Wednesday, 19 April 2023

Current Affairs- 19-04-2023

1. പ്രഥമ വനിത ഫൈനലിസിമ ഫുട്ബോൾ ജേതാക്കൾ- ഇംഗ്ലണ്ട്


2. ഇന്ത്യയുടെ G-20 പ്രസിഡൻസിക്ക് കീഴിലുള്ള രണ്ടാമത് ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന്റെ വേദി- സിലിഗുരി


3. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേറ്റത്- Kalikesh Singh Deo


4. 2023 വ്യാപാരികൾക്കായി ഡിജിറ്റൽ ദുകാൻ ആപ്ലിക്കേഷൻ പുറത്തിറക്കിയ ബാങ്ക്- Axis Bank


5. ജി.ഡി. നായിഡുവിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിൽ ജി.ഡി നായിഡുവായി വേഷമിടുന്നത്- ആർ. മാധവൻ


6. 2023- ൽ അന്തരിച്ച ഓട്ടൻ തുള്ളൽ കലാകാരി- കലാമണ്ഡലം ദേവകി


7. 2023- ൽ കിളിമഞ്ചാരോ പർവ്വതം കീഴടക്കിയ ഇന്ത്യൻ വനിത- അഞ്ജലി ശർമ്മ


8. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (ACI) റിപ്പോർട്ട് പ്രകാരം 2022- ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം- അറ്റ്ലാൻ വിമാനത്താവളം


9. 2022-2023 സാമ്പത്തിക വർഷത്തിൽ GI Tag ലഭിച്ച ഉത്പന്നങ്ങൾ കൂടുതൽ ഉള്ള സംസ്ഥാനം- കേരളം 


10. ഏപ്രിലിൽ FIFA പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം പുരുഷ ഫുട്ബോളിൽ ഒന്നാം റാങ്കിലുള്ള ടീം- അർജന്റീന


11. അന്താരാഷ്ട്ര പുരുഷ T20 മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത ഓൺഫീൽഡ് അമ്പയർ- കിം കോട്ടൺ


12. 2023- ൽ അന്തരിച്ച ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി- Jagarnath Mahto


13. ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനമുളള 100 വ്യക്തികളുടെ ടൈം വാരിക പട്ടികയിൽ ഒന്നാമതെത്തിയ ബോളിവുഡ് താരം- ഷാറുഖ് ഖാൻ


14. 2023 ലോക ചെസ്സ് ചാംപ്യൻഷിപ്പ് ഫൈനൽ വേദി- അസ്താന (കസാഖിസ്ഥാൻ)


15. അടുത്തിടെ ദേശീയ പാർട്ടി പദവി തിരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കിയ പാർട്ടികൾ- സി.പി.ഐ., എൻ.സി.പി., തൃണമുൺ

  • പുതിയതായി ദേശീയ പാർട്ടി പദവി ലഭിച്ച പാർട്ടി- എ.എ.പി. 
  • നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം- 6 (ബി.ജെ.പി., കോൺഗ്രസ്സ്, സി.പി.എം., ബി.എസ്.പി., എൻ.പി.പി., എ.എ.പി.)

തിരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടപ്രകാരം ദേശീയ പാർട്ടി പദവിക്കു താഴെ പറയുന്ന നിബന്ധന പാലിക്കേണ്ടതുണ്ട്.

  • 4 സംസ്ഥാനങ്ങളിൽ എങ്കിലും 6% വോട്ടും ലോക്സഭയിൽ കുറഞ്ഞത് 4 എം.പി.മാരും

                                    OR

  • ലോക്സഭയിൽ 2% സീറ്റും (11 സീറ്റ്) 8 സംസ്ഥാനങ്ങളിലെങ്കിലും സ്ഥാനാർത്ഥികളും

                                    OR

  • നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പദവി.


