപാടിൽ മുന്നിൽ നിൽക്കുന്ന നഗരം- ബാംഗ്ലൂർ
  • കഴിഞ്ഞവർഷം UPI ഇടപാടിനായി ഏറ്റവുമധികം ഉപയോഗിച്ച് മൊബൈൽ ആപ്പ് ഫോൺ പേ


11. ബംഗാളി ഭാഷയിൽ സിനിമയാകുന്ന രബീന്ദ്രനാഥ ടാഗോറിന്റെ കൃതി- കാബൂളിവാല 

  • സംവിധാനം- സുമൻ ഘോഷ്


12. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവ്വീസായ കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്- കൊച്ചി ഹൈക്കോടതി ടെർമിനൽ മുതൽ വൈപ്പിൻ വരെ

  • ഉദ്ഘാടകൻ- നരേന്ദ്രമോദി


13. സിംഗപ്പൂരിന്റെ ടെലിയോസ് 2, ലൈംലൈറ്റ് 4 എന്നീ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്ന ഇന്ത്യൻ വിക്ഷേപണ വാഹനം- PSLV C-55 


14. വിക്ഷേപണത്തിനു പിന്നാലെ പൊട്ടിത്തെറിച്ച സ്പെയ്സ് എക്സ് റോക്കറ്റ്- സ്റ്റാർഷിപ്പ്

  • വിക്ഷേപിച്ചത്- 2023 ഏപ്രിൽ 20
  • വിക്ഷേപണ സ്ഥലം- ബോകാചികാ, ടെക്സസ്


15. ഏത് രാജ്യവുമായി സഹകരിച്ചാണ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നിർമാണത്തിനുള്ള 52,000 കോടി രൂപയുടെ കരാർ ഇന്ത്യ ഒപ്പു വയ്ക്കുന്നത്- റഷ്യ 


16. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിക്ക് ആരംഭം കുറിച്ച പഞ്ചായത്ത്- കള്ളിക്കാട് (തിരുവനന്തപുരം)


17. ടെക് ഉത്പന്നങ്ങളുടെ നിർമാതാക്കളായ ആപ്പിൾ കമ്പനി നേരിട്ടു നടത്തുന്ന ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ തുറന്നത് എവിടെയാണ്- മുംബൈ


18. ഏതു വർഷം മുതലാണ് ഐക്യരാഷ്ട്രസഭ ആഗോള ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചത്- 1950


19. ആരാണ് 'YUVA PORTAL’ ഉദ്ഘാടനം ചെയ്തത്- ഡോ. ജിതേന്ദ്ര സിംഗ്


20. ഏത് സംസ്ഥാനത്തെ കമ്പം മുന്തിരിക്കാണ് GI ടാഗ് ലഭിച്ചത്- തമിഴ്നാട്


21. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായ ആദ്യത്തെ വനിതയാര്- പി.ടി. ഉഷ


22. ഓറൽ റിഹൈഡ്രേഷൻ സൊലൂഷന്റെ (ഒ.ആർ. എസ്.) ശില്പിയായി അറിയപ്പെടുന്ന, 2022 ഒക്ടോബറിൽ അന്തരിച്ച, ഇന്ത്യൻ ഡോക്ടറാര്- ഡോ. ദിലീപ് മഹലനോബിസ്


23. കുട്ടിത്തേവാങ്കുകളുടെ (slender loris) സംരക്ഷ ണാർഥമുള്ള ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതം നിലവിൽ വന്നതെവിടെ- തമിഴ്നാട്ടിലെ കടുവൂർ


24. തെലങ്കാന രാഷ്ട്രീയസമിതിയുടെ പുതിയ പേരെന്ത്- ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്.)


25. ഇന്ത്യയിലേക്കുള്ള മയക്കുമരുന്നുകടത്ത് തടയാനായി സി.ബി.ഐ. നടത്തിയ ഓപ്പറേഷൻ ഏത്- ഓപ്പറേഷൻ ഗരുഡ


26. എല്ലാ ഗ്രാമങ്ങളിലും കമ്യൂണിറ്റി ലൈബ്രറികൾ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ലയേത്- ജാർഖണ്ഡിലെ ജാംതര


27. ഇന്ത്യയിൽ ദേശീയ ഡോൾഫിൻ ദിനമായി പ്രഖ്യാപിച്ചത് ഏത്- ഒക്ടോബർ അഞ്ച്


28. റഷ്യ-യുക്രൈൻ സംഘർഷത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ദൗത്യമേത്- ഓപ്പറേഷൻ ഗംഗ


29. ഐ.എസ്.ആർ.ഒയുടെ പത്താമത്തെ ചെയർമാനായി നിയമിതനായ മലയാളി ആര്- എസ്. സോമനാഥ്


30. സായുധസേനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനായി 2022 ജൂണിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ പുതിയ പദ്ധതിയേത്- അഗ്നിപഥ്

No comments:

Post a Comment