Friday, 28 April 2023

Current Affairs- 28-04-2023

1. രാജ്യത്തെ മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്- ചെറുതന (ആലപ്പുഴ)


2. രാജ്യത്തെ സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്- വീയപുരം (ആലപ്പുഴ)


3. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് താമസിക്കാനായി സ്ഥാപിച്ച ആശയ ചാരിറ്റബിൾ സൊസൈറ്റി സാന്ത്വന കേന്ദ്രം ആരുടെ പേരിലാണ് നാമകരണം ചെയ്യുന്നത്- കോടിയേരി ബാലകൃഷ്ണൻ

  • കോടിയേരി ബാലകൃഷ്ണൻ സാന്ത്വന കേന്ദ്രം എന്നാണ് അറിയപ്പെടുക.

4. സ്റ്റാർട്ടപ്പ് ഉടമകൾക്ക് വേണ്ടിയുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രതിമാസ മെന്റർ ഷിപ്പ് പരിപാടി- മൈൻഡ് (MIND)


5. കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് കഥകളി രൂപ ത്തിലവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രശസ്ത കാവ്യം- കരുണ


6. 2022- ലെ, ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ഷാരൂഖ് ഖാൻ


7. സെൻട്രൽ ഇലക്ട്രിക്കൽ അതോറിറ്റി, രാജ്യത്തെ ഏറ്റവും മികച്ച വൈദ്യുത ഉൽപ്പാദന കോർപ്പറേഷനായി തിരഞ്ഞെടുത്തത്- പശ്ചിമബംഗാൾ ഊർജ വികസന കോർപ്പറേഷൻ ലിമിറ്റഡ് (W.B.P.D.C.L)


8. പ്രഥമ വനിതാ ഫൈനലിസിമ ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയത്- ഇംഗ്ലണ്ട്

  • പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം നേടിയത് 

9. 2023- ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- കസാക്കിസ്ഥാൻ


10. 2023 ഏപ്രിലിൽ അന്തരിച്ച്, മുൻ കേരള വോളിബോൾ ടീം ക്യാപ്റ്റൻ- കെ. രാമചന്ദ്രൻ നായർ


11. 2023 ഏപ്രിലിൽ അന്തരിച്ച, കലാമണ്ഡലം ദേവകി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഓട്ടൻതുള്ളൽ


12. പാർശ്വവൽക്കരിക്കപ്പെട്ട ഗ്രാമീണ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളുടെ ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതി- സംഗതൻ സേ സമൃദ്ധി


13. 2023- ലെ മാൽകോം ആദിശേഷ്യ അവാർഡിന് (Malcolm Adiseshiah Award) തിരഞ്ഞെടുക്കപ്പെട്ടത്- ഉത്സ പട്നായിക്


14. 2022- ലെ കടുവാ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ കടുവകളുടെ എണ്ണം- 3167

  • രാജ്യത്ത് നിലവിലുള്ള കടുവാ സങ്കേതങ്ങളുടെ എണ്ണം- 53
  • സിംഹം, കടുവ, പുള്ളിപുലി, ചീറ്റപുലി, ഹിമപ്പുലി, പക, ജാർ തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള രാജ്യാന്തര കൂട്ടായ്മ- ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് (IBCA)

15. 2023 ഏപ്രിലിൽ, ഭൗമസൂചിക പദവി ലഭിച്ച "ആതൂർ വെറ്റില ഏത് സംസ്ഥാനത്തെ കാർഷിക വിളയാണ്- തമിഴ്നാട്


16. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം, നീതി നിർവഹണവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള പൊതു റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം- 6


17. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ, വെബ് ഉച്ചകോടിക്ക് 2024- ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഖത്തർ


18. ഓർലിയൻസ് മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യൻ താരം- പ്രിയാൻഷു രജാവത്ത്


