Monday, 17 April 2023

Current Affairs- 17-04-2023

1. പ്രഥമ കേരള സൂപ്പർ ലീഗിന്റെ അംബാസഡർ- ഐ.എം. വിജയൻ


2. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2022 പ്രകാരം ഒരു കോടിയിലധികം ജനസംഖ്യയുളള വലുതും ഇടത്തരവുമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- കർണാടക


3. Asian Cup Football 2024 വേദി- ഖത്തർ


4. 2023- ലെ ആഷസ് നിയന്ത്രിക്കുന്ന അംബയർമാരുടെ പാനലിൽ ഇടം നേടിയ ഇന്ത്യാക്കാരൻ- നിതിൻ മേനോൻ


5. 2023- ൽ ഇന്ത്യയിൽ കണ്ടെത്തിയ പുതിയ ഇനം പുൽച്ചാടികൾ-

  • Hexacentrus tiddae
  • Hexacentrus ashoka
  • Hexacentrus khasiensis


6. 2023- ൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സുധീർ നായിക്


7. ഇന്ത്യൻ ഷിപ്പിങ്/ മാരിടൈം മേഖലയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ `സാഗർ സമ്മാൻ വരുണ അവാർഡ് നേടിയ പത്തനംതിട്ട സ്വദേശി- ക്വാപ്റ്റൻ ടി.കെ.ജോസഫ്


8. ക്രിക്കറ്റ് നിയമങ്ങളുടെ സ്രഷ്ടാക്കളായ എം.സി.സി.യുടെ (മെർലിബോൺ ക്രിക്കറ്റ് ക്ലബ്ബ്) ആജീവനാന്ത ബഹുമതി നേടിയ ഇന്ത്യൻ താരങ്ങൾ- എം.എസ്.ധോണി, യുവരാജ് സിങ്, സുരേഷ് റെയ്ന, മിതാലി രാജ്, ജുലൻ ഗോസ്വാമി


9. ലോക ആരോഗ്വ ദിനം (ഏപ്രിൽ 7) 2023 പ്രമേയം- എല്ലാവർക്കും ആരോഗ്യം


10. ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ

  • 2024-28 വരെ അംഗമായിരിക്കും 
  • സ്ഥിതി വിവരകണക്കുകളുമായി ബന്ധപ്പെട്ട രാജ്യാന്തര പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല വഹിക്കുന്നത് സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനാണ്. 


11. വാട്സാപ്പിനു വേണ്ടി ബിസിനസ്സ് സർവീസ് പ്രൊവൈഡർ ആയി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ടെലികോം കമ്പനി- എയർടെൽ


12. ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഫുട്ബോൾ ടീം- അർജന്റീന

  • ഇന്ത്യയുടെ സ്ഥാനം- 101


13. ലോകത്തെ അതിസമ്പന്നരുടെ ഈ വർഷത്തെ ഫോബ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്- ബെർണാഡ് അർനോൾഡ്


14. രാജ്യത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ ആക്രമണം നടന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്- കോഴിക്കോട്


15. അരുണാചൽപ്രദേശിലെ എത്ര സ്ഥലങ്ങളുടെ പേരാണ് ചൈനീസ് പേരാക്കി ചൈന അവകാശവാദം ഉന്നയിച്ചത്- 11


16. മരടിലെ അനധികൃത ഫ്ളാറ്റ് നിർമാണത്തിന് ഉത്തരവാദികളായവരെ  കണ്ടെത്താൻ സുപ്രീം കോടതി 2022 മേയിൽ ഏകാംഗ കമ്മീഷനായി നിയോഗിച്ചിരുന്ന കഴിഞ്ഞദിവസം അന്തരിച്ച വ്യക്തി- ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ


17. എ.കെ.ജിക്കൊപ്പം മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നവരിൽ ജീവിച്ചിരുന്ന ഏക വ്യക്തിയും മരിച്ചു. ആരാണ് അദ്ദേഹം- പൂജപ്പുര സാംബൻ 


18. ഭ്രമണപഥത്തിൽ എത്തിച്ച് ഒഫെക് 13 എന്നത് ഏത് രാജ്യത്തിന്റെ ചാര ഉപഗ്രഹം ആണ്- ഇസ്രായേൽ


19. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2022: 18 വലിയ സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയത്- കർണാടക


20. ഉത്തേജക വിരുദ്ധ ഏജൻസി (NADA) നാല് വർഷത്തേക്ക് വിലക്കിയ സഞ്ജിത ചാനുവിന്റെ കായിക ഇനം- ഭാരോദ്വഹനം


21. കെ.എസ്.ഇ.ബി- യിൽ പരാതി അറിയിക്കാൻ നിലവിൽ വരുന്ന സംവിധാനം- ക്ലൗഡ് ടെലിഫോണി


22. 2023 ഏപ്രിലിൽ അന്തരിച്ച മുൻ ഇന്ത്യൻ sp ക്രിക്കറ്റ് താരവും അർജുന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരവുമായ വ്യക്തി- സലീം ദുരാനി


23. ട്വന്റി-20 ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- യുസ്വേന്ദ്ര ചാഹൽ


24. 2023 മാർച്ചിൽ അന്തരിച്ച സാറ തോമസ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- സാഹിത്യം


25. സ്ത്രീകളുടെ സ്വയം രക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി കുടുംബശ്രീയും, സ്പോർട്സ് കേരള ഫൗണ്ടേഷനും സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി- ധീരം


26. 2023- ലെ സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പിന് അർഹനായ കലാമണ്ഡലം ഉണ്ണി കൃഷ്ണൻ ഏത് വാദ്യോപകരണം / ഉപകരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു- ചെണ്ട, ഇടയ്ക്ക


27. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം വിഭാഗം ഉപദേശക സമിതി കൺവീനറായി തിരഞ്ഞെടുത്തത്- കെ. പി. രാമനുണ്ണി


28. നാവികസേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേൽക്കുന്നത്- വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിംഗ്


29. നാറ്റോയിലെ എത്രാമത്തെ അംഗ രാജ്യമായിട്ടാണ് ഫിൻലാൻഡ് ചേരുന്നത്- 31


30. 2023- ൽ അന്തരിച്ച ബർമ്മ ചന്ദ്രൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- കായികം

No comments:

Post a Comment