16. 2023 സ്റ്റാറ്റിസ്റ്റിക്സ് ഇന്റെർനാഷണൽ പ്രൈസ് ജേതാവ്- സി.ആർ.റാവു

  • സ്റ്റാറ്റിസ്റ്റിക്സ് രംഗത്തെ നൊബേൽ എന്ന് അറിയപ്പെടുന്ന പുരസ്കാരം.

17. 2023 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി- ഓസ്ട്രേലിയ


18. കേരള ഫിഷറീസ് & സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) കീഴിൽ മലബാറിലെ ആദ്യ ഫിഷറീസ് കോളേജ് നിലവിൽ വരുന്നത്- പയ്യന്നൂർ

  • സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീഷ് കോളേജാണിത് (ആദ്യത്തേത്- പനങ്ങാട്) 

19. ഇപ്പൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല- ആലപ്പുഴ

  • ഇപ്പൻപാറയെ വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാക്കും.
  • റെയിൻബോ വാട്ടർ ഫാൾസ് ആൻഡ് ഇക്കോ ടൂറിസം എന്ന പേരിലാണ് പദ്ധതി ഉപദേശം അറിയപ്പെടുക

20. ചട്ടമ്പിസ്വാമിയുടെ പേരിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങുന്ന സർവകലാശാല- കേരള സർവകലാശാല


21. ഐ.എൻ.എസ്. വിക്രാന്ത് കമ്മിഷൻ ചെയ്തത് എന്ന്- 2022 സെപ്റ്റംബർ രണ്ട്


22. ഐ.എൻ.എസ്. വിക്രാന്ത് നിർമിച്ചത് ഏത് കപ്പൽനിർമാണശാലയിലാണ്- കൊച്ചി കപ്പൽ നിർമാണശാല


23. വിമാനവാഹിനി കപ്പൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ കപ്പൽനിർമാണശാല ഏത്- കൊച്ചി


24. 2022 ജൂലായിൽ ആഗോള ആരോഗ്യ അടിയന്ത രാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച രോഗമേത്- വാനരവസൂരി


25. 2022 ഓഗസ്റ്റിൽ അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എ. ഡ്രോൺ മിസൈലാക്രമണത്തിലൂടെ അഫ്ഗാനിസ്താനിൽ വധിച്ച അൽ ഖ്വയ്ദ തലവനാര്- അയ്മാൻ അൽ സവാഹിരി


26. ലോകത്ത് ആദ്യമായി സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ച രാജ്യമേത്- ഇസ്രയേൽ


27. ആർത്തവസംബന്ധമായി ആവശ്യമുള്ള എല്ലാ ഉത്പന്നങ്ങളും സൗജന്യമാക്കാൻ നിയമം പാസാക്കിയ രാജ്യമേത്- സ്കോട്ട്ലൻഡ്


28. ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി 2022 ഓഗസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകർ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷ സ്ഥാനാർഥിയാര്- മാർഗരറ്റ് ആൽവ


29. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർക്കാർ സ്കൂളുകളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ച ഏത് ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് 2022 ഓഗസ്റ്റ് ഏഴിന് പരാജയപ്പെട്ടത്- ആസാദി സാറ്റ്


30. ചണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ പേരെന്ത്- ഷഹീദ് ഭഗത്സിങ് അന്താരാഷ്ട്ര വിമാനത്താവളം

2023 ദേശീയ പഞ്ചായത്ത് അവാർഡ്

  • രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്ത്- ചെറുതന (ആലപ്പുഴ)
  • അടിസ്ഥാന സൗകര്യങ്ങളുടെ സ്വയം പര്യാപ്തതയുടെ കാര്യത്തിൽ ഒന്നാമതെത്തിയത്- വിയ്യപുരം (ആലപ്പുഴ) 
  • ജല പര്യാപ്തതയ്ക്കുളള പ്രവർത്തനങ്ങൾക്ക് രണ്ടാം സ്ഥാനം- പെരുമ്പടപ്പ് (മലപ്പുറം)
  • സദ്ഭരണ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെത്തിയത്- അളഗപ്പനഗർ (തൃശ്ശൂർ)

No comments:

Post a Comment