Tuesday, 11 April 2023

Current Affairs- 11-04-2023

1. 2023- ൽ ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് / BRICS ബാങ്ക് പ്രസിഡന്റായി നിയമിതയായത്- Dilma Vana Rousseff


2. ആരവല്ലി നിരകളെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വനവൽക്കരണ പദ്ധതി- ആരവല്ലി ഗ്രീൻ വാൾ പദ്ധതി


3. ഗജ് ഉത്സവ് 2023- ന്റെ വേദി- കാസിരംഗ നാഷണൽ പാർക്ക്


4. 71- മത് അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് മീറ്റിൽ സംസ്ഥാന പോലീസ് വിഭാഗത്തിൽ കിരീടം നേടിയത്- കേരള പോലീസ്


5. ഇന്ത്യയിലെ ആദ്യ കേബിൾ സ്റ്റേ റെയിൽപ്പാലം- അൻജി ഖഡ് പാലം


6. യു.എസിന്റെ ചാറ്റ് ജി.പി.ടി.യ്ക്ക് ബദലായി ചൈനീസ് കമ്പനിയായ ബെയ്ദു പ്രഖ്യാപിച്ച ചാറ്റ് ബോട്ട്- ഏണി (Ernie)


7. ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റ്സ് അംബാസഡറായിനിയമിതയായത്- സലീമ ടിറ്റെ


8. 640 ടൺ ഭാരമുള്ള പടുകൂറ്റൻ റോക്കറ്റ് ആയ LVM 3 എത്ര ഉപഗ്രഹങ്ങളു മായാണ് 2023 മാർച്ച് 26- ന് ആകാശത്തേക്ക് കുതിച്ചത്- 36 


9. മ്യൂസിക് അക്കാദമിയുടെ 2023- ലെ സംഗീത കലാനിധി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്- ബോംബെ ജയശ്രീ


10. രാജ്യത്തെ ആദ്യത്തെ രാത്രി വാനനിരീക്ഷണകേന്ദ്രം പദ്ധതി (ഡാർക്ക് സ്കൈ റിസർവ്) എവിടെയാണ് വരുന്നത്- ലഡാക്


11. 2023 മാർച്ചിൽ ഇന്ത്യ സന്ദർശിച്ച ഫ്യൂമിയോ കിഷിദ (Fumio Kishida ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്- ജപ്പാൻ


12. ഏത് ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിട്ടാണ് കിലിയൻ എംബാപെ നിയമിതനായത്- ഫ്രാൻസ്


13. 2023 സാഫ് ഫുട്ബോൾ കപ്പിന് വേദിയാകുന്നത്- ബംഗളൂരു


14. ലോക നാടകദിനം (മാർച്ച് 27) 2023- ലെ പ്രമേയം- തീയറ്ററും സമാധാനത്തിന്റെ സംസ്കാരവും


15. സംസ്ഥാനത്തെ 7 ജില്ലകളിൽ കൂടി സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതികൾ നടപ്പിലാക്കുന്നതി നുള്ള കേരള സർക്കാർ പദ്ധതി- കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പ്രോജക്ട്


16. സംസ്ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതി നിലവിൽ വന്നത്- കരടിപ്പാറ (പാലക്കാട്)


17. ഉത്തർപ്രദേശിന്റെ സംസ്ഥാന പക്ഷി- സാരസ് കൊക്ക്


18. 2023 മാർച്ചിൽ യു.എസിന്റെ ദേശീയ മാനവികതാ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ- Mindy Kailing

  • ദേശീയ മാനവികതാ മെഡലിൽപ്പെട്ട നാഷണൽ മെഡൽ ഓഫ് ആർട്സ് പുരസ്കാരമാണ് നടിയും നിർമ്മാതാവുമായ മിൻഡിക്ക് ലഭിച്ചത്.


19. 2023- ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ വേദി- ന്യൂഡൽഹി

  • പ്രസ്തുത ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യക്കാർ നീതു ഗൻഖാസ് (48 കി.ഗ്രാം), നിഖാത് സരിൻ (50 കി.ഗ്രാം), ലവിന ബോർഗോ ഹെയ്ൻ (75 കി.ഗ്രാം), സ്വീറ്റി ബൂറ (81 കി.ഗ്രാം) 
  • മേരികോമിനു ശേഷം ബോക്സിങിൽ തുടർച്ചയായി രണ്ടാം തവണയും ലോകചാമ്പ്യനാകുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- നിഖാത് സരിൻ


20. 2023 മാർച്ചിൽ അന്തരിച്ചു, ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ സമര സേനാനി- മൂസ മൂല


21. ലക്നൗവിൽ വച്ച് നടന്ന അഖിലേന്ത്യ പോലീസ് അത്ലറ്റിക്സിൽ സംസ്ഥാന പോലീസ് വിഭാഗത്തിൽ കിരീടം നേടിയത്- കേരള പോലീസ്


22. 2023- ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം- പാകിസ്ഥാൻ

  • ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്ഥാന് പുറത്താണ് നടത്തുക


23. ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതിയുടെ നാൾവഴികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മനോജ് ബാജ്പേയ് അവതാരകനായി എത്തുന്ന ഡോക്യുമെന്ററി- ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി


24. 2023 മാർച്ചിൽ പ്രധാനപ്പെട്ട 6 നദികളുടെ സംരക്ഷണത്തിനായി കേന്ദ്ര ഗവൺമെന്റിന്റെ ജലശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി- പെരിയാർ


25. ലോകത്താദ്യമായി 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച റോക്കറ്റ്- ടെറാൻ 1

  • വിക്ഷേപണം- 2023 മാർച്ച് 23
  • വിക്ഷേപണ സ്ഥലം- കേപ്പ് കാനവർ, ഫ്ളോറിഡ

26. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റായി മാറിയത്- ഫ്രെഡി


27. 2023- ൽ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിക്കുന്ന ദൂരദർശിനി- യൂക്ലിഡ്


28. 2023- ലെ ഷൂട്ടിംഗ് വേൾഡ് കപ്പിന് വേദിയാകുന്നത്- ഭോപ്പാൽ


29. 'ആസാദ് ഇൻ ഓട്ടോബയോഗ്രഫി' ആരുടെ ആത്മകഥയാണ്- ആസാദ്


30. 2021-2022 വർഷത്തെ കേന്ദ്ര സ്പാർക്ക് റാങ്കിംഗിൽ കേരളത്തിന്റെ സ്ഥാനം- 2 

No comments:

Post a Comment