Tuesday, 18 April 2023

Current Affairs- 18-04-2023

1. ലോകത്ത് ആദ്യമായി ദേശീയപാതയിൽ മുളകൊണ്ട് സുരക്ഷാഭിത്തി നിർമിച്ചത് എവിടെയാണ്- വിദർഭയിലെ വാണി-വറോറ ഹൈവേയിൽ

(മഹാരാഷ്ട്ര)

  • അപകടങ്ങൾ തടയുന്നതിനായി ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി 200 മീറ്റർ നീളത്തിൽ നിർമിച്ച സംരക്ഷണഭിത്തിക്ക് (ക്രാഷ് ബാരിയർ) 'ബാഹുബലി' എന്നാണ് പേര് നൽകിയിട്ടുള്ളത്.

2. ചൈനയുടെ പ്രതിരോധ ബജറ്റ് 2023- ൽ 7.2 ശതമാനം വർധിപ്പിച്ചു. ചൈനയുടെ പ്രതിരോധച്ചെലവ് എത്രയാണ്- 18.3 ലക്ഷം കോടി രൂപ

  • യു.എസ്സാണ് പ്രതിരോധമേഖലയിൽ ഏറ്റവുമധികം തുക ചെലവിടുന്ന രാജ്യം (ഏകദേശം 67 ലക്ഷം കോടി രൂപ). 
  • രണ്ടാം സ്ഥാനത്താണ് ചൈന.
  • ഇന്ത്യയുടെതിനെക്കാൾ മൂന്നിരട്ടിയാണ് ചൈനയുടെ പ്രതിരോധ ബജറ്റ്.
  • 2023-24 സാമ്പത്തികവർഷത്തേക്ക് 5,94 ലക്ഷം കോടി രൂപയാണ് ഇന്ത്യ പ്രതിരോധത്തിന് വകയിരുത്തിയിട്ടുള്ളത്.

3. ഏത് മുൻ സോവിയറ്റ് നേതാവിന്റെ 70-ാം ചരമവാർഷിക ദിനമായിരുന്നു 2023 മാർച്ച് അഞ്ചിന്- ജോസഫ് സ്റ്റാലിൻ

  • 1924- ൽ ലെനിന്റെ വിയോഗത്തിനുശേഷം മുൻ സോവിയറ്റ് യൂണിയന്റെ പരമാധി കാരിയായിരുന്ന സ്റ്റാലിൻ 1953 മാർച്ച് 5- ന് 74-ാം വയസ്സിലാണ് അന്തരിച്ചത്. 
  • 1878- ൽ ഇന്നത്തെ ജോർജിയയിലാണ് ജനനം.


4. പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി ബന്ധപ്പെട്ട കേസാണ് തോഷഖാന. എന്താണിത്- പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും മറ്റും നൽകിയ വിലപിടിച്ച സമ്മാനങ്ങൾ സർക്കാരിന്റെ തോഷഖാന വകുപിന് കൈമാറണമെന്ന നിയമം ലംഘിച്ച് ഇമ്രാൻ അവ വിറ്റ് പണമാക്കിയെന്നതാണ്


5. കുട്ടികളിലെ പരീക്ഷാക്കാലത്തെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ സൗജന്യ കൗൺസിലിങ് സംവിധാനം- മനോദർപ്പൺ


6. ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം (ISRO) 2011- ൽ വിക്ഷേപിച്ച കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം അടുത്തിടെ ശാന്ത സമുദ്രത്തിലെ പ്രത്യേക മേഖലയിൽ വീഴ്ത്തി. ഉപഗ്രഹത്തിന്റെ പേര്- മേഘാ ട്രോപ്പിക്സ് -1 (Megha Tropiques-1)

  • ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസുമായി ചേർന്ന് 2011 ഒക്ടോബർ 12- നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 
  • മൂന്നുവർഷത്തെ സേവനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 1000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 10 വർഷവും അഞ്ചുമാസവും പ്രവർത്തിച്ചു. 2022 ഏപ്രിലിൽ പ്രവർത്തനരഹിതമായി. 2023 മാർച്ച് 7- ന് ഉപഗ്രഹം പതിച്ചു.


7. 2023- ലെ ലോക വനിതാദിനത്തിന്റെ (മാർച്ച് 8) സന്ദേശം എന്താണ്- Digit all: Innovation and Technology for gender equality

  • ലോക വനിതാദിനത്തിൽ സംസ്ഥാന സർക്കാർ 2022- ലെ വനിതാരത്ന പുര സ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. കെ.സി. ലേഖ (കായികമേഖല), നിലമ്പൂർ ആയിഷ (പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവരുടെ വിഭാഗം), ലക്ഷ്മി എൻ. മേനോൻ (സ്ത്രീകളുടെയും കുട്ടി കളുടെയും ശാക്തീകരണം), ഡോ. ആർ.എ സ് സിന്ധു (വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക മേഖല) എന്നിവരാണ് ജേതാക്കൾ. 


