1. വ്യാഴത്തെയും അതിന്റെ മഞ്ഞ് മൂടിയ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹം- JUICE
2. കുട്ടികൾക്ക് വേണ്ടിയുള്ള ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം- ഘാന
3. തുർക്കിയുടെ ഏറ്റവും വലിയ യുദ്ധകപ്പൽ- TCG Anadolu
4. ഇന്ത്യയിലാദ്യമായി അഗ്രി ഡ്രോൺ സബ്സിഡി ലഭിക്കുന്ന കമ്പനി- ഗരുഡ എയ്റോ സ്പേസ്
5. 2023- ലെ Cannes ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം- കെന്നഡി
6. ഇന്ത്യൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ദേശീയ ഫുട്ബോൾ ഫെഡറേഷൻ നൽകാൻ തീരുമാനിച്ച മിനിമം വേതനം- 3.2 ലക്ഷം രൂപ
7. ഖര ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് ഫോ- 18 പരീക്ഷണം നടത്തിയ രാജ്യം- ഉത്തരകൊറിയ
8. തെലങ്കാനയിൽ അനാവരണം ചെയ്ത ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡോ. അംബേദ്കറുടെ പ്രതിമയുടെ ഉയരം- 125 അടി
9. പുതുസംരഭകർക്ക് കരുത്തേകാൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രഖ്യാപിച്ച പുതിയ പദ്ധതി- എമർജിങ് ടെക്നോളജി ഹബ്ബ്
10. ആപ്പിളിന്റെ ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോർ സ്ഥാപിതമായത്- മുംബൈ
11. 2023 ജൂലൈ 20- ലെ ലോന മതത്തിൽ ന്യൂസിലാൻഡും നോർവയും ഏറ്റുമുട്ടും 23 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത നാടക പ്രവർത്തകയും നടിയുമായിരുന്ന വ്യക്തി- ജലബാല വൈദ്യ
12. മുൻ ആരോഗ്യവകുപ്പ് മന്ത്രിയായ കെ.കെ ശൈലജയുടെ ആത്മകഥ- മൈ ലൈഫ് ആസ് എ കോഡ്
13. വിഴിഞ്ഞം തുറമുഖത്തിന് കേരള സർക്കാർ നൽകിയ ഔദ്യോഗിക നാമം- വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്
- വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് (പി.പി.പി വെഞ്ച്വർ ഓഫ് ഗവൺമെന്റ് ഓഫ് കേരള ആൻഡ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്) എന്ന പേരിലാവും വിഴിഞ്ഞം തുറ മുഖം ഇനി അറിയപ്പെടുക
14. മികച്ച കടുവാ സംരക്ഷണ പ്രവർത്തനം കാഴ്ചവച്ച് രാജ്യത്ത് ഒന്നാമതെത്തിയ കടുവാ സങ്കേതം- പെരിയാർ കടുവാ സങ്കേതം
- മാനേജ്മെന്റ് എഫക്റ്റീവ്നെസ് ഇവാലുവേഷനിൽ (എം.ഇ.ഇ) ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് പെരിയാർ കടുവാ സങ്കേതം രാജ്യത്ത് ഒന്നാമതെത്തിയത്.
15. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവുമധികം ഉൽപ്പന്നങ്ങൾക്ക് ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനം- കേരളം
16. 2023 ഏപ്രിലിൽ, വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ആരംഭിച്ച യൂട്യൂബ് ചാനൽ- സെൽഫി പോയിന്റ്
17. ഊർജ കാര്യക്ഷമത സൂചികയിൽ കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങൾ മുൻനിരയിൽ- കേരളം, രാജസ്ഥാൻ, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന
18. ആധാറിൽ സ്പർശനരഹിത വിരലടയാള സംവിധാനം (ടലെസ് ബയോമെട്രിക് ക്യാപ്ചർ സിസ്റ്റം) കൊണ്ടുവരാനായി UIDAI ധാരണാപത്രത്തിൽ ഒപ്പുവെച്ച സ്ഥാപനം- ഐ.ഐ.ടി ബോംബെ
19. 2023- ലെ അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാര ജേതാവ്- സി.ആർ. റാവു
- സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ നോബേൽ എന്നാണ് ഈ ബഹുമതി അറിയപ്പെടുന്നത്
20. 2023 ഏപ്രിലിൽ, സർവകലാശാലകളിൽ ചാറ്റ് ജിപിടിയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ രാജ്യം- ജപ്പാൻ
21. ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ബധിരർക്കായുള്ള രണ്ടാമത് ദേശീയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- കേരളം
22. 1988- ൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോക്കോപൈലറ്റായ സുരേഖ യാദവ് അടുത്തിടെ സ്വന്തമാക്കിയ നേട്ടം- ഇന്ത്യൻ റെയിൽവേയുടെ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്ന ആദ്യ വനിത
- സോളാപ്പൂരിൽനിന്ന് 6 മണിക്കൂർ കൊണ്ട് 450 കി. മീറ്റർ പിന്നിട്ട് തീവണ്ടി മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലെത്തിച്ചു.