19. ത്രിപുരയിലെ ആദ്യ വനിതാ സിക് ബാൻഡ്- മേഘ ബാലിക


20. "ബെറ്റർ ഹാഫ് ഓഫ് ഡിപ്ലോമസി' എന്ന പുസ്തകം രചിച്ചത്- ലേഖ ശ്രീനിവാസൻ


21. മലയാള ചലച്ചിത്ര സൗഹൃദ വേദി ഏർപ്പെടുത്തിയ രാജാ ഹരിശ്ചന്ദ്ര പുരസ്കാര ജേതാവ്- കൈതപ്രം ദാമോദരൻ നമ്പൂതിരി


22. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തൽസമയ വിവരങ്ങൾ നിയമപാലകർക്കും രഹസ്യന്വേഷണ ഏജൻസികൾക്കും നൽകുന്നതിനായി നിലവിൽ വരുന്ന സംവിധാനം- നാഷണൽ ഇക്കണോമിക് ഒഫൻസ് റെക്കോർഡ്സ് 


23. 2023- ലെ വനിതാ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ- ഓസ്ട്രേലിയ, ന്യൂസിലാൻഡ്


24. നാഷണൽ പെൻഷൻ സിസ്റ്റം ദിവസ് അഥവാ എൻ.പി.എസ്. ദിവസ് ആയി ആചരിച്ച ദിവസമേത്-  ഒക്ടോബർ 1


25. 2022 ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ നടന്ന ഏതു ചടങ്ങിലാണ് പ്രധാനമന്ത്രി 5-ജി ടെലിഫോൺ സർവീസ് ഉദ്ഘാടനം ചെയ്തത്- ഇന്ത്യ മൊബൈൽ കോൺഗ്രസ്- 2022 


26. ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസി ന്റെ മുദ്രാവാക്യം എന്തായിരുന്നു- സ്പോർട്സ് ഫോർ യൂണിറ്റി


27. 36-ാമത് ദേശീയ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ടീമേത്- സർവീസസ്


28. 36-ാം ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏതായിരുന്നു- സജ്, ദി ഏഷ്യാറ്റിക് ലയൺ


29. ഗർഭം ധരിച്ച് എത്രനാളുകൾക്കുള്ളിൽ വരെ അബോർഷൻ നടത്തുന്നത് നിയമവിധേയമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്- 24 ആഴ്ചകൾക്കുള്ളിൽ


30. ഇന്ത്യയിലാദ്യമായി ഗോത്രവർഗവിഭാഗങ്ങളുടെ എൻസൈക്ലോപീഡിയ ആരംഭിക്കുകയും ഗോത്രവർഗങ്ങളുടെ പാരമ്പര്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത സംസ്ഥാനമേത്- ഒഡിഷ


കലാ പുരസ്കാരങ്ങൾ

  • 2021- ലെ കഥകളി പുരസ്ക്കാര ജേതാവാര്- കലാനിലയം രാഘവൻ (കഥകളി) 
  • 2021- ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയതാര്- കാക്കയൂർ അപ്പുക്കുട്ടൻ മാരാർ (ഇടയ്ക്ക്)
  • 2021- ലെ കേരളീയ നൃത്ത നാട്യ പുരസ്കാരം നേടിയതാര്- കലാമണ്ഡലം കെ.പി. ചന്ദ്രിക (മോഹിനിയാട്ടം)
  • 2022- ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയതാര്- കലാമണ്ഡലം രാം മോഹൻ (ചൂട്ടി) 
  • 2022- ലെ പല്ലാവൂർ അപ്പുമാരാർ പുരസ്ക്കാരം നേടിയതാര്- പുലാപ്പറ്റ ബാലകൃഷ്ണൻ (മദ്ദളം)
  • 2022- ലെ കേരളീയ നൃത്ത-നാട്യ പുരസ്കാരം നേടിയതാര്- അരവിന്ദ പിഷാരടി (കൃഷ്ണനാട്ടം)

No comments:

Post a Comment