1. ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ ഉദ്ഘാടനം ചെയ്യുന്നത്- തെലങ്കാന
- ഉയരം 125 അടി (ഹുസൈൻ സാഗർ നദി തീരം)
2. തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം- കേരളം
3. പക്ഷിപ്പനിയുടെ HN വകഭേദം ബാധിച്ച് മനുഷ്യർക്കിടയിൽ ലോകത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം- ചൈന
4. ലഹരിക്കടത്ത് തടയാൻ സംസ്ഥാന എക്സൈസ് വകുപ്പ് ആരംഭിക്കുന്ന പട്രോളിങ് സംവിധാനം- കെമു
5. 2023 ഏപ്രിലിൽ ട്രാൻസ്ജെൻഡേഴ്സിനെ OBC പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്
6. സാമൂഹിക പരിഷ്കർത്താവായ ജ്യോതിറാവു ഫുലെയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച് സംസ്ഥാനം- രാജസ്ഥാൻ
7. 2023 ഏപ്രിലിൽ കോഴിക്കോട് ചെങ്ങോട്ടുമലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ സിർട്ടോ ഡാലസ് ചെങ്ങോടുമലൻസ് (ചെങ്ങോടുമല ഗെകൊയില്ല) ഏത് ജീവി വിഭാഗത്തിൽപ്പെടുന്നു- പല്ലി
8. 2023 ഏപ്രിലിൽ പഴയ വാഹനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ ഒരുങ്ങുന്ന സംസ്ഥനം- കേരളം
9. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി “മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്നതെവിടെ- ശാസ്തമംഗലം (തിരുവനന്തപുരം)
- ശാസ്തമംഗലം രാജാ കേശവദാസ് സ്മാരക എൽ.എസ്.എസ് യോഗത്തിന്റെ വിരിച്ച മന്ദിരത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്
- ഉയരം- 12 അടി
10. ആഴക്കടൽ സൗന്ദര്യം ആസ്വദിക്കാനായി ‘മാരൻ' എന്ന പേരിൽ അന്തർവാഹിനി ബോട്ട് പുറത്തിറക്കുന്നത്- പുതുച്ചേരി
11. 2023 ഏപ്രിലിൽ ഇന്ത്യയിൽ ഉപയോഗനുമതി നൽകിയ "ഡോവിറിൻ' എന്ന മരുന്ന് ഏതു രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടതാണ്- എയ്ഡ്സ്
12. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വനിതകൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സമ്പാദ്യ പദ്ധതി- മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്
13. ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കാനുള്ള നാസയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ- അതിൽ ക്ഷത്രിയ
14. യു.എസ് വിദേശകാര്യ ഉപസെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ- റിച്ചാർഡ് വർമ
15. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ടായ ചാറ്റ്ജി പിടിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ പാശ്ചാത്യ രാജ്യം- ഇറ്റലി
16. നാറ്റോയിലെ 11-ാമത് അംഗമാകാനൊരുങ്ങുന്ന രാജ്യം- ഫിൻലൻഡ്
- നാറ്റോയുടെ സെക്രട്ടറി ജനറൽ- ജെൻസ് സ്റ്റോൾട്ടൻബെർഗ്
17. ഐ.പി.എൽ (ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ- തുഷാർ ദേശ്പാണ്ഡെ
- പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 8480 കോടി രൂപ ചെലവിലാണ് 118 കിലോ മീറ്റർ ദൈർഘ്യമുള്ള പാത നിർമിക്കപ്പെട്ടത്.
- നേരത്തെ യാത്രയ്ക്ക് മൂന്നുമണിക്കൂർ വേണ്ടിയിരുന്നു.
19. ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലെത്തി യിട്ട് 2023 മാർച്ച് 13- ന് എത്രവർഷമാണ് പൂർത്തിയായത്- 10 വർഷം
- 2013 മാർച്ച് 13- നാണ് അർജന്റീനയിൽ നിന്നുള്ള ജസ്യൂട്ട് വൈദികനായ ഹോർ മരിയോ ബെർഗോഗ്ലിയോ 76-ാം വയസ്സിൽ മാർപാപ്പയായത്.
- ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പ, യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യ മാർപാപ്പ എന്നിങ്ങനെയുള്ള പ്രത്യേകതകളുമുണ്ട്.
- സഭയുടെ 266-ാമത് മാർപാപ്പ കൂടിയാണ്.
20. കേന്ദ്ര സാഹിത്യഅക്കാദമിയുടെ പുതിയ പ്രസിഡന്റ്- മാധവ് കൗശിക്
- ഹിന്ദികവിയും എഴുത്തുകാരനുമാണ്.
- മലയാള എഴുത്തുകാരൻ സി. രാധാകൃഷ്ണനെ ഒരു വോട്ടിന് തോല്പിച്ചുകൊണ്ട് ഹിന്ദി എഴുത്തുകാരിയായ കുമുദ്ശർമ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2008- ൽ എം.ടി. വാസുദേവൻ നായർ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. സുനിൽ ഗംഗോപാധ്യായ (ബംഗാളി) അഞ്ച് വോട്ടിന് വിജയിച്ചു.
21. 2022- ലെ എഴുത്തച്ഛൻ പുരസ്ക്കാരത്തിന് തിരഞെഞ്ഞെടുക്കപ്പെട്ടതാര്- സേതു
22. തുടർച്ചയായി കൂടുതൽക്കാലം കേരളം ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോഡിന് 2022 നവംബറിൽ അർഹനായതാര്- പിണറായി വിജയൻ
23. കേരളത്തിലെ ഏത് സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനാണ്, 2022 നവംബറിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്- കലാമണ്ഡലം കല്പിത സർവകലാശാല
24. കേരള സംഗീത നാടക അക്കാദമിയുടെ ചെയർ പേഴ്സണായി 2022 നവംബറിൽ ചുമതലയേറ്റതാര്- മട്ടന്നൂർ ശങ്കരൻകുട്ടി (സെക്രട്ടറി കരിവെള്ളൂർ മുരളി)
25. 2022 നവംബർ അഞ്ചിന് അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറാര്- ശ്യാം സരൺ നേഗി
26. 2022 നവംബറിൽ അന്തരിച്ച ആരാണ് ഏറ്റവും വലിയ വനിതാ സഹകരണ സംഘങ്ങളിലൊന്നായ സേവ (സെൽഫ് എംപ്ലോയ്ഡ് വിമെൻസ് അസോസിയേഷൻ)- യുടെ സ്ഥാപക- ഇളാബെൻ ഭട്ട്
27. 2022- ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്സാരം നേടിയതാര്- ശരത് കമൽ (ടേബിൾ ടെന്നീസ്)
28. അത്ലറ്റിക്സിൽ നിന്ന് 2022- ലെ അവാർഡ് നേടിയതാരെല്ലാം- സീമാ പുനിയ, എൽദോസ് പോൾ, അവിനാഷ് മുകുന്ദ് സാബിൾ
29. 2022- ലെ അർജുന പുരസ്കാരം നേടിയ ബാഡ്മിന്റൺ താരങ്ങളാരെല്ലാം- ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ്
30. 2022- ലെ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളാര്- ഇംഗ്ലണ്ട് (പാകിസ്താൻ റണ്ണറപ്പ്)
No comments:
Post a Comment