8. സ്വർണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനും വിൽപ്പന സുതാര്യമാക്കാനുമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച സംവിധാനം- ഹാൾമാർക്ക് യുണിക് ഐഡന്റിഫിക്കേ ഷൻ (എച്ച്.യു.ഐ.ഡി.)

  • ആറക്കത്തിലുള്ള ആൽഫാ ന്യൂമെറിക് കോഡാണ് എച്ച്.യു.ഐ.ഡി. നമ്പർ. ഹാൾമാർക്കിങ്ങിന്റെ സമയത്തുതന്നെ ഇത് സ്വർണാഭരണങ്ങളിൽ പതിച്ചിരിക്കും. 

9. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി പോരാട്ട യൂണിറ്റിന്റെ മേധാവിയായ വനിത- ഷാലിസ ധാമി

  • പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള പശ്ചിമ മേഖലയിൽ മുന്നണിപ്പോരാളികളുടെ യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായാണ് നിയമനം.
  • ലുധിയാന (പഞ്ചാബ്) സ്വദേശിനിയാണ്. 


10. അടുത്തിടെ 75-ാം പിറന്നാൾ ആഘോഷിച്ച രാഷ്ട്രീയകക്ഷി- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

  • 1906 ഡിസംബർ ആറിനാണ് ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയിൽ ഓൾ ഇന്ത്യാ മുസ്ലിം ലീഗ് രൂപം കൊണ്ടത്.
  • വിഭജനത്തെ തുടർന്ന് 1947 ഡിസംബർ അഞ്ചിന് ലീഗിന്റെ പ്രവർത്തനം ഇന്ത്യയിൽ അവസാനിപ്പിച്ചു.
  • 1948 മാർച്ച് 10- ന് ചെന്നൈ മൗണ്ട് റോഡിലെ രാജാജി ഹാളിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിംലിഗ് പിറവിയെടുത്തു. 
  • പ്ലാറ്റിനം ജൂബിലിയാഘോഷവും രാജാജി ഹാളിൽ വെച്ചാണ് നടന്നത്.

11. ഏത് സംസ്ഥാനത്താണ് പ്രതിപക്ഷമില്ലാത്ത സർക്കാർ അധികാരമേറ്റത്- നാഗാലാൻഡ്

  • നെഫ്യുറിയോയുടെ നേതൃത്വത്തിലുള്ള എൻ.ഡി.പി.പി.- ബി.ജെ.പി. സർക്കാരിന് മറ്റുപാർട്ടികൾ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് സംസ്ഥാനത്ത് പ്രതിപക്ഷമില്ലാതായത്.
  • അഞ്ചാം തവണയാണ് എൻ.ഡി.പി.പി. നേതാവായ നെഫ്യു റിയോ മുഖ്യമന്ത്രിയായത്.
  • ത്രിപുരയിൽ മണിക് സാഹ (ബി.ജെ.പി.) വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. 
  • മേഘാലയയിൽ കാവൽ മുഖ്യമന്ത്രിയായിരുന്ന കോൺറാഡ് സാങ്മയുടെ (നാഷണൽ പീപ്പിൾസ് പാർട്ടി) നേതൃത്വത്തിലുള്ള മന്ത്രിസഭയും അധികാരത്തിലെത്തി.

12. ത്രിപുര വിഭജിച്ച് ആദിവാസികൾക്കായി തിപ്ര ലാൻഡ് സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യവുമായി തിരഞ്ഞടുപ്പിനെ നേരിട്ട് രാഷ്ട്രീയ കക്ഷി- തിപ്രമോത്ത

  • 2019- ലാണ് തിപ്രമോത്ത രൂപവത്കരിക്കപ്പെട്ടത്.
  • ആദിവാസി രാജവംശത്തിലെ യുവരാജാവായ പ്രദ്യോത് ബിക്രം മാണിക്യദേബ് ബർമനാണ് പ്രധാന നേതാവ്.
  • 60- ൽ 13 മണ്ഡലങ്ങളിൽ വിജയിച്ച തിപ്രമോത്ത് നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി.

13. കൊച്ചിയിൽ ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയപ്പോൾ അന്തരീക്ഷത്തിലുണ്ടായ രാസസംയുക്തം- ഡയോക്സിൻ 

  • ഡയോക്സിൻ, ഫ്യൂറാൻ, മെർക്കുറി, പോളി ക്ലോറിനേറ്റഡ് ബൈഫിനൈലുകൾ തുടങ്ങിയ വിഷവാതകങ്ങളാണ് പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തുവരുന്നത്.
  • ഇതിൽ ഏറ്റവും അപകടകാരിയാണ് ചിരഞ്ജീവികൾ എന്നറിയപ്പെടുന്ന ഡയോക്സിൻ (Dioxin).