23. നേപ്പാളിന്റെ പുതിയ പ്രസിഡന്റ്- രാം ചന്ദ്രപാൽ (നേപ്പാളി കോൺഗ്രസ്)
24. നാഗാലാൻഡ് സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയെന്ന നേട്ടം സ്വന്തമാക്കിയത്- സൽഹൗതുവാനോ ക്രൂസേ (56)
- നെഫ്യൂറിയോയുടെ മന്ത്രിസഭാംഗമായാണ് ചുമതലയേറ്റത്.
- 1963- ൽ നാഗാലാൻഡ് സംസ്ഥാനം രൂപം കൊണ്ടശേഷം ആദ്യമായാണ് രണ്ട് വനിതകൾ നിയമസഭാംഗങ്ങളായത്. ക്രൂസേയ്ക്കൊപ്പം ഹെകാനി ജഖലുവാണ് രണ്ടാമത്തെ വനിത. ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടിയുടെ പ്രതിനിധികളായാണ് ഇരുവരും സഭയിലെത്തിയത്.
25. ലോകത്തെ വായുമലിനീകരണം കൂടിയ ആദ്യ 50 നഗരങ്ങളിൽ എത്രയെണ്ണം ഇന്ത്യയിലാണ്- 39
- ആഫ്രിക്കയിലെ ചാഡ് ആണ് വായുമലിനീകരണം ഏറ്റവും കൂടിയ രാജ്യം. രണ്ടാം സ്ഥാനത്ത് ഇറാഖ്.
- ഇന്ത്യയുടെ സ്ഥാനം എട്ടാമത്. 2021- ൽ അഞ്ചാമതായിരുന്നു.
- പാകിസ്താനിലെ ലഹോറും ചൈനയിലെ ഹെടാനുമാണ് ഏറ്റവും മലിനമായ നഗരങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനത്തുള്ളത്. രാജസ്ഥാനിലെ ഭിവാഡിയാണ് മൂന്നാം സ്ഥാനത്ത്.
- സ്വിസ് സ്ഥാപനമായ ഐക്യു എയർ (IQ Air) പുറത്തിറക്കിയ 2022- ലെ ഗ്ലോബൽ എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരമാണിത്.
26. തുടർച്ചയായി എത്രാമത്തെ തവണയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് (69) അധികാരത്തിൽ തുടരാൻ അനുമതി നൽകിയത്- മൂന്നാം തവണ
- 2952 അംഗങ്ങൾ അടങ്ങിയ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസാണ് (എൻ.പി.സി.) ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശം അതേപടി അംഗീകരിച്ചത്.
- ലോകത്തിലെ ഏറ്റവും ബൃഹത്തായ പാർലമെന്റുകൂടിയാണ് എൻ.പി.സി.
- അഞ്ചുവർഷമാണ് ചൈനയിൽ പ്രസിഡന്റിന്റെ കാലാവധി. ഒരാൾക്ക് രണ്ടുപ്രാവശ്യം എന്ന ഭരണഘടനാവ്യവസ്ഥ ഭേദഗതി ചെയ്താണ് മൂന്നാം പ്രാവശ്യവും പാർട്ടി ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും തുടരാൻ 2022 ഒക്ടോബറിൽ കമ്യൂണിസ്റ്റ് പാർട്ടി ഷിക്ക് അനുമതി നൽകിയത്.
- 2012- ലാണ് ഷി ആദ്യമായി പ്രസിഡന്റായത്
- ലി ചിയാങ്ങാണ് (63) പുതിയ പ്രധാനമന്ത്രി.
