Friday 7 April 2023

Current Affairs- 07-04-2023

1. 2023 മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം-ആന്തണി റിബല്ലോ

2. സുഗതകുമാരി കവിതാ അവാർഡ് ജേതാവ്- എസ്.ഡി.അനിൽകുമാർ

  • 'പുരുഷന്റെ അടുക്കള' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം 

3. ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻപ്രിയിൽ കിരീടം നേടിയത്- സെർജിയോ പെരസ്


4. ലോക ജലദിനം (മാർച്ച് 22) 2023 പ്രമേയം- മാറ്റം വേഗത്തിലാക്കാം... ജലദൗർലഭ്യവും ശുചീകരണ പ്രതിസന്ധിയും പരിഹരിക്കൽ


5. 2023 മാർച്ചിൽ അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ- കെ.പി.ദണ്ഡപാണി


6. സാമ്പത്തിക സഹായത്തിന് ഐ.എം.എഫിന്റെ ഭരണ നിരീക്ഷണ നടപടികൾക്കു വഴങ്ങുന്ന ആദ്യ ഏഷ്യൻ രാജ്യം- ശ്രീലങ്ക


7. ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്യാപ്റ്റൻ ആയി നിയമിതനായത്- കിലിയൻ എംബാപ


8. രാജ്യത്ത് ആദ്യമായി ഒരു വനിതാ ഹോക്കി താരത്തിന്റെ പേരിൽ സ്റ്റേഡിയം നിലവിൽ വന്ന സംസ്ഥാനം- ഉത്തർപ്രദേശ്

  • ഇന്ത്യൻ വനിതാ ഹോക്കിയിലെ സൂപ്പർ താരം റാണി രാംപാലിന്റെ പേരിൽ യു.പിയിലെ റായ്ബറേലിയിലെ എം.സി.എഫ്. റായ്ബറേലി സ്റ്റേഡിയമാണ് ‘റാണീസ് ഗേൾസ് ഹോക്കി ടർഫ്’ എന്ന പേരിൽ പുനർനാമകരണം ചെയ്തത്.

9. ആലപ്പുഴ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തകഴി സ്മാരകം ഏർപ്പെടുത്തിയ 2022 തകഴി പുരസ്കാരത്തിന് അർഹനായത്- എം മുകുന്ദൻ


10. ഹീമോഫീലിയ, അരിവാൾ രോഗം,തലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി- ആശാധാരാ


11. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കായകൽപ്പ പുരസ്കാരം ജില്ല ആശുപത്രി വിഭാഗത്തിൽ ലഭിച്ചത്- കോഴിക്കോട് ജില്ല ആശുപത്രി


12. സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി- ഈ മുറ്റം


13. 2022- ലെ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത് ശിവശങ്കരി


14. ഐ.എൻ.എസ് ദ്രോണാചാര്യക്ക് ലഭിച്ച രാഷ്ട്രപതി സമ്മാനിക്കുന്ന ഏറ്റവും വലിയ സൈനിക ബഹുമതി- നിഷാൻ


15. ചൈനയും ഇന്ത്യയുടെ അരുണാചൽ പ്രദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി മക്മോഹൻ രേഖയെ ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ട് ഏത് രാജ്യമാണ് ഉഭയകക്ഷി പ്രമേയം പാസാക്കിയത്- USA


16. 2023 മാർച്ചിൽ അന്തരിച്ച മുൻ കേരള അഡ്വക്കേറ്റ് ജനറൽ- കെ പി ദണ്ഡപാണി


17. രാജ്യത്ത് പൂർണമായും സ്ത്രീലിംഗ പദത്തിലെഴുതിയ ആദ്യ ബില്ല് പാസാക്കിയ സംസ്ഥാനം-കേരളം 

  • ബില്ലിന്റെ പേര്- ‘2023- ലെ കേരള പൊതുജനാരോഗ്യ ആക്ട്

18. ഒരു വർഷം 1 കോടി ഫയലുകൾ കൈകാര്യം ചെയ്ത് ഇ-ഗവേണൻസിൽ ചരിത്രനേട്ടം സ്വന്തമാക്കിയത്- ഇന്റർഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ILGMS)


19. നാലിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പാഠ്യേതര കലാ, സാംസ്കാരിക, ശാസ്ത്ര, സാമൂഹിക മേഖലകളിൽ താല്പര്യം വളർത്താൻ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി- ബാലകേരളം


20. പട്ടികവർഗ്ഗ വിഭാഗക്കാരെ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി- ഹരിതരശ്മി


21. രാജ്യത്ത് കലയുടെ പേരിൽ ഔദ്യോഗികമായി അറിയപ്പെടുന്ന ആദ്യ പഞ്ചായത്ത്- അയിരൂർ

  • ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്നാണ് ഔദ്യോഗികമായി അറിയപ്പെടുക 

22. ശാസ്ത്രത്തിന്റെ നവനിർമ്മാണത്തിന് പുതിയ തലമുറ ശാക്തീകരിക്കാൻ ഉന്നത പൊതു വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതി- സ്ട്രീം ഇക്കോ സിസ്റ്റം

  • പദ്ധതി ആദ്യമായി നടപ്പാക്കുന്നത്- ആലപ്പുഴ

23. നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാനായി ഇന്ത്യയിലെ പ്രമുഖ നീതിന്യായ സാങ്കേതികവിദ്യാ കമ്പനിയായ ജൂപ്പിറ്റൈസ് വിക്ഷേപിച്ച ചാറ്റ്ബോട്ട്- സായ


24. ഈറോഡ് ജില്ലയിൽ നിലവിൽ വരുന്ന, തമിഴ്നാട്ടിലെ 18-ാമത് വന്യജീവി സങ്കേതം- തന്ത പെരിയാർ വന്യജീവി സങ്കേതം


25. ഏഷ്യയിലെ ഏറ്റവും വലിയ യു.എസ് കോൺസുലേറ്റ് പ്രവർത്തനമാരംഭിച്ച നഗരം- ഹൈദരാബാദ്


26. യു.എസ് ഗവൺമെന്റിന്റെ 2021- ലെ ദേശീയ മാനവികതാ പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ വംശജ- മിൻഡി കേയ്ലിങ് 


27. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യ സഭാംഗവുമായ മലയാളി കായികതാരം പി.ടി. ഉഷയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്ന സർവകലാശാല- കേന്ദ്ര സർവകലാശാല


28. 2023 മാർച്ചിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ജർമൻ താരം- മെസ്യൂട്ട് ഓസിൽ


29. 2023 മാർച്ചിൽ പുരാതനമായ പവിഴ നഗരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം- യു.എ.ഇ

  • ഉമ്മൽ ഖുവൈവിലെ സിനിയ ദ്വീപിലാണ് പവിഴ നഗരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്. 

30. ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത ഹോക്കി താരം- സലിമ ടിറ്റെ

No comments:

Post a Comment