14. മലയാള ടെലിവിഷൻ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്ക്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്- ശ്യാമപ്രസാദ്

  • ചലച്ചിത്ര സംവിധായകൻ കൂടിയാണ്. 


15. ലോകത്തെ ഏറ്റവും നീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- ശ്രീ സിദ്ധരൂധസ്വാമിജി റെയിൽവേ സ്റ്റേഷനിൽ (ഹുബ്ബള്ളി, കർണാടക) 

  • 1505 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോമിന്റെ നിർമാണച്ചെലവ് 90 കോടി രൂപയാണ്.
  • 1366 മീറ്റർ നീളമുള്ള ഗൊരഖ്പുർ (യു.പി.) റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമായിരുന്നു. നീളത്തിൽ ഇതുവരെ മുൻപിൽ.

16. ഇന്ത്യൻ രാഷ്ട്രപതിയുടെ കേരളസന്ദർശനവേളയിൽ ഏത് നാവികക്കപ്പലിനാണ് നിഷാൻ ബഹുമതി നൽകിയത്- ഐ.എൻ.എസ്. ദ്രോണാചാര്യ


17. 2023 മാർച്ച് 18- ന് നൂറുവർഷം പൂർത്തിയാക്കിയ മലയാളദിനപത്രം- മാതൃഭൂമി


18. ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി നിയമിതനായത്- എറിക് ഗാർസേറ്റി


19. ലോക ക്രിസ്തീയസഭയുടെ മതാചാര്യനായ മാർപ്പാപ്പാ സ്ഥാനത്ത് പത്തുവർഷം പൂർത്തിയാക്കിയതാര്- ഫ്രാൻസിസ് മാർപ്പാപ്പ


20. കേരളത്തിലെ ഏത് സ്ത്രീകൂട്ടായ്മയുടെ 25-ാംവാർഷികാഘോഷത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തത്- കുടുംബശ്രീ


21. ഉപഭോക്തൃ സംതൃപ്തി സർവേയുടെ അടിസ്ഥാനത്തിലുള്ള നൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി ലഭിച്ചത് ഏതിനാണ്- സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം 


22. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേ ഷൻ (ഐ.ടി.പി.ഒ.) സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി മേളകളിൽ ഒന്നായ ‘ആഹാർ 2023’ വ്യാപാരമേളയിൽ മികച്ച പവലിയനുള്ള സ്വർണ മെഡൽ സ്വന്തമാക്കിയ സംസ്ഥാനം- കേരളം


23. 2023- ലെ ലോക ജലദിനത്തിന്റെ പ്രമേയം- ജല ദൗർലഭ്യവും ശുചീകരണ പ്രതിസന്ധിയും പരിഹരിക്കാൻ മാറ്റം വേഗത്തിലാക്കാം


24. 2023- ൽ അന്തരിച്ച, ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അർജുന അവാർഡ് നേടിയ വ്യക്തി- സലിം ദുറാനി


25. യു.എസ്.ബഹിരാകാശ ഏജൻസി നാസയുടെ ചന്ദ്ര യാത്രാ പദ്ധതിയായ ആർട്ടിമിസിന്റെ രണ്ടാം ദൗത്യത്തിലെ സഞ്ചാരികൾ- Reid wiseman (Commander), Victor Glover (Pilot), Christina Hammock Koch (Mission Specialist), Jeremy Hansen (Mission Specialist)


26. 2022 നവംബർ 18- ന് വിക്ഷേപിച്ച, സ്വകാര്യമേഖലയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റേത്- വിക്രം എസ് 


27. വിക്രം എസിന്റെ വിക്ഷേപണത്തിന് അനുമതി നൽകിയ ബഹിരാകാശ വകുപ്പിനുകീഴിലെ ഏജൻസിയേത്- ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ


28. വിക്രം - എസ് റോക്കറ്റ് വികസിപ്പിച്ചെടുത്ത ഹൈദരാബാദ് ആസ്ഥാനമായ സ്റ്റാർട്ട് അപ്പ് സംരംഭമേത്- കൈറൂട്ട് എയ്റോസ്പേസ്


29. വിക്രം എസിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുദൗത്യത്തിന് നൽകിയിരുന്ന പേരെന്ത്- പ്രാരംഭ്


30. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വിമാ നവാഹിനി കപ്പൽ ഏത്- ഐ.എൻ.എസ്. വിക്രാന്ത്


മിയാമി ഓപ്പൺ 2023

  • പുരുഷ വിഭാഗം ജേതാവ്- Daniil Medvedev
  • വനിത വിഭാഗം ജേതാവ്- Petra Kvitova

No comments:

Post a Comment