27. 'ആർ ആർ ആർ' എന്ന തെലുഗു സിനിമക്ക് ഏത് വിഭാഗത്തിലുള്ള ഓസ്കർ പുരസ്കാരമാണ് ലഭിച്ചത്- മികച്ച ഒറിജിനൽ സോങ്
- ചന്ദ്രബോസിന്റെ വരികൾക്ക് എം.എം. കീരവാണി (മരഗതമണി) സംഗീതം നൽകിയ 'നാട്ടു നാട്ടു’ ഗാനമാണ് പുരസ്കാരം നേടിയത്.
- കാലഭൈരവ, രാഹുൽ സിപ്ലിഗുണ്ട് എന്നിവർ ചേർന്നാണ് ആലാപനം നടത്തിയത്.
- ഇംഗ്ലീഷ് ഇതര ഭാഷകളിൽ നിന്ന് ഓസ്കർ നേടുന്ന നാലാമത്തെ ഗാനം കൂടിയാണിത്.
- 2009- ൽ ബ്രിട്ടീഷ് സിനിമയായ 'സ്ലംഡോഗ് മില്യനറി'ലെ ഗുൽസാർ എ. ആർ. റഹ്മാൻ ജോഡിയുടെ 'ജയ്ഹോ ശേഷം ഓസ്കർ നേടുന്ന ആദ്യ വിദേശ ഭാഷാഗാനം കൂടിയാണിത്.
- മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്ക്കാരം തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനത്തിൽ ചിത്രീകരിച്ച 'ദി എലിഫെന്റ്’ വിസ്പറേഴ്സ് നേടി. കാർത്തികി ഗോൺ സാൽവസാണ് സംവിധായക.
- ഒറ്റപ്പെട്ടുപോകുന്ന അഥവാ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികളെ സ്വന്തം കുട്ടികളെപ്പോലെ ഓമനിച്ച് വളർത്തുന്ന കാട്ടുനായ ഗോത്ര വിഭാഗത്തിൽപ്പെട്ട ബൊമ്മൻ, ബെല്ലി ദമ്പതിമാരെയാണ് ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്.
മറ്റ് പ്രധാന പുരസ്കാരങ്ങൾ:
- മികച്ച ചിത്രം- എവരിതിങ് എവിവർ ഓൾ അറ്റ് വൺസ്
- മികച്ച നടൻ- ബ്രൻഡർ ഫെയ്സർ (ദ വെയ്ൽ)
- മികച്ച നടി- മിഷേൽ യോ (എവരിതിങ്..)
- മികച്ച സംവിധായകർ- ഡാനിയൽ ക്യാൻ, ഡാനിയൽ ഷിനെർട്ട് (എവരിതിങ്..)
- മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം- ഓൺ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്.
- മികച്ച അനിമേഷൻഫിലിം- പിനോക്കിയോ
- മികച്ച ഡോക്യുമെന്ററി ഫീച്ചർ- നവൽ നി (റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ വിമർശകനായ അലക്സി നവൽനിക്കുറിച്ചുള്ള ചിത്രമാണ് 'നവൽനി')
- മികച്ച അഭിനേത്രിക്കുള്ള ഓസ്കർ പുരസ്ക്കാരം നേടിയ ആദ്യ ഏഷ്യാക്കാരി കൂടിയാണ് 1962- ൽ മലേഷ്യയിൽ ജനിച്ച മിഷേൽ യോ
- 95-ാം ഓസ്കറിൽ ഏറ്റവുമധികം പുരസ്ക്കാരങ്ങൾ (ഏഴ്) നേടിയത് ശാസ്ത്രകഥാ ചിത്രമായ 'എവരിതിങ് എവിവർ ഓൾ അറ്റ് വൺസ്’ ആണ്.
28. ജമ്മു കശ്മീരിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവായിരുന്ന ഗുലാംനബി ആസാദ് രചിച്ച ആത്മകഥ- ആസാദ്: ആൻ ഓട്ടോബയോഗ്രഫി
29. ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരമാണ് അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത്- അനുച്ഛേദം 102(1)(ഇ)
30. ഏത് പ്രശസ്തമായ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളാണ് 2023 ഏപ്രിൽ 1- ന് അരംഭിച്ചത്- വൈക്കം സത്യാഗ്രഹം (1924 ഏപ്രിൽ 1 മുതൽ 1925 നവംബർ 30 വരെ)
No comments:
Post a Comment