Saturday, 15 April 2023

Current Affairs- 15-04-2023

1. 2023- ൽ കേരള റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്- എം. വസന്തഗേശൻ


2. 2023- ൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം bagworm moth- Capulopsyche Keralensis


3. 2023- ൽ നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ നിയമം പാസ്സാക്കിയ രാജ്യം- മലേഷ്യ


4. 2023 Combained Commanders Conference- ന് വേദിയായത്- ഭോപ്പാൽ


5. ദ്രാവക ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ ഫെറി- MF Hydra


6. ദീർഘകാലം കേരള ഹൈക്കോടതി ജഡ്ജിയായും (2004-2017) രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസും, കൊൽക്കത്ത ഉൾപ്പെടെ 4 ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന അടുത്തിടെ അന്തരിച്ച വ്യക്തി- ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ


7. ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കുന്നതിനായി രാജ്യസഭയുടെ വാണിജ്യകാര്യ സ്ഥിരം സമിതി ശിപാർശ ചെയ്ത പ്രത്യേക വിഭാഗം- ഡിജിറ്റൽ മാർക്കറ്റ് ഡിവിഷൻ


8. ലോകത്തെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയിൽ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അംഗമാകുന്ന 31-ാമത്തെ രാജ്യം- ഫിൻലൻഡ്

  • നാറ്റോ സെക്രട്ടറി ജനറൽ- ജെൻസ് സ്റ്റോൾട്ടെൻബെർഗ്


9. മലയാളം സാങ്കേതിക സർവകലാശാലയിലെ ( കെ ടി യു ) താൽക്കാലിക വൈസ് ചാൻസിലർ ആയി നിയമിതനായത്- സജി ഗോപിനാഥ്


10. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് നിലവിൽ വരുന്നത്- പയ്യന്നൂർ


11. കേരളത്തിലെ ഏതൊക്കെ കായലുകളിലെ മലിനീകരണം തടയാൻ നടപടി എടുക്കാത്തതിനെ തുടർന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിന് പത്തു കോടി രൂപ പിഴ ചുമത്തിയത്- വേമ്പനാട്,അഷ്ടമുടി


12. 2023 ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കുന്ന ജിയെ നാംഗ്വേൽ വാങ്ചുക് (Jigme Namgyel Wangchuck) ഏതു രാജ്യത്തിന്റെ രാജാവാണ്- ഭൂട്ടാൻ


13. അടുത്തിടെ രാജ്യത്ത് വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നതായി കണ്ടെത്തിയ ഒമിക്രോൺ വകഭേദം- എക്സ്ബിബി 1.16


14. സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് മനുഷ്യരിലേക്ക് പടരുന്നതായി കണ്ടെത്തിയത്- കൊൽക്കത്ത


15. ഭോപ്പാൽ ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്സ് റാണി കമലപതി റെയിൽവേ സ്റ്റേഷനിൽ ഫ്ളാഗ് ഓഫ് ചെയ്തത്- നരേന്ദ്രമോദി


16. പത്താമത് ഇന്ത്യ ശ്രീലങ്ക ഉഭയ കക്ഷി മാരീ ടൈം അഭ്യാസം- SLINEX 2023


17. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ട് ചാറ്റ് ജി പി ടി യുടെ പ്രവർത്തനം 2023- ൽ നിരോധിച്ച രാജ്യം- ഇറ്റലി


18. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ഏപ്രിൽ മാസത്തെ അധ്യക്ഷ പദവി ഏറ്റെടുത്ത രാജ്യം- റഷ്യ 


19. അടുത്തിടെ ഒഫെക്13 (ofek-13) ചാര ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്- ഇസ്രായേൽ


20. അടുത്തിടെ 5000 ഐപിഎൽ റൺസ് എന്ന നേട്ടം കൈവരിച്ചത്- എം. എസ്. ധോണി


21. 2023- ൽ ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള സംഘടിപ്പിച്ച രാജ്യം- ഇറാഖ്


22. ഇന്ത്യയിൽ ആദ്യമായി ക്ലോണിംഗിലൂടെ വികസിപ്പിച്ചെടുത്ത ഗിർ പശു- ഗംഗ 

  • നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു 


23. 2023 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച ഭൂട്ടാൻ രാജാവ്- ജിയേ ഖേസർ നോംഗിൽ വാങ്ചുക്


24. സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച പദ്ധതി- ധീരം


25. ട്വിറ്ററിന്റെ വെബ് പതിപ്പിൽ പുതിയതായി പരിഷ്കരിച്ച് ലോഗോ- ഡോജ് എന്ന നായ 


26. നൂറുശതമാനം വൈദ്യുതീകരിച്ച് റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഹരിയാന


27. ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുൻ അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ്


28. ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പ്രത്യേക വിഭാഗം- ഡിജിറ്റൽ മാർക്കറ്റ് ഡിവിഷൻ


29. കേരള സാങ്കേതിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- ഡോ. സജി ഗോപിനാഥ്


30. ബഹിരാകാശ വാഹനത്തെ റൺവേയിൽ സ്വമേധയാ ലാൻഡിങ് (പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം) നടത്തി വിജയിച്ച ആദ്യ രാജ്യം- ഇന്ത്യ

No comments:

Post a Comment